bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ezekiel 16
Ezekiel 16
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 17 →
1
സര്‍വേശ്വരന്റെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി:
2
മനുഷ്യപുത്രാ, യെരൂശലേമിനെ അതിന്റെ മ്ലേച്ഛതകള്‍ ബോധ്യപ്പെടുത്തുക.
3
സര്‍വേശ്വരനായ കര്‍ത്താവ് യെരൂശലേമിനോട് അരുളിച്ചെയ്യുന്നു: നിന്റെ ഉദ്ഭവവും ജനനവും കനാന്‍ദേശത്തായിരുന്നു. നിന്റെ പിതാവ് അമോര്യനും മാതാവ് ഹിത്യയും ആയിരുന്നു.
4
നിന്റെ ജനനത്തെപ്പറ്റി പറയുകയാണെങ്കില്‍, നീ ജനിച്ച ദിവസം നിന്റെ പൊക്കിള്‍ക്കൊടി മുറിച്ചിരുന്നില്ല; നിന്നെ കുളിപ്പിച്ച് ശുദ്ധിവരുത്തിയിരുന്നില്ല; ഉപ്പു തേക്കുകയോ, തുണിയില്‍ പൊതിയുകയോ ചെയ്തിരുന്നില്ല.
5
ഇവയില്‍ ഒന്നുപോലും നിനക്കു ചെയ്തു തരാന്‍ ആര്‍ക്കും കനിവുണ്ടായില്ല. ജനിച്ചദിവസംതന്നെ അവര്‍ക്കു നിന്നോടു വെറുപ്പു തോന്നിയതിനാല്‍ അവര്‍ നിന്നെ വെളിമ്പ്രദേശത്ത് ഉപേക്ഷിച്ചു.
6
നിന്റെ സമീപത്തുകൂടി ഞാന്‍ പോയപ്പോള്‍ നീ ചോരയില്‍ കുളിച്ചുകിടക്കുന്നതു കണ്ടു. ഞാന്‍ നിന്നെ മരിക്കാന്‍ അനുവദിച്ചില്ല.
7
വയലിലെ പുല്‍ക്കൊടിയെപ്പോലെ ഞാന്‍ നിന്നെ വളര്‍ത്തി. അങ്ങനെ നീ വളര്‍ന്ന് പൂര്‍ണയൗവനത്തില്‍ എത്തി, നിന്റെ മാറിടം വികസിച്ചു; മുടി വളര്‍ന്നു. എന്നിട്ടും നീ അനാവൃതയും നഗ്നയും ആയിരുന്നു.
8
ഞാന്‍ വീണ്ടും നിന്റെ സമീപത്തുകൂടി പോയപ്പോള്‍ നിന്നെ നോക്കി; വിവാഹപ്രായത്തില്‍ നീ എത്തിയിരുന്നു. എന്റെ അങ്കികൊണ്ടു നിന്റെ നഗ്നത ഞാന്‍ മറച്ചു. സ്നേഹവാഗ്ദാനത്തോടുകൂടി ഞാന്‍ നിന്നോടു വിവാഹഉടമ്പടി ചെയ്തു. അങ്ങനെ നീ എന്റേതായിത്തീര്‍ന്നു എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
9
ഞാന്‍ നിന്നെ കുളിപ്പിച്ചു രക്തം കഴുകിക്കളഞ്ഞു നിന്റെമേല്‍ തൈലം പൂശി.
10
ചിത്രത്തയ്യലുള്ള വസ്ത്രം ഞാന്‍ നിന്നെ ധരിപ്പിച്ചു. തുകല്‍ചെരുപ്പ് അണിയിച്ചു. നേര്‍ത്ത ചണനാടകൊണ്ടു നിന്റെ തല കെട്ടി; പട്ടു പുതപ്പിച്ചു;
11
ഞാന്‍ നിന്നെ ആഭരണങ്ങള്‍ അണിയിച്ചു. കൈകളില്‍ വളയും കഴുത്തില്‍ മാലയും ഇട്ടു.
12
മൂക്കുത്തിയും കമ്മലും ധരിപ്പിച്ചു. തലയില്‍ അഴകുള്ള കിരീടം അണിയിച്ചു.
13
ഇങ്ങനെ നീ പൊന്നും വെള്ളിയുംകൊണ്ട് അലംകൃതയായി. നേര്‍മയുള്ള ചണവും പട്ടും ചിത്രത്തയ്യലുള്ള തുണിയും നീ ധരിച്ചു. നേര്‍ത്തമാവും തേനും എണ്ണയും നീ ഭക്ഷിച്ചു. നീ വളര്‍ന്ന് അതിസുന്ദരിയായി; രാജകീയ പ്രൗഢി ആര്‍ജിച്ചു.
14
സൗന്ദര്യം നിമിത്തം ജനതകളുടെ ഇടയില്‍ നിന്റെ കീര്‍ത്തി പരന്നു. കാരണം ഞാന്‍ നിന്നെ അണിയിച്ച ഭൂഷണങ്ങള്‍ നിന്നെ പൂര്‍ണസുന്ദരിയാക്കി എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
15
എന്നാല്‍ നീ നിന്റെ സൗന്ദര്യത്തെ ആശ്രയിച്ചു; നിന്റെ കീര്‍ത്തി നിന്നെ അഭിസാരികയാക്കിത്തീര്‍ത്തു. ഏതു വഴിപോക്കനുമായും നീ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടു.
16
നിന്റെ വസ്ത്രങ്ങളില്‍ ചിലതെടുത്തു പൂജാമണ്ഡപങ്ങള്‍ അലങ്കരിച്ച് അവിടെ വ്യഭിചാരം ചെയ്തു. ഇങ്ങനെ ഒരിക്കലും ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല.
17
ഞാന്‍ നല്കിയ സ്വര്‍ണാഭരണങ്ങളും വെള്ളിആഭരണങ്ങളുംകൊണ്ടു നീ പുരുഷവിഗ്രഹങ്ങള്‍ നിര്‍മിച്ച് അവയുമായി വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടു.
18
നീ ആ വിഗ്രഹങ്ങളെ നിന്റെ ചിത്രത്തയ്യലുള്ള വസ്ത്രങ്ങള്‍ ധരിപ്പിച്ചു. എന്റെ തൈലവും സുഗന്ധധൂപവും അവയുടെ മുമ്പില്‍ അര്‍പ്പിച്ചു.
19
ഞാന്‍ നിനക്കു ഭക്ഷിക്കാന്‍ തന്ന നേര്‍ത്തമാവും തേനും എണ്ണയും നീ അവയുടെ മുമ്പില്‍ സൗരഭ്യദ്രവ്യങ്ങളായി നിവേദിച്ചു എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
20
എനിക്കു നിന്നില്‍ ജനിച്ച നിന്റെ പുത്രന്മാരെയും പുത്രിമാരെയും നീ അവയുടെ മുമ്പില്‍ ബലി അര്‍പ്പിച്ചു.
21
നിന്റെ വേശ്യാവൃത്തി പോരാഞ്ഞിട്ടാണോ എന്റെ മക്കളെ നീ ദഹനബലിയായി അവയ്ക്ക് അര്‍പ്പിച്ചത്?
22
ചെറുപ്പത്തില്‍ നഗ്നയും അനാവൃതയുമായി ചോരയില്‍ കിടന്നുരുണ്ട കാര്യം നിന്റെ മ്ലേച്ഛതകളുടെയും വ്യഭിചാരത്തിന്റെയും ഇടയ്ക്കു നീ മറന്നുകളഞ്ഞു.
23
നിനക്കു ദുരിതം, ദുരിതം! എന്നു സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എല്ലാ ദുഷ്കൃത്യങ്ങളും ചെയ്തശേഷം പൊതുസ്ഥലങ്ങളിലെല്ലാം
24
നീ വ്യഭിചാരത്തിനും വിഗ്രഹാരാധനയ്‍ക്കുംവേണ്ടി മണ്ഡപങ്ങള്‍ സ്ഥാപിച്ചു.
25
എല്ലാ തെരുവുകളിലും നീ പൂജാമണ്ഡപം നിര്‍മിച്ചു. നിന്റെ സൗന്ദര്യത്തെ നീ ദുരുപയോഗപ്പെടുത്തി. വഴിപോക്കര്‍ക്കെല്ലാം വഴങ്ങിക്കൊടുത്തുകൊണ്ടു നീ വേശ്യാവൃത്തി വളര്‍ത്തി.
26
നിന്റെ അയല്‍ക്കാരും ഭോഗാസക്തരുമായ ഈജിപ്തുകാരുമൊത്തു നീ രമിച്ചു. നീ വേശ്യാവൃത്തിയില്‍ മുഴുകി എന്നെ പ്രകോപിപ്പിച്ചു.
27
അതുകൊണ്ട് ഞാന്‍ നിന്റെ അനുഗ്രഹങ്ങളുടെ ഓഹരി വെട്ടിക്കുറച്ചു. നിന്നെ വെറുക്കുന്നവരും നിന്റെ ദുര്‍മാര്‍ഗത്തെക്കുറിച്ചു ലജ്ജിക്കുന്നവരുമായ ഫെലിസ്ത്യരുടെ കൈയില്‍ നിന്നെ ഞാന്‍ ഏല്പിച്ചു.
28
വേശ്യാവൃത്തിയില്‍ മതിവരാത്തവളായ നീ അസ്സീറിയാക്കാരോടു വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടു. എന്നിട്ടും നിനക്കു തൃപ്തി വന്നില്ല.
29
വ്യാപാരികളായ ബാബിലോണ്യരുമായും നീ വ്യഭിചാരത്തില്‍ മുഴുകി; എന്നിട്ടും നീ സംതൃപ്തയായില്ല.
30
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നാണംകെട്ട വേശ്യയെപ്പോലെ പ്രവര്‍ത്തിക്കുന്ന നീ എത്രമാത്രം കാമാസക്തയാണ്. വഴിക്കവലകളിലെല്ലാം വ്യഭിചാരത്തിനും വിഗ്രഹാരാധനയ്‍ക്കുംവേണ്ടി മണ്ഡപങ്ങള്‍ നീ സ്ഥാപിച്ചു.
31
എങ്കിലും അഭിസാരികയെപ്പോലെ നീ പ്രതിഫലം ഇച്ഛിച്ചില്ല.
32
ഭര്‍ത്താവിനു പകരം പരപുരുഷന്മാരെ സ്വീകരിക്കുന്ന വ്യഭിചാരിണിയായ ഭാര്യയെപ്പോലെയാണു നീ.
33
വേശ്യകള്‍ പ്രതിഫലം വാങ്ങുന്നു; എന്നാല്‍ നീ നിന്റെ കാമുകന്മാര്ക്കു പ്രതിഫലം നല്കുന്നു. നിന്നോടൊത്തു രമിക്കാനായി എല്ലാ ദിക്കുകളില്‍നിന്നും അവര്‍ വരുന്നതിനുവേണ്ടി നീ അവര്‍ക്കു പണം നല്കുന്നു.
34
വേശ്യാവൃത്തിയില്‍ മറ്റു സ്ത്രീകളില്നിന്നു നീ വിഭിന്നയാണ്; വ്യഭിചാരത്തിനുവേണ്ടി നിന്നെ ആരും ക്ഷണിക്കുന്നില്ല; നിനക്കു പ്രതിഫലം ലഭിക്കുന്നുമില്ല; മറിച്ച് നിന്റെ കാമുകന്മാര്ക്കു നീ പ്രതിഫലം നല്കുന്നു. അതാണ് നിനക്കുള്ള വ്യത്യാസം.
35
അതിനാല്‍ അഭിസാരികയായ സ്ത്രീയേ, സര്‍വേശ്വരന്റെ അരുളപ്പാടു കേള്‍ക്കുക!
36
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: കാമുകരോടൊത്തു വ്യഭിചരിച്ചു നിര്‍ലജ്ജം നീ നിന്റെ നഗ്നത തുറന്നു കാട്ടി; മ്ലേച്ഛവിഗ്രഹങ്ങളെ നീ ആരാധിച്ചു. നിന്റെ മക്കളുടെ രക്തം അവയ്ക്ക് അര്‍പ്പിക്കുകയും ചെയ്തു.
37
അതിനാല്‍ നിന്നോടൊപ്പം രമിച്ച എല്ലാ കാമുകരെയും നീ പ്രേമിക്കുകയും വെറുക്കുകയും ചെയ്ത എല്ലാവരെയും തന്നെ ഞാന്‍ എല്ലാ ദിക്കില്‍നിന്നും നിനക്കെതിരെ ഒരുമിച്ചുകൂട്ടും. അവരുടെ മുമ്പില്‍ ഞാന്‍ നിന്റെ നഗ്നത അനാവൃതമാക്കും.
38
വ്യഭിചാരവും കൊലപാതകവും നടത്തുന്ന സ്ത്രീയെ എന്നപോലെ ഞാന്‍ നിന്നെ വിധിക്കും. ക്രോധവും അധര്‍മത്തിലുള്ള അസഹ്യതയും നിമിത്തം ഞാന്‍ നിന്റെ രക്തം ചിന്തും.
39
നിന്റെ കാമുകന്മാരുടെ കൈയില്‍ ഞാന്‍ നിന്നെ ഏല്പിക്കും. വ്യഭിചാരത്തിനും വിഗ്രഹാരാധനയ്‍ക്കുംവേണ്ടി നീ നിര്‍മിച്ച മണ്ഡപങ്ങള്‍ അവര്‍ പൊളിച്ചു കളയുകയും ഇടിച്ചു നിരത്തുകയും ചെയ്യും. അവര്‍ നിന്റെ വസ്ത്രങ്ങള്‍ ഉരിയുകയും ആഭരണങ്ങള്‍ അപഹരിക്കുകയും ചെയ്ത് നിന്നെ നഗ്നയാക്കി ഉപേക്ഷിക്കും.
40
അവര്‍ നിനക്കെതിരെ ഒരു ജനസമൂഹത്തെ വിളിച്ചുകൂട്ടും; അവര്‍ നിന്നെ കല്ലെറിയുകയും വാളുകൊണ്ട് വെട്ടി നുറുക്കുകയും ചെയ്യും.
41
അവര്‍ നിന്റെ വീടുകള്‍ക്കു തീ വയ്ക്കും. അനേകം സ്ത്രീകള്‍ കാണ്‍കെ നിന്റെമേലുള്ള ശിക്ഷാവിധി നടത്തും. നിന്റെ വേശ്യാവൃത്തിക്കു ഞാന്‍ വിരാമം ഇടും. നീ ഇനി കാമുകന്മാര്ക്കു പ്രതിഫലം നല്കുകയില്ല.
42
നിന്റെമേല്‍ ക്രോധം ചൊരിഞ്ഞു ഞാന്‍ തൃപ്തനാകും. എന്റെ വെറുപ്പു നിന്നില്‍നിന്നു വിട്ടുമാറും. ഞാന്‍ പ്രശാന്തനാകും; ഇനി ഞാന്‍ കോപിക്കുകയില്ല.
43
നീ നിന്റെ ചെറുപ്പകാലത്തെക്കുറിച്ചു വിസ്മരിച്ചു നിന്റെ പ്രവൃത്തികളാല്‍ എന്നെ പ്രകോപിപ്പിച്ചതുകൊണ്ടു ഞാന്‍ നിന്നെ ശിക്ഷിക്കും. നിന്റെ എല്ലാ മ്ലേച്ഛതകള്‍ക്കും പുറമേ നീ വേശ്യാവൃത്തിയിലും ഏര്‍പ്പെട്ടല്ലോ.
44
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ‘അമ്മയെപ്പോലെ മകളും’ എന്ന പഴമൊഴി നിന്നെക്കുറിച്ചു പറയും.
45
ഭര്‍ത്താവിനെയും കുട്ടികളെയും വെറുത്ത അമ്മയുടെ മകളാണു നീ. തങ്ങളുടെ ഭര്ത്താക്കന്മാരെയും കുട്ടികളെയും വെറുത്തവരുടെ സഹോദരിയാണു നീ. നിന്റെ മാതാവ് ഹിത്യയും പിതാവ് അമ്മോര്യനും ആകുന്നു.
46
നിന്റെ ജ്യേഷ്ഠസഹോദരി ശമര്യ തന്റെ പുത്രികളോടൊത്തു നിന്റെ വടക്കുവശത്തും ഇളയ സഹോദരി സൊദോം തന്റെ പുത്രികളോടൊത്തു തെക്കുവശത്തും പാര്‍ത്തു.
47
നീ അവരെപ്പോലെ ജീവിക്കുകയും അവരുടെ മ്ലേച്ഛതകളെ അനുകരിക്കുകയും ചെയ്തു. എന്നിട്ടും നിനക്കു തൃപ്തിവന്നില്ല. വളരെ ചുരുങ്ങിയ സമയംകൊണ്ട് നീ അവരെക്കാള്‍ കൂടുതല്‍ വഷളായി ജീവിച്ചു.
48
നീയും നിന്റെ പുത്രിമാരും ചെയ്തതുപോലെ നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല എന്നു സര്‍വേശ്വരനായ കര്‍ത്താവ് സത്യം ചെയ്തു പറയുന്നു.
49
നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യം ഇതായിരുന്നു; പ്രതാപവും ഭക്ഷ്യസമൃദ്ധിയും സമാധാനവും സ്വസ്ഥതയും ഉണ്ടായിരുന്നിട്ടും അവളും അവളുടെ പുത്രിമാരും നിര്‍ധനരെയും അഗതികളെയും സഹായിച്ചില്ല.
50
അവര്‍ ഗര്‍വിഷ്ടരായിരുന്നു; എന്റെ മുമ്പില്‍ അവര്‍ മ്ലേച്ഛകൃത്യങ്ങള്‍ ചെയ്തു. അതു കണ്ടപ്പോള്‍ ഞാന്‍ അവരെ തുടച്ചുനീക്കി.
51
നീ ചെയ്ത പാപങ്ങളുടെ പകുതിപോലും ശമര്യ ചെയ്തില്ല. അവര്‍ ചെയ്തതിനെക്കാള്‍ വളരെയധികം മ്ലേച്ഛകൃത്യങ്ങള്‍ നീ ചെയ്തു. നിന്റെ മ്ലേച്ഛതകള്‍ കണക്കിലെടുത്താല്‍ നിന്റെ സഹോദരിമാര്‍ നീതിയുള്ളവരാണ്.
52
നിന്റെ സഹോദരിമാരെ നീതിയുള്ളവരാണെന്നു വിധിക്കപ്പെടാന്‍ ഇടയാക്കിയതുകൊണ്ടു നീ അപമാനം സഹിക്കുക; നിന്റെ സഹോദരിമാര്‍ ചെയ്തതിനെക്കാള്‍ അധികം മ്ലേച്ഛകൃത്യങ്ങള്‍ നീ ചെയ്തതിനാല്‍ അവര്‍ നിന്നെക്കാള്‍ നീതിയുള്ളവരാണല്ലോ.
53
[53,54] സൊദോമിന്റെയും അവളുടെ പുത്രിമാരുടെയും ശമര്യയുടെയും അവളുടെ പുത്രിമാരുടെയും ഐശ്വര്യം ഞാന്‍ പുനഃസ്ഥാപിക്കും. അവരുടെ മധ്യത്തില്‍ നിന്റെ ഐശ്വര്യവും ഞാന്‍ പുനഃസ്ഥാപിക്കും. നീ സ്വന്തം പ്രവൃത്തികളെക്കുറിച്ചു ലജ്ജിക്കുകയും അപമാനം ഏല്ക്കുകയും ചെയ്യും. അത് അവര്‍ക്ക് ആശ്വാസമായിത്തീരും.
55
നിന്റെ സഹോദരിമാരായ സൊദോമും ശമര്യയും അവരുടെ പുത്രിമാരും തങ്ങളുടെ പൂര്‍വസ്ഥിതിയിലേക്കു മടങ്ങിവരും. അതുപോലെതന്നെ നീയും നിന്റെ പുത്രിമാരും പൂര്‍വസ്ഥിതിയെ പ്രാപിക്കും.
56
[56,57] നിന്റെ ദുഷ്ടത തുറന്നു കാട്ടപ്പെടുന്നതിനു മുമ്പ് നിന്റെ പ്രതാപത്തിന്റെ നാളുകളില്‍ നിന്റെ സഹോദരിയായ സൊദോമിന്റെ പേരുച്ചരിക്കാന്‍പോലും നിനക്കു ലജ്ജയായിരുന്നില്ലേ? ഇപ്പോള്‍ നിന്നെ നിന്ദിക്കുന്ന നിന്റെ ചുറ്റുമുള്ള എദോംപുത്രിമാര്‍ക്കും അവരുടെ അയല്‍ക്കാര്‍ക്കും ഫെലിസ്ത്യദേശത്തിന്റെ പുത്രിമാര്‍ക്കും നീയും അവളെപ്പോലെ പരിഹാസപാത്രമായിരിക്കുന്നു.
58
നിന്റെ ദുഷ്കര്‍മത്തിന്റെയും മ്ലേച്ഛതയുടെയും ശിക്ഷ നീ അനുഭവിക്കും എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.”
59
സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: “നീ ചെയ്തതുപോലെ ഞാന്‍ നിന്നോടും ചെയ്യും. നീ ഉടമ്പടി ലംഘിക്കുകയും പ്രതിജ്ഞയെ നിന്ദിക്കുകയും ചെയ്തു.
60
എങ്കിലും നിന്റെ ബാല്യത്തില്‍ നിന്നോടു ചെയ്ത ഉടമ്പടി ഞാന്‍ ഓര്‍ക്കും. നീയുമായി ശാശ്വതമായ ഒരു ഉടമ്പടി ഞാന്‍ സ്ഥാപിക്കും.
61
നിന്റെ ജ്യേഷ്ഠത്തിയെയും ഇളയസഹോദരിയെയും നീ സ്വീകരിക്കുമ്പോള്‍ നിന്റെ പൂര്‍വകാലത്തെ ഓര്‍ത്തു നീ ലജ്ജിക്കും. ഞാന്‍ അവരെ നിനക്ക് ഉടമ്പടിപ്രകാരമല്ലാതെ തന്നെ പുത്രിമാരായി നല്‍കും.
62
[62,63] നീയുമായി ഞാന്‍ ഒരു ഉടമ്പടി ഉണ്ടാക്കും. അപ്പോള്‍ ഞാനാണു സര്‍വേശ്വരനെന്നു നീ അറിയും. ഞാന്‍ നിന്റെ പ്രവൃത്തികള്‍ ക്ഷമിക്കുമ്പോള്‍ നീ അവയെ ഓര്‍ത്തു ലജ്ജിച്ചു മൗനം അവലംബിക്കും എന്ന് സര്‍വേശ്വരനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.”
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 17 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48