bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Leviticus 7
Leviticus 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 8 →
1
അതിവിശുദ്ധമായ പ്രായശ്ചിത്തയാഗത്തിനുള്ള നിയമം ഇതാണ്.
2
ഹോമയാഗമൃഗത്തെ അര്‍പ്പിച്ച സ്ഥലത്തുവച്ചുതന്നെ പ്രായശ്ചിത്തയാഗത്തിനുള്ള മൃഗത്തെയും അര്‍പ്പിക്കണം. അതിന്റെ രക്തം യാഗപീഠത്തിനു ചുറ്റും തളിക്കണം.
3
അതിന്റെ മേദസ്സു മുഴുവന്‍ ദഹിപ്പിക്കണം; വാലിന്റെ തടിച്ച ഭാഗവും
4
കുടലിന്റെയും വൃക്കകളുടെയും ഇടുപ്പിലെയും മേദസ്സും കരളിന്റെ നെയ്വലയും ദഹിപ്പിക്കണം.
5
അവ സര്‍വേശ്വരനു ദഹനയാഗമായി പുരോഹിതന് യാഗപീഠത്തില്‍ ദഹിപ്പിക്കണം.
6
ഇതാണു പ്രായശ്ചിത്തയാഗം. പുരോഹിതവംശത്തില്‍പ്പെട്ട ഏതു പുരുഷനും വിശുദ്ധസ്ഥലത്തുവച്ച് അതു ഭക്ഷിക്കാം. അത് അതിവിശുദ്ധമാണ്.
7
പ്രായശ്ചിത്തയാഗത്തിന്റെയും പാപപരിഹാരയാഗത്തിന്റെയും നിയമം ഒന്നു തന്നെ. യാഗമൃഗത്തിന്റെ മാംസം അത് അര്‍പ്പിക്കുന്ന പുരോഹിതനുള്ളതാണ്.
8
ആര്‍ക്കെങ്കിലും വേണ്ടി അര്‍പ്പിക്കുന്ന ഹോമയാഗമൃഗത്തിന്റെ തോല്, അര്‍പ്പിക്കുന്ന പുരോഹിതന് അവകാശപ്പെട്ടതാണ്.
9
അടുപ്പിലോ പാത്രത്തിലോ കല്ലിലോ ചുട്ടെടുത്ത എല്ലാ ധാന്യയാഗവസ്തുക്കളും അവ അര്‍പ്പിക്കുന്ന പുരോഹിതനു ഭക്ഷിക്കാം.
10
എണ്ണ ചേര്‍ത്തതോ അല്ലാത്തതോ ആയ ധാന്യയാഗവസ്തുക്കളും അഹരോന്യപുരോഹിതവംശത്തില്‍പ്പെട്ട എല്ലാവര്ക്കും അവകാശപ്പെട്ടതാണ്.
11
സര്വേശ്വരന് അര്‍പ്പിക്കുന്ന സമാധാനയാഗത്തിന്റെ നിയമം ഇതാണ്:
12
സ്തോത്രവഴിപാട് അര്‍പ്പിക്കുന്നവര്‍ എണ്ണ ചേര്‍ത്തുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും എണ്ണ പുരട്ടി ചുട്ടെടുത്ത പുളിപ്പില്ലാത്ത അടയും എണ്ണ ചേര്‍ത്തു കുഴച്ച നേരിയ മാവുകൊണ്ടുള്ള അപ്പവും അര്‍പ്പിക്കണം.
13
സ്തോത്രാര്‍പ്പണമായി സമാധാനയാഗം അര്‍പ്പിക്കുമ്പോള്‍ പുളിച്ച മാവുകൊണ്ടുണ്ടാക്കിയ അപ്പവും അര്‍പ്പിക്കണം.
14
ഓരോ വഴിപാടില്‍നിന്ന് ഓരോ അപ്പം സര്‍വേശ്വരനു സമര്‍പ്പിക്കണം. അതു സമാധാനയാഗത്തിന്റെ രക്തം തളിക്കുന്ന പുരോഹിതന്റെ അവകാശമാണ്.
15
സമാധാനയാഗത്തിനര്‍പ്പിച്ച മൃഗത്തിന്റെ മാംസം അന്നുതന്നെ ഭക്ഷിക്കണം. അല്പംപോലും അടുത്ത പ്രഭാതത്തിലേക്കു ശേഷിപ്പിക്കരുത്.
16
എന്നാല്‍ നേര്ച്ചയോ, സ്വമേധാദാനമോ ആയി അര്‍പ്പിക്കുന്ന വഴിപാട് അന്നുതന്നെ മുഴുവന്‍ ഭക്ഷിക്കണമെന്നില്ല. ശേഷിക്കുന്നത് അടുത്ത ദിവസം ഭക്ഷിക്കാം.
17
മൂന്നാം ദിവസം ശേഷിക്കുന്ന യാഗമാംസം ചുട്ടുകളയണം.
18
സമാധാനയാഗത്തിന്റെ മാംസം മൂന്നാം ദിവസം ഭക്ഷിച്ചാല്‍ യാഗം അംഗീകരിക്കപ്പെടുകയില്ല; അതു നിഷ്ഫലമാകും. അതു മലിനമാണ്; തിന്നുന്നവന് കുറ്റവാളിയായിരിക്കും.
19
മലിനവസ്തു സ്പര്‍ശിച്ച മാംസം ഭക്ഷിക്കരുത്; അതു ദഹിപ്പിച്ചുകളയണം.
20
ശുദ്ധിയുള്ളവര്‍ക്കു യാഗമാംസം ഭക്ഷിക്കാം. സര്‍വേശ്വരനുള്ള സമാധാനയാഗമൃഗത്തിന്റെ മാംസം അശുദ്ധനായിരിക്കെ ഭക്ഷിക്കുന്നവനെ സമൂഹഭ്രഷ്ടനാക്കണം.
21
ശുദ്ധിയില്ലാത്ത മനുഷ്യനെയോ മൃഗത്തെയോ എന്തെങ്കിലും മലിനവസ്തുവിനെയോ സ്പര്‍ശിച്ചശേഷം സമാധാനയാഗത്തിനര്‍പ്പിച്ച മൃഗത്തിന്റെ മാംസം ഭക്ഷിക്കുന്നവനെ സമൂഹഭ്രഷ്ടനാക്കണം.
22
ദൈവം മോശയോട് അരുളിച്ചെയ്തു:
23
ഇസ്രായേല്‍ജനത്തോടു പറയുക: കാളയുടെയോ, ചെമ്മരിയാടിന്റെയോ, കോലാടിന്റെയോ കൊഴുപ്പു ഭക്ഷിക്കരുത്.
24
ചത്തുപോയതോ, മൃഗങ്ങള്‍ കടിച്ചു കീറിയതോ ആയ മൃഗത്തിന്റെ മേദസ്സും ഒരിക്കലും ഭക്ഷിക്കരുത്. മറ്റു കാര്യങ്ങള്‍ക്ക് അത് ഉപയോഗിക്കാം.
25
സര്‍വേശ്വരനു ഹോമയാഗമായി അര്‍പ്പിച്ച മൃഗത്തിന്റെ മേദസ്സു ഭക്ഷിക്കുന്നവനെ സമൂഹഭ്രഷ്ടനാക്കണം.
26
നിങ്ങള്‍ എവിടെ വസിച്ചാലും, പക്ഷിയുടെയോ മൃഗത്തിന്റെയോ രക്തം ഭക്ഷിക്കരുത്.
27
രക്തം ഭക്ഷിക്കുന്നവനെ സമൂഹഭ്രഷ്ടനാക്കണം.
28
സര്വേശ്വരന് മോശയോടരുളിച്ചെയ്തു:
29
ഇസ്രായേല്‍ജനത്തോടു പറയുക, സമാധാനയാഗത്തിനു കൊണ്ടുവരുന്ന വഴിപാടില്‍ ഒരംശം സര്‍വേശ്വരനുള്ള സവിശേഷ കാഴ്ചയായിരിക്കട്ടെ.
30
അര്പ്പിക്കുന്നവന് അതു കൈകളില്‍ വഹിച്ചു കൊണ്ടുവരണം. യാഗമൃഗത്തിന്റെ നെഞ്ചും അതിന്മേലുള്ള മേദസ്സും അങ്ങനെ കൊണ്ടുവരണം. നെഞ്ച് സര്‍വേശ്വരന്റെ സന്നിധിയില്‍ നീരാജനം ചെയ്യണം.
31
മേദസ്സു യാഗപീഠത്തില്‍വച്ചു പുരോഹിതന് ദഹിപ്പിക്കണം. നെഞ്ച് അഹരോന്യപുരോഹിതന്മാര്‍ക്കുള്ളതായിരിക്കും.
32
സമാധാനയാഗത്തിലെ മൃഗത്തിന്റെ വലതു തുട,
33
രക്തവും മേദസ്സും അര്‍പ്പിക്കുന്ന അഹരോന്യപുരോഹിതനു പ്രത്യേക അവകാശമായി നല്‍കണം.
34
ഇസ്രായേല്‍ജനത അര്‍പ്പിക്കുന്ന സമാധാനയാഗത്തില്‍ നീരാജനം ചെയ്യപ്പെട്ട നെഞ്ചും അര്‍പ്പിക്കപ്പെട്ട തുടയും ഇസ്രായേല്‍ജനങ്ങളില്‍നിന്ന് എടുത്ത് അഹരോന്യപുരോഹിതന്മാര്‍ക്കു ശാശ്വതാവകാശമായി ഞാന്‍ നല്കിയിരിക്കുന്നു.
35
അഹരോന്റെ പുത്രന്മാര് സര്‍വേശ്വരനു പുരോഹിതശുശ്രൂഷ ചെയ്യാന്‍ അഭിഷിക്തരാകുന്ന ദിവസംമുതല്‍ സര്‍വേശ്വരനുള്ള ഹോമയാഗത്തില്‍നിന്ന് അവര്‍ക്കു ലഭിക്കേണ്ട ഓഹരിയാണിത്.
36
അഭിഷേകദിവസംമുതല്‍ ഈ ഓഹരി പുരോഹിതന്മാര്ക്കു കൊടുക്കണമെന്ന് അവിടുന്ന് ഇസ്രായേല്‍ജനത്തോടു കല്പിച്ചിട്ടുണ്ട്. ഇതു തലമുറകളായി പാലിക്കേണ്ട നിയമമാകുന്നു.
37
ഹോമയാഗം, ധാന്യയാഗം, പാപപരിഹാരയാഗം, പ്രായശ്ചിത്തയാഗം, പൗരോഹിത്യാഭിഷേകത്തിനുള്ള യാഗം, സമാധാനയാഗം എന്നിവയുടെ നിയമം ഇതാണ്.
38
ഇസ്രായേല്‍ജനം തനിക്കു വഴിപാട് അര്‍പ്പിക്കണമെന്നു മരുഭൂമിയില്‍ സീനായ്മലയില്‍വച്ച് സര്വേശ്വരന് കല്പന നല്കിയ ദിവസം അവിടുന്നു മോശയോട് ഇങ്ങനെ കല്പിച്ചു.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27