bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezekiel 22
Ezekiel 22
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 23 →
1
സര്‍വേശ്വരന്റെ അരുളപ്പാട് എനിക്കു വീണ്ടും ഉണ്ടായി:
2
“മനുഷ്യപുത്രാ, നീ അവരെ കുറ്റം വിധിക്കുകയില്ലേ? രക്തപങ്കിലമായ ഈ നഗരത്തെ നീ വിധിക്കയില്ലേ? അവളുടെ മ്ലേച്ഛകൃത്യങ്ങള്‍ അവളെ അറിയിക്കുക.
3
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്നു പറയുക”. രക്തപാതകം നടത്തി ന്യായവിധിദിവസം ആസന്നമാക്കയും വിഗ്രഹങ്ങള്‍ നിര്‍മിച്ച് സ്വയം മലിനയാകുകയും ചെയ്ത നഗരമേ!
4
നീ ചൊരിഞ്ഞ രക്തത്താല്‍ നീ കുറ്റക്കാരിയും നീ നിര്‍മിച്ച വിഗ്രഹങ്ങളാല്‍ നീ മലിനയും ആയിത്തീര്‍ന്നിരിക്കുന്നു. നിന്റെ ദിനം, നിന്റെ ആയുസ്സിന്റെ അന്ത്യം ആസന്നമായിരിക്കുന്നു. അതിനാല്‍ ഞാന്‍ നിന്നെ ജനതകള്‍ക്കു നിന്ദാപാത്രവും രാജ്യങ്ങള്‍ക്കെല്ലാം പരിഹാസവിഷയവും ആക്കിയിരിക്കുന്നു.
5
കുപ്രസിദ്ധയും ക്രമസമാധാനം നിശ്ശേഷം തകര്‍ന്നവളുമായ നിന്നെ അടുത്തും അകലെയുമുള്ളവര്‍ പരിഹസിക്കും.
6
ഇസ്രായേലിലെ രാജാക്കന്മാരെല്ലാം തങ്ങളുടെ ശക്തി രക്തച്ചൊരിച്ചിലിനായി വിനിയോഗിച്ചു.
7
നിന്നില്‍ നിവസിച്ചിരുന്ന മാതാപിതാക്കളെ അവര്‍ നിന്ദിക്കുകയും പരദേശികളെ പീഡിപ്പിക്കുകയും ചെയ്തു. അനാഥരെയും വിധവകളെയും അവര്‍ ദ്രോഹിച്ചു.
8
എനിക്കു വിശുദ്ധമായതിനെ അവര്‍ മലിനമാക്കി; ശബത്തുകള്‍ അശുദ്ധമാക്കി.
9
രക്തച്ചൊരിച്ചിലിന് ഇടവരുത്തുന്ന അപവാദം പറഞ്ഞു പരത്തുന്നവരും പൂജാഗിരികളില്‍വച്ചു ഭക്ഷണം കഴിക്കുന്നവരും ഭോഗാസക്തികൊണ്ട് അഴിഞ്ഞാടുന്നവരും നിന്നില്‍ നിവസിക്കുന്നു.
10
പിതാവിന്റെ ഭാര്യയോടൊത്ത് ശയിക്കുന്നവരും ആര്‍ത്തവകാലത്ത് സ്ത്രീകളെ പ്രാപിക്കുന്നവരും നിന്നിലുണ്ട്.
11
നിന്നില്‍ നിവസിക്കുന്ന ചിലര്‍ അയല്ക്കാരന്റെ ഭാര്യയോടു മ്ലേച്ഛമായി പെരുമാറുന്നു; മറ്റു ചിലര്‍ ഭോഗാസക്തരായി മരുമക്കളെ പ്രാപിച്ച് അവരെ അശുദ്ധരാക്കുന്നു; വേറേ ചിലര്‍ തന്റെ സ്വന്തം പിതാവില്‍ നിന്നു ജനിച്ച സഹോദരിയെ അപമാനിക്കുന്നു.
12
രക്തം ചൊരിയാന്‍ കോഴ വാങ്ങുന്നവര്‍ നിന്നിലുണ്ട്; പലിശയും ലാഭവും വാങ്ങി അയല്‍ക്കാരനെ ഞെക്കിപ്പിഴിഞ്ഞു ചിലര്‍ പണം സമ്പാദിക്കുന്നു. അങ്ങനെ നീ എന്നെ മറന്നുകളഞ്ഞിരിക്കുന്നു എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
13
അന്യായമായി നീ ഉണ്ടാക്കിയ ലാഭവും നീ ചൊരിഞ്ഞ രക്തവുംനിമിത്തം ഞാന്‍ രോഷംപൂണ്ട് മുഷ്ടി ചുരുട്ടും.
14
ഞാന്‍ നിന്നെ അഭിമുഖീകരിക്കുമ്പോള്‍ നീ സുധീരം ഉറച്ചു നില്‍ക്കുമോ? നിന്റെ കൈകള്‍ ബലവത്തായിരിക്കുമോ? സര്‍വേശ്വരനായ ഞാനാണ് ഇതു പറയുന്നത്. അതു ഞാന്‍ നിറവേറ്റുകതന്നെ ചെയ്യും.
15
ഞാന്‍ നിന്നെ ജനതകളുടെ ഇടയിലേക്കും രാജ്യങ്ങളിലേക്കും ചിതറിക്കും; നിന്റെ മാലിന്യത്തിനു ഞാന്‍ അറുതി വരുത്തും.
16
ജനതകളുടെ മുമ്പില്‍ നീ മലിനയായി കാണപ്പെടും; അപ്പോള്‍ ഞാനാകുന്നു സര്‍വേശ്വരനെന്നു നീ അറിയും.
17
സര്‍വേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി
18
“മനുഷ്യപുത്രാ, ഇസ്രായേല്‍ജനം എനിക്കു ലോഹക്കിട്ടമായിരിക്കുന്നു. അവരെല്ലാവരും വെള്ളിയും ഓടും വെളുത്തീയവും ഇരുമ്പും കറുത്തീയവും ഉരുക്കിയ ഉലയിലെ കിട്ടംപോലെ ആയിരിക്കുന്നു.
19
അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെല്ലാവരും കിട്ടമായിത്തീര്‍ന്നിരിക്കുന്നതുകൊണ്ട് ഞാന്‍ നിങ്ങളെ യെരൂശലേമില്‍ ഒരുമിച്ചുകൂട്ടും.
20
വെള്ളിയും ഓടും വെളുത്തീയവും ഇരുമ്പും കറുത്തീയവും ഉലയില്‍ ഒരുമിച്ച് ഊതി ഉരുക്കുന്നതുപോലെ നിങ്ങളെയും ഒരുമിച്ചു കൊണ്ടുവന്ന് എന്റെ കോപത്തിന്റെയും ക്രോധത്തിന്റെയും അഗ്നിയില്‍ ഉരുക്കും.
21
നിങ്ങളെ ഞാന്‍ ഒരുമിച്ചുകൂട്ടി നിങ്ങളുടെമേല്‍ എന്റെ കോപാഗ്നി ചൊരിയും. നിങ്ങള്‍ അതില്‍ ഉരുകിപ്പോകും.
22
വെള്ളി ഉലയില്‍ ഉരുകുന്നതുപോലെ നിങ്ങളും അതില്‍ ഉരുകും. സര്‍വേശ്വരനായ ഞാന്‍ എന്റെ ക്രോധം നിങ്ങളുടെമേല്‍ ചൊരിഞ്ഞിരിക്കുന്നു എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.
23
സര്‍വേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:
24
“മനുഷ്യപുത്രാ, ഇസ്രായേല്‍ദേശത്തോടു പറയുക, ക്രോധദിവസത്തില്‍ നീ ശുചിയാക്കപ്പെടാത്തതും മഴ പെയ്യാത്തതുമായ ദേശം ആയിരിക്കും.
25
ഇരയെ കടിച്ചുകീറി ഗര്‍ജിക്കുന്ന സിംഹത്തെപ്പോലെയാണ് അതിലെ പ്രഭുക്കന്മാര്. അവര്‍ മനുഷ്യരെ വിഴുങ്ങുന്നു; സമ്പത്തും വിലപ്പെട്ട വസ്തുക്കളും അപഹരിക്കുന്നു; അവര്‍ അനവധി സ്ത്രീകളെ വിധവകളാക്കുന്നു.
26
അതിലെ പുരോഹിതന്മാര് എന്റെ നിയമം ലംഘിക്കുകയും എന്റെ വിശുദ്ധവസ്തുക്കള്‍ അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു. വിശുദ്ധവും അശുദ്ധവുമായ വസ്തുക്കളെ അവര്‍ വേര്‍തിരിച്ചു കാണുന്നില്ല. നിര്‍മലവും മലിനവും തമ്മിലുള്ള വ്യത്യാസം അവര്‍ പഠിപ്പിക്കുന്നില്ല. എന്റെ ശബത്തുകളെ അവര്‍ അനാദരിക്കുന്നു; അങ്ങനെ അവരുടെ ഇടയില്‍ ഞാന്‍ നിന്ദിതനായിരിക്കുന്നു.
27
അവരുടെ പ്രഭുക്കന്മാര് ഇരയെ കടിച്ചുകീറുന്ന ചെന്നായ്ക്കളാണ്. കൊള്ളലാഭത്തിനുവേണ്ടി അവര്‍ രക്തം ചൊരിയുകയും കൊലപാതകം നടത്തുകയും ചെയ്യുന്നു.
28
അതിലെ പ്രവാചകന്മാര് വ്യാജദര്‍ശനങ്ങള്‍ കാണുകയും സര്വേശ്വരന് അരുളപ്പാടു നല്കാതിരിക്കെ സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്നു പ്രസ്താവിക്കുകയും ചെയ്തുകൊണ്ട് അതിനെ വെള്ളപൂശുന്നു.
29
തദ്ദേശവാസികള്‍ പിടിച്ചുപറിക്കുകയും കൊള്ള നടത്തുകയും ചെയ്യുന്നു. ദരിദ്രരെയും അഗതികളെയും അവര്‍ മര്‍ദിക്കുകയും പരദേശികളെ അന്യായമായി പീഡിപ്പിക്കുകയും ചെയ്യുന്നു.
30
ഞാന്‍ ആ ദേശത്തെ നശിപ്പിക്കാതിരിക്കാന്‍വേണ്ടി കോട്ട പണിയാനും അതിന്റെ വിള്ളലുകളില്‍ നിലയുറപ്പിക്കാനും ഒരുക്കമുള്ള ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു. പക്ഷേ, ആരെയും ഞാന്‍ കണ്ടില്ല.
31
അതുകൊണ്ട് എന്റെ രോഷം അവരുടെമേല്‍ ചൊരിഞ്ഞു; എന്റെ ക്രോധാഗ്നിയില്‍ ഞാന്‍ അവരെ ദഹിപ്പിച്ചു. അവരുടെ പ്രവൃത്തികള്‍ക്കു തക്ക ശിക്ഷ അവര്‍ക്കു നല്‍കുകയും ചെയ്തിരിക്കുന്നു എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 23 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48