bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezekiel 37
Ezekiel 37
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 36
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 38 →
1
സര്‍വേശ്വരന്റെ ശക്തി എന്റെമേല്‍ വന്നു; അവിടുന്നു തന്റെ ആത്മാവിനാല്‍ എന്നെ അസ്ഥികള്‍ നിറഞ്ഞ ഒരു താഴ്വരയിലേക്കു നയിച്ചു.
2
അവിടുന്ന് അവയ്ക്കിടയിലൂടെ എന്നെ നടത്തി. ആ അസ്ഥികള്‍ ഉണങ്ങി വരണ്ടുമിരുന്നു. അവ വളരെയേറെ ഉണ്ടായിരുന്നു.
3
അവിടുന്ന് ചോദിച്ചു: “മനുഷ്യപുത്രാ, ഈ അസ്ഥികള്‍ക്കു ജീവിക്കാനാവുമോ?” ഞാന്‍ പറഞ്ഞു: “സര്‍വേശ്വരനായ കര്‍ത്താവേ, അവിടുന്നു അറിയുന്നുവല്ലോ” എന്നു ഞാന്‍ മറുപടി പറഞ്ഞു.
4
അവിടുന്ന് വീണ്ടും എന്നോട് അരുളിച്ചെയ്തു: “ഈ അസ്ഥികളോടു പ്രവചിക്കുക; ഉണങ്ങിയ അസ്ഥികളേ, സര്വേശ്വരന് അരുളിച്ചെയ്യുന്നതു കേള്‍ക്കുവിന്‍.
5
ഈ അസ്ഥികളോടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഇതാ നിങ്ങളുടെ ഉള്ളില്‍ ഞാന്‍ പ്രാണനെ നിവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും.
6
ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുകളും മാംസവും വച്ചു പിടിപ്പിച്ചു ചര്‍മംകൊണ്ടു പൊതിയും. നിങ്ങളില്‍ പ്രാണന് നിവേശിപ്പിക്കും; നിങ്ങള്‍ ജീവന് പ്രാപിക്കും, അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്നു നിങ്ങള്‍ അറിയും.”
7
എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു. ഞാന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ശബ്ദം ഉണ്ടായി. ഒരു കിരുകിര ശബ്ദം; വേര്‍പെട്ടുപോയ അസ്ഥികള്‍ കൂടിച്ചേര്‍ന്നു.
8
ഞാന്‍ നോക്കിക്കൊണ്ടിരിക്കെ ആ അസ്ഥികളില്‍ ഞരമ്പും മാംസവും വന്നു. ചര്‍മം അതിനെ പൊതിഞ്ഞു. എന്നാല്‍ അവയില്‍ പ്രാണന് ഇല്ലായിരുന്നു.
9
അപ്പോള്‍ അവിടുന്ന് എന്നോടു കല്പിച്ചു: ‘മനുഷ്യപുത്രാ ജീവശ്വാസത്തോടു പ്രവചിക്കുക. സര്വേശ്വരന് അരുളിച്ചെയ്യുന്നു: ജീവശ്വാസമേ, നീ നാലുദിക്കുകളില്‍നിന്നും വന്ന് ഈ നിഹതന്മാരുടെമേല്‍ ഊതുക; അവര്‍ ജീവന് പ്രാപിക്കട്ടെ’
10
അവിടുന്ന് എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചപ്പോള്‍ ജീവശ്വാസം അവരില്‍ പ്രവേശിച്ചു. അവര്‍ ജീവന് പ്രാപിച്ച് ഒരു മഹാസൈന്യമായി അണിനിരന്നു നിന്നു.
11
പിന്നീട് അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഈ അസ്ഥികള്‍ ഇസ്രായേല്‍ജനം മുഴുവനുമാണ്. ഇതാ, അവര്‍ പറയുന്നു: ഞങ്ങളുടെ അസ്ഥികള്‍ ഉണങ്ങിപ്പോയിരിക്കുന്നു. ഞങ്ങളുടെ പ്രത്യാശ നശിച്ചു, ഞങ്ങളെ ഉന്മൂലനം ചെയ്തിരിക്കുന്നു.
12
അതുകൊണ്ട് നീ പ്രവചിക്കുക; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാന്‍ കല്ലറകള്‍ തുറന്ന് ഇന്നുതന്നെ നിങ്ങളെ എഴുന്നേല്പിച്ച് ഇസ്രായേല്‍ദേശത്തേക്കു കൊണ്ടുപോകും.
13
കല്ലറകള്‍ തുറന്ന് ഞാന്‍ നിങ്ങളെ എഴുന്നേല്പിക്കുമ്പോള്, എന്റെ ജനമേ, ഞാനാണു സര്‍വേശ്വരനെന്നു നിങ്ങള്‍ അറിയും.
14
ഞാന്‍ എന്റെ ആത്മാവിനെ നിങ്ങളില്‍ പ്രവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും. നിങ്ങളുടെ സ്വന്തം ദേശത്ത് ഞാന്‍ നിങ്ങളെ നിവസിപ്പിക്കും. സര്‍വേശ്വരനായ ഞാനാണ് ഇതു പറഞ്ഞതെന്നും ഞാന്‍ ഇതു നിവര്‍ത്തിച്ചിരിക്കുന്നു എന്നും അപ്പോള്‍ നിങ്ങള്‍ അറിയും. ഇത് സര്‍വേശ്വരന്റെ വചനം.”
15
സര്‍വേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:
16
“മനുഷ്യപുത്രാ, നീ ഒരു വടി എടുത്ത് അതിന്മേല് യെഹൂദായ്ക്കും അവനോടു ബന്ധപ്പെട്ട ഇസ്രായേല്‍ജനത്തിനും എന്ന് എഴുതുക. പിന്നീടു വേറൊരു വടി എടുത്ത് അതിന്മേല് എഫ്രയീമിന്റെ വടിയായ യോസേഫിനും അവനോടു ബന്ധപ്പെട്ട മുഴുവന്‍ ഇസ്രായേല്‍ജനത്തിനും എന്നും എഴുതുക.
17
ഒരു വടിയായി തീരത്തക്കവിധം നിന്റെ കൈയില്‍ അവ ചേര്‍ത്തു പിടിക്കണം.
18
ഇതുകൊണ്ട് അങ്ങ് ഉദ്ദേശിക്കുന്നത് എന്താണെന്നു ഞങ്ങള്‍ക്ക് പറഞ്ഞുതന്നാലും എന്ന് ജനം അപ്പോള്‍ പറയും.
19
അവരോട് പറയുക: സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എഫ്രയീമിന്റെ കൈയിലിരിക്കുന്ന യോസേഫിന്റെ വടിയും അവനോടു ബന്ധപ്പെട്ട ഇസ്രായേല്‍ഗോത്രവും ഇതാ യെഹൂദായുടെ വടിയോടു ഞാന്‍ ചേര്‍ക്കും. അങ്ങനെ അവ എന്റെ കൈയില്‍ ഒന്നായിത്തീരും.
20
നീ എഴുതിയ വടികള്‍ അവര്‍ കാണ്‍കെ പിടിച്ചുകൊണ്ടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്ന് അവരോടു പറയുക.
21
ഇസ്രായേല്‍ജനം ചിതറിച്ചെന്നെത്തിയ എല്ലാ ദിക്കുകളിലുമുള്ള ജനതകളുടെ ഇടയില്‍നിന്ന് ഞാന്‍ അവരെ ഒരുമിച്ചുകൂട്ടി സ്വന്തം ദേശത്ത് എത്തിക്കും.
22
ഞാന്‍ അവരെ ആ ദേശത്ത് ഇസ്രായേല്‍പര്‍വതമുകളില്‍ ഒരു ജനതയാക്കിത്തീര്‍ക്കുകയും ഒരു രാജാവ് അവരെ ഭരിക്കുകയും ചെയ്യും. അവര്‍ ഇനി ഒരിക്കലും രണ്ടു ജനതകളായിരിക്കുകയില്ല. രണ്ടു രാജ്യങ്ങളായി ഭിന്നിച്ചു നില്ക്കുകയുമില്ല.
23
ഇനിമേല്‍ വിഗ്രഹങ്ങള്‍കൊണ്ടോ മ്ലേച്ഛവസ്തുക്കള്‍കൊണ്ടോ അതിക്രമങ്ങള്‍കൊണ്ടോ അവര്‍ തങ്ങളെത്തന്നെ മലിനപ്പെടുത്തുകയില്ല. അവര്‍ പാപം ചെയ്ത എല്ലാ ഭവനങ്ങളില്‍നിന്നും ഞാന്‍ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും. അവര്‍ എന്റെ ജനവും ഞാന്‍ അവരുടെ ദൈവവും ആയിരിക്കും.
24
എന്റെ ദാസനായ ദാവീദ് അവരുടെ രാജാവായിരിക്കും. അവര്‍ക്ക് ഒരിടയന്‍ മാത്രമേ ഉണ്ടായിരിക്കൂ. അവര്‍ എന്റെ അനുശാസനങ്ങള്‍ അനുസരിക്കും. എന്റെ ചട്ടങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കുകയും ചെയ്യും.
25
എന്റെ ദാസനായ യാക്കോബിനു ഞാന്‍ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാര് പാര്‍ത്തിരുന്നതുമായ ദേശത്ത് അവര്‍ പാര്‍ക്കും. അവരുടെ സന്താനപരമ്പരകള്‍ എന്നേക്കും അവിടെ വസിക്കും. എന്റെ ദാസനായ ദാവീദ് അവര്‍ക്കെന്നും രാജാവായിരിക്കും.
26
ഞാന്‍ അവരുമായി ശാശ്വതമായ ഒരു സമാധാനഉടമ്പടി ഉണ്ടാക്കും. ഞാന്‍ അവരെ വര്‍ധിപ്പിക്കും. അവരുടെ ഇടയില്‍ എന്റെ വിശുദ്ധമന്ദിരം എന്നേക്കും സ്ഥാപിക്കും.
27
എന്റെ വാസസ്ഥലം അവരുടെ ഇടയില്‍ ആയിരിക്കും. ഞാന്‍ അവരുടെ ദൈവവും അവര്‍ എന്റെ ജനവും ആയിരിക്കും.
28
എന്റെ വിശുദ്ധസ്ഥലം എന്നേക്കും അവരുടെ ഇടയില്‍ ആയിരിക്കുമ്പോള്‍ ഞാനാണ് ഇസ്രായേലിനെ വിശുദ്ധീകരിക്കുന്ന സര്‍വേശ്വരനെന്നു ജനതകള്‍ അറിയും.
← Chapter 36
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 38 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48