bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezekiel 32
Ezekiel 32
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 31
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 33 →
1
പ്രവാസത്തിന്റെ പന്ത്രണ്ടാം വര്‍ഷം പന്ത്രണ്ടാം മാസം ഒന്നാം ദിവസം സര്‍വേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി.
2
“മനുഷ്യപുത്രാ, ഈജിപ്തിലെ രാജാവായ ഫറവോയെപ്പറ്റി ഈ വിലാപഗാനം ആലപിക്കൂ. “ജനതകളുടെ ഇടയില്‍ ഒരു സിംഹം ആണെന്നു നീ ഭാവിക്കുന്നു; എന്നാല്‍ നീ സമുദ്രത്തിലെ വ്യാളിയെപ്പോലെ ആകുന്നു. നീ നദികള്‍ ചവിട്ടിക്കലക്കി അവയിലെ വെള്ളം മലിനമാക്കുന്നു.
3
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അനേകം ജനതകളുമായി വന്നു നിന്റെമേല്‍ എന്റെ വലവീശും. അവര്‍ നിന്നെ കരയ്ക്ക് വലിച്ചു കയറ്റും.
4
ഞാന്‍ എന്റെ വലയില്‍ നിന്നെ കരയ്ക്കു വലിച്ചിടും; തുറസ്സായ സ്ഥലത്ത് ഞാന്‍ നിന്നെ എറിഞ്ഞുകളയും. അങ്ങനെ ആകാശത്തിലെ പറവകള്‍ക്കും വന്യമൃഗങ്ങള്‍ക്കും നീ ഇരയായിത്തീരും.
5
നിന്റെ മാംസം ഞാന്‍ പര്‍വതങ്ങളില്‍ വിതറും. താഴ്വരകള്‍ അതുകൊണ്ടു നിറയ്ക്കും.
6
നിന്റെ രക്തം ഒഴുകി പര്‍വതങ്ങള്‍വരെയുള്ള ഭൂമി കുതിര്‍ക്കും. അതുകൊണ്ടു നീര്‍ച്ചാലുകള്‍ നിറയും.
7
ഞാന്‍ നിന്നെ ഇല്ലായ്മ ചെയ്യുമ്പോള്‍ ആകാശത്തെ മൂടും; നക്ഷത്രങ്ങളെ ഇരുട്ടാക്കും. സൂര്യനെ മേഘംകൊണ്ടു മറയ്ക്കും. ചന്ദ്രന് നിഷ്പ്രഭമാകും.
8
നിന്റെ മുകളിലുള്ള എല്ലാ പ്രകാശഗോളങ്ങളെയും ഞാന്‍ അന്ധകാരമയമാക്കും. നിന്റെ ദേശത്തെ അന്ധകാരത്തിലാഴ്ത്തും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
9
വിജാതീയ ജനതകളുടെ ഇടയില്‍ നിനക്ക് അജ്ഞാതമായ ദേശങ്ങളിലേക്കു നിന്നെ അടിമയാക്കിക്കൊണ്ടുപോകുമ്പോള്‍ പല ജനതകളും അസ്വസ്ഥരാകും.
10
നിന്നെ നോക്കി അനേകം ജനതകള്‍ സ്തബ്ധരാകും; അവര്‍ കാണ്‍കെ ഞാന്‍ വാള് വീശുമ്പോള്‍ അവരുടെ രാജാക്കന്മാര് നിന്നെ പ്രതി പേടിച്ച് അരണ്ടുപോകും; നീ നിപതിക്കുന്ന ദിവസം ഓരോരുത്തരും താന്താങ്ങളുടെ ജീവനെ ഓര്‍ത്ത് അനുനിമിഷം വിറയ്ക്കും.
11
സര്‍വേശ്വരനായ കര്‍ത്താവ് ഈജിപ്തിലെ രാജാവിനോട് അരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവിന്റെ വാള് നിന്റെമേല്‍ പതിക്കും.
12
ജനതകളില്‍വച്ചു ബലിഷ്ഠരും ഭീകരരും ആയവരുടെ വാളിനു നിന്റെ ജനക്കൂട്ടത്തെ ഞാന്‍ ഇരയാക്കും. അങ്ങനെ നിന്റെ അഹങ്കാരം അവര്‍ അവസാനിപ്പിക്കും; നിന്റെ ജനസമൂഹം മുഴുവന്‍ നശിക്കും.
13
ജലാശയങ്ങള്‍ക്ക് അടുത്തുള്ള മൃഗങ്ങളെയെല്ലാം ഞാന്‍ നശിപ്പിക്കും. ഇനിമേല്‍ യാതൊരു മനുഷ്യന്റെയും കാലുകള്‍ അവയെ കലക്കുകയില്ല; മൃഗങ്ങളുടെ കുളമ്പുകളും അവയെ കലക്കുകയില്ല.
14
അവരുടെ ജലാശയങ്ങളിലെ ജലം ഞാന്‍ തെളിമയുള്ളതാക്കിത്തീര്‍ക്കും; അവരുടെ നദികളെ എണ്ണപോലെ ഞാന്‍ പ്രവഹിപ്പിക്കും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:
15
ഈജിപ്തുദേശത്തെ ഞാന്‍ ശൂന്യമാക്കുകയും അതിലുള്ളതെല്ലാം അപഹരിക്കുകയും അതില്‍ നിവസിക്കുന്ന സമസ്ത ജനങ്ങളെയും ഞാന്‍ സംഹരിക്കുകയും ചെയ്യുമ്പോള്‍ ഞാനാണു സര്വേശ്വരന് എന്ന് അവര്‍ അറിയും.
16
ഇത് ഒരു വിലാപഗാനമാണ്. ജനതകളുടെ പുത്രിമാര്‍ ഈജിപ്തിനും അതിലെ സകല നിവാസികള്‍ക്കുംവേണ്ടി ഇതാലപിക്കും. സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
17
പ്രവാസത്തിന്റെ പന്ത്രണ്ടാം വര്‍ഷം ഒന്നാംമാസം പതിനഞ്ചാം ദിവസം സര്‍വേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:
18
“മനുഷ്യപുത്രാ, ഈജിപ്തിലെ ജനതയെക്കുറിച്ചു നീ വിലപിക്കുക. അവരെയും വിജാതീയരില്‍ വിശ്രുതരായവരുടെ പുത്രിമാരെയും പാതാളത്തില്‍ പതിക്കുന്നവരുടെകൂടെ അധോലോകത്തേക്ക് അയയ്ക്കുക.
19
നീ എല്ലാവരെക്കാളും സൗന്ദര്യവതി എന്നു നീ കരുതുന്നുവോ? നീ താഴെ ഇറങ്ങിപ്പോകും; പരിച്ഛേദനമേല്ക്കാത്തവരുടെ ഇടയില്‍ നീ കിടക്കും.
20
വാളിന് ഇരയായവരുടെ ഇടയില്‍ ഈജിപ്തിലെ ജനം വീഴും. ഒരു വാള് അവളുടെ ജനങ്ങളെ മുഴുവനും വീഴ്ത്തും.
21
ബലശാലികളായ വീരന്മാര് തങ്ങളുടെ സഹായികളോടൊത്തു പാതാളത്തില്‍നിന്ന് അവരെക്കുറിച്ച് ഇങ്ങനെ പറയും: വാളിനിരയായ അപരിച്ഛേദിതര്‍ താഴെയെത്തിയിരിക്കുന്നു. ഇതാ അവര്‍ നിശ്ചലരായി കിടക്കുന്നു.
22
അസ്സീറിയായും അവളുടെ സമസ്തജനവും അവിടെയുണ്ട്. അവളുടെ വാള്‍കൊണ്ട് വധിക്കപ്പെട്ട ജനസമൂഹവും തങ്ങളുടെ ശവക്കുഴികളില്‍ അവളുടെ ചുറ്റും ഉണ്ട്.
23
അവളുടെ ശവക്കുഴി പാതാളത്തിന്റെ അടിത്തട്ടിലാണ്. അവളുടെ ജനസമൂഹം അവളുടെ ശവക്കുഴിക്കു ചുറ്റുമുണ്ട്. അവരെല്ലാവരും വാളിനിരയായവരാണ്. ജീവനുള്ളവരുടെ ദേശത്ത് കൊടിയഭീതി പരത്തിയവരാണവര്‍.
24
ഏലാം അവിടെയുണ്ട്; അവളുടെ സര്‍വജനവും അവളുടെ ശവക്കുഴിക്കു ചുറ്റുമുണ്ട്. അവരെല്ലാം വാളിനാല്‍ സംഹരിക്കപ്പെട്ടവര്‍. പരിച്ഛേദനമേല്ക്കാതെ അവര്‍ അധോലോകത്തേക്ക് ഇറങ്ങിപ്പോയി. അവര്‍ ജീവനുള്ളവരുടെ ദേശത്തു കൊടുംഭീതി പരത്തിയവരാണ്. എങ്കിലും പാതാളത്തില്‍ ഇറങ്ങിയവരോടൊപ്പം അവര്‍ അപമാനം പേറുന്നു.
25
കൊല്ലപ്പെട്ടവരുടെ മധ്യേ അവളുടെ ജനസമൂഹത്തോടൊപ്പം അവര്‍ അവള്‍ക്ക് കിടക്ക വിരിച്ചിരിക്കുന്നു. വാളിന് ഇരയായ പരിച്ഛേദനമേല്ക്കാത്ത അവരുടെ ശവക്കുഴികള്‍ അവള്‍ക്കു ചുറ്റുമുണ്ട്. അവര്‍ ജീവനുള്ളവരുടെ ദേശത്തു കൊടുംഭീതി പരത്തിയവരാണ്. എങ്കിലും പാതാളത്തില്‍ ഇറങ്ങിയവരോടുകൂടി അവര്‍ അപമാനം വഹിക്കുന്നു. വധിക്കപ്പെട്ടവരോടുകൂടെ അവര്‍ കഴിയുന്നു.
26
മേശക്കും തൂബലും അവിടെയുണ്ട്; അവരോടൊപ്പം അവരുടെ സമസ്ത ജനങ്ങളും; അവരുടെ കുഴിമാടങ്ങള്‍ അവര്‍ക്ക് ചുറ്റുമുണ്ട്. ജീവനുള്ളവരുടെ ദേശത്ത് കൊടുംഭീതി പരത്തിയതിനാല്‍ വാളിന് ഇരയായ അവരെല്ലാവരുംതന്നെ പരിച്ഛേദനമേല്ക്കാത്തവരാണ്.
27
പട്ടുപോയ പുരാതന വീരന്മാരോടൊപ്പം അവര്‍ കിടക്കുകയില്ല. ആ സമരവീരന്മാര്‍ തങ്ങളുടെ പടക്കോപ്പുകളുമായാണ് അധോലോകത്തിലേക്ക് ഇറങ്ങിച്ചെന്നത്. അവരുടെ വാളുകള്‍ തലയ്ക്കു കീഴിലും പരിച ശരീരത്തിനു മുകളിലും വച്ചിരുന്നു.
28
ജീവനുള്ളവരുടെ ദേശത്തു കൊടുംഭീതി പരത്തിയവരായിരുന്നല്ലോ ആ വീരപുരുഷന്മാര്. വാളിനാല്‍ വധിക്കപ്പെട്ടവരോടുകൂടി ഈജിപ്തുകാരും തകര്‍ക്കപ്പെട്ടു പരിച്ഛേദനം ഏല്ക്കാത്തവരോടൊപ്പം കിടക്കും.
29
എദോം അവിടെയുണ്ട്; അവളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും ശക്തന്മാരായ വീരന്മാരായിരുന്നിട്ടും വാളിന് ഇരയായവരുടെ കൂടെ നിപതിച്ചു. അവര്‍ പാതാളത്തില്‍ പരിച്ഛേദനമേല്ക്കാത്തവരുടെ കൂടെ കിടക്കുന്നു.
30
ഉത്തരദേശത്തെ സകല പ്രഭുക്കന്മാരും സീദോന്യരും അവിടെയുണ്ട്. തങ്ങളുടെ കൈയൂക്കിനാല്‍ ഭീതി പരത്തിയവരെങ്കിലും അവര്‍ വധിക്കപ്പെട്ട് അപമാനിതരായി താഴേക്കിറങ്ങിയിരിക്കുന്നു. വാളിനിരയായവരുടെ കൂട്ടത്തില്‍ അവരും പരിച്ഛേദനമേല്ക്കാത്തവരായി കിടക്കുന്നു. പാതാളത്തില്‍ ഇറങ്ങുന്നവരോടൊപ്പം അവരും അപമാനഭാരം വഹിക്കുന്നു.
31
വാളിനിരയാക്കപ്പെട്ട ഫറവോരാജാവും സൈന്യവും അവരെ കാണുമ്പോള്‍ സ്വന്തം ജനത്തെക്കുറിച്ചു സമാശ്വസിക്കും എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
32
അയാള്‍ ജീവനുള്ളവരുടെ ദേശത്തു കൊടുംഭീതി പരത്തി. അതുകൊണ്ട് ഫറവോയും അയാളുടെ സര്‍വജനവും പരിച്ഛേദനമേല്ക്കാത്തവരോടൊത്ത്, വാളിനിരയായവരോടുകൂടി കിടക്കും; സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
← Chapter 31
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 33 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48