bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Leviticus 10
Leviticus 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 11 →
1
അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും തങ്ങളുടെ ധൂപകലശങ്ങള്‍ എടുത്ത് അതില്‍ തീക്കനല്‍ ഇട്ടു മീതെ കുന്തുരുക്കം തൂകി സര്‍വേശ്വരനു സമര്‍പ്പിച്ചു. അതു കല്പനപ്രകാരമുള്ളതല്ലായിരുന്നതിനാല്‍ അശുദ്ധമായിരുന്നു.
2
സര്‍വേശ്വരന്റെ സന്നിധിയില്‍നിന്നു തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചു. അങ്ങനെ അവര്‍ തിരുസന്നിധിയില്‍വച്ചു മരിച്ചു.
3
അപ്പോള്‍ മോശ അഹരോനോടു പറഞ്ഞു: “സര്വേശ്വരന് കല്പിച്ചത് ഇതാണ്: എന്നെ സമീപിക്കുന്നവരെ ഞാന്‍ വിശുദ്ധനാണെന്നു ബോധ്യപ്പെടുത്തും. സകല ജനങ്ങളുടെയും മുമ്പില്‍ എന്റെ തേജസ്സ് വെളിപ്പെടുത്തും.” അഹരോന് നിശ്ശബ്ദത പാലിച്ചു.
4
അഹരോന്റെ പിതൃസഹോദരനായ ഉസ്സീയേലിന്റെ പുത്രന്മാരായ മീശായേലിനെയും എല്‍സാഫാനെയും വിളിച്ചു മോശ പറഞ്ഞു: “വിശുദ്ധകൂടാരത്തിന്റെ മുമ്പില്‍നിന്ന് നിങ്ങളുടെ സഹോദരന്മാരുടെ ശരീരം എടുത്തു പാളയത്തിനു പുറത്തു കൊണ്ടുപോകുക.”
5
അവര്‍ മോശ കല്പിച്ചതുപോലെ ചെന്നു മൃതശരീരങ്ങള്‍ അങ്കികളോടുകൂടി എടുത്തു പുറത്തുകൊണ്ടുപോയി.
6
മോശ അഹരോനോടും പുത്രന്മാരായ എലെയാസാര്‍, ഈഥാമാര്‍ എന്നിവരോടും പറഞ്ഞു: “നിങ്ങള്‍ തലമുടി കോതാതെ വൃത്തികേടായി ഇടുകയോ, വസ്ത്രം വലിച്ചു കീറുകയോ അരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ മരിക്കും; സര്‍വേശ്വരന്റെ കോപം സമൂഹം മുഴുവന്റെയുംമേല്‍ നിപതിക്കും. അവിടുന്നു ജ്വലിപ്പിച്ച ഈ അഗ്നി നിമിത്തം നിങ്ങളുടെ സഹോദരരായ ഇസ്രായേല്‍ജനമൊക്കെയും വിലപിക്കട്ടെ.
7
നിങ്ങള്‍ തിരുസാന്നിധ്യകൂടാരത്തിന്റെ പുറത്തു പോകരുത്; അങ്ങനെ ചെയ്താല്‍ നിങ്ങള്‍ മരിക്കും. സര്‍വേശ്വരന്റെ അഭിഷേകതൈലം നിങ്ങളുടെമേല്‍ പകര്‍ന്നിരിക്കുന്നുവല്ലോ.” മോശ പറഞ്ഞത് അവര്‍ അനുസരിച്ചു.
8
സര്വേശ്വരന് അഹരോനോട് അരുളിച്ചെയ്തു:
9
“വീഞ്ഞോ, മദ്യമോ കുടിച്ചുകൊണ്ടു നീയും നിന്റെ പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തില്‍ പ്രവേശിക്കരുത്. പ്രവേശിച്ചാല്‍ നിങ്ങള്‍ മരിക്കും. ഇതു തലമുറയായി നിങ്ങള്‍ പാലിക്കേണ്ട നിയമമാണ്.
10
വിശുദ്ധവസ്തുക്കളും സാധാരണ വസ്തുക്കളും നിര്‍മ്മലവും മലിനവും നിങ്ങള്‍ വിവേചിക്കണം.
11
സര്വേശ്വരന് മോശ മുഖാന്തരം കല്പിച്ച പ്രമാണങ്ങള്‍ ഇസ്രായേല്‍ജനത്തെ നിങ്ങള്‍ പഠിപ്പിക്കണം.
12
മോശ അഹരോനോടും അവന്റെ ശേഷിച്ച രണ്ടു മക്കളായ എലെയാസാര്‍, ഈഥാമാര്‍ എന്നിവരോടും പറഞ്ഞു: “സര്വേശ്വരന് അര്‍പ്പിച്ച ധാന്യയാഗത്തില്‍ ദഹിപ്പിക്കാതെ ശേഷിച്ചതു പുളിപ്പു കലര്‍ത്താതെ യാഗപീഠത്തിന്റെ അടുത്തുവച്ചു ഭക്ഷിക്കണം. അത് അതിവിശുദ്ധമാകുന്നു.
13
വിശുദ്ധസ്ഥലത്തുവച്ചുതന്നെ അതു ഭക്ഷിക്കണം. അതു ഹോമയാഗമായി സര്വേശ്വരന് അര്‍പ്പിച്ചവയില്‍നിന്നു നിനക്കും നിന്റെ മക്കള്‍ക്കും ഉള്ള ഓഹരിയാകുന്നു. ഇതാണ് എനിക്കു ലഭിച്ച കല്പന.
14
നീരാജനമായി അര്‍പ്പിച്ച നെഞ്ചും തുടയും വൃത്തിയുള്ള ഏതെങ്കിലും സ്ഥലത്തുവച്ചു നീയും പുത്രീപുത്രന്മാരും ഭക്ഷിച്ചുകൊള്ളുക. ഇസ്രായേല്‍ജനം അര്‍പ്പിക്കുന്ന സമാധാനയാഗത്തില്‍ നിനക്കും മക്കള്‍ക്കും അവകാശപ്പെട്ട ഓഹരിയാണ് അത്.
15
ഹോമയാഗത്തിനുള്ള മേദസ്സു കൊണ്ടുവരുമ്പോള്‍ അര്‍പ്പിക്കാനുള്ള തുടയും നീരാജനം ചെയ്യാനുള്ള നെഞ്ചും കൊണ്ടുവരണം. ഇവ സര്വേശ്വരന് കല്പിച്ചതുപോലെ നിനക്കും നിന്റെ മക്കള്‍ക്കും എന്നേക്കും ലഭിക്കുന്ന ഓഹരിയാണ്.
16
പാപപരിഹാരയാഗത്തിനുള്ള കോലാട് എവിടെ എന്നു മോശ അന്വേഷിച്ചു. അതു ദഹിപ്പിച്ചു കഴിഞ്ഞു എന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം അഹരോന്റെ ശേഷിച്ചിരുന്ന മക്കളായ എലെയാസാരിനോടും ഈഥാമാരിനോടും കോപിച്ചു.
17
മോശ ചോദിച്ചു: “എന്തുകൊണ്ടു നിങ്ങള്‍ അതു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിച്ചില്ല? അത് അതിവിശുദ്ധവും സമൂഹത്തിന്റെ പാപം വഹിക്കാനും സര്‍വേശ്വരന്റെ സന്നിധിയില്‍ അവര്‍ക്കുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കാനുംവേണ്ടി നിങ്ങള്‍ക്കു തന്നിരുന്നതാണല്ലോ.
18
നിങ്ങള്‍ അതിന്റെ രക്തം വിശുദ്ധമന്ദിരത്തിനകത്തു കൊണ്ടുവന്നില്ല. ഞാന്‍ കല്പിച്ചിരുന്നതുപോലെ നിങ്ങള്‍ തീര്‍ച്ചയായും അതു വിശുദ്ധമന്ദിരത്തില്‍വച്ചു ഭക്ഷിക്കേണ്ടതായിരുന്നു.”
19
അഹരോന് മോശയോടു പറഞ്ഞു: “ഇതാ അവര്‍ പാപപരിഹാരയാഗവും ഹോമയാഗവും സര്വേശ്വരന് അര്‍പ്പിച്ചിരിക്കുന്നു. എന്നിട്ടും എനിക്ക് ഇങ്ങനെ സംഭവിച്ചല്ലോ. പാപപരിഹാരയാഗവസ്തു ഞാന്‍ ഇന്നു ഭക്ഷിച്ചിരുന്നെങ്കില്‍ അതു സര്‍വേശ്വരനു പ്രസാദകരമാകുമായിരുന്നോ?
20
ഇതു കേട്ടപ്പോള്‍ മോശ സന്തുഷ്ടനായി.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27