bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezekiel 33
Ezekiel 33
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 32
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 34 →
1
സര്‍വേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:
2
“മനുഷ്യപുത്രാ, നീ നിന്റെ ജനത്തോടു പറയുക: ഞാന്‍ ഒരു ദേശത്തിന്റെമേല്‍ വാള് അയയ്ക്കുകയും ആ ദേശത്തെ ജനം ഒരുവനെ തെരഞ്ഞെടുത്തു കാവല്‍ക്കാരനായി നിയമിക്കുകയും ചെയ്തു എന്നു കരുതുക.
3
വാള് വരുന്നത് കാവല്ക്കാരന് കാണുകയാണെങ്കില്‍ അവന് കാഹളമൂതി ദേശത്തിനു മുന്നറിയിപ്പു നല്‍കും.
4
കാഹളശബ്ദം കേട്ടിട്ടും ആ മുന്നറിയിപ്പ് കണക്കിലെടുക്കാതെ ഒരുവന് വാളിനിരയായാല്‍ അവന്റെ രക്തത്തിന് ഉത്തരവാദി അവന്‍തന്നെ ആയിരിക്കും.
5
കാഹളധ്വനി കേട്ടു എങ്കിലും അവന് ആ മുന്നറിയിപ്പ് കാര്യമാക്കിയില്ല. അവന്റെ രക്തത്തിന്റെ ഉത്തരവാദി അവന് തന്നെ. അവന് മുന്നറിയിപ്പു ഗൗനിച്ചിരുന്നെങ്കില്‍ തന്റെ ജീവന് രക്ഷിക്കുമായിരുന്നു.
6
കാവല്ക്കാരന് വാള് വരുന്നതു കാണുകയും കാഹളം മുഴക്കാതിരിക്കുകയും ചെയ്താല്‍ ജനത്തിനു മുന്നറിയിപ്പു ലഭിക്കുന്നില്ല. വാള് വന്നു ജനത്തില്‍ ആരെയെങ്കിലും വധിച്ചാല്‍ അവന് തന്റെ അപരാധം മൂലമാണു സംഹരിക്കപ്പെടുന്നതെങ്കിലും അയാളുടെ ജീവനു കാവല്ക്കാരനോട് ഞാന്‍ പകരം ചോദിക്കും.
7
മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രായേലിന് ഒരു കാവല്‍ക്കാരനായി നിയോഗിച്ചിരിക്കുന്നു. എന്റെ അരുളപ്പാട് കേള്‍ക്കുമ്പോള്‍ എന്റെ മുന്നറിയിപ്പ് അവരെ അറിയിക്കുക.
8
ഞാന്‍ ദുഷ്ടനോട്, ദുഷ്ടാ, നീ നിശ്ചയമായി മരിക്കും എന്നു പറയുകയും ആ മനുഷ്യന് തന്റെ ദുര്‍മാര്‍ഗത്തില്‍ നിന്നു പിന്തിരിഞ്ഞുകൊള്ളണമെന്നു നീ മുന്നറിയിപ്പ് നല്‍കാതിരിക്കുകയും ചെയ്താല്‍ ആ മനുഷ്യന് തന്റെ അകൃത്യം നിമിത്തം മരിക്കും; എന്നാല്‍ അവന്റെ ജീവന് ഞാന്‍ നിന്നോടു പകരം ചോദിക്കും.
9
തന്റെ അകൃത്യത്തില്‍നിന്നു പിന്തിരിയാന് ദുഷ്ടനു മുന്നറിയിപ്പു നല്‍കിയിട്ടും അവന് തന്റെ വഴിയില്‍നിന്നു പിന്തിരിയാതിരുന്നാല്‍ അവന് തന്റെ അപരാധം നിമിത്തം മരിക്കും. എന്നാല്‍ നീ നിന്റെ ജീവന് രക്ഷിക്കും.”
10
“മനുഷ്യപുത്രാ, “നീ ഇസ്രായേല്‍ജനത്തോടു പറയുക: ഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെമേല്‍ ഇരിക്കുന്നു; തന്നിമിത്തം ഞങ്ങള്‍ ക്ഷയിച്ചു പോകുന്നു. പിന്നെ ഞങ്ങള്‍ക്ക് എങ്ങനെ ജീവിക്കാന്‍ കഴിയും” എന്ന് നിങ്ങള്‍ പറഞ്ഞു. അവരോടു പറയുക,
11
“സര്‍വേശ്വരനായ കര്‍ത്താവ് സത്യം ചെയ്തു പറയുന്നു: ദുഷ്ടമനുഷ്യന്റെ മരണത്തിലല്ല അയാള്‍ തന്റെ ദുര്‍മാര്‍ഗം വിട്ടു ജീവിക്കുന്നതിലാണ് എന്റെ സന്തോഷം. പിന്തിരിയുവിന് നിങ്ങളുടെ ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിയുവിന് ഇസ്രായേല്‍ജനമേ, നിങ്ങള്‍ എന്തിനു മരിക്കണം?”
12
മനുഷ്യപുത്രാ, സ്വന്തജനത്തോടു പറയുക: “നീതിമാന് അതിക്രമം ചെയ്താല്‍ അവന്റെ നീതി അവനെ രക്ഷിക്കയില്ല; ദുഷ്ടന് ദുര്‍മാര്‍ഗത്തില്‍നിന്നു പിന്തിരിഞ്ഞാല് തന്റെ ദുഷ്ടത നിമിത്തം അവന് വീണുപോകയില്ല; എന്നാല്‍ നീതിമാന് പാപം ചെയ്യുന്നുവെങ്കില്‍ തന്റെ നീതി നിമിത്തം അവനു ജീവിക്കാന്‍ കഴിയുകയില്ല.
13
നീതിമാനോട്, “നീ നിശ്ചയമായി ജീവിക്കും” എന്നു ഞാന്‍ പറഞ്ഞാലും തന്റെ നീതിയില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് അകൃത്യം ചെയ്യുകയാണെങ്കില്‍ നീതിപൂര്‍വകമായ തന്റെ ഒരു പ്രവൃത്തിയും അനുസ്മരിക്കപ്പെടുകയില്ല; താന്‍ ചെയ്ത അധര്‍മത്തില്‍തന്നെ അവന് മരിക്കും.
14
ഞാന്‍ ദുഷ്ടനോട്, നീ നിശ്ചയമായും മരിക്കും എന്നു പറഞ്ഞാല്‍ത്തന്നെയും അവന് തന്റെ പാപത്തില്‍നിന്നു പിന്തിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിക്കുകയും
15
പണയം തിരികെ കൊടുക്കുകയും കൊള്ളയടിച്ച വസ്തുക്കള്‍ മടക്കികൊടുക്കുകയും അധര്‍മം പ്രവര്‍ത്തിക്കാതെ ജീവന്റെ പ്രമാണങ്ങള്‍ പാലിക്കുകയും ചെയ്താല്‍ അവന് മരിക്കയില്ല; നിശ്ചയമായും ജീവിക്കും.
16
അവന് ചെയ്ത യാതൊരു പാപവും അവനെതിരെ ഗണിക്കപ്പെടുകയില്ല. അവന് നീതിയും ന്യായവും പ്രവര്‍ത്തിച്ചിരിക്കുന്നു. അവന് നിശ്ചയമായും ജീവിക്കും.
17
എന്നിട്ടും സര്‍വേശ്വരന്റെ വഴി നീതി പൂര്‍വകമല്ലെന്നു നിന്റെ ജനം പറയുന്നു. അവരുടെ മാര്‍ഗമല്ലേ നീതികെട്ടത്?
18
നീതിമാന് തന്റെ നീതി മാര്‍ഗം വിട്ട് അകൃത്യം പ്രവര്‍ത്തിച്ചാല്‍ അവന് തന്മൂലം മരിക്കും.
19
എന്നാല്‍ ദുഷ്ടന് തന്റെ ദുഷ്ടതവിട്ടു നീതിയും ന്യായവും പ്രവര്‍ത്തിച്ചാല്‍ തന്മൂലം അവന് ജീവിക്കും.
20
എന്നിട്ടും സര്‍വേശ്വരന്റെ വഴി നീതിപൂര്‍വകമല്ലെന്നു നിങ്ങള്‍ പറയുന്നു. ഇസ്രായേല്‍ജനമേ, നിങ്ങളില്‍ ഓരോരുവനെയും അവനവന്റെ പ്രവൃത്തിക്കനുസരണമായി ഞാന്‍ വിധിക്കും.
21
ഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാംവര്‍ഷം പത്താം മാസം അഞ്ചാംദിവസം യെരൂശലേമില്‍നിന്ന് ഓടി രക്ഷപെട്ട ഒരാള്‍ എന്റെ അടുക്കല്‍ വന്നു പറഞ്ഞു: “നഗരം പിടിക്കപ്പെട്ടിരിക്കുന്നു.
22
രക്ഷപെട്ടവര്‍ എന്റെ അടുക്കല്‍ വന്നതിന്റെ തലേദിവസം വൈകുന്നേരം സര്‍വേശ്വരന്റെ ശക്തി എന്റെമേല്‍ വന്നു. അടുത്തദിവസം ആ മനുഷ്യന് എന്റെ അടുക്കല്‍ വന്നപ്പോഴേക്ക് എന്റെ വായ് തുറന്നിരുന്നു; എനിക്കു സംസാരിക്കാനുള്ള ശക്തി തിരിച്ചുകിട്ടി. പിന്നീട് ഞാന്‍ മൂകനായിരുന്നില്ല.”
23
സര്‍വേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:
24
“മനുഷ്യപുത്രാ, ഇസ്രായേലിലെ ഈ ശൂന്യസ്ഥലങ്ങളില്‍ വസിക്കുന്നവര്‍ പറയുന്നു: അബ്രഹാം ഒരാള്‍ മാത്രമായിരുന്നപ്പോള്‍ ഈ ദേശം അദ്ദേഹത്തിന് അവകാശമായി ലഭിച്ചു; ഞങ്ങളാകട്ടെ പലരാകുന്നു; ഈ ദേശം നിശ്ചയമായും ഞങ്ങള്‍ക്കു ലഭിക്കും.”
25
അതുകൊണ്ട് അവരോടു പറയുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “നിങ്ങള്‍ രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കുകയും നിങ്ങളുടെ വിഗ്രഹങ്ങളിലേക്കു കണ്ണുകളുയര്‍ത്തുകയും രക്തം ചൊരിയുകയും ചെയ്തു;
26
നിങ്ങള്‍ക്കു ദേശം കൈവശമാക്കുവാന്‍ കഴിയുമോ? നിങ്ങള്‍ വാളിനെ ആശ്രയിക്കുന്നു. മ്ലേച്ഛതകള്‍ പ്രവര്‍ത്തിക്കുകയും ഓരോരുത്തരും അയല്ക്കാരന്റെ ഭാര്യയെ വഴിപിഴപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള നിങ്ങള്‍ക്കു ദേശം കൈവശമാക്കാന്‍ കഴിയുമോ?
27
സര്‍വേശ്വരനായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നുവെന്ന് അവരോടു പറയുക: ഞാന്‍ സത്യം ചെയ്തു പറയുന്നു: ശൂന്യമാക്കപ്പെട്ട സ്ഥലങ്ങളിലുള്ളവര്‍ നിശ്ചയമായും വാളിനിരയാകും. വെളിമ്പ്രദേശത്തുള്ളവരെ ഞാന്‍ വന്യമൃഗങ്ങള്‍ക്ക് ഇരയാക്കും; ശക്തിദുര്‍ഗങ്ങളിലും ഗുഹകളിലും വസിക്കുന്നവരെ മഹാമാരികൊണ്ടു സംഹരിക്കും.
28
ഞാന്‍ ദേശത്തെ ശൂന്യവും പാഴുമാക്കിത്തീര്‍ക്കും. അങ്ങനെ സ്വന്തശക്തിയെക്കുറിച്ചുള്ള അവളുടെ അഹന്തയ്ക്ക് അറുതിവരും. ആരും സഞ്ചരിക്കാത്തവിധം ഇസ്രായേലിലെ പര്‍വതങ്ങള്‍ ശൂന്യമാകും.
29
അവര്‍ ചെയ്ത എല്ലാ മ്ലേച്ഛതകളും നിമിത്തം ഞാന്‍ ദേശത്തെ പാഴും ശൂന്യവും ആക്കുമ്പോള്‍ ഞാന്‍ സര്‍വേശ്വരനാണെന്ന് അവര്‍ അറിയും.”
30
മതിലിനരികിലും വീട്ടുവാതില്ക്കലും നിന്റെ ജനം നിന്നെക്കുറിച്ച് സംസാരിക്കുന്നു. സര്‍വേശ്വരന്റെ അരുളപ്പാട് എന്താണെന്നു പോയി കേള്‍ക്കാം എന്നവര്‍ പരസ്പരം പറയുന്നു.
31
അവര്‍ കൂട്ടമായി നിന്റെ അടുക്കല്‍ വരും; എന്റെ ജനമെന്നപോലെ നിന്റെ അടുക്കല്‍ വന്നിരുന്നു നീ പറയുന്നത് അവര്‍ കേള്‍ക്കുമെങ്കിലും അതുപോലെ പ്രവര്‍ത്തിക്കുകയില്ല. തങ്ങളുടെ അധരങ്ങള്‍കൊണ്ട് അവര്‍ അതിയായ സ്നേഹം പ്രകടിപ്പിക്കുന്നു; എന്നാല്‍ അവരുടെ ഹൃദയം സ്വാര്‍ഥലാഭത്തിലൂന്നിയിരിക്കുന്നു.
32
നോക്കൂ, നീ അവര്‍ക്ക് വീണമീട്ടി ഹൃദ്യമായ സ്വരത്തില്‍ പ്രേമഗാനം പാടുന്ന ഒരു ഗായകനായിരിക്കും. എന്തെന്നാല്‍ നീ പറയുന്നത് അവര്‍ കേള്‍ക്കും; പക്ഷേ അതുപോലെ അവര്‍ പ്രവര്‍ത്തിക്കുകയില്ല.
33
നിന്റെ വാക്കുകള്‍ നിവൃത്തിയാകുമ്പോള്‍ നിശ്ചയമായും ഇതു നിവൃത്തിയാകും. തങ്ങളുടെ ഇടയില്‍ ഒരു പ്രവാചകന് ഉണ്ടായിരുന്നു എന്ന് അവര്‍ അപ്പോള്‍ അറിയും.
← Chapter 32
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 34 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48