bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezekiel 26
Ezekiel 26
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 25
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 27 →
1
പ്രവാസത്തിന്റെ പതിനൊന്നാം വര്‍ഷം മാസത്തിന്റെ ഒന്നാം ദിവസം സര്‍വേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:
2
“മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ചു സോര്‍ ഇങ്ങനെ പറഞ്ഞു: ആഹാ, ജനപദങ്ങളുടെ വാതിലായിരുന്ന യെരൂശലേം തകര്‍ന്നല്ലോ; വാതില്‍ എനിക്കുവേണ്ടി തുറക്കപ്പെട്ടിരിക്കുന്നു, അവള് ശൂന്യമായിത്തീര്‍ന്നിരിക്കയാല്‍ ഞാന്‍ അഭിവൃദ്ധിപ്പെടും.”
3
അതുകൊണ്ടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “അല്ലയോ, സോര്‍ദേശമേ, ഞാന്‍ നിനക്ക് എതിരാണ്. സമുദ്രം തിരമാലകളെ അണിയണിയായി കൊണ്ടുവരുന്നതുപോലെ ഞാന്‍ അനേകം ജനതകളെ നിനക്കെതിരെ കൊണ്ടുവരും.
4
അവര്‍ സോരിന്റെ മതിലുകള്‍ ഇടിച്ചു നിരത്തും; ഗോപുരങ്ങള്‍ തകര്‍ക്കും; ഞാന്‍ അതിലെ മണ്ണു മുഴുവന്‍ വടിച്ചുകോരി അതിനെ വെറുംപാറയാക്കും.
5
സമുദ്രമധ്യത്തില്‍ വലവിരിച്ച് ഉണക്കാനുള്ള ഒരു സ്ഥലമായി അവള് തീരും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണ് ഇതു പറയുന്നത്. അവള് വിജാതീയര്‍ക്ക് ഒരു കൊള്ളമുതലായിത്തീരും.
6
വന്‍കരയിലുള്ള അവളുടെ പുത്രിമാര്‍ വാളിനിരയാകും. അപ്പോള്‍ ഞാനാകുന്നു സര്‍വേശ്വരനെന്ന് അവര്‍ ഗ്രഹിക്കും.
7
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ സോരിന് എതിരെ വടക്കുനിന്നു രാജാധിരാജനും ബാബിലോണ്‍രാജാവുമായ നെബുഖദ്നേസറിനെ കുതിരകളോടും രഥങ്ങളോടും കുതിരപ്പടയാളികളോടും അനേകം സൈന്യവ്യൂഹങ്ങളോടുംകൂടി കൊണ്ടുവരും.
8
വന്‍കരയിലുള്ള നിന്റെ പുത്രിമാരെ അവന് വാളുകൊണ്ട് അരിഞ്ഞുവീഴ്ത്തുകയും നിനക്കെതിരെ ഉപരോധമതില്‍ നിര്‍മിക്കുകയും ചെയ്യും; കിടങ്ങു കുഴിച്ചു മണ്‍കൂന ഉണ്ടാക്കും; പരിചകള്‍കൊണ്ടു മറ ഉയര്‍ത്തും.
9
അവന് നിന്റെ മതിലുകള്‍ യന്ത്രമുട്ടികള്‍ ഉപയോഗിച്ചു തകര്‍ക്കും. ഗോപുരങ്ങളെ കോടാലികൊണ്ടു വെട്ടി ഇടിക്കും.
10
അവന്റെ അനേകം കുതിരകള്‍ ഉയര്‍ത്തുന്ന പൊടിപടലം നിന്നെ മൂടിക്കളയും. കോട്ട ഇടിഞ്ഞുപോയ പട്ടണത്തിലേക്കു പ്രവേശിക്കുന്നതുപോലെ അവന് നിന്റെ കവാടങ്ങളില്‍കൂടി കടന്നുവരുമ്പോള്‍ കുതിരപ്പടയുടെയും രഥങ്ങളുടെയും വാഹനങ്ങളുടെയും ശബ്ദഘോഷംകൊണ്ടു നിന്റെ മതിലുകള്‍ കുലുങ്ങും.
11
കുതിരകളുടെ കുളമ്പുകൊണ്ട് അവന് നിന്റെ തെരുവീഥികളെല്ലാം ചവിട്ടിമെതിക്കും. നിന്റെ ജനത്തെ അവന് വാളുകൊണ്ടു സംഹരിക്കും. നിന്റെ ഉറപ്പുള്ള തൂണുകള്‍ നിലംപതിക്കും.
12
അവര്‍ നിന്റെ സമ്പത്തു കൊള്ളയടിക്കും. കച്ചവടച്ചരക്കുകള്‍ കവര്‍ച്ച ചെയ്യും. അവര്‍ നിന്റെ മതിലുകള്‍ ഇടിച്ചുനിരത്തുകയും നിന്റെ പ്രിയങ്കരമായ മണിമന്ദിരങ്ങള്‍ നശിപ്പിക്കുകയും ചെയ്യും. കല്ലും മണ്ണും തടിയും എല്ലാം അവര്‍ സമുദ്രത്തിലേക്കു വലിച്ചെറിയും.
13
നിന്റെ പാട്ടുകളുടെ ഘോഷം ഞാന്‍ അവസാനിപ്പിക്കും; നിന്റെ വീണ ഇനി നാദം ഉയര്‍ത്തുകയില്ല. നിന്നെ ഞാന്‍ വെറുംപാറയാക്കും.
14
വല വിരിച്ചുണക്കാനുള്ള സ്ഥലമായി നീ തീരും. നീ ഒരിക്കലും പുനരുദ്ധരിക്കപ്പെടുകയില്ല. സര്‍വേശ്വരനായ ഞാനാണ് ഇതു പറയുന്നത്.”
15
സര്‍വേശ്വരനായ കര്‍ത്താവ് വീണ്ടും സോരിനോട് അരുളിച്ചെയ്തു: “നിന്റെ മധ്യേ സംഹാരം നടക്കുകയും മുറിവേറ്റവന് ഞരങ്ങുകയും ചെയ്യുമ്പോള്‍ നിന്റെ പതനത്തിന്റെ ശബ്ദത്താല്‍ തീരപ്രദേശങ്ങള്‍ നടുങ്ങുകയില്ലേ?
16
സമുദ്രതീരത്തെ സകല രാജാക്കന്മാരും തങ്ങളുടെ സിംഹാസനങ്ങള്‍ വിട്ടു താഴെയിറങ്ങും; അവര്‍ മേലങ്കികള്‍ മാറ്റി ചിത്രത്തയ്യലുള്ള വസ്ത്രങ്ങള്‍ അഴിച്ചുവയ്ക്കും. അവര്‍ വിറപൂണ്ടു നിലത്തിരിക്കുകയും ഓരോ നിമിഷവും നിന്നെയോര്‍ത്തു ഞെട്ടി വിറയ്ക്കുകയും ചെയ്യും.
17
നിന്നെക്കുറിച്ച് ഈ വിലാപഗാനം അവര്‍ പാടും: പ്രസിദ്ധനഗരമേ, സമുദ്രത്തില്‍ പ്രബലയായിരുന്നവളേ! കീര്‍ത്തിയും ശക്തിയും സമുദ്രമധ്യത്തില്‍ പരത്തിയ നഗരമേ, വന്‍കരയിലുള്ളവര്‍ക്കു ഭീതിയുളവാക്കിയ നീയും നിന്നില്‍ നിവസിക്കുന്നവരും സമുദ്രത്തില്‍നിന്ന് എങ്ങനെ ഇല്ലാതെയായി?
18
നിന്റെ പതനദിവസം ദ്വീപുകള്‍ വിറയ്ക്കും; അതേ, സമുദ്രത്തിലെ ദ്വീപുകള്‍ നിന്റെ തിരോധാനത്തില്‍ പരിഭ്രമിക്കും.
19
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: കുടിപാര്‍പ്പില്ലാത്ത നഗരങ്ങളെപ്പോലെ ഞാന്‍ നിന്നെ ശൂന്യമാക്കിത്തീര്‍ക്കുമ്പോള്‍, ആഴിയെ നിന്റെമേല്‍ ഒഴുക്കി പെരുവെള്ളത്താല്‍ നിന്നെ മൂടുമ്പോള്‍,
20
നിത്യവിനാശത്തില്‍ പതിച്ച പൂര്‍വികരുടെകൂടെ ഞാന്‍ നിന്നെ തള്ളും, നിന്നില്‍ ആരും നിവസിക്കാതിരിക്കാനും ജീവനുള്ളവരുടെ ദേശത്തു നിനക്കു സ്ഥലം ലഭിക്കാതിരിക്കാനുമായി പാതാളത്തില്‍ വസിക്കുന്നവരോടുകൂടി പുരാതനാവശിഷ്ടങ്ങള്‍ക്കിടയില്‍ അധോലോകത്തു ഞാന്‍ നിന്നെ പാര്‍പ്പിക്കും.
21
നിനക്കു ഭീതിദമായ അവസാനം ഞാന്‍ വരുത്തും. നീ ഇനിമേല്‍ ഉണ്ടായിരിക്കുകയില്ല; അന്വേഷിച്ചാല്‍ ആരും നിന്നെ കണ്ടെത്തുകയുമില്ല; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.”
← Chapter 25
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 27 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48