bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Leviticus 16
Leviticus 16
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 17 →
1
അഹരോന്റെ രണ്ടു പുത്രന്മാര് സര്‍വേശ്വരസന്നിധിയില്‍ പ്രവേശിച്ചതുമൂലം മരിച്ചു. ഈ സംഭവത്തിനു ശേഷം സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
2
“നിന്റെ സഹോദരനായ അഹരോനോട് അവന് മരിക്കാതിരിക്കേണ്ടതിനു തിരശ്ശീലയ്ക്കു പിന്നില്‍ പെട്ടകമിരിക്കുന്ന വിശുദ്ധസ്ഥലത്ത് എല്ലായ്പോഴും വരരുതെന്നു പറയുക. അവിടെയാണല്ലോ ഞാന്‍ മേഘത്തില്‍ പെട്ടകത്തിന്റെ മൂടിയുടെ മീതെ പ്രത്യക്ഷപ്പെടുന്നത്.
3
പാപപരിഹാരയാഗത്തിനുള്ള കാളക്കുട്ടി, ഹോമയാഗത്തിനുള്ള മുട്ടാട് എന്നിവയോടുകൂടി അഹരോന് വിശുദ്ധസ്ഥലത്തു പ്രവേശിക്കാം.
4
അവന് കുളിച്ചുവന്ന് ലിനന്‍കൊണ്ടു നിര്‍മ്മിച്ച വിശുദ്ധഅങ്കി, കാല്‍ച്ചട്ട, അരക്കെട്ട്, തലപ്പാവ് എന്നിവ ധരിക്കണം. ഇവ വിശുദ്ധവസ്ത്രങ്ങളാണല്ലോ.
5
പാപപരിഹാരയാഗത്തിനായി രണ്ട് ആണ്‍കോലാടുകളെയും ഹോമയാഗത്തിനായി ഒരു ആണ്‍ചെമ്മരിയാടിനെയും ഇസ്രായേല്‍സമൂഹത്തില്‍നിന്ന് അവന് സ്വീകരിക്കണം.
6
അഹരോന് തന്റെ പാപങ്ങള്‍ക്കുള്ള പരിഹാരത്തിനായി കാളക്കുട്ടിയെ അര്‍പ്പിച്ച് തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കണം.
7
ആണ്‍കോലാടുകള്‍ രണ്ടിനെയും തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല് സര്‍വേശ്വരസന്നിധിയില്‍ അഹരോന് കൊണ്ടുവരണം.
8
അവയില്‍ ഒന്നിനെ സര്‍വേശ്വരനും മറ്റതിനെ അസസേലിനും വേണ്ടി കുറിയിട്ടു വേര്‍തിരിക്കണം.
9
സര്‍വേശ്വരനു കുറിവീണ ആടിനെ പാപപരിഹാരയാഗമായി അര്‍പ്പിക്കണം.
10
എന്നാല്‍ അസസേലിനു കുറിവീണ ആടിനെ പ്രായശ്ചിത്തമായി സര്‍വേശ്വരസന്നിധിയില്‍ ജീവനോടെ സമര്‍പ്പിച്ചതിനു ശേഷം അസസേലിനായി വിജനദേശത്തേക്കു വിട്ടയയ്ക്കണം.
11
അഹരോന് കാളക്കുട്ടിയെ തനിക്കുവേണ്ടി പാപപരിഹാരയാഗമായി അര്‍പ്പിക്കണം; അങ്ങനെ തനിക്കും കുടുംബത്തിനും വേണ്ടി പ്രായശ്ചിത്തം ചെയ്യണം. പാപപരിഹാരയാഗമായി അതിനെ കൊല്ലണം.
12
അവന് സര്‍വേശ്വരസന്നിധിയില്‍ യാഗപീഠത്തിലുള്ള തീക്കനല്‍ ഒരു ധൂപകലശത്തില്‍ നിറച്ചതും രണ്ടുപിടി പൊടിച്ച കുന്തുരുക്കവുമായി തിരശ്ശീലയ്ക്കുള്ളിലെ മന്ദിരത്തില്‍ പ്രവേശിക്കണം.
13
സര്‍വേശ്വരസന്നിധിയില്‍ വച്ച് അഹരോന് ധൂപകലശത്തില്‍ കുന്തുരുക്കം ഇടണം. ധൂമപടലം ഉയര്‍ന്ന് സാക്ഷ്യപെട്ടകത്തിന്റെ മൂടി മറയ്ക്കട്ടെ. അങ്ങനെ ചെയ്താല്‍ അയാള്‍ മരിക്കയില്ല.
14
കാളയുടെ രക്തത്തില്‍ കുറെയെടുത്തു കൈവിരല്‍കൊണ്ട് പെട്ടകത്തിന്റെ മൂടിയുടെ മുന്‍ഭാഗത്തു തളിക്കണം; പെട്ടകത്തിന്റെ മുമ്പിലും കൈവിരല്‍കൊണ്ട് ഏഴു പ്രാവശ്യം തളിക്കണം.
15
പിന്നീട് അഹരോന് ജനത്തിനുവേണ്ടി പാപപരിഹാരയാഗത്തിനുള്ള ആടിനെ കൊന്ന് അതിന്റെ രക്തം തിരശ്ശീലയ്ക്കുള്ളില് കൊണ്ടുവരണം. കാളയുടെ രക്തം തളിച്ചതുപോലെ പെട്ടകത്തിന്റെ മൂടിയുടെ മീതെയും മുമ്പിലും തളിക്കണം.
16
അങ്ങനെ ഇസ്രായേല്‍ജനത്തിന്റെ അശുദ്ധിയില്‍നിന്നും അവരുടെ സകല പാപത്തിനും കാരണമായ തിന്മകളില്‍നിന്നും വിശുദ്ധസ്ഥലത്തെ ശുദ്ധീകരിക്കാനുള്ള പ്രായശ്ചിത്തം ചെയ്യണം. അശുദ്ധിയുള്ള ജനത്തിന്റെ മധ്യേ ആയതിനാല്‍ തിരുസാന്നിധ്യകൂടാരത്തിനുവേണ്ടിയും അങ്ങനെ പ്രായശ്ചിത്തം ചെയ്യണം.
17
അഹരോന് തിരുസാന്നിധ്യകൂടാരത്തില്‍ പ്രവേശിക്കുന്നതുമുതല്‍ തനിക്കും കുടുംബത്തിനും ഇസ്രായേല്‍സമൂഹത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്തു പുറത്തിറങ്ങുന്നതുവരെ തിരുസാന്നിധ്യകൂടാരത്തില്‍ ആരും ഉണ്ടായിരിക്കരുത്.
18
പിന്നീട് അയാള്‍ യാഗപീഠത്തിന്റെ അടുക്കല്‍ സര്‍വേശ്വരസന്നിധിയില്‍ ചെന്ന് അതിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം. കാളയുടെയും കോലാടിന്റെയും രക്തത്തില്‍ കുറെയെടുത്തു യാഗപീഠത്തിന്റെ കൊമ്പുകളില്‍ ചുറ്റും പുരട്ടണം.
19
കൈവിരല്‍കൊണ്ടു രക്തം ഏഴു പ്രാവശ്യം തളിച്ച് ഇസ്രായേല്‍ജനത്തിന്റെ അശുദ്ധിയില്‍നിന്ന് അതിനെ ശുചിയാക്കി പവിത്രീകരിക്കണം.
20
വിശുദ്ധസ്ഥലത്തിനും തിരുസാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും വേണ്ടിയുള്ള പ്രായശ്ചിത്തം പൂര്‍ത്തിയാക്കിയ ശേഷം ജീവനുള്ള കോലാടിനെ കൊണ്ടുവരണം.
21
അഹരോന് രണ്ടു കൈകളും അതിന്റെ തലയില്‍ വച്ച് ഇസ്രായേല്‍ജനത്തിന്റെ സകല അകൃത്യങ്ങളും അതിക്രമങ്ങളും ഏറ്റുപറഞ്ഞ് അവ കോലാടിന്റെമേല്‍ ചുമത്തി തയ്യാറായി നില്ക്കുന്ന ആള്‍വശം അതിനെ വിജനപ്രദേശത്തേക്ക് അയയ്ക്കണം.
22
ആ കോലാട് അവരുടെ അകൃത്യങ്ങള്‍ മുഴുവന്‍ വഹിച്ചുകൊണ്ടു വിജനസ്ഥലത്തേക്കു പോകണം. ആടിനെ കൊണ്ടുപോയ ആള് അതിനെ വിജനസ്ഥലത്ത് ഉപേക്ഷിച്ചു മടങ്ങണം.
23
അതിനുശേഷം അഹരോന് തിരുസാന്നിധ്യകൂടാരത്തില്‍ ചെന്ന്, വിശുദ്ധസ്ഥലത്തു പ്രവേശിച്ചപ്പോള്‍ ധരിച്ചിരുന്ന ലിനന്‍വസ്ത്രങ്ങള്‍ അവിടെ അഴിച്ചുവയ്ക്കണം.
24
വിശുദ്ധസ്ഥലത്തു വച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തുവന്നു തനിക്കും ജനത്തിനും വേണ്ടി ഹോമയാഗം അര്‍പ്പിച്ച് പ്രായശ്ചിത്തം കഴിക്കണം.
25
പാപപരിഹാരയാഗത്തിനുള്ള മൃഗത്തിന്റെ മേദസ്സു യാഗപീഠത്തില്‍ ദഹിപ്പിക്കണം.
26
അസസേലിന്റെ അടുക്കലേക്കു കോലാടിനെ കൊണ്ടുപോയ ആള് വസ്ത്രം അലക്കി കുളിച്ചശേഷമേ പാളയത്തില്‍ പ്രവേശിക്കാവൂ.
27
വിശുദ്ധസ്ഥലത്തു പ്രായശ്ചിത്തം ചെയ്യുന്നതിനുവേണ്ടി കൊന്നു രക്തമെടുത്തു പാപപരിഹാരയാഗമൃഗങ്ങളായ കാളയെയും കോലാടിനെയും പാളയത്തിനു പുറത്തു കൊണ്ടുപോയി അവയുടെ തോലും മാംസവും ചാണകവും ദഹിപ്പിക്കണം.
28
അവയെ ദഹിപ്പിക്കുന്നയാള്‍ വസ്ത്രം അലക്കി കുളിച്ചശേഷമേ പാളയത്തില്‍ പ്രവേശിക്കാവൂ.
29
ഇവ നിങ്ങള്‍ പാലിക്കേണ്ട ശാശ്വതനിയമമായിരിക്കണം: ഏഴാം മാസത്തിന്റെ പത്താം ദിവസം നിങ്ങളോ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന വിദേശികളോ ഒരു ജോലിയും ചെയ്യരുത്.
30
അന്നു നിങ്ങള്‍ ഉപവസിക്കണം. നിങ്ങള്‍ എല്ലാവരും എല്ലാ പാപങ്ങളില്‍നിന്നും മോചനം ലഭിച്ച് ദൈവസന്നിധിയില്‍ ശുദ്ധിയോടെ നില്ക്കാന് പ്രായശ്ചിത്തം അനുഷ്ഠിക്കുന്ന ദിനമാണത്.
31
ഉപവാസം അനുഷ്ഠിക്കേണ്ട അതിവിശുദ്ധ ശബത്താകുന്നു അന്ന്. ഈ ചട്ടങ്ങള്‍ നിങ്ങള്‍ എല്ലാക്കാലവും അനുസരിക്കണം.
32
സ്വന്തപിതാവിന്റെ സ്ഥാനത്ത് അഭിഷിക്തനായി പ്രതിഷ്ഠിക്കപ്പെടുന്ന പുരോഹിതന് വിശുദ്ധമായ ലിനന്‍വസ്ത്രം ധരിച്ചുകൊണ്ട് പ്രായശ്ചിത്തകര്‍മം നിര്‍വഹിക്കണം.
33
വിശുദ്ധമന്ദിരത്തിനും തിരുസാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും പുരോഹിതന്മാര്ക്കും ഇസ്രായേല്‍സമൂഹത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം.
34
ഇസ്രായേല്‍ജനത്തെ സകല പാപങ്ങളില്‍നിന്നും ശുദ്ധീകരിക്കുന്നതിനുവേണ്ടി ഇതു വര്‍ഷത്തില്‍ ഒരിക്കല്‍ അനുഷ്ഠിക്കണം. ഈ ചട്ടങ്ങള്‍ എല്ലാക്കാലത്തും അനുസരിക്കേണ്ടതാണ്. സര്വേശ്വരന് കല്പിച്ചതുപോലെ മോശ പ്രവര്‍ത്തിച്ചു.
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 17 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27