bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Leviticus 5
Leviticus 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 6 →
1
കാണുകയോ കേള്‍ക്കുകയോ ചെയ്ത കാര്യങ്ങളെപ്പറ്റി ന്യായാധിപന്റെ മുമ്പില്‍ സാക്ഷിയായി തെളിവു നല്കാന് വിസമ്മതിക്കുന്നവന്‍ ശിക്ഷാര്‍ഹനാണ്.
2
കാട്ടുമൃഗം, കന്നുകാലി, ഇഴജന്തുക്കള്‍ എന്നിവയുടെ മൃതശരീരംപോലെയുള്ള അശുദ്ധവസ്തുക്കളെ സ്പര്‍ശിക്കുന്നവന്‍ അക്കാര്യം അറിയുമ്പോള്‍മുതല്‍ അശുദ്ധനും കുറ്റക്കാരനുമാണ്.
3
മനുഷ്യനില്‍നിന്നുള്ള ഏതെങ്കിലും മാലിന്യം അറിയാതെ സ്പര്‍ശിച്ച് ആരെങ്കിലും അശുദ്ധനായാല്‍ അത് അറിയുമ്പോള്‍മുതല്‍ അയാള്‍ കുറ്റക്കാരനായിരിക്കും.
4
നന്മയോ തിന്മയോ ആകട്ടെ ആരെങ്കിലും ആലോചന കൂടാതെ ആണയിടുകയും പിന്നീടു മറന്നുപോകുകയും ചെയ്താല്‍ അത് ഓര്‍മിക്കുമ്പോള്‍ അയാള്‍ കുറ്റക്കാരനായിത്തീരും.
5
ഇവയില്‍ ഏതെങ്കിലും കുറ്റം ചെയ്തുപോകുന്നവന്‍ തന്റെ പാപം ഏറ്റുപറയണം.
6
അവന് ഒരു പെണ്‍ചെമ്മരിയാട്ടിന്‍കുട്ടിയെയോ, ഒരു പെണ്‍കോലാട്ടിന്‍കുട്ടിയെയോ പാപപരിഹാരയാഗമായി സര്വേശ്വരന് അര്‍പ്പിക്കണം. അങ്ങനെ അവന്റെ കുറ്റത്തിനു പുരോഹിതന് പരിഹാരം ചെയ്യണം.
7
എന്നാല്‍ പാപപരിഹാരയാഗമായി ആട്ടിന്‍കുട്ടിയെ അര്‍പ്പിക്കാന്‍ അവനു കഴിവില്ലെങ്കില്‍ രണ്ടു ചെങ്ങാലികളെയോ, രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ഒന്ന് പാപപരിഹാരയാഗത്തിനായും മറ്റേത് ഹോമയാഗത്തിനായും സര്വേശ്വരന് അര്‍പ്പിച്ചാല്‍ മതി.
8
പുരോഹിതനെ അവ ഏല്പിക്കുമ്പോള് ആദ്യം പാപപരിഹാരത്തിനുള്ള പക്ഷിയെ അര്‍പ്പിക്കണം. അതിന്റെ തല വേര്‍പെടുത്താതെ കഴുത്തു പിരിച്ചൊടിക്കണം.
9
യാഗവസ്തുവിന്റെ രക്തത്തില്‍ കുറെ എടുത്തു യാഗപീഠത്തിന്റെ പാര്‍ശ്വത്തില്‍ തളിക്കുകയും ശേഷിച്ച രക്തം യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കുകയും ചെയ്യണം. ഇതാണ് പാപപരിഹാരയാഗം.
10
രണ്ടാമത്തെ പക്ഷിയെ ചട്ടപ്രകാരം പുരോഹിതന് ഹോമയാഗമായി അര്‍പ്പിച്ച് കുറ്റത്തിനു പരിഹാരം ചെയ്യുമ്പോള്‍ അയാളുടെ പാപം ക്ഷമിക്കപ്പെടും.
11
രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ അര്‍പ്പിക്കാന്‍ വകയില്ലെങ്കില്‍ പാപപരിഹാരാര്‍ഥം ഒരിടങ്ങഴി നേരിയമാവ് അര്‍പ്പിക്കട്ടെ. പാപപരിഹാരയാഗമായതുകൊണ്ട് അതില്‍ എണ്ണ ഒഴിക്കരുത്. അതിന്റെ മുകളില്‍ കുന്തുരുക്കവും വയ്ക്കരുത്.
12
പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരുമ്പോള്‍ പുരോഹിതന് അതില്‍നിന്ന് ഒരു പിടി എടുത്തു സ്മരണാംശമായി യാഗപീഠത്തില്‍ ദഹിപ്പിക്കണം.
13
ഇതാണു പാപപരിഹാരയാഗം. ഈ കുറ്റങ്ങളില്‍ ഏതെങ്കിലും ചെയ്ത് ആരെങ്കിലും കുറ്റക്കാരനായാല്‍ പുരോഹിതന് അയാള്‍ക്കുവേണ്ടി ഇപ്രകാരം പാപപരിഹാരയാഗം കഴിക്കുമ്പോള്‍ അയാളുടെ കുറ്റങ്ങള്‍ ക്ഷമിക്കപ്പെടും. ശേഷിക്കുന്ന യാഗവസ്തു ധാന്യവഴിപാടുപോലെ പുരോഹിതനുള്ളതായിരിക്കും.
14
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
15
സര്വേശ്വരന് അര്‍പ്പിക്കേണ്ട വിശുദ്ധവസ്തുക്കളില്‍ ഏതെങ്കിലും ഒന്നിനെ സംബന്ധിച്ച് ആരെങ്കിലും മനഃപൂര്‍വമല്ലാതെ അവിശ്വസ്തത കാട്ടിയാല്‍ ദേവാലയത്തിലെ നിരക്കനുസരിച്ചു മതിപ്പുവിലയുള്ളതും കുറ്റമറ്റതുമായ ഒരു ആണ്‍ചെമ്മരിയാടിനെ പ്രായശ്ചിത്തവഴിപാടായി അര്‍പ്പിക്കണം.
16
കൂടാതെ താന്‍ അര്‍പ്പിക്കേണ്ടിയിരുന്ന വിശുദ്ധവസ്തുവിന്റെ വില അതിന്റെ അഞ്ചിലൊന്നും ചേര്‍ത്തു പുരോഹിതനെ ഏല്പിക്കണം. പുരോഹിതന് ആണ്‍ചെമ്മരിയാടിനെ പാപപരിഹാര യാഗമായി അര്‍പ്പിച്ചു പ്രായശ്ചിത്തം ചെയ്യുമ്പോള്‍ അയാളുടെ കുറ്റം ക്ഷമിക്കപ്പെടും.
17
സര്വേശ്വരന് വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്നു പ്രവര്‍ത്തിച്ചു പാപം ചെയ്യുന്നവന്, അറിയാതെ ചെയ്തുപോയതാണെങ്കിലും കുറ്റക്കാരനാണ്. അവന് അതിനു പ്രായശ്ചിത്തം ചെയ്യണം.
18
പ്രായശ്ചിത്തയാഗത്തിനായി അവന് ഊനമറ്റ ഒരു ആണ്‍ചെമ്മരിയാട്ടിന്‍കുട്ടിയെ പുരോഹിതന്റെ അടുത്തുകൊണ്ടുവരണം. പ്രായശ്ചിത്തയാഗത്തിനു വേണ്ട വിലമതിക്കുന്നതായിരിക്കണം അത്. പുരോഹിതന് പ്രായശ്ചിത്തം ചെയ്യുമ്പോള്‍ അയാളുടെ കുറ്റം ക്ഷമിക്കപ്പെടും.
19
സര്‍വേശ്വരനെതിരായി ചെയ്ത കുറ്റത്തിന് അര്‍പ്പിക്കേണ്ട പാപപരിഹാരയാഗം ഇതാണ്.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27