bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezekiel 7
Ezekiel 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 8 →
1
എനിക്കു സര്‍വേശ്വരന്റെ അരുളപ്പാടുണ്ടായി:
2
“മനുഷ്യപുത്രാ, സര്‍വേശ്വരനായ കര്‍ത്താവ് ഇസ്രായേല്‍ദേശത്തോട് അരുളിച്ചെയ്യുന്നു: ഇതാ അവസാനം; ദേശത്തിന്റെ മുഴുവന്‍ നാശം അടുത്തിരിക്കുന്നു.
3
ഇതാ, നിന്റെ അവസാനം അടുത്തിരിക്കുന്നു. നിന്റെമേല്‍ ഞാന്‍ എന്റെ ക്രോധം അഴിച്ചുവിടും. നിന്റെ പ്രവൃത്തികള്‍ക്ക് അനുസൃതമായി ഞാന്‍ നിന്നെ വിധിക്കും. നിന്റെ എല്ലാ മ്ലേച്ഛതകള്‍ക്കും തക്കവിധം ഞാന്‍ നിന്നെ ശിക്ഷിക്കും.
4
ഞാന്‍ നിന്നെ വെറുതെ വിടുകയില്ല. നിന്നോടു കരുണ കാട്ടുകയുമില്ല. നിന്റെ ദുര്‍നടത്തയ്‍ക്കും നിന്റെ മ്ലേച്ഛതകള്‍ക്കും ഒത്തവിധം ഞാന്‍ നിന്നെ ശിക്ഷിക്കും. ഞാനാണു സര്വേശ്വരന് എന്നു നീ അപ്പോള്‍ ഗ്രഹിക്കും” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
5
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “നാശത്തിനുമേല്‍ നാശം വന്നു ഭവിക്കും.
6
അവസാനം വന്നുചേര്‍ന്നിരിക്കുന്നു. ഇതാ, അത് അടുത്തെത്തിയിരിക്കുന്നു! അതു നിനക്കെതിരെ ഉണര്‍ന്ന് അടുത്തു വന്നിരിക്കുന്നു.
7
ദേശവാസികളേ, ഇതാ വിനാശം വന്നിരിക്കുന്നു. സമയമായി, നാശത്തിന്റെ നാള് ആസന്നമായി. അതാ മലമുകളില്‍ ആര്‍പ്പുവിളി കേള്‍ക്കുന്നു. പക്ഷേ, അതു സന്തോഷത്തിന്റെ ആരവമല്ല.
8
ഇപ്പോള്‍ ഞാന്‍ എന്റെ ക്രോധം നിന്റെമേല്‍ പകരും. എന്റെ കോപം നിന്റെമേല്‍ ചൊരിഞ്ഞുതീര്‍ക്കും. നിന്റെ പ്രവൃത്തിക്കൊത്തവിധം വിധിക്കുകയും നിന്റെ എല്ലാ മ്ലേച്ഛതകള്‍ക്കും ഒത്തവിധം നിന്നെ ശിക്ഷിക്കുകയും ചെയ്യും.
9
ഞാന്‍ നിന്നെ വെറുതെ വിടുകയില്ല. നിന്നോടു കരുണ കാണിക്കുകയുമില്ല. നിന്നിലുള്ള മ്ലേച്ഛതകള്‍ക്കും പ്രവൃത്തികള്‍ക്കും അനുസൃതമായി ഞാന്‍ നിന്നെ ശിക്ഷിക്കും. സര്‍വേശ്വരനായ ഞാനാണു നിന്നെ ശിക്ഷിക്കുന്നതെന്ന് അപ്പോള്‍ നീ അറിയും.
10
ഇതാ, ആ ദിനം വന്നിരിക്കുന്നു! ഇതാ, അക്രമം പെരുകുന്നു. അഹങ്കാരം അതിന്റെ മൂര്‍ധന്യത്തിലെത്തിയിരിക്കുന്നു.
11
അക്രമം ദുഷ്ടതയുടെ വടിയായി വളര്‍ന്നിരിക്കുന്നു. അവരില്‍ ആരും അവശേഷിക്കുകയില്ല. അവരുടെ സമൃദ്ധിയോ ധനമോ പ്രതാപമോ ഒന്നും അവശേഷിക്കുകയില്ല.
12
സമയമായി; ദിവസം അടുത്തു. വാങ്ങുന്നവന് സന്തോഷിക്കാതെയും വില്ക്കുന്നവന് വിലപിക്കാതെയും ഇരിക്കട്ടെ. കാരണം, ദൈവകോപം എല്ലാവരുടെയുംമേല്‍ ഒരുപോലെ നിപതിക്കും.
13
ഇരുവരും ജീവിച്ചിരുന്നാലും വില്ക്കുന്നവനു താന്‍ വിറ്റതു തിരിച്ചുകിട്ടുകയില്ല. ദൈവകോപം സര്‍വജനത്തിന്റെയുംമേല്‍ നിപതിച്ചിരിക്കുന്നുവല്ലോ. അതു പിന്‍വാങ്ങുകയില്ല. തന്റെ അധര്‍മം നിമിത്തം അവരില്‍ ആരും ജീവനോടെ ശേഷിക്കുകയില്ല. അവര്‍ കാഹളം മുഴക്കി. എന്നാല്‍ എല്ലാവരുടെയുംമേല്‍ എന്റെ ക്രോധം നിപതിച്ചിരിക്കുകയാല്‍ ആരും യുദ്ധത്തിനു പോകുന്നില്ല.
14
[14,15] പുറത്തു വാള് അകത്ത് പകര്‍ച്ചവ്യാധിയും ക്ഷാമവും; നഗരത്തിനു പുറത്തുള്ളവര്‍ വാളാല്‍ മരിക്കും. അകത്തുള്ളവര്‍ ക്ഷാമത്തിനും പകര്‍ച്ചവ്യാധിക്കും ഇരയാകും.
16
ഇവയെ അതിജീവിച്ചു രക്ഷപെടുന്നവര്‍ തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ച് ഓര്‍ത്തു വിലപിച്ചുകൊണ്ടു താഴ്വരകളില്‍നിന്നു പറന്നുയരുന്ന പ്രാവുകളെപ്പോലെ പര്‍വതങ്ങളില്‍ അഭയം തേടും.
17
എല്ലാ കരങ്ങളും തളരും; എല്ലാ കാല്‍മുട്ടുകളും വിറയ്ക്കും.
18
അവര്‍ ചാക്കുതുണി ഉടുക്കും; കൊടുംഭീതി അവരെ മൂടും. എല്ലാ ശിരസ്സുകളും മുണ്ഡനം ചെയ്യപ്പെടും. അവര്‍ എല്ലാവരും ലജ്ജിതരാകും.
19
അവര്‍ വെള്ളി തെരുവീഥികളില്‍ വലിച്ചെറിയും, സ്വര്‍ണം അവര്‍ക്കു മലിനവസ്തുവായിത്തീരും. സര്‍വേശ്വരന്റെ കോപത്തിന്റെ ദിവസം പൊന്നിനും വെള്ളിക്കും അവരെ രക്ഷിക്കാന്‍ കഴിയുകയില്ല. അവയ്ക്ക് അവരുടെ വിശപ്പടക്കാനോ വയറു നിറയ്ക്കാനോ സാധ്യമല്ല. അവര്‍ക്കിടര്‍ച്ച വരുത്തിയത് അവയാണല്ലോ.
20
അവര്‍ മനോഹരമായ ആഭരണങ്ങള്‍കൊണ്ട് ഡംഭം കാട്ടി. അവകൊണ്ട് അവര്‍ മ്ലേച്ഛവിഗ്രഹങ്ങളും നിന്ദ്യബിംബങ്ങളും നിര്‍മിച്ചു. അതിനാല്‍ ഞാന്‍ അവ അവര്‍ക്ക് അശുദ്ധവസ്തുക്കളാക്കും.
21
അവ വിദേശികള്‍ കൊള്ളയടിക്കാനും അക്രമികള്‍ കവര്‍ച്ച ചെയ്യാനും ഞാന്‍ ഇടവരുത്തും.
22
അവര്‍ അവ അശുദ്ധമാക്കും. ഞാന്‍ എന്റെ മുഖം അവരില്‍നിന്നു തിരിക്കും; വിശുദ്ധസ്ഥലം അവര്‍ അശുദ്ധമാക്കും. കവര്‍ച്ചക്കാര്‍ പ്രവേശിച്ച് അവിടം മലിനവും ശൂന്യവുമാക്കും.
23
ദേശം കൊലപാതകംകൊണ്ടും നഗരം അക്രമംകൊണ്ടും നിറയും.
24
അതിനാല്‍ അവരുടെ വാസസ്ഥലങ്ങള്‍ കൈവശമാക്കാന്‍ ഏറ്റവും നീചരായ ജനതകളെ ഞാന്‍ കൊണ്ടുവരും. അവര്‍ അവരുടെ വിശുദ്ധസ്ഥലങ്ങള്‍ മലിനമാക്കും. ഞാന്‍ ബലവാന്മാരുടെ അഹന്ത അവസാനിപ്പിക്കും. കഠിനവേദന ഉണ്ടാകുമ്പോള്‍ അവര്‍ ശാന്തിതേടും; എന്നാല്‍ അത് അവര്‍ക്കു ലഭിക്കുകയില്ല. നാശത്തിന്മേല്‍ നാശം വന്നുചേരും;
25
[25,26] അശുഭവാര്‍ത്തകള്‍ക്കുമേല്‍ അശുഭവാര്‍ത്തകള്‍ പ്രചരിക്കും. പ്രവാചകന്മാരോട് അവര്‍ ദര്‍ശനം തേടും; എന്നാല്‍ പുരോഹിതന്മാര്ക്കു നിയമവും ജനപ്രമാണികള്‍ക്ക് ഉപദേശവും നല്കുവാനില്ല.
27
രാജാവ് വിലപിക്കും; രാജകുമാരന് നിരാശനാകും. ദേശത്തെങ്ങും ജനങ്ങളുടെ കൈകള്‍ ഭയംകൊണ്ടു വിറയ്ക്കും; അവരുടെ പ്രവൃത്തികള്‍ക്കൊത്തവിധം ഞാനവരോടു പെരുമാറും. അവര്‍ വിധിക്കുന്നതുപോലെ ഞാന്‍ അവരെയും വിധിക്കും. ഞാനാണ് സര്വേശ്വരന് എന്ന് അവര്‍ അറിയും.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48