bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Leviticus 9
Leviticus 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 10 →
1
എട്ടാം ദിവസം മോശ അഹരോനെയും പുത്രന്മാരെയും ഇസ്രായേലിലെ ശ്രേഷ്ഠനേതാക്കളെയും വിളിച്ചുകൂട്ടി.
2
അദ്ദേഹം അഹരോനോടു പറഞ്ഞു: “കുറ്റമറ്റ ഒരു കാളക്കിടാവിനെ പാപപരിഹാരയാഗമായും കുറ്റമറ്റ ഒരു ആണ്‍ചെമ്മരിയാടിനെ ഹോമയാഗമായും സര്‍വേശ്വരന്റെ മുമ്പില്‍ അര്‍പ്പിക്കുക.
3
ഇസ്രായേല്‍ജനത്തോടു പറയുക: ഒരു ആണ്‍കോലാടിനെ പാപപരിഹാരയാഗത്തിനും ഒരു വയസ്സു പ്രായമുള്ള ഊനമറ്റ ഒരു കാളക്കിടാവിനെയും ഒരു ആണ്‍ചെമ്മരിയാടിനെയും ഹോമയാഗത്തിനും
4
ഒരു കാളയെയും ഒരു ആണ്‍ചെമ്മരിയാടിനെയും സമാധാനയാഗത്തിനുമായി സര്‍വേശ്വരന്റെ സന്നിധിയില്‍ കൊണ്ടുവരണം. എണ്ണ ചേര്‍ത്തു കുഴച്ച ധാന്യമാവോടു കൂടി അവയെ അര്‍പ്പിക്കണം. സര്വേശ്വരന് ഇന്നു നിങ്ങള്‍ക്ക് പ്രത്യക്ഷപ്പെടുമല്ലോ”.
5
മോശ കല്പിച്ചതെല്ലാം അവര്‍ തിരുസാന്നിധ്യകൂടാരത്തിനു മുമ്പില്‍ കൊണ്ടുവന്നു. ജനം സര്‍വേശ്വരസന്നിധിയില്‍ സമ്മേളിച്ചു.
6
മോശ പറഞ്ഞു: “ഇതാണ് നിങ്ങള്‍ ചെയ്യണമെന്നു സര്വേശ്വരന് കല്പിച്ചത്. അവിടുത്തെ തേജസ്സു നിങ്ങള്‍ക്കു പ്രത്യക്ഷമാകും.”
7
പിന്നീട് മോശ അഹരോനോടു പറഞ്ഞു: “അവിടുന്നു കല്പിച്ചതുപോലെ യാഗപീഠത്തിന്റെ അടുത്തു വന്നു നിന്റെ പാപപരിഹാരയാഗവും ഹോമയാഗവും അര്‍പ്പിച്ച് നിനക്കും നിന്റെ ജനത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്യുക. അവിടുന്നു കല്പിച്ചിരിക്കുന്നതുപോലെ ജനങ്ങളുടെ വഴിപാട് അര്‍പ്പിച്ച് അവര്‍ക്കുവേണ്ടിയും പ്രായശ്ചിത്തം ചെയ്യുക”.
8
അഹരോന് യാഗപീഠത്തിന്റെ അടുക്കല്‍ വന്നു തന്റെ പാപപരിഹാരയാഗത്തിനുള്ള കാളക്കിടാവിനെ കൊന്നു. അഹരോന്റെ പുത്രന്മാര് അതിന്റെ രക്തം അദ്ദേഹത്തിന്റെ അടുക്കല്‍ കൊണ്ടുവന്നു.
9
അദ്ദേഹം രക്തത്തില്‍ വിരല്‍ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടുകയും രക്തം യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കുകയും ചെയ്തു.
10
സര്വേശ്വരന് മോശയോടു കല്പിച്ചതുപോലെ പാപപരിഹാരത്തിനുള്ള മൃഗത്തിന്റെ മേദസ്സും വൃക്കകളും കരളിന്റെ നെയ്വലയും യാഗപീഠത്തില്‍ ദഹിപ്പിച്ചു.
11
മാംസവും തോലും പാളയത്തിനു പുറത്തു കൊണ്ടുപോയി ദഹിപ്പിച്ചു.
12
ഹോമയാഗത്തിനുള്ള മൃഗത്തെയും അദ്ദേഹം കൊന്നു. അഹരോന്റെ പുത്രന്മാര് അതിന്റെ രക്തം എടുത്ത് അദ്ദേഹത്തെ ഏല്പിച്ചു. അഹരോന് അതു യാഗപീഠത്തിനു ചുറ്റും തളിച്ചു.
13
ഹോമയാഗമൃഗത്തിന്റെ മാംസം കഷണങ്ങളാക്കിയതും തലയും അഹരോനെ ഏല്പിച്ചു. അദ്ദേഹം അവ യാഗപീഠത്തില്‍ ദഹിപ്പിച്ചു.
14
കുടലും കാലും കഴുകി യാഗപീഠത്തില്‍വച്ച് ഹോമയാഗത്തോടൊപ്പം ദഹിപ്പിച്ചു.
15
പിന്നീട് അദ്ദേഹം ജനങ്ങളുടെ വഴിപാടു തിരുസന്നിധിയില്‍ കൊണ്ടുവന്നു. ജനങ്ങളുടെ പാപപരിഹാരത്തിനു വേണ്ടിയുള്ള കോലാടിനെ ആദ്യം ചെയ്ത പാപപരിഹാരയാഗംപോലെ അര്‍പ്പിച്ചു പ്രായശ്ചിത്തം അനുഷ്ഠിച്ചു.
16
പിന്നെ ഹോമയാഗത്തിനുള്ള മൃഗത്തെ കൊണ്ടുവന്നു യഥാവിധി അതിനെ അര്‍പ്പിച്ചു.
17
അതിനുശേഷം ധാന്യയാഗം അര്‍പ്പിച്ചു. അതില്‍നിന്ന് ഒരു പിടി എടുത്തു പ്രഭാതത്തില്‍ നടത്തിവരാറുള്ള ഹോമയാഗത്തിനു പുറമേ യാഗപീഠത്തില്‍ ദഹിപ്പിച്ചു.
18
തുടര്‍ന്ന് അദ്ദേഹം ജനത്തിനുവേണ്ടി സമാധാനയാഗത്തിനുള്ള കാളയെയും ആണ്‍ചെമ്മരിയാടിനെയും കൊന്നു. അവരുടെ രക്തം അഹരോന്റെ പുത്രന്മാര് അദ്ദേഹത്തിന്റെ അടുത്തു കൊണ്ടുവന്നു. അദ്ദേഹം അതു യാഗപീഠത്തിനു ചുറ്റും തളിച്ചു.
19
കാളയുടെയും ആടിന്റെയും മേദസ്സ്, തടിച്ച വാല്, കുടലിനെയും വൃക്കകളെയും പൊതിഞ്ഞ മേദസ്സ്, കരളിന്റെ നെയ്വല മുതലായവ അവര്‍ കൊണ്ടുവന്നു.
20
മേദസ്സ് മൃഗങ്ങളുടെ നെഞ്ചിനു മീതെ വച്ചു. അഹരോന് അതു യാഗപീഠത്തില്‍ ദഹിപ്പിച്ചു.
21
നെഞ്ചും വലത്തെ തുടയും മോശയുടെ കല്പനപോലെ അഹരോന് സര്‍വേശ്വരനു നീരാജനമായി അര്‍പ്പിച്ചു.
22
അഹരോന് ജനത്തിന്റെ നേരേ കൈകള്‍ ഉയര്‍ത്തി അവരെ ആശീര്‍വദിച്ചു. പാപപരിഹാരയാഗവും ഹോമയാഗവും സമാധാനയാഗവും അര്‍പ്പിച്ചശേഷം അദ്ദേഹം ഇറങ്ങിവന്നു.
23
പിന്നീട് മോശയും അഹരോനും തിരുസാന്നിധ്യകൂടാരത്തില്‍ പ്രവേശിച്ചു. പിന്നെ അവര്‍ പുറത്തുവന്നു ജനത്തെ ആശീര്‍വദിച്ചു. അപ്പോള്‍ സര്‍വേശ്വരന്റെ തേജസ്സ് എല്ലാവര്ക്കും പ്രത്യക്ഷമായി.
24
അവിടുത്തെ സന്നിധിയില്‍നിന്ന് അഗ്നി പുറപ്പെട്ട് യാഗപീഠത്തില്‍ വച്ചിരുന്ന ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു. അതു കണ്ട ജനം ആര്‍ത്തു വിളിച്ചു സാഷ്ടാംഗം പ്രണമിച്ചു.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27