bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Leviticus 26
Leviticus 26
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 25
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 27 →
1
ആരാധനയ്ക്കായി വിഗ്രഹങ്ങളോ കൊത്തുരൂപമോ ഉണ്ടാക്കരുത്; സ്തംഭം നാട്ടരുത്; രൂപം കൊത്തിയ യാതൊരു കല്ലും നിങ്ങളുടെ ദേശത്തു സ്ഥാപിക്കുകയുമരുത്.
2
ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു. എന്റെ ശബത്തുകള്‍ ആചരിക്കുക; വിശുദ്ധമന്ദിരത്തെ ബഹുമാനിക്കുക; ഞാന്‍ സര്‍വേശ്വരനാകുന്നു.
3
എന്റെ ചട്ടങ്ങള്‍ പാലിക്കുകയും കല്പനകള് അനുസരിക്കുകയും ചെയ്താല്‍
4
യഥാകാലം ഞാന്‍ നിങ്ങള്‍ക്കു മഴ തരികയും ഭൂമി വിളവു നല്‍കുകയും വൃക്ഷങ്ങള്‍ സമൃദ്ധമായ ഫലം തരികയും ചെയ്യും.
5
നിങ്ങളുടെ ധാന്യ വിളവെടുപ്പ് മുന്തിരിപ്പഴം പറിക്കുന്നതുവരെയും, മുന്തിരി വിളവെടുപ്പ് അടുത്ത വിതക്കാലംവരെയും നീണ്ടുനില്‍ക്കും. നിങ്ങള്‍ തൃപ്തിയാകുവോളം ഭക്ഷിച്ച്, ദേശത്തു സുരക്ഷിതരായി പാര്‍ക്കും.
6
നിങ്ങളുടെ ദേശത്തു ഞാന്‍ സമാധാനം സ്ഥാപിക്കും; നിങ്ങള്‍ നിര്‍ഭയരായി കിടന്നുറങ്ങും. ദുഷ്ടമൃഗങ്ങളെ ഞാന്‍ നാട്ടില്‍നിന്നു തുരത്തും. നിങ്ങളുടെ ദേശത്തു യുദ്ധം ഉണ്ടാകുകയില്ല.
7
നിങ്ങളുടെ ശത്രുക്കളെ ഞാന്‍ പിന്തുടര്‍ന്നോടിക്കും. അവര്‍ നിങ്ങളുടെ മുമ്പില്‍ വാളിനിരയായി വീഴും.
8
നിങ്ങളില്‍ അഞ്ചു പേര് നൂറു പേരെയും, നൂറു പേര് പതിനായിരം പേരെയും പിന്തുടര്‍ന്നോടിക്കും. നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ മുമ്പില്‍ വാളിനിരയായിത്തീരും.
9
ഞാന്‍ നിങ്ങളെ കടാക്ഷിക്കും; നിങ്ങളെ സന്താനസമ്പന്നരാക്കും. നിങ്ങളോടുള്ള എന്റെ ഉടമ്പടി സ്ഥിരീകരിക്കും.
10
നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ പഴയ ധാന്യശേഖരം ധാരാളമുണ്ടായിരിക്കും. പുതിയ വിളവു സംഭരിക്കാന്‍ പഴയതു നീക്കേണ്ടിവരും.
11
ഞാന്‍ നിങ്ങളുടെ ഇടയില്‍ വസിക്കും; ഞാന്‍ നിങ്ങളെ ഉപേക്ഷിക്കയില്ല.
12
ഞാന്‍ എപ്പോഴും നിങ്ങളുടെ ഇടയില്‍ വ്യാപരിക്കും. ഞാന്‍ നിങ്ങള്‍ക്കു ദൈവവും നിങ്ങള്‍ എന്റെ ജനവുമായിരിക്കും.
13
ഈജിപ്തിലുള്ള നിങ്ങളുടെ അടിമത്തം അവസാനിപ്പിച്ച് അവിടെനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു. ഞാന്‍ നിങ്ങളുടെ നുകം തകര്‍ത്ത് തല ഉയര്‍ത്തി നടക്കുമാറാക്കി.
14
നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കാതെയും എന്റെ കല്പനകള് പാലിക്കാതെയും ജീവിച്ചാല്‍,
15
എന്റെ ചട്ടങ്ങള്‍ നിരാകരിക്കുകയും എന്റെ കല്പനകള് അനുസരിക്കാതെ എന്റെ ഉടമ്പടി ലംഘിക്കുകയും ചെയ്താല്‍, ഞാന്‍ നിങ്ങളോട് ഇങ്ങനെ ചെയ്യും:
16
ഞാന്‍ നിങ്ങളുടെമേല്‍ ഭീതി വരുത്തും. കാഴ്ച കെടുത്തുന്നതും ജീവനാശം വരുത്തുന്നതുമായ ക്ഷയവും ജ്വരവും ഞാന്‍ അയയ്ക്കും. നിങ്ങള്‍ വിതയ്ക്കുന്നതു വ്യര്‍ഥമാകും. നിങ്ങളുടെ ശത്രുക്കളായിരിക്കും അതു ഭക്ഷിക്കുക.
17
ഞാന്‍ നിങ്ങള്‍ക്കെതിരെ മുഖം തിരിക്കും; ശത്രുക്കളുടെ മുമ്പില്‍ നിങ്ങള്‍ വീണുപോകും. നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെമേല്‍ വാഴും. ആരും പിന്തുടരാത്തപ്പോഴും നിങ്ങള്‍ വിരണ്ടോടും.
18
എന്നിട്ടും നിങ്ങള്‍ എന്നെ അനുസരിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ക്കുള്ള ശിക്ഷ ഏഴിരട്ടിയായി ഞാന്‍ വര്‍ധിപ്പിക്കും.
19
ശക്തിയിലുള്ള നിങ്ങളുടെ അഹങ്കാരം ഞാന്‍ തകര്‍ക്കും. ഞാന്‍ നിങ്ങള്‍ക്കു മഴ നല്കാതിരിക്കും. അങ്ങനെ നിങ്ങളുടെ ആകാശം ഇരുമ്പുപോലെയും, ഭൂമി പിത്തളപോലെയും കഠിനമാകും.
20
നിങ്ങളുടെ പ്രയത്നം വ്യര്‍ഥമാകും. ഭൂമി നിങ്ങള്‍ക്ക് വിളവു തരികയില്ല. വൃക്ഷങ്ങള്‍ ഫലം നല്കുകയുമില്ല.
21
എന്നിട്ടും എന്റെ വാക്ക് ശ്രദ്ധിക്കാതെ അതിനു വിരുദ്ധമായി ജീവിതം തുടര്‍ന്നാല്‍ ഞാന്‍ നിങ്ങളുടെമേല്‍ കൂടുതല്‍ ബാധകള്‍ വരുത്തും. നിങ്ങളുടെ പാപങ്ങള്‍ക്ക് ഏഴു മടങ്ങു ശിക്ഷ നല്‍കും.
22
ഹിംസ്രജന്തുക്കളെ നിങ്ങളുടെ നേരേ അഴിച്ചു വിടും; അവ നിങ്ങളുടെ കുട്ടികളെ കൊന്നൊടുക്കും; കന്നുകാലികളെ നശിപ്പിക്കും; നിങ്ങളുടെ എണ്ണം കുറയും; നിങ്ങളുടെ പാതകള്‍ വിജനമാകും.
23
ഈ ശിക്ഷകള്‍കൊണ്ടും നിങ്ങള്‍ എങ്കലേക്കു തിരിയാതെ എനിക്കു വിരുദ്ധമായി നടന്നാല്‍
24
ഞാനും നിങ്ങള്‍ക്കെതിരായി തിരിഞ്ഞ് നിങ്ങളുടെ പാപങ്ങള്‍ക്കുള്ള ശിക്ഷ ഏഴിരട്ടിയാക്കും.
25
എന്റെ ഉടമ്പടി ലംഘിച്ചതിനു പ്രതികാരമായി ഞാന്‍ നിങ്ങളെ വാള്‍കൊണ്ടു ശിക്ഷിക്കും. സ്വന്തം പട്ടണങ്ങളില്‍ അഭയം തേടിയാല്‍ നിങ്ങളുടെ മധ്യേ ഞാന്‍ മഹാമാരി അയയ്ക്കും. നിങ്ങള്‍ ശത്രുക്കള്‍ക്കു കീഴടങ്ങേണ്ടിവരും.
26
ഞാന്‍ നിങ്ങള്‍ക്ക് ക്ഷാമം വരുത്തും. പത്തു സ്ത്രീകള്‍ ഒരടുപ്പില്‍ പാകം ചെയ്യും; അവര്‍ നിങ്ങള്‍ക്കു തൂക്കി അളന്നേ തരൂ. നിങ്ങള്‍ക്കു തൃപ്തി വരികയുമില്ല.
27
എന്നിട്ടും നിങ്ങള്‍ എന്നെ അനുസരിക്കാതെ എനിക്കെതിരായി പ്രവര്‍ത്തിച്ചാല്‍,
28
ഞാന്‍ ഉഗ്രരോഷത്തോടെ നിങ്ങള്‍ക്കെതിരായി നീങ്ങും. നിങ്ങളുടെ പാപങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ വീണ്ടും ഏഴിരട്ടിയാക്കും.
29
സ്വന്തം മക്കളുടെ മാംസം നിങ്ങള്‍ക്കു ഭക്ഷിക്കേണ്ടിവരും.
30
നിങ്ങളുടെ പൂജാഗിരികളും ധൂപപീഠങ്ങളും ഞാന്‍ നശിപ്പിക്കും. തകര്‍ന്ന വിഗ്രഹങ്ങളുടെമേല്‍ ഞാന്‍ നിങ്ങളുടെ ശവശരീരങ്ങള്‍ എറിയും.
31
ഞാന്‍ നിങ്ങളെ വെറുക്കും. നിങ്ങളുടെ പട്ടണങ്ങള്‍ ഞാന്‍ ശൂന്യമാക്കും; നിങ്ങളുടെ ആരാധനാസ്ഥലങ്ങള്‍ വിജനമാക്കും. നിങ്ങളുടെ സുഗന്ധനിവേദ്യം ഞാന്‍ സ്വീകരിക്കുകയില്ല.
32
നിങ്ങളുടെ ദേശത്തു വസിക്കുന്ന ശത്രുക്കള്‍പോലും ആശ്ചര്യപ്പെടുമാറ് ഞാന്‍ അതിനെ ശൂന്യമാക്കും.
33
ജനതകളുടെ ഇടയില്‍ ഞാന്‍ നിങ്ങളെ ചിതറിക്കും; ഞാന്‍ വാളൂരി നിങ്ങളെ പിന്തുടരും. നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ നഗരങ്ങള്‍ പാഴായും തീരും.
34
നിങ്ങള്‍ ശത്രുദേശത്തു പ്രവാസികളായി കഴിയുമ്പോള്‍ ആളൊഴിഞ്ഞ നിങ്ങളുടെ ദേശം സ്വസ്ഥത ആസ്വദിക്കും; നിര്‍ജ്ജനമായിരിക്കുന്ന കാലത്തായിരിക്കും അതിന്റെ ശബത്താചരണം.
35
നിങ്ങള്‍ വസിച്ചിരുന്നപ്പോള്‍ ദേശത്തിനു ലഭിക്കാതിരുന്ന വിശ്രമം ശൂന്യമായി കിടക്കുമ്പോള്‍ അതിനു ലഭിക്കും.
36
നിങ്ങളില്‍ ശേഷിക്കുന്നവര്‍ ശത്രുദേശത്തു പ്രവാസികളായി കഴിയുമ്പോള്‍ അവരുടെ ഉള്ളില്‍ ഞാന്‍ ഭീതി ഉളവാക്കും. ഒരു കരിയില അനങ്ങിയാല്‍ അവര്‍ പേടിച്ചോടും. വാളില്‍നിന്നു രക്ഷപെടാന്‍ എന്നതുപോലെ അവര്‍ ഓടും. ആരും പിന്തുടരുന്നില്ലെങ്കിലും അവര്‍ ഓടി ഇടറിവീഴും.
37
ആരും പിന്തുടരാത്തപ്പോഴും വാളില്‍നിന്നു രക്ഷപെടാനെന്നവിധം അവര്‍ ഓടും. അവര്‍ പരസ്പരം കൂട്ടിമുട്ടി വീഴും. ശത്രുക്കളെ നേരിടാന്‍ നിങ്ങള്‍ക്കു കഴികയില്ല. വിദേശത്തു നിങ്ങള്‍ മരിക്കും.
38
ശത്രുക്കളുടെ നാട് നിങ്ങളെ വിഴുങ്ങിക്കളയും.
39
നിങ്ങളില്‍ ശേഷിക്കുന്നവര്‍ തങ്ങളുടെ ദുഷ്കൃത്യങ്ങള്‍ മൂലം ശത്രുരാജ്യത്തു നശിച്ചുപോകും. പിതാക്കന്മാരുടെ ദുഷ്കൃത്യങ്ങള്‍ മൂലം അവര്‍ അവരെപ്പോലെ നാശമടയും.
40
[40,41] അവരും അവരുടെ പിതാക്കന്മാരും എന്നോടു കാണിച്ച അവിശ്വസ്തതയും എനിക്കെതിരെ പ്രവര്‍ത്തിച്ച ദുഷ്കൃത്യങ്ങളും നിമിത്തം എനിക്ക് അവരോട് അനിഷ്ടം തോന്നുകയും ഞാന്‍ അവരെ ശത്രുദേശത്ത് പ്രവാസികളായി അയയ്ക്കുകയും ചെയ്തു. ഇപ്പോഴെങ്കിലും അവര്‍ തെറ്റ് ഏറ്റുപറഞ്ഞ് വിനീതഹൃദയരായി തങ്ങളുടെ അകൃത്യത്തിനു പ്രായശ്ചിത്തം ചെയ്താല്‍,
42
അബ്രഹാമിനോടും, യാക്കോബിനോടും ചെയ്ത എന്റെ ഉടമ്പടി ഞാന്‍ ഓര്‍ക്കും; ദേശം നല്കുമെന്നുള്ള വാഗ്ദാനം ഞാന്‍ അനുസ്മരിക്കും.
43
അവര്‍ വിട്ടുപോയതിനാല്‍ ശൂന്യമായിത്തീര്‍ന്ന ദേശം വിശ്രമം അനുഭവിക്കും. എന്റെ ചട്ടങ്ങള്‍ ധിക്കരിച്ച് എന്റെ കല്പനകള് വെറുത്തു ദുഷ്കൃത്യം ചെയ്തതിന് അവര്‍ തക്കപരിഹാരം ചെയ്യണം.
44
എങ്കിലും അവര്‍ ശത്രുദേശത്തായിരിക്കുമ്പോള്‍, അവരെ ഉന്മൂലനം ചെയ്യാനും എന്റെ ഉടമ്പടി ലംഘിക്കാനും തക്കവിധം ഞാന്‍ അവരെ ദ്വേഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യുകയില്ല. ഞാന്‍ അവരുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
45
അന്യജനതകള്‍ കാണ്‍കെ ഈജിപ്തില്‍നിന്നു ഞാന്‍ കൂട്ടിക്കൊണ്ടുവന്ന അവരുടെ പൂര്‍വപിതാക്കന്മാരോടു ചെയ്ത ഉടമ്പടി അവര്‍ക്കുവേണ്ടി ഞാന്‍ ഓര്‍ക്കും. അങ്ങനെ ഞാന്‍ അവരുടെ ദൈവമായിരിക്കും. ഞാനാകുന്നു സര്വേശ്വരന്.
46
സീനായ് മലയില്‍വച്ച് മോശ മുഖേന സര്വേശ്വരന് ഇസ്രായേല്‍ജനങ്ങള്‍ക്ക് നല്കിയ ചട്ടങ്ങളും കല്പനകളും ഇവയാകുന്നു.
← Chapter 25
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 27 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27