bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezekiel 27
Ezekiel 27
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 28 →
1
സര്‍വേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:
2
മനുഷ്യപുത്രാ, സോരിനെക്കുറിച്ചു വിലാപഗാനം ആലപിക്കുക.
3
സമുദ്രമുഖത്തു സ്ഥിതിചെയ്യുന്നതും നിരവധി തീരദേശങ്ങളിലെ ജനങ്ങളുടെ വാണിജ്യകേന്ദ്രവുമായ സോരിനോടു പറയുക; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അല്ലയോ സോര്‍ദേശമേ, സൗന്ദര്യസമ്പൂര്‍ണയെന്നു നീ സ്വയം അഹങ്കരിച്ചു.
4
നിന്റെ അതിര്‍ത്തികള്‍ സമുദ്രമധ്യത്തിലാണ്. നിന്നെ നിര്‍മിച്ചവര്‍ നിന്റെ സൗന്ദര്യം തികവുറ്റതാക്കി.
5
സെനീരിലെ സരളമരങ്ങള്‍കൊണ്ട് അവര്‍ നിന്റെ പലകകള്‍ നിര്‍മിച്ചു. നിനക്കു പാമരം ഉണ്ടാക്കാന്‍വേണ്ടി ലെബാനോനില്‍നിന്നു ദേവദാരു കൊണ്ടു വന്നു.
6
ബാശാനിലെ കരുവേലകംകൊണ്ട് അവര്‍ നിനക്കു തുഴയുണ്ടാക്കി; സൈപ്രസിന്റെ തീരത്തെ പൈന്മരത്തില് ആനക്കൊമ്പുകൊണ്ടുള്ള ശില്പവേലകള് ചെയ്ത് അവര്‍ നിന്റെ മേല്‍ത്തട്ടുണ്ടാക്കി.
7
നിന്റെ കപ്പല്‍പ്പായ് ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ചിത്രത്തയ്യലോടുകൂടിയ ചണംകൊണ്ടു നിര്‍മിച്ചു. അതായിരുന്നു നിന്റെ കൊടിയടയാളം. ഏലീശാ ദ്വീപില്‍നിന്നു കൊണ്ടുവന്ന നീലയും കടുംചുവപ്പും നിറമുള്ള തുണിയായിരുന്നു നിന്റെ മേലാപ്പ്.
8
സീദോനിലെയും അര്‍വാദിലെയും നിവാസികളായിരുന്നു നിന്റെ തണ്ടുവലിക്കാര്‍. സോര്‍ദേശമേ, നിനക്കു വിദഗ്ധന്മാരായ അമരക്കാര്‍ ഉണ്ടായിരുന്നു.
9
ഗെബലിലെ ജനപ്രമാണികളും ജ്ഞാനികളും, നിനക്ക് ഓരായപ്പണി ചെയ്തിരുന്നു. സമുദ്രത്തിലെ എല്ലാ കപ്പലുകളും നാവികരും വ്യാപാരം നടത്തുന്നതിനു നിന്റെയടുത്തു വന്നിരുന്നു.
10
പാര്‍സികളും ലൂദ്യരും പൂത്യരും നിന്റെ സൈന്യത്തിലുണ്ടായിരുന്നു. അവര്‍ അവരുടെ പരിചയും പടത്തൊപ്പിയും നിന്നില്‍ തൂക്കിയിട്ടു. അവര്‍ നിനക്കു പ്രതാപം നേടിത്തന്നു.
11
അര്‍വാദിലെയും ഹെലെക്കിലെയും ജനങ്ങള്‍ നിനക്കു ചുറ്റുമുള്ള മതിലുകളിലും ഗമാദിലെ ജനങ്ങള്‍ ഗോപുരങ്ങളിലും കാവല്‍നിന്നു. അവര്‍ തങ്ങളുടെ പരിചകള്‍ ചുറ്റുമുള്ള മതിലുകളില്‍ തൂക്കിയിട്ടു നിന്റെ സൗന്ദര്യം തികവുറ്റതാക്കിത്തീര്‍ത്തു.
12
നാനാതരത്തിലുള്ള നിന്റെ വിശിഷ്ട സമ്പത്തുകളില്‍ ആകൃഷ്ടരായ തര്‍ശ്ശീശുകാര്‍ നീയുമായി വ്യാപാരത്തിനു വന്നു; നിന്റെ ചരക്കുകള്‍ക്കു പകരം വെള്ളി, ഇരുമ്പ്, വെളുത്തീയം, കാരീയം മുതലായവ തന്നു.
13
ഗ്രീസ്, തൂബാല്‍, മേശക്ക് എന്നീ രാജ്യങ്ങള്‍ നീയുമായി വ്യാപാരത്തിലേര്‍പ്പെട്ടു. നിന്റെ വാണിജ്യചരക്കുകള്‍ക്കു പകരം അടിമകളെയും അവരോടൊപ്പം ഓട്ടുപാത്രങ്ങളും നല്കി.
14
ബെത്‍തോഗര്‍മ്മാക്കാര്‍ കുതിരകളെയും പടക്കുതിരകളെയും കോവര്‍കഴുതകളെയും നിന്റെ ചരക്കുകള്‍ക്കു പകരം തന്നു.
15
ദാദാന്‍കാര്‍ നീയുമായി വാണിജ്യബന്ധത്തിലേര്‍പ്പെട്ടു. അനേകം തീരപ്രദേശങ്ങളും നിന്റെ പ്രത്യേക വാണിജ്യ കേന്ദ്രങ്ങളായിത്തീര്‍ന്നു. അവിടങ്ങളില്‍നിന്ന് ആനക്കൊമ്പും കരിമരവും നിന്റെ ചരക്കുകള്‍ക്കു പകരം ലഭിച്ചു.
16
നിന്റെ വിഭവസമൃദ്ധിയാല്‍ നീയുമായി സിറിയായും വ്യാപാരത്തിലേര്‍പ്പെട്ടു. നിന്റെ ചരക്കുകള്‍ക്കു പകരം അവര്‍ മരതകവും ധൂമ്രവസ്ത്രവും ചിത്രത്തയ്യലുള്ള വസ്ത്രവും നേര്‍ത്ത ചണവും പവിഴവും പത്മരാഗവും കൈമാറി.
17
യെഹൂദായും ഇസ്രായേലും നീയുമായി വാണിജ്യത്തിലേര്‍പ്പെട്ടു. നിന്റെ ചരക്കുകള്‍ക്കു പകരം മിന്നീത്തിലെ കോതമ്പും അത്തിപ്പഴവും തേനും എണ്ണയും സുഗന്ധതൈലവും നല്കി.
18
നിന്റെ വിഭവസമൃദ്ധിയും നാനാതരത്തിലുള്ള സമ്പത്തും കണ്ട് ദമാസ്കസ് നീയുമായി വ്യാപാരത്തിലേര്‍പ്പെട്ടു; ഹെല്‍ബോനിലെ വീഞ്ഞും വെളുത്ത ആട്ടിന്‍രോമവും ഊസാലിലെ വീഞ്ഞും നിന്റെ ചരക്കുകള്‍ക്കു പകരം അവര്‍ കൈമാറി.
19
അതുപോലെ വാര്‍പ്പിരുമ്പും കറുവാപ്പട്ടയും സുഗന്ധവ്യഞ്ജനങ്ങളും നിന്റെ ചരക്കുകള്‍ക്കു പകരം കൈമാറ്റം ചെയ്തു.
20
കുതിരപ്പുറത്തിടുന്ന വസ്ത്രങ്ങള്‍ ദെദാന്യര്‍ നിനക്കു നല്കി.
21
അറബികളുടെയും കേദാര്‍ പ്രഭുക്കന്മാരുടെയും വാണിജ്യച്ചരക്കുകള്‍ കുഞ്ഞാടുകളും ആട്ടുകൊറ്റന്മാരും കോലാടുകളും ആയിരുന്നു.
22
ശെബയിലെയും രാമായിലെയും വ്യാപാരികള്‍ നീയുമായി കച്ചവടത്തിലേര്‍പ്പെട്ടു. എല്ലാവിധ സുഗന്ധവ്യഞ്ജനങ്ങളും അമൂല്യരത്നങ്ങളും സ്വര്‍ണവും അവര്‍ നിന്റെ ചരക്കുകള്‍ക്കു പകരം കൈമാറി.
23
ശെബാ വ്യാപാരികളും ഹാരാന്‍, കല്നെ, ഏദെന്, അശ്ശൂര്‍, കില്മദ എന്നീ രാജ്യങ്ങളും നീയുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടു.
24
വിശിഷ്ടവസ്ത്രങ്ങളും ധൂമ്രവസ്ത്രങ്ങളും ചിത്രത്തയ്യലുള്ള തുണികളും വര്‍ണഭംഗിയുള്ള പരവതാനികളും പിരിച്ചു ബലപ്പെടുത്തിയ കയറുകളും ആയിരുന്നു അവരുടെ വാണിജ്യച്ചരക്കുകള്‍.
25
തര്‍ശ്ശീശിലെ വലിയ കപ്പലുകള്‍ നിന്റെ ചരക്കുകള്‍ കയറ്റിക്കൊണ്ടു പോയി. ആഴക്കടലില്‍ നീ സമ്പൂര്‍ണയും സമ്പന്നയും ആയിരുന്നു.
26
തണ്ടുവലിച്ചവര്‍ നിന്നെ പുറങ്കടലിലേക്കു കൊണ്ടുപോയി. കിഴക്കന്‍കാറ്റു സമുദ്രമധ്യത്തില്‍വച്ചു നിന്നെ തകര്‍ത്തുകളഞ്ഞു.
27
നിന്റെ സര്‍വസമ്പത്തും ചരക്കുകളും നാവികരും അമരക്കാരും ഓരായപ്പണിക്കാരും വ്യാപാരികളും യോദ്ധാക്കളും നിന്നിലുണ്ടായിരുന്ന കപ്പല്‍ ജോലിക്കാരും എല്ലാവരും നിന്നോടൊത്തു വിനാശത്തിന്‍നാളില്‍ ആഴക്കടലില്‍ ആണ്ടുപോയി.
28
നിന്റെ അമരക്കാരുടെ നിലവിളികേട്ടു തീരവാസികള്‍ നടുങ്ങി.
29
തണ്ടുവലിക്കുന്നവരും നാവികരും അമരക്കാരും തങ്ങളുടെ കപ്പലുകള്‍ ഉപേക്ഷിച്ചു കരയില്‍ വന്നു നിന്നെക്കുറിച്ച് ഉച്ചത്തില്‍ വിലപിക്കുന്നു.
30
അവര്‍ കഠിനവ്യഥയോടെ കരയുകയും തലയില്‍ പൂഴി വാരിയിടുകയും ചാരത്തില്‍ കിടന്നുരുളുകയും ചെയ്യുന്നു.
31
അവര്‍ നിനക്കുവേണ്ടി തല മുണ്ഡനം ചെയ്തു ചാക്കുവസ്ത്രം ധരിക്കുന്നു.
32
കഠിനമായ ഹൃദയവ്യഥയോടും കയ്പേറിയ ദുഃഖത്തോടും കൂടി അവര്‍ വിലപിക്കുന്നു. അവര്‍ നിന്നെക്കുറിച്ചു കരഞ്ഞുകൊണ്ട് വിലാപഗാനം പാടുന്നു. സമുദ്രമധ്യത്തില്‍ നശിപ്പിക്കപ്പെട്ട സോരിനെപ്പോലെ വേറേ ഏതൊരു നഗരമുണ്ട്?
33
നീ സമുദ്രമാര്‍ഗ്ഗേന കയറ്റിയയച്ച ചരക്കുകള്‍ അനേകം ജനതകളെ സംതൃപ്തരാക്കി; നിന്റെ സമ്പല്‍സമൃദ്ധിയും വാണിജ്യച്ചരക്കുകളും കൊണ്ടു ഭൂമിയിലെ രാജാക്കന്മാര് സമ്പന്നരായി.
34
ഇപ്പോള്‍ ഇതാ, നീ തകര്‍ക്കപ്പെട്ട് ആഴിയുടെ അടിത്തട്ടില്‍ താണുപോയിരിക്കുന്നു. നിന്നോടൊപ്പം ഉണ്ടായിരുന്നവരും നിന്റെ വാണിജ്യച്ചരക്കുകളും സകലസമൂഹവും താണുപോയി.
35
ഇതുകണ്ടു തീരദേശനിവാസികള്‍ സംഭ്രമിക്കുന്നു. അവരുടെ രാജാക്കന്മാര് പരിഭ്രാന്തരായിത്തീരുകയും അവരുടെ മുഖത്തെ മാംസപേശികള്‍ വലിഞ്ഞുമുറുകുകയും ചെയ്യുന്നു.
36
ജനതകളുടെ ഇടയിലെ വ്യാപാരികള്‍ നിന്നെ നോക്കി പരിഹസിക്കുന്നു. ഭീകരമായ ഒരു അന്ത്യം നിനക്കു വന്നിരിക്കുന്നു. നീ എന്നേക്കുമായി നശിച്ചിരിക്കുന്നു.
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 28 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48