bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezekiel 40
Ezekiel 40
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 39
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 41 →
1
ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷം ഒന്നാം മാസം പത്താം ദിവസം യെരൂശലേംനഗരം പിടിക്കപ്പെട്ടതിന്റെ പതിനാലാം വര്‍ഷം അതേ മാസം അതേ ദിവസംതന്നെ സര്‍വേശ്വരന്റെ ശക്തി എന്റെമേല്‍ വന്നു.
2
എനിക്കുണ്ടായ ദിവ്യദര്‍ശനത്തില്‍ അവിടുന്ന് എന്നെ കൊണ്ടുപോയി ഇസ്രായേല്‍ദേശത്തുള്ള വളരെ ഉയര്‍ന്ന ഒരു പര്‍വതത്തില്‍ നിര്‍ത്തി. അവിടെ എന്റെ മുമ്പില്‍ ഒരു നഗരത്തിന്റെ രൂപത്തില്‍ ഏതോ ഒന്നു ഞാന്‍ കണ്ടു.
3
അവിടുന്ന് എന്നെ അവിടേക്ക് കൊണ്ടുപോയി. അതാ, വെള്ളോടുപോലെ ശോഭിക്കുന്ന ഒരു മനുഷ്യന് പടിവാതില്ക്കല് നില്ക്കുന്നു. അയാളുടെ കൈയില്‍ ഒരു ചണച്ചരടും അളവുകോലും ഉണ്ടായിരുന്നു.
4
ആ മനുഷ്യന് എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, നീ സൂക്ഷിച്ചു നോക്കുക; ശ്രദ്ധിച്ചു കേള്‍ക്കുക; ഞാന്‍ കാട്ടിത്തരുന്നതിലെല്ലാം മനസ്സുറപ്പിക്കുക. അവ കാണിച്ചു തരാനാണ് നിന്നെ ഞാനിവിടെ കൊണ്ടുവന്നത്. നീ കാണുന്നതെല്ലാം ഇസ്രായേല്‍ജനത്തോടു പറയുക.
5
ദേവാലയത്തിനു ചുറ്റും മതിലുണ്ടായിരുന്നു. അയാളുടെ കൈയിലുണ്ടായിരുന്ന ദണ്ഡിന് ആറു മുഴം നീളം ഉണ്ടായിരുന്നു. അയാള്‍ മതിലിന്റെ കനവും ഉയരവും അളന്നു. കനവും ഉയരവും ഒരു ദണ്ഡ് വീതമായിരുന്നു.
6
പിന്നീട് അയാള്‍ കിഴക്കോട്ടുള്ള പടിവാതില്ക്കല് ചെന്ന് അതിന്റെ ചവിട്ടുപടികളില്‍ കൂടി കയറി ഉമ്മരപ്പടി അളന്നു. അതിനും ഒരു ദണ്ഡ് ഉയരമുണ്ടായിരുന്നു.
7
അതിന്റെ ഇരുവശങ്ങളിലുള്ള മുറികള്‍ക്ക് ഓരോ ദണ്ഡുവീതം നീളവും വീതിയും ഉണ്ടായിരുന്നു. മുറികള്‍ തമ്മിലുള്ള അകലം അഞ്ചുമുഴം ആയിരുന്നു.
8
പടിപ്പുരയുടെ പൂമുഖത്തിനടുത്തുള്ള വാതിലിന്റെ ഉമ്മരപ്പടിക്ക് അകമേയുള്ള നീളം ഒരു ദണ്ഡ്.
9
പിന്നീട് അയാള്‍ പടിപ്പുരയുടെ പൂമുഖം അളന്നു; നീളം എട്ടുമുഴം; കട്ടിളപ്പടികള്‍ക്ക് നീളം രണ്ട് മുഴം. പടിപ്പുരയുടെ പൂമുഖം ഉള്ളിലായിരുന്നു.
10
കിഴക്കേ കവാടത്തിന്റെ ഇരുവശങ്ങളിലും മുമ്മൂന്നു മുറികള്‍ ഉണ്ടായിരുന്നു. മൂന്നു മുറികള്‍ക്കും ഒരേ വലിപ്പം; അപ്പുറത്തും ഇപ്പുറത്തുമുള്ള കട്ടിളക്കാലുകള്‍ക്കും ഒരേ അളവ്.
11
പിന്നീട് പടിപ്പുരയുടെ പ്രവേശനദ്വാരം അളന്നു. അതിന് പത്തുമുഴം വീതിയും പതിമൂന്നു മുഴം നീളവും ഉണ്ടായിരുന്നു.
12
വശങ്ങളിലെ മുറികളുടെ മുമ്പില്‍ അപ്പുറത്തും ഇപ്പുറത്തും ഒരു മുഴം വീതിയില്‍ അഴികള്‍ ഇട്ട് അതിര് തിരിച്ചിരിക്കുന്നു. വശങ്ങളിലെ മുറികളുടെ നീളവും വീതിയും ആറു മുഴം വീതം ആയിരുന്നു.
13
പിന്നീട് അയാള്‍ ഒരു വശത്തെ മുറിയുടെ മേല്‍ക്കൂര മുതല്‍ എതിര്‍വശത്തെ മുറിയുടെ മേല്‍ക്കൂരവരെ അളന്നു. വാതിലോടു വാതില്‍വരെ ഇരുപത്തഞ്ചുമുഴം. പൂമുഖവും അളന്നു. ഇരുപതു മുഴം;
14
പൂമുഖത്തിനപ്പുറത്തു ചുറ്റും അങ്കണമുണ്ടായിരുന്നു.
15
പടിപ്പുരവാതിലിന്റെ മുന്‍ഭാഗംമുതല്‍ അകത്തെ പൂമുഖത്തിന്റെ അങ്ങേയറ്റം വരെയുള്ള നീളം അന്‍പതു മുഴം ആയിരുന്നു.
16
പടിപ്പുരയ്ക്കു ചുറ്റും വശങ്ങളിലെ മുറികള്‍ക്കും പൂമുഖത്തിനും അകത്തേക്ക് ഇടുങ്ങിയ കിളിവാതിലുകളുണ്ടായിരുന്നു. ഓരോ കട്ടിളപ്പടിമേലും ഈന്തപ്പനയുടെ രൂപം കൊത്തിയിരുന്നു.
17
പിന്നീട് അയാള്‍ എന്നെ പുറത്തുള്ള അങ്കണത്തിലേക്കു കൊണ്ടുപോയി. അങ്കണത്തിനു ചുറ്റും മണ്ഡപങ്ങളും കല്ത്തളവും ഉണ്ടായിരുന്നു. കല്‍ത്തളത്തിനഭിമുഖമായി മുപ്പതു മണ്ഡപങ്ങളാണ് ഉണ്ടായിരുന്നത്.
18
കല്ത്തളം പടിപ്പുരയുടെ നീളത്തിനൊത്തവിധം അവയോടു ചേര്‍ന്ന് ആയിരുന്നു. അതാണു താഴത്തെ കല്ത്തളം.
19
പിന്നെ അയാള്‍ താഴത്തെ പടിപ്പുരയുടെ മുന്‍ഭാഗംമുതല്‍ അകത്തെ അങ്കണത്തിന്റെ പുറത്തെ അറ്റംവരെ അളന്നു-നൂറുമുഴം.
20
പിന്നീട് അയാള്‍ പുറത്തെ അങ്കണത്തില്‍ വടക്കോട്ടു ദര്‍ശനമുള്ള പടിപ്പുരയുടെ നീളവും വീതിയും അളന്നു.
21
അതിന്റെ ഇരുപാര്‍ശ്വങ്ങളിലും മൂന്നു മുറികള്‍ വീതം ഉണ്ടായിരുന്നു. ആദ്യത്തെ ഗോപുരത്തില്‍ ഉണ്ടായിരുന്ന പാര്‍ശ്വമുറികളുടെയും ഉമ്മരപ്പടികളുടെയും പൂമുഖത്തിന്റെയും അളവുകള്‍തന്നെ ആയിരുന്നു ഈ മുറികള്‍ക്കും ഉമ്മരപ്പടികള്‍ക്കും പൂമുഖത്തിനും ഉണ്ടായിരുന്നത്. ആ പടിപ്പുരയുടെ നീളം അന്‍പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.
22
ഇതിന്റെയും ജാലകം, പൂമുഖം, ഈന്തപ്പനയുടെ ചിത്രങ്ങള്‍ എന്നിവയുടെ അളവുകള്‍ കിഴക്കോട്ടു ദര്‍ശനമുള്ള പടിപ്പുരയുടേതുപോലെതന്നെ ആയിരുന്നു. ഇതിലേക്കു കയറാന്‍ ഏഴു നടകള്‍ ഉണ്ടായിരുന്നു.
23
ഉള്ളിലായിരുന്നു പൂമുഖം. വടക്കേ പടിപ്പുരയുടെ എതിര്‍വശത്ത് കിഴക്കേ പടിപ്പുരയുടേതുപോലെ അകത്തെ അങ്കണത്തിലേക്കു പ്രവേശിക്കാന്‍ ഒരു പടിവാതില്‍ ഉണ്ടായിരുന്നു. ഈ പടിവാതിലുകള്‍ തമ്മിലുള്ള ദൂരം അയാള്‍ അളന്നു-നൂറുമുഴം.
24
അയാള്‍ എന്നെ തെക്കു വശത്തേക്കു കൊണ്ടുപോയി. അവിടെയും ഒരു പടിപ്പുര ഉണ്ടായിരുന്നു. അതിന്റെ കട്ടിളകളും പൂമുഖവും അയാള്‍ അളന്നു. അവയ്ക്കും മറ്റുള്ളവയുടെ അളവുകള്‍തന്നെ ആയിരുന്നു.
25
ഈ പടിപ്പുരയ്ക്കും പൂമുഖത്തിനു ചുറ്റും മറ്റുള്ളവയ്‍ക്കുണ്ടായിരുന്നതുപോലെ ജാലകങ്ങള്‍ ഉണ്ടായിരുന്നു. പടിപ്പുരയുടെ ഉയരം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.
26
അതിലേക്കു കയറാന്‍ ഏഴു നടകള്‍ ഉണ്ടായിരുന്നു. ഇതിന്റെ പൂമുഖം ഉള്‍വശത്തായിരുന്നു. ഇരുവശത്തുമുള്ള കട്ടിളക്കാലുകളില്‍ ഈന്തപ്പനയുടെ ഓരോ ചിത്രം കൊത്തിയിരുന്നു.
27
അകത്തെ അങ്കണത്തില്‍ തെക്കോട്ട് ഒരു പടിപ്പുരയുണ്ടായിരുന്നു. പടിപ്പുരകള്‍ തമ്മിലുള്ള അകലം അയാള്‍ അളന്നു-നൂറുമുഴം.
28
പിന്നീട് അയാള്‍ എന്നെ തെക്കേ പടിപ്പുരയിലൂടെ അകത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി. അയാള്‍ ആ പടിപ്പുര അളന്നു. അതിനു മറ്റുള്ളവയുടെ അളവുകള്‍ തന്നെ ആയിരുന്നു.
29
അതിന്റെ പാര്‍ശ്വമുറികളും കട്ടിളക്കാലുകളും പൂമുഖവും മറ്റുള്ളവയ്ക്കു തുല്യമായിരുന്നു. അതിന്റെ ഉള്ളിലും പൂമുഖത്തിനു ചുറ്റുമായി ജാലകങ്ങള്‍ ഉണ്ടായിരുന്നു. അവയുടെ ഉയരം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.
30
അതിനു ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയുമുള്ള പൂമുഖങ്ങള്‍ ഉണ്ടായിരുന്നു.
31
അവ പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു. അവയുടെ കട്ടിളക്കാലുകളിന്മേല് ഈന്തപ്പനയുടെ രൂപങ്ങള്‍ ഉണ്ടായിരുന്നു. പൂമുഖത്തിലേക്കു കയറാന്‍ എട്ടു നടകള്‍ ഉണ്ടായിരുന്നു.
32
പിന്നീട് അയാള്‍ എന്നെ കിഴക്കുവശത്തുള്ള അകത്തെ അങ്കണത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. അയാള്‍ അതിന്റെ പടിവാതില്‍ അളന്നു. അതിനും മറ്റുള്ളവയുടെ അളവുകള്‍തന്നെ.
33
അതിന്റെ പാര്‍ശ്വമുറികളും കട്ടിളക്കാലുകളും പൂമുഖവും മറ്റുള്ളവയ്ക്കു തുല്യമായിരുന്നു. അതിന്റെ ഉള്ളിലും പൂമുഖത്തു ചുറ്റും ജാലകങ്ങളുണ്ടായിരുന്നു. അവയുടെ ഉയരം അന്‍പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.
34
അതിന്റെ പൂമുഖം പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു. അതിന്റെ ഇരുവശങ്ങളിലും ഉള്ള കട്ടിളക്കാലുകളില്‍ ഈന്തപ്പനയുടെ രൂപങ്ങളും ഉണ്ടായിരുന്നു. അതിലേക്കു കയറാന്‍ എട്ടു പടികളും.
35
പിന്നീട് അയാള്‍ എന്നെ വടക്കേ പടിപ്പുരയിലേക്കു കൊണ്ടുപോയി. അയാള്‍ അത് അളന്നു. അതിനും മറ്റുള്ളവയുടെ അളവുകള്‍ തന്നെ ആയിരുന്നു.
36
അതിന്റെ പാര്‍ശ്വമുറികളും കട്ടിളക്കാലുകളും പൂമുഖവും മറ്റുള്ളവയ്ക്കു തുല്യമായിരുന്നു. അതിനു ചുറ്റും ജാലകങ്ങള്‍ ഉണ്ടായിരുന്നു. അതിന് അന്‍പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ആയിരുന്നു.
37
പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു അതിന്റെ പൂമുഖം. അതിന്റെ ഇരുവശങ്ങളിലുമുള്ള കട്ടിളക്കാലുകളില്‍ ഈന്തപ്പനയുടെ രൂപങ്ങള്‍ കൊത്തിയിരുന്നു. അതിലേക്കു പ്രവേശിക്കാന്‍ എട്ടുപടികള്‍ ഉണ്ടായിരുന്നു.
38
പൂമുഖത്തേക്കു വാതിലുള്ള ഒരു മുറി അവിടെയുണ്ടായിരുന്നു. അതായിരുന്നു ഹോമയാഗവസ്തുക്കള്‍ കഴുകാനുള്ള സ്ഥലം.
39
പടിപ്പുരയുടെ പൂമുഖത്ത് ഇരുവശങ്ങളിലും ഈരണ്ടു മേശകള്‍ ഉണ്ടായിരുന്നു. ഹോമയാഗത്തിനും പാപപരിഹാരയാഗത്തിനും അകൃത്യയാഗത്തിനും ഉള്ള മൃഗങ്ങളെ അറുക്കേണ്ടത് ഈ മേശമേല്‍ വച്ചാണ്.
40
പൂമുഖത്തിനു വെളിയില്‍ വടക്കേ പടിപ്പുരയുടെ വാതില്ക്കല് രണ്ടു മേശകള്‍ ഉണ്ടായിരുന്നു.
41
പൂമുഖത്തിന്റെ മറുവശത്തും രണ്ടുമേശകള്‍ ഉണ്ടായിരുന്നു. നാലു മേശകള്‍ അകത്തും, നാലുമേശകള്‍ പടിപ്പുരയ്ക്കു വെളിയില്‍ പാര്‍ശ്വങ്ങളിലും ആയി മൊത്തം എട്ടു മേശകളാണ് ഉണ്ടായിരുന്നത്. അവയ്ക്കുമേല്‍ വച്ചു ബലിമൃഗങ്ങളെ കൊന്നുവന്നു.
42
ഹോമയാഗത്തിനുവേണ്ടി ഒന്നരമുഴം നീളവും ഒന്നരമുഴം വീതിയും ഒരു മുഴം ഉയരവുമായി വെട്ടിയെടുത്ത കല്ലുകൊണ്ടു നിര്‍മിച്ച നാലു മേശകള്‍ ഉണ്ടായിരുന്നു. ഹോമയാഗത്തിനും മറ്റുമുള്ള മൃഗങ്ങളെ അറുക്കുന്ന ആയുധങ്ങളും അവയ്‍ക്കുമേലാണു വച്ചിരുന്നത്.
43
ചുറ്റും കൈപ്പത്തി വീതി നീളത്തിലുള്ള കൊളുത്തുകള്‍ പിടിപ്പിച്ചിരുന്നു. മേശകളിന്മേലാണ് ബലിക്കുള്ള മാംസം വച്ചിരുന്നത്.
44
പിന്നീട് അയാള്‍ എന്നെ അകത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി. അവിടെ രണ്ട് മണ്ഡപങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് വടക്കേ പടിപ്പുരയ്ക്കരികെ തെക്കോട്ടു ദര്‍ശനമുള്ളതും മറ്റേത് തെക്കേ പടിപ്പുരയ്ക്കരികെ വടക്കോട്ടു ദര്‍ശനമുള്ളതും ആയിരുന്നു.
45
തെക്കോട്ടു ദര്‍ശനമുള്ള മണ്ഡപം ദേവാലയത്തിന്റെ ചുമതല വഹിക്കുന്ന പുരോഹിതന്മാര്ക്കും
46
വടക്കോട്ടു ദര്‍ശനമുള്ള മണ്ഡപം യാഗപീഠത്തിന്റെ ചുമതല വഹിക്കുന്ന പുരോഹിതന്മാര്ക്കും ഉള്ളതാണെന്ന് അയാള്‍ എന്നോടു പറഞ്ഞു. ഈ പുരോഹിതന്മാര് സാദോക്കിന്റെ പുത്രന്മാരാണ്. ലേവിയുടെ പുത്രന്മാരില് ഇവര്‍ക്കു മാത്രമാണ് സര്‍വേശ്വരനെ ശുശ്രൂഷിക്കുന്നതിന് അടുത്തുചെല്ലാന്‍ അനുവാദമുള്ളത്.
47
അങ്കണം അയാള്‍ അളന്നു, അത് നൂറുമുഴം നീളവും നൂറു മുഴം വീതിയും ഉള്ള സമചതുരമായിരുന്നു. യാഗപീഠം ദേവാലയത്തിന്റെ മുന്‍വശത്തായിരുന്നു.
48
പിന്നീട് അയാള്‍ എന്നെ ദേവാലയത്തിന്റെ പൂമുഖത്തേക്കു കൊണ്ടുവന്നു. അയാള്‍ പൂമുഖത്തിന്റെ കട്ടിളക്കാലുകള്‍ അളന്നു. ഇരുവശങ്ങള്‍ക്കും അഞ്ചുമുഴം പൊക്കവും വാതിലിന് പതിനാലു മുഴം വീതിയും ഉണ്ടായിരുന്നു. പടിപ്പുരയുടെ പാര്‍ശ്വഭിത്തികള്‍ക്ക് മൂന്നു മുഴം വീതം വീതി ആയിരുന്നു.
49
പൂമുഖത്തിന് ഇരുപതുമുഴം നീളവും പന്ത്രണ്ടു മുഴം വീതിയും ആയിരുന്നു. അതില്‍ പ്രവേശിക്കാന്‍ പത്തു പടവുകള്‍ കയറേണ്ടിയിരുന്നു. കട്ടിളക്കാലുകള്‍ക്കരികില്‍ ഇരുവശത്തും രണ്ടു തൂണുകള്‍ ഉണ്ടായിരുന്നു.
← Chapter 39
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 41 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48