bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezekiel 34
Ezekiel 34
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 33
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 35 →
1
സര്‍വേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:
2
“മനുഷ്യപുത്രാ, ഇസ്രായേലിലെ ഇടയന്മാര്ക്ക് എതിരെ പ്രവചിക്കുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആടുകളെ പോറ്റാതെ തങ്ങളെത്തന്നെ പോറ്റുന്ന ഇടയന്മാരേ, നിങ്ങള്‍ക്ക് ഹാ ദുരിതം! ഇടയന്മാര് ആടുകളെയല്ലേ പോറ്റേണ്ടത്?
3
നിങ്ങള്‍ അവയുടെ പാല് കുടിക്കുന്നു; അവയുടെ രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുന്നു; കൊഴുത്തു തടിച്ചവയെ കശാപ്പു ചെയ്യുകയും ചെയ്യുന്നു; എന്നാല്‍ ആടുകളെ നിങ്ങള്‍ പോറ്റുന്നില്ല.
4
ബലഹീനമായവയെ നിങ്ങള്‍ സംരക്ഷിച്ചില്ല. രോഗം ബാധിച്ചവയെ ചികിത്സിച്ചില്ല. മുറിവേറ്റവയെ വച്ചു കെട്ടിയില്ല; വഴി തെറ്റിപ്പോയവയെ തിരിച്ചുകൊണ്ടുവന്നില്ല, കാണാതെപോയവയെ അന്വേഷിച്ചുമില്ല. മറിച്ചു നിങ്ങള്‍ ക്രൂരമായി അവയോടു പെരുമാറി.
5
ഇടയനില്ലായ്കയാല്‍ അവ ചിതറിപ്പോയി; അങ്ങനെ വന്യമൃഗങ്ങള്‍ക്ക് അവ ഇരയായിത്തീര്‍ന്നു.
6
എന്റെ ആടുകള്‍ പര്‍വതങ്ങളിലും ഉയര്‍ന്ന മലകളിലും അലഞ്ഞു നടന്നു. ഭൂമിയില്‍ എല്ലായിടത്തേക്കും ചിതറിപ്പോയ അവയെ തെരയാനോ കണ്ടെത്താനോ ആരും ഉണ്ടായിരുന്നില്ല.
7
അതുകൊണ്ട് ഇടയന്മാരേ, സര്‍വേശ്വരന്റെ വാക്കു ശ്രദ്ധിക്കുവിന്‍; സര്‍വേശ്വരനായ കര്‍ത്താവ് സത്യം ചെയ്തു പറയുന്നു.
8
ഇടയനില്ലായ്കയാല്‍ എന്റെ ആടുകള്‍ വന്യമൃഗങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നു. ഇടയന്മാര് എന്റെ ആടുകളെ അന്വേഷിക്കയോ, തീറ്റിപ്പോറ്റുകയോ ചെയ്യാതെ തങ്ങളെത്തന്നെ പോറ്റി.
9
അതുകൊണ്ട് ഇടയന്മാരേ, സര്‍വേശ്വരന്റെ അരുളപ്പാടു കേള്‍ക്കുവിന്‍.
10
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നോക്കൂ, ഞാന്‍ ഈ ഇടയന്മാര്ക്ക് എതിരാണ്. എന്റെ ആടുകളെ ഞാന്‍ അവരോട് ആവശ്യപ്പെടും. അവരുടെ ആടുമേയ്ക്കല് ഞാന്‍ അവസാനിപ്പിക്കും. ഇനിമേല്‍ ഇടന്മാര് തങ്ങളെത്തന്നെ പോഷിപ്പിക്കുകയില്ല. എന്റെ ആടുകള്‍ അവരുടെ ഭക്ഷണമാകാന്‍ ഇടയാകാത്തവിധം അവരുടെ വായില്‍നിന്നു ഞാന്‍ അവയെ രക്ഷിക്കും.”
11
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ഇതാ, ഞാന്‍ തന്നെ എന്റെ ആടുകളെ തെരഞ്ഞു കണ്ടെത്തും.
12
ചിതറിപ്പോയ ആടിനെ ഒരു ഇടയന് എന്നതുപോലെ ഞാന്‍ എന്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും. കാര്‍മേഘവും കൂരിരുട്ടും നിറഞ്ഞദിവസം ചിതറിപ്പോയ ഇടങ്ങളില്‍നിന്നെല്ലാം അവയെ ഞാന്‍ രക്ഷിക്കും. വിവിധദേശങ്ങളില്‍നിന്നു ഞാന്‍ അവയെ കൊണ്ടുവരും.
13
ജനതകളുടെ ഇടയില്‍നിന്ന് അവയെ കൂട്ടിവരുത്തി അവയുടെ സ്വന്തം നാട്ടിലേക്കു തിരിച്ചുകൊണ്ടുവരും. ഇസ്രായേല്‍പര്‍വതങ്ങളിലെ നീരുറവുകള്‍ക്കരികിലും നാട്ടില്‍ കുടിപാര്‍പ്പുള്ള എല്ലാ പ്രദേശങ്ങളിലും ഞാന്‍ അവയെ മേയിക്കും.
14
നല്ല മേച്ചില്‍പ്പുറങ്ങളില്‍ത്തന്നെ ഞാന്‍ അവയെ മേയിക്കും. ഇസ്രായേലിലെ ഉയര്‍ന്ന മലകളായിരിക്കും അവയുടെ മേച്ചില്‍ സ്ഥലങ്ങള്‍. അവിടെ അവ വിശ്രമിക്കും. ഇസ്രായേല്‍മലകളിലെ നല്ല പച്ചപ്പുല്‍പ്പുറങ്ങളില്‍ അവ മേയും.
15
ഞാന്‍ തന്നെ എന്റെ ആടുകളെ മേയിക്കും. ഞാന്‍ അവയ്ക്കു വിശ്രമം നല്‍കും എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
16
കാണാതെ പോയതിനെ ഞാന്‍ അന്വേഷിക്കും; കൂട്ടം വിട്ടുപോയതിനെ ഞാന്‍ തിരിച്ചുകൊണ്ടുവരും. ക്ഷതം ഏറ്റതിനെ ഞാന്‍ വച്ചുകെട്ടും. ബലഹീനമായവയെ ഞാന്‍ ബലപ്പെടുത്തും. കൊഴുത്തു തടിച്ചവയെ ഞാന്‍ കാത്തുസൂക്ഷിക്കും. നീതിപൂര്‍വം ഞാന്‍ അവയെ മേയിക്കും.
17
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ആട്ടിന്‍പറ്റമേ ഇതാ, ആടുകള്‍ക്കും ആടുകള്‍ക്കും ഇടയിലും ആട്ടുകൊറ്റന്മാര്‍ക്കും കോലാട്ടുകൊറ്റന്മാര്‍ക്കും ഇടയിലും ഞാന്‍ ന്യായം വിധിക്കും.
18
നല്ല മേച്ചില്‍പ്പുറങ്ങളില്‍ മേഞ്ഞതുകൊണ്ടു തൃപ്തിപ്പെടരുതോ? ശേഷിക്കുന്ന മേച്ചില്‍പ്പുറം എന്തിനു ചവുട്ടിത്തേക്കുന്നു? അതുപോലെ തെളിനീരു വേണ്ടുവോളം കുടിച്ചാല്‍ പോരേ?
19
ശേഷിച്ച വെള്ളം എന്തിനു ചവുട്ടിക്കലക്കുന്നു? എന്റെ ആടുകള്‍ നിങ്ങള്‍ ചവുട്ടിത്തേച്ചതു തിന്നുകയും നിങ്ങള്‍ ചവുട്ടിക്കലക്കിയതു കുടിക്കുകയും ചെയ്യണമോ?
20
അതുകൊണ്ട് സര്‍വേശ്വരനായ കര്‍ത്താവ് അവരോട് അരുളിച്ചെയ്യുന്നു: ഇതാ മേദസ്സുള്ള ആടുകള്‍ക്കും മെലിഞ്ഞ ആടുകള്‍ക്കും ഇടയില്‍ ഞാന്‍തന്നെ ന്യായംവിധിക്കും.
21
വിദൂരതയിലേക്കു ചിതറിപ്പോകുന്നതുവരെ ക്ഷീണിച്ച ആടുകളെ നിങ്ങള്‍ പാര്‍ശ്വംകൊണ്ടും തോളുകൊണ്ടും തള്ളുകയും കൊമ്പുകൊണ്ടു കുത്തുകയും ചെയ്യുന്നു.
22
ഞാന്‍ എന്റെ ആട്ടിന്‍പറ്റത്തെ മേലില്‍ അവര്‍ക്കാര്‍ക്കും ഇരയാകാതെ സംരക്ഷിക്കും. ഞാന്‍ ഓരോ ആടിനെയും ന്യായം വിധിക്കും.
23
അവയെ മേയിക്കാന്‍ ഒരു ഇടയനെ ഞാന്‍ നിയോഗിക്കും. എന്റെ ദാസനായ ദാവീദിനെതന്നെ. ഞാന്‍ അവരെ മേയ്ക്കും. അവന് അവരുടെ ഇടയനായിരിക്കും.
24
സര്‍വേശ്വരനായ ഞാന്‍ അവരുടെ ദൈവം ആയിരിക്കും. എന്റെ ദാസനായ ദാവീദ് അവരുടെ രാജാവുമായിരിക്കും. സര്‍വേശ്വരനായ ഞാനാണ് ഇതു പറയുന്നത്.
25
ഞാന്‍ അവരുമായി ഒരു സമാധാനഉടമ്പടി ഉണ്ടാക്കും. വന്യമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും. അങ്ങനെ അവ വിജനസ്ഥലത്തു സുരക്ഷിതമായി പാര്‍ക്കും; വനങ്ങളില്‍ കിടന്നുറങ്ങും.
26
ഞാന്‍ അവരെയും എന്റെ മലകള്‍ക്കു ചുറ്റുമുള്ള പ്രദേശങ്ങളെയും അനുഗ്രഹിക്കും. ഞാന്‍ യഥാകാലം അവര്‍ക്കു മഴ നല്‍കും. അത് അനുഗ്രഹമാരി ആയിരിക്കും.
27
വയലിലെ വൃക്ഷങ്ങള്‍ ഫലം നല്‍കും; ഭൂമി സമൃദ്ധമായ വിളവു നല്‍കും. സ്വന്തം ദേശത്ത് അവര്‍ സുരക്ഷിതരായിരിക്കും. ഞാന്‍ അവരുടെ നുകം ഒടിച്ചു തങ്ങളെ അടിമകളാക്കിയവരുടെ കൈയില്‍നിന്ന് അവരെ മോചിപ്പിക്കുമ്പോള്‍ ഞാനാണു സര്വേശ്വരന് എന്ന് അവര്‍ അറിയും.
28
ഇനിമേല്‍ ജനതകളുടെ ആക്രമണത്തിന് അവര്‍ ഇരയാവുകയില്ല; വന്യമൃഗങ്ങള്‍ അവരെ വിഴുങ്ങുകയും ഇല്ല. അവര്‍ സുരക്ഷിതരായി പാര്‍ക്കും; ആരും അവരെ ഭയപ്പെടുത്തുകയും ഇല്ല.
29
ദേശത്തു പട്ടിണി ഉണ്ടാകാതിരിക്കാനും ജനതകളുടെ നിന്ദയ്ക്കു പാത്രമാകാതിരിക്കാനുമായി സമൃദ്ധമായ ഫലം നല്കുന്ന തോട്ടങ്ങള്‍ ഞാന്‍ അവര്‍ക്കു നല്‍കും.
30
അങ്ങനെ അവരുടെ ദൈവമായ സര്വേശ്വരന് അവരുടെ കൂടെ ഉണ്ടെന്നും ഇസ്രായേല്‍ജനം എന്റെ ജനം ആണെന്നും അവര്‍ ഗ്രഹിക്കുമെന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
31
നിങ്ങള്‍ എന്റെ ആടുകള്‍ ആകുന്നു; എന്റെ മേച്ചില്‍പ്പുറത്തെ ആടുകള്‍തന്നെ. ഞാന്‍ ആകുന്നു നിങ്ങളുടെ ദൈവം എന്നും സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
← Chapter 33
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 35 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48