bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezekiel 38
Ezekiel 38
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 37
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 39 →
1
സര്‍വേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:
2
“മനുഷ്യപുത്രാ, മേശക്കിന്റെയും തൂബലിന്റെയും മുഖ്യപ്രഭുവായ മാഗോഗിലെ ഗോഗിനുനേരേ തിരിഞ്ഞു അയാള്‍ക്കെതിരെ പ്രവചിക്കുക.
3
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: മേശക്കിന്റെയും തൂബലിന്റെയും മുഖ്യപ്രഭുവായ ഗോഗേ, ഞാന്‍ നിനക്ക് എതിരാണ്.
4
ഞാന്‍ നിന്നെ പിറകോട്ടു തിരിച്ചു നിറുത്തി നിന്റെ താടിയെല്ലിനു കൊളുത്തിടും. നിന്നെയും നിന്റെ സര്‍വസൈന്യത്തെയും പടക്കുതിരകള്‍, സായുധരായ കുതിരപ്പടയാളികള്‍, പരിചയും കവചവും വാളും ഏന്തിയ വലിയ സൈന്യവ്യൂഹം എന്നിവയോടൊത്തു പുറത്തുകൊണ്ടുവരും.
5
അവരോടൊപ്പം പരിചയും പടത്തൊപ്പിയും ധരിച്ച പേര്‍ഷ്യക്കാരും
6
എത്യോപ്യരും ലിബിയാക്കാരും ഉണ്ടായിരിക്കും. കൂടാതെ ഗോമറിനെയും അതിന്റെ സര്‍വസൈന്യത്തെയും അങ്ങ് വടക്കേ അറ്റത്തുള്ള ബെത്-തോഗര്‍മയെയും അവരുടെ സകല സൈന്യങ്ങളെയും പുറത്തുകൊണ്ടുവരും. അനേകം ജനതകള്‍ നിന്റെ കൂടെ ഉണ്ടായിരിക്കും.
7
നീയും നിന്റെ ചുറ്റും ചേര്‍ന്നിരിക്കുന്ന സര്‍വജനസമൂഹവും ജാഗരൂകരായിരിക്കണം. എന്റെ ആജ്ഞ അനുസരിക്കാന്‍ ഒരുങ്ങിയിരിക്കുക.
8
ഏറെനാള്‍ കഴിഞ്ഞ് ഞാന്‍ നിന്നെ വിളിക്കും. യുദ്ധവിമുക്തമായതും അനേക ജനതകളില്‍നിന്നും കൂട്ടിച്ചേര്‍ക്കപ്പെട്ടതുമായ അസംഖ്യം ജനങ്ങള്‍ നിവസിക്കുന്ന ദേശത്തേക്ക്, ദീര്‍ഘകാലം ശൂന്യമായി കിടന്നിരുന്ന ഇസ്രായേല്പര്വത പ്രദേശത്തേക്കുതന്നെ നീ ഒടുവില്‍ മുന്നേറും. വിവിധ ജനതകളുടെ മധ്യത്തില്‍നിന്നും ഒരുമിച്ചുചേര്‍ക്കപ്പെട്ട ഇസ്രായേല്‍ജനമാണ് ഇന്ന് അവിടെ നിര്‍ഭയം നിവസിക്കുന്നത്.
9
നീ ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കും. നീയും നിന്റെ സൈന്യവും നിന്നോടുകൂടെയുള്ള ബഹുജനങ്ങളും ഒരു കാര്‍മേഘംപോലെ ആ ദേശത്തെ മൂടും.
10
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “അന്നു നിന്റെ മനസ്സില്‍ പല ചിന്തകള്‍ ഉയരും. ഒരു ദുഷ്ടമായ പരിപാടി നീ ആവിഷ്കരിക്കും.
11
[11,12] നീ ചിന്തിക്കും: മതിലുകള്‍ ഇല്ലാത്ത ഗ്രാമങ്ങളോടുകൂടിയ ദേശത്തേക്കു ഞാന്‍ ചെല്ലും. മതിലുകളും വാതിലുകളും സാക്ഷകളും ഇല്ലാതെതന്നെ നിര്‍ഭയം നിവസിക്കുന്ന പ്രശാന്തമായ ജനത്തെ ഞാന്‍ ആക്രമിക്കും. ഒരിക്കല്‍ ശൂന്യമായി കിടന്നിരുന്നതും ഇപ്പോള്‍ ജനവാസം ഉള്ളതുമായ ദേശത്തെ കൊള്ളയടിക്കാനും ജനതകളുടെ ഇടയില്‍നിന്നു കൂട്ടിക്കൊണ്ടുവരപ്പെട്ടവരും കന്നു കാലികളെയും വസ്തുവകകളെയും സമ്പാദിച്ചു ഭൂമിയുടെ മധ്യസ്ഥാനത്തു നിവസിക്കുന്നവരുമായ ജനത്തെ കവര്‍ച്ചചെയ്യാനും തന്നെ.”
13
പൊന്നും വെള്ളിയും വസ്തുവകകളും കവര്‍ച്ചചെയ്യാനും കന്നുകാലികളെ അപഹരിക്കാനും അങ്ങനെ ആ കൊള്ളമുതല്‍ പിടിച്ചെടുക്കാനുമാണോ നീ നിന്റെ സൈന്യത്തെ കൊണ്ടുവന്നത് എന്ന് ശേബയിലെയും ദെദാനിലെയും ജനങ്ങളും തര്‍ശ്ശീശിലെ വ്യാപാരികളും യുവയോദ്ധാക്കളും ചോദിക്കും.
14
അതുകൊണ്ടു മനുഷ്യപുത്രാ, ഗോഗിനോടു പ്രവചിക്കുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്ന് എന്റെ ജനമായ ഇസ്രായേല്‍ സുരക്ഷിതരായി വസിക്കുമ്പോള്‍,
15
അങ്ങ് വടക്കേ അറ്റത്തുനിന്ന് നീയും നിന്നോടൊത്തുള്ള ജനതകളും അശ്വാരൂഢരായി കരുത്തുറ്റ മഹാസൈന്യമായി വരും.
16
ദേശത്തെ മൂടുന്ന മേഘംപോലെ നീ എന്റെ ജനമായ ഇസ്രായേലിനെതിരെ വരും. ജനതകള്‍ എന്നെ അറിയാന്‍ വേണ്ടിയാണു വരുംകാലത്ത് എന്റെ ദേശത്തിനെതിരെ നിന്നെ ഞാന്‍ കൊണ്ടുവരുന്നത്. അല്ലയോ ഗോഗേ, എന്റെ വിശുദ്ധി അവരുടെ കണ്മുമ്പില് നിന്നിലൂടെ ഞാന്‍ വെളിപ്പെടുത്തും.
17
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്നെക്കുറിച്ചല്ലേ പണ്ട് എന്റെ ദാസരായ ഇസ്രായേലിലെ പ്രവാചകരിലൂടെ പ്രസ്താവിച്ചത്? നിന്നെ അവര്‍ക്കെതിരെ ഞാന്‍ കൊണ്ടുവരുമെന്ന് അവര്‍ സംവത്സരങ്ങളായി പ്രവചിച്ചു പോന്നിരുന്നു.
18
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ജനത്തിനെതിരെ ഗോഗ് വരുന്ന ദിവസം എന്റെ ക്രോധം കത്തി ജ്വലിക്കും.
19
അസഹിഷ്ണുതയോടും കത്തിക്കാളുന്ന എന്റെ കോപത്തോടുംകൂടി ഞാന്‍ പ്രഖ്യാപിക്കുന്നു, അന്ന് ഇസ്രായേല്‍ദേശത്ത് ഒരു ഭൂകമ്പം ഉണ്ടാകും.
20
അന്ന് സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പക്ഷികളും കാട്ടിലെ മൃഗങ്ങളും ഭൂമിയിലെ സകല ഇഴജന്തുക്കളും ഭൂമുഖത്തുള്ള സര്‍വമനുഷ്യരും എന്റെ സന്നിധിയില്‍ വിറകൊള്ളും. മലകള്‍ മറിഞ്ഞുവീഴും. കടുംതൂക്കായ മലകള്‍ തകര്‍ന്നു വീഴും, മതിലുകളെല്ലാം നിലംപതിക്കും.
21
ഗോഗിനെതിരെ സകല വിപത്തുകളും ഞാന്‍ വിളിച്ചുവരുത്തും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഓരോരുവന്റെയും വാള് സ്വന്തം സഹോദരന്റെ നേരെ ഉയരും.
22
മഹാമാരിയും രക്തച്ചൊരിച്ചിലുംകൊണ്ട് അവനെ ഞാന്‍ വിധിക്കും. ഞാന്‍ അവന്റെയും അവന്റെ കൂടെയുള്ള ജനതകളുടെയും സൈന്യവ്യൂഹങ്ങളുടെയുംമേല് പേമാരിയും കന്മഴയും തീയും ഗന്ധകവും വര്‍ഷിക്കും.
23
അങ്ങനെ എന്റെ മഹത്ത്വവും വിശുദ്ധിയും വിവിധ ജനതകള്‍ക്കു ഞാന്‍ കാണിച്ചുകൊടുക്കും. എന്നെത്തന്നെ അവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്യും. അപ്പോള്‍ ഞാനാകുന്നു സര്‍വേശ്വരനെന്ന് അവര്‍ അറിയും.”
← Chapter 37
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 39 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48