bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezekiel 44
Ezekiel 44
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 43
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 45 →
1
പിന്നീട് അയാള്‍ എന്നെ വിശുദ്ധമന്ദിരത്തിന്റെ കിഴക്കോട്ടു ദര്‍ശനമുള്ള പുറത്തെ പടിപ്പുരയിലേക്കു തിരിയെ കൊണ്ടുവന്നു; അത് അടച്ചിരുന്നു.
2
ഈ വാതില്‍ അടച്ചിടേണ്ടതാണ്; ഇതില്‍ കൂടി ഇസ്രായേലിന്റെ സര്‍വേശ്വരനായ കര്‍ത്താവ് പ്രവേശിച്ചിരിക്കുന്നു; അതിനാല്‍ ഇത് ഒരിക്കലും തുറന്നുകൂടാ. ആരും ഇതില്‍കൂടി പ്രവേശിക്കുകയും അരുത് എന്നു സര്വേശ്വരന് എന്നോട് അരുളിച്ചെയ്തു.
3
സര്‍വേശ്വരന്റെ സന്നിധിയില്‍ വിശുദ്ധഭോജനം കഴിക്കാന്‍ രാജാവിനു മാത്രം അവിടെ ഇരിക്കാം. രാജാവു പ്രവേശിക്കുന്നതും പുറത്തുപോകുന്നതും പടിപ്പുരയുടെ പൂമുഖത്തുകൂടി ആയിരിക്കണം.
4
പിന്നീട് അയാള്‍ എന്നെ വടക്കുവശത്തെ ഗോപുരത്തിലൂടെ ദേവാലയത്തിന്റെ മുന്‍വശത്തേക്കു കൊണ്ടുവന്നു. ദേവാലയം സര്‍വേശ്വരന്റെ തേജസ്സുകൊണ്ടു നിറഞ്ഞിരിക്കുന്നതായി ഞാന്‍ കണ്ടു. അപ്പോള്‍ ഞാന്‍ സാഷ്ടാംഗം പ്രണാമം ചെയ്തു.
5
സര്വേശ്വരന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ദേവാലയത്തെക്കുറിച്ചു ഞാന്‍ നിന്നോടു കല്പിക്കുന്ന എല്ലാ നിയമങ്ങളും ചട്ടങ്ങളും നീ ശ്രദ്ധാപൂര്‍വം കാണുകയും കേള്‍ക്കുകയും ചെയ്യുക. ദേവാലയത്തില്‍ ആര്‍ക്കെല്ലാം പ്രവേശിക്കാമെന്നും ആര്‍ക്കെല്ലാം പ്രവേശിക്കാന്‍ പാടില്ലെന്നും ശരിയായി മനസ്സിലാക്കുക.
6
ധിക്കാരികളായ ഇസ്രായേല്‍ജനത്തോടു പറയുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഇസ്രായേല്‍ജനമേ, നിങ്ങളുടെ സകല മ്ലേച്ഛതകളും അവസാനിപ്പിക്കുക.
7
നിങ്ങള്‍ എനിക്ക് ആഹാരമായി രക്തവും മേദസ്സും അര്‍പ്പിക്കുമ്പോള്‍ ഹൃദയത്തിലും ശരീരത്തിലും പരിച്ഛേദനം ഏല്‍ക്കാത്ത വിജാതീയരെ പ്രവേശിപ്പിച്ച് എന്റെ ആലയത്തെ നിങ്ങള്‍ അശുദ്ധമാക്കിയിരിക്കുന്നുവല്ലോ. ഈ മ്ലേച്ഛതകളെല്ലാം പ്രവര്‍ത്തിച്ചു നിങ്ങള്‍ എന്റെ ഉടമ്പടി ലംഘിച്ചു.
8
നിങ്ങള്‍ എന്റെ ആലയത്തിലെ വിശുദ്ധവസ്തുക്കള്‍ സൂക്ഷിക്കാതെ വിജാതീയരെ അവയുടെ സൂക്ഷിപ്പുകാരാക്കി.
9
അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ജനത്തിന്റെ ഇടയിലുള്ളവരും ഹൃദയത്തിലും ശരീരത്തിലും പരിച്ഛേദനം ഏല്ക്കാത്തവരുമായ വിജാതീയര്‍ ആരുംതന്നെ എന്റെ മന്ദിരത്തില്‍ പ്രവേശിച്ചുകൂടാ.”
10
ഇസ്രായേല്‍ജനം വഴിതെറ്റിപ്പോയകാലത്ത് എന്നില്നിന്നകന്നു വിഗ്രഹങ്ങളുടെ പിന്നാലെ പോയ ലേവ്യര്‍ അതിനുള്ള ശിക്ഷ അനുഭവിക്കണം.
11
അവര്‍ എന്റെ ആലയത്തിലെ പരിചാരകരായും ഗോപുരവാതില്‍ കാവല്‍ക്കാരായും എന്റെ വിശുദ്ധമന്ദിരത്തില്‍ ശുശ്രൂഷകരായും ഇരിക്കണം. അവര്‍ ഹോമയാഗത്തിനും ഹനനയാഗത്തിനുമുള്ള മൃഗങ്ങളെ അറുത്ത് ജനങ്ങള്‍ക്കുവേണ്ടി ശുശ്രൂഷ ചെയ്യണം. അങ്ങനെ അവര്‍ ജനങ്ങളെ സേവിക്കണം.
12
അവര്‍ വിഗ്രഹങ്ങളുടെ മുമ്പാകെ ശുശ്രൂഷ ചെയ്ത് ഇസ്രായേല്‍ജനത്തിന്റെ വീഴ്ചയ്ക്കു കാരണമായിത്തീര്‍ന്നതുകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു: അവര്‍ തങ്ങള്‍ക്കുള്ള ശിക്ഷ അനുഭവിക്കണം എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
13
പുരോഹിതശുശ്രൂഷ ചെയ്യാന്‍ എന്നെയോ, വിശുദ്ധവും അതിവിശുദ്ധവുമായ വസ്തുക്കളെയോ അവര്‍ സമീപിക്കരുത്. തങ്ങള്‍ ചെയ്ത മ്ലേച്ഛതകള്‍ക്കുള്ള അപമാനം അവര്‍ സഹിക്കണം.
14
എങ്കിലും ദേവാലയത്തിന്റെ മേല്‍നോട്ടം വഹിക്കാനും അവിടെ നിര്‍വഹിക്കേണ്ട എല്ലാ ജോലികളും ചെയ്യാനും ഞാന്‍ അവരെ നിയോഗിക്കും.
15
ഇസ്രായേല്‍ജനം വഴിതെറ്റിപ്പോയപ്പോള്‍ എന്റെ വിശുദ്ധമന്ദിരത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്നവരും സാദോക്കിന്റെ സന്തതികളുമായ ലേവ്യാപുരോഹിതന്മാര്‍ എന്റെ അടുക്കല്‍വന്ന് എനിക്കു ശുശ്രൂഷചെയ്യുകയും മേദസ്സും രക്തവും എനിക്കു സമര്‍പ്പിക്കാന്‍വേണ്ടി എന്റെ മുമ്പില്‍ നില്‍ക്കുകയും വേണം;
16
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ എന്റെ വിശുദ്ധമന്ദിരത്തില്‍ പ്രവേശിച്ച് എന്റെ ശുശ്രൂഷ നിര്‍വഹിക്കാന്‍വേണ്ടി വിശുദ്ധമേശയെ സമീപിക്കണം. അവര്‍ എന്റെ കാര്യവിചാരകന്മാരായിരിക്കുകയും വേണം.
17
അകത്തെ അങ്കണത്തിന്റെ പടിപ്പുരവാതിലുകള്‍ക്കകത്തു കടക്കുമ്പോള്‍ അവര്‍ ചണവസ്ത്രം ധരിച്ചിരിക്കണം. അവിടെയും ദേവാലയത്തിനുള്ളിലും ശുശ്രൂഷചെയ്യുമ്പോള്‍ രോമവസ്ത്രങ്ങള്‍ ധരിച്ചുകൂടാ.
18
അവര്‍ ചണംകൊണ്ടുള്ള തലപ്പാവും കാല്ചട്ടയും ധരിക്കേണ്ടതാണ്. ശരീരം വിയര്‍ക്കാന്‍ ഇടയാക്കുന്ന യാതൊന്നും അവര്‍ ധരിക്കരുത്.
19
അവര്‍ പുറത്തെ അങ്കണത്തില്‍ ജനങ്ങളുടെ അടുക്കലേക്ക് ചെല്ലുമ്പോള്‍ ജനങ്ങളിലേക്ക് വിശുദ്ധി പകരാതിരിക്കാന്‍ വിശുദ്ധസ്ഥലത്ത് ശുശ്രൂഷയ്ക്കായി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വിശുദ്ധമുറികളില്‍ അഴിച്ചുവയ്ക്കുകയും മറ്റു വസ്ത്രങ്ങള്‍ ധരിക്കുകയും വേണം.
20
അവര്‍ തല മുണ്ഡനം ചെയ്യുകയോ മുടി നീട്ടിവളര്‍ത്തുകയോ അരുത്, മുടി കത്രിക്കുക മാത്രമേ പാടുള്ളൂ.
21
അകത്തെ അങ്കണത്തില്‍ പ്രവേശിക്കുമ്പോള്‍ പുരോഹിതന്മാര് വീഞ്ഞു കുടിച്ചിരിക്കരുത്.
22
വിധവയെയോ വിവാഹമോചിതയെയോ അവര്‍ വിവാഹം ചെയ്തുകൂടാ. ഇസ്രായേല്‍വംശജയായ കന്യകയെയോ പുരോഹിതന്റെ ഭാര്യയായിരുന്ന വിധവയെയോ മാത്രമേ അവര്‍ വിവാഹം ചെയ്യാവൂ.
23
വിശുദ്ധവും അല്ലാത്തതും തമ്മിലുള്ള വ്യത്യാസം അവര്‍ ജനത്തെ പഠിപ്പിക്കണം. ശുദ്ധിയുള്ളതിനെ ശുദ്ധിയില്ലാത്തതില്‍നിന്നു വേര്‍തിരിച്ചറിയുന്നത് എങ്ങനെയെന്ന് അവര്‍ക്കു കാണിച്ചുകൊടുക്കുകയും വേണം.
24
വ്യവഹാരത്തില്‍ അവര്‍ വിധികര്‍ത്താക്കളായിരിക്കണം. എന്റെ വിധികള്‍ അനുസരിച്ച് അവര്‍ വിധിക്കേണ്ടതാണ്. അവര്‍ എന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു നിശ്ചിതപെരുന്നാളുകളും ശബത്തും വിശുദ്ധമായി ആചരിക്കണം.
25
മൃതശരീരങ്ങളെ സമീപിച്ച് അവര്‍ തങ്ങളെത്തന്നെ അശുദ്ധരാക്കരുത്. എന്നാല്‍ മാതാപിതാക്കള്‍, പുത്രീപുത്രന്മാര്, സഹോദരന്, അവിവാഹിതയായ സഹോദരി എന്നിവര്‍ക്കുവേണ്ടി അശുദ്ധരാകാം.
26
ഒരുവന് അശുദ്ധനായശേഷം ശുദ്ധീകരണത്തിനുവേണ്ടി ഏഴുദിവസം കാത്തിരിക്കണം. അതുകഴിയുമ്പോള്‍ അവന് ശുദ്ധനാകും.
27
അയാള്‍ വിശുദ്ധസ്ഥലത്ത് ശുശ്രൂഷ ചെയ്യാന്‍ പോകുന്ന ദിവസം തനിക്കുവേണ്ടിയുള്ള പാപപരിഹാരബലി അര്‍പ്പിക്കേണ്ടതാണ് എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
28
അവര്‍ക്ക് പൈതൃകാവകാശം ഒന്നും ഉണ്ടായിരിക്കരുത്; ഞാന്‍തന്നെ അവരുടെ അവകാശം. നിങ്ങള്‍ ഇസ്രായേലില്‍ അവര്‍ക്ക് സ്വത്തവകാശം ഒന്നും നല്‍കരുത്. ഞാന്‍ തന്നെയാണ് അവരുടെ സ്വത്ത്.
29
അവര്‍ ഭോജനയാഗം, പാപപരിഹാരയാഗം, അകൃത്യയാഗം ഇവകൊണ്ട് ഉപജീവനം കഴിക്കണം. ഇസ്രായേലിലെ അര്‍പ്പിതവസ്തുക്കളെല്ലാം അവര്‍ക്കുള്ളതായിരിക്കണം.
30
സകലവിധ ആദ്യഫലങ്ങളിലുംവച്ച് ഉത്തമമായതും എല്ലാവിധ വഴിപാടുകളും പുരോഹിതനുള്ളതായിരിക്കണം. നിന്റെ ഭവനത്തിന് അനുഗ്രഹം ലഭിക്കാന്‍വേണ്ടി നിന്റെ തരിമാവപ്പങ്ങളില്‍ ആദ്യത്തേത് പുരോഹിതന്മാര്ക്കു നല്‍കണം.
31
താനേ ചത്തതോ കടിച്ചുകീറപ്പെട്ടതോ ആയ പക്ഷികളെയോ മൃഗങ്ങളെയോ പുരോഹിതന്മാര് തിന്നരുത്.
← Chapter 43
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 45 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48