bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezekiel 30
Ezekiel 30
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 29
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 31 →
1
സര്‍വേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:
2
“മനുഷ്യപുത്രാ, പ്രവചിക്കുക; സര്‍വേശ്വരനായ കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നു എന്നു പറയുക.
3
ആ ദിവസം എത്ര ദുരിതപൂര്‍ണം എന്നു നിലവിളിക്കുക. അത് അടുത്തിരിക്കുന്നു; അതേ, സര്‍വേശ്വരന്റെ ദിവസം ആഗതമായിരിക്കുന്നു. അതു മേഘാവൃതമായ ദിവസമായിരിക്കും; ജനതകളുടെ വിനാശസമയം!
4
ഈജിപ്തിന്റെമേല്‍ ഒരു വാള് നിപതിക്കും; എത്യോപ്യ കൊടുംവേദനയില്‍ അകപ്പെടും. ഈജിപ്തില്‍ അനേകംപേര്‍ കൊല്ലപ്പെടും. അതിന്റെ സമ്പത്തു കൊള്ളയടിക്കപ്പെടുകയും അടിസ്ഥാനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്യും.
5
അവരോടൊപ്പം എത്യോപ്യ, പൂത്, ലൂദ്, അറേബ്യ, ലിബിയ എന്നിവയിലെയും സഖ്യ ദേശങ്ങളിലെയും ജനങ്ങള്‍ സംഹരിക്കപ്പെടും.
6
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഈജിപ്തിനു പിന്തുണ നല്കുന്നവര് വീഴും. ഈജിപ്തിന്റെ അഹങ്കാരത്തിമര്‍പ്പ് അടങ്ങും. മിഗ്ദോന്‍മുതല്‍ സെവേനെവരെയുള്ളവര്‍ വാളിനിരയാകുമെന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
7
വിജനമാക്കപ്പെട്ട ദേശങ്ങളുടെ മധ്യേ അവള് വിജനമായി കിടക്കും. ശൂന്യമാക്കപ്പെട്ട നഗരങ്ങളുടെ നടുവില്‍ അവളുടെ നഗരങ്ങളും ശൂന്യമായി കിടക്കും.
8
ഞാന്‍ ഈജിപ്തിനെ അഗ്നിക്കിരയാക്കുകയും അവളുടെ സഹായികളെ തകര്‍ക്കുകയും ചെയ്യുമ്പോള്‍ ഞാനാണു സര്‍വേശ്വരനെന്ന് അവര്‍ അറിയും.
9
അന്ന് അപകടഭീതി കൂടാതെ കഴിയുന്ന എത്യോപ്യരെ പരിഭ്രാന്തരാക്കാന്‍വേണ്ടി എന്റെ അടുക്കല്‍നിന്നു ദൂതന്മാര് കപ്പല്‍ കയറി പുറപ്പെടും. ഈജിപ്തിന്റെ വിനാശദിനത്തില്‍ എത്യോപ്യര്‍ക്കു കഠിനവേദനയുണ്ടാകും. ആ ദിവസം ഇതാ, ആഗതമായിരിക്കുന്നു.
10
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “ബാബിലോണ്‍രാജാവായ നെബുഖദ്നേസരിന്റെ കൈകളാല്‍ ഈജിപ്തിന്റെ സമൃദ്ധിക്ക് ഞാന്‍ അറുതി വരുത്തും.
11
ദേശത്തെ നശിപ്പിക്കാന്‍ അയാളെയും അയാളോടൊപ്പം ജനതകളില്‍ ഏറ്റവും ഭീകരന്മാരായ അയാളുടെ ജനങ്ങളെയും കൊണ്ടുവരും. അവര്‍ ഈജിപ്തിനുനേരെ വാള് ഊരും; ദേശത്തെ മൃതശരീരങ്ങള്‍കൊണ്ടു നിറയ്ക്കും.
12
നൈല്‍ നദി ഞാന്‍ വറ്റിക്കും; ദേശം ദുഷ്ടജനങ്ങള്ക്കു വിറ്റുകളയും. വിദേശീയരുടെ കരങ്ങളാല്‍ ദേശവും അതിലുള്ള സമസ്തവും ഞാന്‍ ശൂന്യമാക്കും;” സര്‍വേശ്വരനാണ് ഇതു പറയുന്നത്.
13
സര്‍വേശ്വരനായ കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നു: ഞാന്‍ വിഗ്രഹങ്ങള്‍ നശിപ്പിക്കും. മെംഫീസിലെ പ്രതിമകള്‍ ഇല്ലാതാക്കും. ഈജിപ്തില്‍ ഇനിമേല്‍ ഒരു രാജാവും ഉണ്ടായിരിക്കുകയില്ല. ഈജിപ്തിലെങ്ങും ഞാന്‍ ഭീതി പരത്തും.
14
ഞാന്‍ പത്രോസ് ശൂന്യമാക്കും; സോവാന്‍ അഗ്നിക്കിരയാക്കും. തേബസില്‍ ഞാന്‍ ന്യായവിധി നടത്തും.
15
ഈജിപ്തിന്റെ ശക്തിദുര്‍ഗമായ സീന്‍പട്ടണത്തിന്മേല്‍ ഞാന്‍ എന്റെ ക്രോധം ചൊരിയും. തേബസിലെ ജനങ്ങളെ സംഹരിക്കും.
16
ഈജിപ്തിനു ഞാന്‍ തീ വയ്ക്കും. സീന്‍ അതിവേദനയില്‍ അമരും. തേബസ് ഭേദിക്കപ്പെടും. അതിന്റെ മതിലുകള്‍ ഇടിഞ്ഞുവീഴും.
17
ആവെനിലെയും പിബേസെത്തിലെയും യുവാക്കള്‍ വാളിനിരയാകും. മറ്റുള്ളവര്‍ തടവുകാരാക്കപ്പെടും.
18
തഹഫ്നേഹെസില്‍ ഈജിപ്തിന്റെ ആധിപത്യം തകര്‍ക്കുമ്പോള്‍ അവിടെ പകല്‍ ഇരുണ്ടുപോകും. അവളുടെ അഹങ്കാരത്തിനു ഞാന്‍ അറുതി വരുത്തും. ഒരു മേഘം അവളെ മൂടും; അവളുടെ പുത്രിമാര്‍ തടവുകാരാക്കപ്പെടും.
19
അങ്ങനെ ഈജിപ്തിന്റെമേല്‍ ഞാന്‍ ന്യായവിധിനടത്തും. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്ന് അവര്‍ ഗ്രഹിക്കും.”
20
പ്രവാസത്തിന്റെ പതിനൊന്നാം വര്‍ഷം ഒന്നാംമാസം ഏഴാം ദിവസം സര്‍വേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി:
21
“മനുഷ്യപുത്രാ, ഈജിപ്തിലെ രാജാവായ ഫറവോന്റെ കൈ ഞാന്‍ ഒടിച്ചിരിക്കുന്നു. വാള് പിടിക്കത്തക്കവിധം ആ ഭുജം ആരും വച്ചുകെട്ടുകയോ ചികിത്സിക്കുകയോ ചെയ്കയില്ല.
22
അതുകൊണ്ടു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ ഈജിപ്തിലെ രാജാവായ ഫറവോയ്ക്ക് എതിരാണ്. അവന്റെ ഇരുകൈകളും ബലമുള്ളതും ഒടിഞ്ഞതും ഞാന്‍ തകര്‍ത്തുകളയും. അവന്റെ കൈയില്‍നിന്ന് ഞാന്‍ വാള് താഴെ വീഴുമാറാക്കും.
23
ഈജിപ്തുകാരെ ഞാന്‍ ജനതകളുടെ ഇടയില്‍ ചിതറിക്കും. രാജ്യാന്തരങ്ങളില്‍ ഞാന്‍ അവരെ നടും.
24
ബാബിലോണ്‍രാജാവിന്റെ ഭുജങ്ങള്‍ ഞാന്‍ ബലിഷ്ഠമാക്കും. അവന്റെ കൈയില്‍ എന്റെ വാള് കൊടുക്കും. ഫറവോയുടെ ഭുജങ്ങള്‍ ഞാന്‍ ഒടിക്കും. മാരകമായ ക്ഷതമേറ്റവനെപ്പോലെ അയാള്‍ ഞരങ്ങും.
25
ബാബിലോണ്‍ രാജാവിന്റെ ഭുജങ്ങള്‍ ഞാന്‍ ബലപ്പെടുത്തും. എന്നാല്‍ ഫറവോയുടെ കൈകള്‍ നിര്‍ജീവമായിത്തീരും. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്ന് അവര്‍ ഗ്രഹിക്കും. ബാബിലോണ്‍ രാജാവിന്റെ കൈയില്‍ എന്റെ വാള് കൊടുക്കും.
26
അയാള്‍ ഈജിപ്തിന്റെ നേരെ അതു വീശും. ഞാന്‍ ജനതകളുടെ ഇടയില്‍ ഈജിപ്തുകാരെ ചിതറിക്കും. രാജ്യാന്തരങ്ങളില്‍ അവരെ നടും. അപ്പോള്‍ ഞാനാകുന്നു സര്‍വേശ്വരനെന്ന് അവര്‍ അറിയും.”
← Chapter 29
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 31 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48