bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Leviticus 4
Leviticus 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 5 →
1
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
2
“ഇസ്രായേല്‍ജനതയോടു പറയുക: സര്വേശ്വരന് വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലും അറിയാതെ ചെയ്തുപോയാല്‍ അനുഷ്ഠിക്കേണ്ട ചട്ടങ്ങള്‍ ഇവയാണ്.
3
അഭിഷിക്തനായ പുരോഹിതനാണു തെറ്റു ചെയ്തു ജനത്തിന്റെമേല്‍ കുറ്റം വരുത്തി വയ്ക്കുന്നതെങ്കില് അയാള്‍ കുറ്റമറ്റ ഒരു കാളക്കുട്ടിയെ പാപപരിഹാരയാഗമായി സര്വേശ്വരന് അര്‍പ്പിക്കണം.
4
തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല് സര്‍വേശ്വരസന്നിധിയില്‍ കാളക്കുട്ടിയെ കൊണ്ടുവന്ന് അതിന്റെ തലയില്‍ കൈ വച്ചതിനുശേഷം അവിടെവച്ചു തന്നെ അതിനെ കൊല്ലണം.
5
അഭിഷിക്തപുരോഹിതന്‍ അതിന്റെ രക്തത്തില്‍ കുറെ എടുത്തു തിരുസാന്നിധ്യകൂടാരത്തിനകത്തു കൊണ്ടുവരണം.
6
പുരോഹിതന് രക്തത്തില്‍ വിരല്‍ മുക്കി തിരുസാന്നിധ്യകൂടാരത്തിലെ തിരശ്ശീലയുടെ നേര്‍ക്കു ഏഴു പ്രാവശ്യം തളിക്കണം.
7
കുറച്ചു രക്തം കൂടാരത്തിനുള്ളിലുള്ള ധൂപപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടിയശേഷം, ശേഷിച്ച രക്തം മുഴുവനും കൂടാരത്തിന്റെ വാതില്ക്കല് യാഗവസ്തുക്കള്‍ ദഹിപ്പിക്കുന്ന പീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കണം.
8
പാപപരിഹാരയാഗത്തിനുള്ള കാളയുടെ മേദസ്സു മുഴുവനും എടുക്കണം; കുടലുകള്‍ പൊതിഞ്ഞുള്ള മേദസ്സും, രണ്ടു വൃക്കകളും,
9
അവയിലും ഇടുപ്പുകളിലുമുള്ള മേദസ്സും കരളിന്റെ മേലുള്ള നെയ്വലയും വേര്‍പെടുത്തി എടുക്കണം.
10
സമാധാനയാഗത്തിന് അര്‍പ്പിച്ച കാളക്കുട്ടിയില്‍നിന്ന് എടുത്ത മേദസ്സ് ദഹിപ്പിച്ചതുപോലെ പുരോഹിതന് ഹോമയാഗപീഠത്തില്‍ ഈ മേദസ്സും ദഹിപ്പിക്കണം.
11
എന്നാല്‍ കാളയുടെ തോലും, മാംസം മുഴുവനും, തലയും, കാലുകളും, കുടലും, ചാണകവും
12
അങ്ങനെ കാളക്കുട്ടിയെ മുഴുവനായി പാളയത്തിനു പുറത്തു ചാരം ഇടാനായി വേര്‍തിരിച്ചിട്ടുള്ള വെടിപ്പുള്ള സ്ഥലത്ത് കൊണ്ടുചെന്നു കത്തിക്കൊണ്ടിരിക്കുന്ന വിറകില്‍വച്ചു ദഹിപ്പിക്കണം.
13
ഇസ്രായേല്‍സമൂഹം മുഴുവന്‍ സര്‍വേശ്വരന്റെ കല്പന മനഃപൂര്‍വമല്ലാതെ ലംഘിച്ചതുമൂലമുണ്ടായ പാപം സഭയുടെ ദൃഷ്‍ടിയില്‍പ്പെടാതിരിക്കുകയും അവിടുന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും കാര്യത്തില്‍ കുറ്റക്കാരാവുകയും ചെയ്താല്‍,
14
ആ തെറ്റ് ബോധ്യപ്പെടുന്ന ഉടനെ അവര്‍ പാപപരിഹാരയാഗമായി കാളക്കുട്ടിയെ തിരുസാന്നിധ്യകൂടാരത്തില്‍ കൊണ്ടുവരണം.
15
പിന്നീട് സഭയിലെ പ്രമാണിമാര്‍ സര്‍വേശ്വരന്റെ മുമ്പാകെ തങ്ങളുടെ കൈകള്‍ അതിന്റെ തലയില്‍ വച്ചതിനുശേഷം അവിടെവച്ച് അതിനെ കൊല്ലണം.
16
അഭിഷിക്തപുരോഹിതന്‍ കാളയുടെ രക്തത്തില്‍ കുറെ എടുത്തു തിരുസാന്നിധ്യകൂടാരത്തിലേക്കു കൊണ്ടുവരണം.
17
പുരോഹിതന് അതില്‍ വിരല്‍ മുക്കി സര്‍വേശ്വരസന്നിധിയിലുള്ള തിരശ്ശീലയുടെ മുമ്പില്‍ ഏഴു പ്രാവശ്യം തളിക്കണം.
18
അയാള്‍ തിരുസാന്നിധ്യകൂടാരത്തില്‍ സര്‍വേശ്വരസന്നിധിയിലുള്ള പീഠത്തിന്റെ കൊമ്പുകളില്‍ രക്തം പുരട്ടണം. ശേഷിച്ച രക്തം മുഴുവനും കൂടാരത്തിന്റെ വാതില്ക്കല് ഹോമയാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കണം.
19
വേര്‍പെടുത്തിയെടുത്ത മേദസ്സു മുഴുവനും യാഗപീഠത്തില്‍വച്ചു ദഹിപ്പിക്കണം.
20
പാപപരിഹാരയാഗത്തിനുള്ള കാളക്കുട്ടിയെ എന്നപോലെതന്നെ പുരോഹിതന് ഈ കാളക്കുട്ടിയെ അര്‍പ്പിച്ചു ജനത്തിനുവേണ്ടി പാപപരിഹാരം ചെയ്യുമ്പോള്‍ അവരുടെ കുറ്റം ക്ഷമിക്കപ്പെടും.
21
അതിനുശേഷം പുരോഹിതന് കാളക്കുട്ടിയെ പാളയത്തിനു പുറത്തുകൊണ്ടുപോയി, തന്റെ പാപത്തിനുവേണ്ടി, ആദ്യത്തെ കാളക്കുട്ടിയെ ദഹിപ്പിച്ചതുപോലെ ഇതിനെയും ദഹിപ്പിക്കണം. ഇതാകുന്നു സമൂഹത്തിന്റെ പാപപരിഹാരത്തിനുവേണ്ടിയുള്ള യാഗം.
22
ഭരണാധികാരി സര്വേശ്വരന് വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലും ഒന്ന് അറിയാതെ ചെയ്തു കുറ്റക്കാരനായിത്തീര്‍ന്നാല്‍,
23
തെറ്റ് ബോധ്യപ്പെടുന്ന ഉടനെ അയാള്‍ പാപപരിഹാരത്തിനായി ഊനമറ്റ ഒരു ആണ്‍കോലാടിനെ യാഗവസ്തുവായി കൊണ്ടുവരണം.
24
അയാള്‍ അതിന്റെ തലയില്‍ കൈവച്ച് ഹോമയാഗത്തിനുള്ള സ്ഥലത്തു സര്‍വേശ്വരസന്നിധിയില്‍ അതിനെ കൊല്ലണം. അതു പാപപരിഹാരത്തിനുള്ള യാഗമാകുന്നു.
25
പാപപരിഹാരയാഗരക്തത്തില്‍ ഒരംശം പുരോഹിതന് വിരല്‍കൊണ്ട് എടുത്ത് ഹോമയാഗപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം. ശേഷിച്ച രക്തം യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കണം.
26
സമാധാനയാഗത്തിന്റെ മേദസ്സ് ദഹിപ്പിക്കുന്നതുപോലെ ഇതിന്റെയും മേദസ്സു മുഴുവന്‍ യാഗപീഠത്തില്‍ ദഹിപ്പിക്കണം. അങ്ങനെ പുരോഹിതന് പാപത്തിനു പരിഹാരം ചെയ്യുമ്പോള്‍ ഭരണാധിപന്റെ പാപം ക്ഷമിക്കപ്പെടും.
27
ജനത്തില്‍ ആരെങ്കിലും ദൈവം വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലും ഒന്ന് അറിയാതെ ചെയ്ത് കുറ്റക്കാരനായാല്‍
28
അയാള്‍ അതു ബോധ്യപ്പെടുന്ന നിമിഷത്തില്‍ പാപപരിഹാരമായി കുറ്റമറ്റ ഒരു പെണ്‍കോലാടിനെ വഴിപാടായി സമര്‍പ്പിക്കണം.
29
പാപപരിഹാരയാഗത്തിനുള്ള മൃഗത്തിന്റെ തലയില്‍ അയാള്‍ കൈ വച്ചതിനുശേഷം ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അതിനെ കൊല്ലണം.
30
പുരോഹിതന് അതിന്റെ രക്തത്തില്‍ ഒരംശം വിരല്‍കൊണ്ട് എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടുകയും ശേഷിക്കുന്നതു യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കുകയും ചെയ്യണം.
31
സമാധാനയാഗമൃഗത്തിന്റെ മേദസ്സ് ദഹിപ്പിച്ചതുപോലെ അതിന്റെ മേദസ്സ് മുഴുവന്‍ സര്‍വേശ്വരനു സൗരഭ്യയാഗമായി യാഗപീഠത്തില്‍ ദഹിപ്പിക്കണം. അങ്ങനെ പുരോഹിതന് അയാള്‍ക്കുവേണ്ടി പാപപരിഹാരം ചെയ്യുമ്പോള്‍ അയാളുടെ പാപം ക്ഷമിക്കപ്പെടും.
32
പാപപരിഹാരയാഗമായി അയാള്‍ അര്‍പ്പിക്കുന്നത് ആട്ടിന്‍കുട്ടിയെയാണെങ്കില്‍ അതു കുറ്റമറ്റ പെണ്ണാടായിരിക്കണം.
33
അതിന്റെ തലയില്‍ കൈ വച്ചശേഷം ഹോമയാഗത്തിനുള്ള മൃഗത്തെ കൊന്ന സ്ഥലത്തുവച്ചുതന്നെ പാപപരിഹാരയാഗത്തിനായി അതിനെ കൊല്ലണം.
34
പിന്നീട് പുരോഹിതന് അല്പം രക്തം വിരല്‍കൊണ്ട് എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടുകയും ബാക്കി യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കുകയും വേണം.
35
സമാധാനയാഗത്തിനുള്ള ആട്ടിന്‍കുട്ടിയുടെ മേദസ്സു മുഴുവന്‍ വേര്‍തിരിച്ചു പുരോഹിതന് അതു സര്‍വേശ്വരനായി യാഗപീഠത്തില്‍ ദഹിപ്പിക്കണം. അങ്ങനെ പുരോഹിതന് അനുഷ്ഠിക്കുന്ന പാപപരിഹാരയാഗത്താല്‍ അയാളുടെ പാപം ക്ഷമിക്കപ്പെടും.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27