bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezekiel 23
Ezekiel 23
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 24 →
1
സര്‍വേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:
2
“മനുഷ്യപുത്രാ, ഒരമ്മയ്ക്കു രണ്ടു പുത്രിമാര്‍ ഉണ്ടായിരുന്നു.
3
ഈജിപ്തില്‍ ആയിരുന്നപ്പോള്‍ ചെറുപ്രായത്തില്‍ തന്നെ അവര്‍ വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടു. അവരുടെ മാറിടം പ്രേമപൂര്‍വം അമര്‍ത്തപ്പെട്ടു. അവരുടെ കന്യകാത്വം നഷ്ടപ്പെടുത്തുകയും ചെയ്തു.
4
അവരില്‍ മൂത്തവള്‍ക്ക് ഒഹോലാ എന്നും ഇളയവള്‍ക്ക് ഒഹോലിബാ എന്നുമായിരുന്നു പേര്. ഇരുവരും എന്റെ സ്വന്തമായിത്തീര്‍ന്നു. അവര്‍ക്കു പുത്രന്മാരും പുത്രിമാരും ജനിച്ചു. അവരില്‍ ഒഹോലാ ശമര്യയെയും ഒഹോലിബാ യെരൂശലേമിനെയും സൂചിപ്പിക്കുന്നു.
5
ഒഹോലാ എന്റേതായിരിക്കുമ്പോള്‍തന്നെ വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടു.
6
അയല്‍ക്കാരായ അസ്സീറിയക്കാരിലായിരുന്നു അവളുടെ മോഹം. അവര്‍ ധൂമ്രവസ്ത്രം അണിഞ്ഞ ദേശാധിപതികളും സേനാപതികളും യോദ്ധാക്കളും ആയിരുന്നു. അവര്‍ അശ്വാരൂഢരായ യുവകോമളന്മാരായിരുന്നു.
7
അസ്സീറിയായിലെ ആ പ്രമുഖരോടൊത്ത് അവള് വ്യഭിചരിച്ചു. അവള് തന്റെ കാമുകന്മാരുടെ വിഗ്രഹങ്ങളെക്കൊണ്ട് സ്വയം മലിനയായിത്തീര്‍ന്നു.
8
ഈജിപ്തില്‍വച്ചു ശീലിച്ച വ്യഭിചാരം അവള് ഉപേക്ഷിച്ചില്ല. അവളുടെ യൗവനത്തില്‍ അവര്‍ അവളോടൊത്തു ശയിച്ചു. അവളുടെ കന്യകാത്വം നഷ്ടപ്പെടുത്തുകയും തങ്ങളുടെ ഭോഗാസക്തി അവളുടെമേല്‍ ചൊരിയുകയും ചെയ്തു.
9
അതുകൊണ്ടു ഞാന്‍ അവളെ അവള് മോഹിച്ചിരുന്ന അസ്സീറിയാക്കാരായ കാമുകന്മാരുടെ കൈയില്‍ ഏല്പിച്ചു. അവര്‍ അവളെ നഗ്നയാക്കി. അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചുകൊണ്ടുപോയി; അവളെ വാളിന് ഇരയാക്കി.
10
അവര്‍ അവളുടെമേല്‍ ന്യായവിധി നടത്തി. അങ്ങനെ അവള് സ്ത്രീകളുടെ ഇടയില്‍ പരിഹാസപാത്രമായിത്തീര്‍ന്നു.
11
അവളുടെ സഹോദരി ഒഹോലിബാ ഇതെല്ലാം കണ്ടിട്ടും കാമാസക്തിയിലും വ്യഭിചാരത്തിലും തന്റെ സഹോദരിയെ അതിശയിക്കുംവിധം ഹീനമായി വര്‍ത്തിച്ചു.
12
അവളും അസ്സീറിയാക്കാരായ ദേശാധിപതികളെയും സൈന്യാധിപന്മാരെയും പടച്ചട്ടയണിഞ്ഞ യുദ്ധവീരന്മാരെയും മോഹിച്ചു. അവര്‍ എല്ലാവരും അശ്വാരൂഢരായ യുവകോമളന്മാരായിരുന്നു.
13
അവളും മലിനയായിത്തീര്‍ന്നു. അവര്‍ ഇരുവരും ഒരേ മാര്‍ഗമാണ് അവലംബിച്ചത്.
14
അവള് തന്റെ വ്യഭിചാരത്തില്‍ പൂര്‍വാധികം മുഴുകി. അരക്കച്ചയും തൊങ്ങലുള്ള തലപ്പാവും അണിഞ്ഞ ബാബിലോണ്യപുരുഷന്മാരുടെ ചിത്രങ്ങള്‍ സിന്ദൂരവര്‍ണത്തില്‍ ചുവരില്‍ വരച്ചിരിക്കുന്നത് അവള് കണ്ടു.
15
കല്ദയദേശത്തു ജനിച്ച ബാബിലോണ്‍കാരായിരുന്നു അവര്‍.
16
ആ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അവള് കാമാസക്തയായിത്തീര്‍ന്നു. അവരുടെ അടുക്കലേക്കു അവള് ദൂതന്മാരെ അയച്ചു. അവളോടൊത്തു രമിക്കാന്‍ ബാബിലോണ്യര്‍ വന്നു.
17
വ്യഭിചാരം കൊണ്ട് അവര്‍ അവളെ മലിനയാക്കി. മലിനയായശേഷം അവള്‍ക്ക് അവരോടു വെറുപ്പു തോന്നി.
18
പരസ്യമായി വ്യഭിചാരത്തില്‍ ഏര്‍പ്പെടുകയും തന്റെ നഗ്നത തുറന്നുകാട്ടുകയും ചെയ്ത അവളോട് അവളുടെ സഹോദരിയോടെന്നപോലെ എനിക്കു വെറുപ്പു തോന്നി.
19
എന്നിട്ടും അവള് ഈജിപ്തില്‍വച്ചു താന്‍ യൗവനകാലത്ത് സ്വീകരിച്ച വ്യഭിചാരത്തെ അനുസ്മരിച്ചുകൊണ്ട് തുടര്‍ന്നും വ്യഭിചരിച്ചു.
20
കഴുതകളുടേതുപോലെയുള്ള വലിയ ലിംഗവും കുതിരകളുടേതുപോലെ ബീജസ്രവണവുമുള്ള ജാരന്മാരെയും അവള് മോഹിച്ചു.
21
അങ്ങനെ ഈജിപ്തുകാര്‍ പ്രേമപൂര്‍വം മാറിടം അമര്‍ത്തുകയും കന്യകാത്വം നഷ്ടപ്പെടുത്തുകയും ചെയ്ത യൗവനത്തിലെ ഭോഗാസക്തിയില്‍വീണ്ടും മുഴുകാന്‍ നീ ആഗ്രഹിച്ചു.
22
അതുകൊണ്ട് അല്ലയോ ഒഹോലിബാ, നീ വെറുത്ത നിന്റെ കാമുകന്മാരെ ഞാന്‍ നിനക്കെതിരെ എഴുന്നേല്പിക്കും. അവര്‍ എല്ലാ ദിക്കുകളില്‍നിന്നും നിന്റെ നേരെ വരും.
23
അശ്വാരൂഢരും യുവകോമളന്മാരുമായ ദേശാധിപതികളും സൈന്യാധിപന്മാരും യോദ്ധാക്കളുമായ ബാബിലോണ്യരെയും കല്ദയരെയും പെക്കോദ്, ശോവ, കോവ എന്നീ ദേശങ്ങളിലുള്ളവരെയും എല്ലാ അസ്സീറിയാക്കാരെയും ഞാന്‍ നിനക്കെതിരെ കൊണ്ടുവരും.
24
നിരവധി രഥങ്ങളും വാഹനങ്ങളും വലിയ സൈന്യവ്യൂഹവുമായി അവര്‍ വടക്കുനിന്നു നിനക്കെതിരെ വരും. പടത്തൊപ്പിയും പരിചയും കവചവും അണിഞ്ഞ അവര്‍ നിന്നെ വളയും. ന്യായം വിധിക്കാന്‍ ഞാന്‍ അവരെ നിയോഗിക്കും.
25
തങ്ങളുടെ ന്യായം അനുസരിച്ച് അവര്‍ നിന്നെ വിധിക്കും. അവര്‍ നിന്നോടു ക്രോധപൂര്വം വര്‍ത്തിക്കാന്‍ തക്കവിധം എന്റെ രോഷം നിന്റെ നേരെ അയയ്ക്കും. അവര്‍ നിന്റെ മൂക്കും ചെവികളും ഛേദിച്ചുകളയും. നിന്നില്‍ ശേഷിക്കുന്നവര്‍ വാളിനിരയാകും. നിന്റെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ പിടിച്ചുകൊണ്ടു പോകും.
26
അവശേഷിക്കുന്നവര്‍ അഗ്നിക്കിരയാകും. അവര്‍ നിന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുകയും അമൂല്യരത്നങ്ങള്‍ അപഹരിക്കുകയും ചെയ്യും.
27
അങ്ങനെ നിന്റെ ഭോഗാസക്തിക്കും ഈജിപ്തുദേശത്തു വച്ചു നീ ശീലിച്ച വ്യഭിചാരത്തിനും ഞാന്‍ അറുതി വരുത്തും. ഇനി ഒരിക്കലും ഈജിപ്തുകാരുടെ നേരെ നിന്റെ ദൃഷ്ടി തിരിക്കുകയോ നീ അവരെ അനുസ്മരിക്കുകയോ ചെയ്കയില്ല.
28
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ഇതാ, നീ വെറുത്തവരുടെ കൈയില്‍, നീ മനം മടുത്ത് ഉപേക്ഷിച്ചവരുടെ കൈയില്‍തന്നെ ഞാന്‍ നിന്നെ ഏല്പിക്കും. അവര്‍ നിന്നോടു വെറുപ്പോടെ വര്‍ത്തിക്കും.
29
നിന്റെ അധ്വാനഫലം അവര്‍ അപഹരിക്കും. നഗ്നയും അനാവൃതയുമായി അവര്‍ നിന്നെ ഉപേക്ഷിക്കും. അങ്ങനെ നിന്റെ വ്യഭിചാരം വെളിപ്പെടും. നിന്റെ ഭോഗാസക്തിയും വ്യഭിചാരവുമാണ് അതിനിടയാക്കിയത്.
30
വിജാതീയരായ ജനതകളോടൊത്തു നീ വ്യഭിചരിക്കുകയും അവരുടെ വിഗ്രഹങ്ങളാല്‍ നീ മലിനയാക്കപ്പെടുകയും ചെയ്തതുകൊണ്ട് ഇതെല്ലാം നിനക്കു ഭവിക്കും.
31
നിന്റെ സഹോദരി പോയ വഴിയേതന്നെ നീയും പോയി. അതുകൊണ്ട് അവളുടെ ശിക്ഷയുടെ പാനപാത്രം ഞാന്‍ നിനക്കും നല്‍കും.
32
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്റെ സഹോദരിയുടെ ആഴവും പരപ്പുമേറിയ പാനപാത്രത്തില്‍നിന്നു നീ കുടിക്കും. അതില്‍ ധാരാളം കുടിക്കാനുണ്ട്, നീ പരിഹാസത്തിനും നിന്ദയ്ക്കും പാത്രമാകും.
33
ലഹരിയും ദുഃഖവും നിന്നില്‍ നിറയും; ഭീതിയുടെയും ശൂന്യതയുടെയും പാനപാത്രത്തില്‍നിന്ന്, നിന്റെ സഹോദരി ശമര്യയുടെ പാനപാത്രത്തില്‍ നിന്നുതന്നെ നീ പാനം ചെയ്യും.
34
നീ അത് ഊറ്റിക്കുടിച്ചശേഷം പാത്രം ഉടച്ച് അതിന്റെ കഷണങ്ങള്‍ നക്കും. നിന്റെ മാറിടം നീ മാന്തിക്കീറും, ഞാനാണ് ഇതു പറഞ്ഞിരിക്കുന്നത് എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.”
35
അവിടുന്നു വീണ്ടും അരുളിച്ചെയ്യുന്നു: “നീ എന്നെ വിസ്മരിക്കുകയും പുറംതള്ളിയിരിക്കുകയും ചെയ്തിരിക്കുന്നതിനാല്‍ നിന്റെ വ്യഭിചാരത്തിന്റെയും ഭോഗാസക്തിയുടെയും ഫലം നീ അനുഭവിക്കും.”
36
സര്വേശ്വരന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, നീ ഒഹോലായെയും ഒഹോലിബായെയും കുറ്റം വിധിക്കുമോ? അവരുടെ മ്ലേച്ഛതകള്‍ അവരെ അറിയിക്കുക.
37
അവര്‍ വ്യഭിചാരം ചെയ്തു; അവരുടെ കരങ്ങള്‍ രക്തം ചിന്തി. അവരുടെ വിഗ്രഹങ്ങള്‍കൊണ്ട് അവര്‍ വ്യഭിചരിച്ചു. അവരില്‍ എനിക്കുണ്ടായ മക്കളെപ്പോലും വിഗ്രഹങ്ങള്‍ക്ക് അവര്‍ ഹോമബലിയായി അര്‍പ്പിച്ചു.
38
ഇതിനുപുറമേ അവര്‍ എന്റെ വിശുദ്ധമന്ദിരത്തെ മലിനമാക്കി; ശബത്ത് അശുദ്ധമാക്കി.
39
സ്വന്തം മക്കളെ കൊന്നു തങ്ങളുടെ വിഗ്രഹങ്ങള്‍ക്കു ബലി അര്‍പ്പിച്ച ദിവസംതന്നെ അവര്‍ എന്റെ വിശുദ്ധസ്ഥലത്തു പ്രവേശിച്ച് അവിടം അശുദ്ധമാക്കി.
40
ആ സഹോദരിമാര്‍ വിദൂരദേശത്തു നിന്നുപോലും ദൂതന്മാരെ അയച്ചു പുരുഷന്മാരെ വരുത്തി; അവര്‍ക്കുവേണ്ടി അവര്‍ കുളിച്ചു കണ്ണെഴുതി ആഭരണങ്ങള്‍ അണിഞ്ഞു.
41
രാജകീയമായ മഞ്ചത്തില്‍ അവര്‍ ഇരുന്നു; അതിന്റെ മുമ്പില്‍ മേശയൊരുക്കി അതിന്മേല് എന്റെ സുഗന്ധവസ്തുക്കളും തൈലവും വച്ചു.
42
എല്ലാം നിസ്സാരമായി കരുതുന്ന ഒരു പുരുഷാരത്തിന്റെ ശബ്ദഘോഷം അവരെ വലയം ചെയ്തിരുന്നു. സാധാരണജനത്തെ കൂടാതെ മരുഭൂമിയില്‍നിന്ന് ആളയച്ചു വരുത്തിയ മദ്യപന്മാരും അവരോടൊപ്പം ഉണ്ടായിരുന്നു. അവര്‍ രണ്ടു സ്ത്രീകളുടെയും കൈകളില്‍ വളയും തലയില്‍ മനോഹരമായ കിരീടവും അണിയിച്ചു.
43
വ്യഭിചാരവൃത്തിയിലേര്‍പ്പെട്ട് അകാലവാര്‍ധക്യം ബാധിച്ച ആ സഹോദരിമാരോടൊത്ത് അവരും അവരോടൊത്ത് ആ സ്ത്രീകളും വ്യഭിചാരത്തിലേര്‍പ്പെടുമോ എന്നു ഞാന്‍ ചോദിച്ചു.
44
ഒരു വേശ്യയെ എന്നപോലെ അവര്‍ അവരെ സമീപിച്ചു; ഇങ്ങനെ അവര്‍ ഭോഗാസക്തരായ ഒഹോലായെയും ഒഹോലിബായെയും പ്രാപിച്ചു.
45
വ്യഭിചാരിണികളെയും രക്തം ചിന്തുന്ന സ്ത്രീകളെയും വിധിക്കുന്നതുപോലെ നീതിമാന്മാര് അവരെ വിധിക്കും. എന്തെന്നാല്‍ അവര്‍ വ്യഭിചാരിണികളാണ്. അവരുടെ കൈകള്‍ രക്തം പുരണ്ടതുമാണ്.
46
അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “അവര്‍ക്കെതിരെ ഒരു സൈന്യത്തെ അണിനിരത്തുക; അവര്‍ ഭീതിക്കും കൊള്ളയ്ക്കും വിധേയരാകട്ടെ.
47
സൈന്യം അവരെ കല്ലെറിയുകയും വാളുകൊണ്ട് അവരെ അരിഞ്ഞുവീഴ്ത്തുകയും ചെയ്യും. അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ കൊല്ലും. അവരുടെ ഭവനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്യും. അങ്ങനെ ഞാന്‍ ദേശത്തു ഭോഗാസക്തിക്ക് അറുതി വരുത്തും.
48
സ്ത്രീകള്‍ നിങ്ങളെപ്പോലെ ഭോഗാസക്തരാകാതിരിക്കുവാന്‍ ഇത് അവര്‍ക്ക് ഒരു മുന്നറിയിപ്പായിരിക്കട്ടെ.
49
നിങ്ങളുടെ ഭോഗാസക്തിക്കും വിഗ്രഹാരാധന നിമിത്തമുള്ള പാപത്തിനും നിങ്ങള്‍ ശിക്ഷ അനുഭവിക്കും. ഞാനാണ് സര്‍വേശ്വരനായ കര്‍ത്താവ് എന്നു നിങ്ങള്‍ അപ്പോള്‍ അറിയും.
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 24 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48