bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Leviticus 18
Leviticus 18
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 19 →
1
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
2
ഇസ്രായേല്‍ജനത്തോടു പറയുക. ഞാന്‍ നിങ്ങളുടെ ദൈവമായ സര്വേശ്വരന് ആകുന്നു.
3
നിങ്ങള്‍ വസിച്ചിരുന്ന ഈജിപ്തിലെ ജനങ്ങളെപ്പോലെയോ, ഞാന്‍ നിങ്ങളെ ആനയിക്കുന്ന കനാനിലെ ജനങ്ങളെപ്പോലെയോ നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. അവരുടെ പ്രമാണങ്ങള്‍ക്കൊത്ത് ജീവിക്കയുമരുത്.
4
എന്റെ പ്രമാണങ്ങളും ചട്ടങ്ങളും അനുസരിച്ച് നിങ്ങള്‍ ജീവിക്കണം. ഞാനാകുന്നു നിങ്ങളുടെ ദൈവമായ സര്വേശ്വരന്.
5
നിങ്ങള്‍ എന്റെ ചട്ടങ്ങളും പ്രമാണങ്ങളും അനുസരിക്കണം. അങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ അവയാല്‍ ജീവിക്കും. ഞാന്‍ സര്‍വേശ്വരനാകുന്നു.
6
നിങ്ങളില്‍ ആരും രക്തബന്ധമുള്ളവരോടൊത്ത് ശയിക്കരുത്.
7
ആരും പിതാവിനെ പ്രാപിക്കരുത്. അത് മാതാവിനെ അപമാനിക്കലാണ്. നിങ്ങളില്‍ ആരും മാതാവിനെ പ്രാപിക്കരുത്; അവള് മാതാവാണല്ലോ.
8
പിതാവിന്റെ ഭാര്യയെ പ്രാപിക്കരുത്. അതു പിതാവിനെ അപമാനിക്കലാണ്.
9
സ്വന്തസഹോദരിയെയോ, പിതൃവഴിക്കോ, മാതൃവഴിക്കോ ഉള്ള സഹോദരിയെയോ പ്രാപിക്കരുത്; അവള് സ്വന്തകുടുംബത്തിലോ, അന്യകുടുംബത്തിലോ ജനിച്ചതായാലും അരുത്.
10
നിങ്ങളുടെ പുത്രന്റെയോ, പുത്രിയുടെയോ മകളെ പ്രാപിക്കരുത്. അതു നിങ്ങളെത്തന്നെ അപമാനിക്കലാണ്.
11
പിതാവിന് നിന്റെ രണ്ടാനമ്മയില്‍ ജനിച്ച മകളുമായും ബന്ധം അരുത്. അവള് നിന്റെ സഹോദരി തന്നെ.
12
പിതൃസഹോദരിയെ പ്രാപിക്കരുത്. അവള് നിന്റെ പിതാവിന്റെ അടുത്ത ബന്ധു ആകുന്നു.
13
അമ്മയുടെ സഹോദരിയുമായും പാടില്ല, അവള് നിന്റെ അമ്മയുടെ ഉറ്റ ബന്ധുവാകുന്നു.
14
പിതൃസഹോദരന്റെ ഭാര്യയെ പ്രാപിച്ച് അയാള്‍ക്ക് അപമാനം വരുത്തരുത്, അവള് നിന്റെ ഇളയമ്മയാകുന്നു.
15
നിന്റെ പുത്രഭാര്യയുമായി ബന്ധം അരുത്. അവള് നിന്റെ മകന്റെ ഭാര്യയാണല്ലോ. അവളെ അപമാനിക്കരുത്.
16
നിന്റെ സഹോദരന്റെ ഭാര്യയെ പ്രാപിക്കരുത്. അതു നിന്റെ സഹോദരനെ അപമാനിക്കലാണ്.
17
ഒരു സ്ത്രീയെയും അവളുടെ മകളെയും നീ പ്രാപിക്കരുത്. അവളുടെ ദൗഹിത്രിയും നിനക്ക് അഭിഗമ്യയല്ല; അത് അധര്‍മമാകുന്നു. അവര്‍ അടുത്ത ചാര്‍ച്ചക്കാരാണ്.
18
ഭാര്യ ജീവിച്ചിരിക്കെ അവളുടെ സഹോദരിയെ പത്നിയായി സ്വീകരിക്കരുത്. അത് അവളെ വേദനിപ്പിക്കും.
19
മാസമുറയാല്‍ അശുദ്ധയായിരിക്കുന്ന സ്ത്രീയെ പ്രാപിക്കരുത്.
20
അയല്ക്കാരന്റെ ഭാര്യയെ പ്രാപിച്ച് സ്വയം അശുദ്ധി വരുത്തരുത്.
21
നിന്റെ സന്തതികളില്‍ ആരെയെങ്കിലും മോലെക്കിനു യാഗമായി അര്‍പ്പിച്ച് നിന്റെ ദൈവത്തിന്റെ നാമത്തെ നിന്ദിക്കരുത്. ഞാന്‍ സര്‍വേശ്വരനാകുന്നു.
22
സ്ത്രീയുടെകൂടെ എന്നപോലെ പുരുഷനോടൊത്തു ശയിക്കരുത്. അത് മ്ലേച്ഛമാകുന്നു.
23
മൃഗത്തെ പ്രാപിച്ച് സ്വയം അശുദ്ധനാകരുത്. മൃഗവേഴ്ച സ്ത്രീക്കും നിഷിദ്ധമാണ്. അതു രതിവൈകൃതമാണ്.
24
ഇവയില്‍ ഒന്നിനാലും സ്വയം അശുദ്ധി വരുത്തരുത്. നിങ്ങളുടെ മുമ്പില്‍നിന്ന് ഞാന്‍ ഓടിച്ചുകളയുന്ന ജനതകള്‍ ഇവയാല്‍ അശുദ്ധരായിത്തീര്‍ന്നവരാണ്.
25
ആ ദേശവും അശുദ്ധമാണ്. അകൃത്യങ്ങള്‍ നിമിത്തം ഞാന്‍ അവരെ ശിക്ഷിച്ചു. ആ നാട് അതിലെ നിവാസികളെ പുറന്തള്ളി.
26
നിങ്ങളും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശികളും എന്റെ ചട്ടങ്ങളും പ്രമാണങ്ങളും അനുസരിക്കണം. ഇത്തരം മ്ലേച്ഛതകള്‍ പ്രവര്‍ത്തിക്കരുത്.
27
ഈ സ്ഥലത്തു നിങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്നവര്‍ ഈവക പ്രവൃത്തികള്‍ ചെയ്തതിന്റെ ഫലമായി ദേശം അശുദ്ധമായിത്തീര്‍ന്നു.
28
നിങ്ങളും അങ്ങനെ ചെയ്ത് മുമ്പു ജീവിച്ചിരുന്ന ജനതകള്‍ തിരസ്കരിക്കപ്പെട്ടതുപോലെ തിരസ്കരിക്കപ്പെടാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.
29
ഈ മ്ലേച്ഛതകളില്‍ ഏതെങ്കിലും പ്രവര്‍ത്തിക്കുന്നവരെ നിങ്ങളുടെ ഇടയില്‍നിന്നു ബഹിഷ്കരിക്കണം.
30
നിങ്ങള്‍ക്കു മുമ്പു ജീവിച്ചിരുന്നവര്‍ ചെയ്ത മ്ലേച്ഛതകള്‍ പ്രവര്‍ത്തിച്ച് അശുദ്ധരാകാതിരിക്കാന്‍ എന്റെ കല്പനകള് പാലിക്കുക; ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.”
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 19 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27