bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Leviticus 20
Leviticus 20
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 21 →
1
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
2
“ഇസ്രായേല്‍ജനത്തോടു പറയുക, ഇസ്രായേല്‍ജനത്തിലോ അവരുടെ ഇടയില്‍ താമസിക്കുന്ന പരദേശികളിലോ ആരെങ്കിലും തന്റെ കുട്ടിയെ മോലേക്കിനു ബലിയര്‍പ്പിച്ചാല്‍ അവന് വധശിക്ഷയ്ക്ക് അര്‍ഹനാണ്. ദേശവാസികള്‍ അവനെ കല്ലെറിഞ്ഞു കൊല്ലണം.
3
എന്റെ മന്ദിരവും വിശുദ്ധനാമവും അശുദ്ധമാക്കിക്കൊണ്ട് മോലേക്കിനു തന്റെ മക്കളെ ബലിയര്‍പ്പിക്കുന്നവനെ ഞാന്‍ ദ്വേഷിക്കുന്നു; അവനെ ഞാന്‍ സമൂഹത്തില്‍നിന്നു ബഹിഷ്കരിക്കും.
4
അവന്റെ തെറ്റ് കണ്ടില്ലെന്നു നടിച്ച് ജനം അവനെ വധിക്കാതിരുന്നാല്‍ അവനെയും അവന്റെ കുടുംബത്തെയും ഞാന്‍ ദ്വേഷിക്കും.
5
അവനോടുകൂടെ മോലേക്കിനെ ആരാധിച്ച് എന്നോട് അവിശ്വസ്തത കാണിച്ച എല്ലാവര്ക്കും എതിരായി ഞാന്‍ മുഖം തിരിച്ചു സ്വന്തജനത്തിന്റെ ഇടയില്‍നിന്ന് അവരെ ബഹിഷ്കരിക്കും.
6
വെളിച്ചപ്പാടുകളുടെയും മന്ത്രവാദികളുടെയും പിന്നാലെ പോയി അവിശ്വസ്തത കാണിക്കുന്നവനെ ഞാന്‍ ദ്വേഷിക്കുന്നു. അവനെ ഞാന്‍ സമൂഹഭ്രഷ്ടനാക്കും.
7
അതിനാല്‍ നിങ്ങള്‍ സ്വയം ശുദ്ധീകരിച്ചു വിശുദ്ധരാകുവിന്‍. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
8
എന്റെ ചട്ടങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുക. ഞാനാണു നിങ്ങളെ ശുദ്ധീകരിക്കുന്ന സര്വേശ്വരന്.
9
മാതാപിതാക്കളെ ശപിക്കുന്നവന് മരണശിക്ഷ അനുഭവിക്കണം. തന്റെ മരണത്തിന് അവന്‍തന്നെ ഉത്തരവാദി.
10
ഒരുവന് തന്റെ അയല്ക്കാരന്റെ ഭാര്യയുമൊത്തു ശയിച്ചാല്‍ ഇരുവരും വധിക്കപ്പെടണം.
11
പിതൃപത്നിയുമൊത്തു ശയിക്കുന്നവന് പിതാവിനെ അപമാനിക്കുകയാണ്. അവര്‍ രണ്ടു പേരും വധിക്കപ്പെടണം. അവര്‍ തന്നെ അതിന് ഉത്തരവാദികള്‍.
12
ഒരാള്‍ മകന്റെ ഭാര്യയുമൊത്തു ശയിച്ചാല്‍ ഇരുവരും വധിക്കപ്പെടണം. അവര്‍ നിന്ദ്യബന്ധത്തില്‍ ഏര്‍പ്പെട്ടുവല്ലോ. അവര്‍ തന്നെ തങ്ങളുടെ വധശിക്ഷയ്ക്ക് ഉത്തരവാദികള്‍.
13
സ്ത്രീയോടെന്നപോലെ പുരുഷനുമായി ഒരുവന് ശയിച്ചാല്‍ അത് നിന്ദ്യമാണ്. രണ്ടു പേരെയും വധിക്കണം. അവര്‍ തന്നെ ശിക്ഷയ്ക്ക് ഉത്തരവാദികള്‍.
14
ഒരുവന് ഭാര്യയോടൊപ്പം ഭാര്യാമാതാവിനെയും പരിഗ്രഹിച്ചാല്‍ അതു നിന്ദ്യമാകുന്നു. നിങ്ങളുടെ ഇടയില്‍ ഇത്തരം ദുഷ്കര്‍മം ഇല്ലാതാകാന്‍ അവര്‍ മൂന്നു പേരെയും ദഹിപ്പിച്ചുകളയണം.
15
മൃഗത്തെ പ്രാപിക്കുന്നവനെ വധിക്കണം. ആ മൃഗത്തെയും കൊല്ലണം.
16
മൃഗത്തെ പ്രാപിക്കുന്ന സ്ത്രീയെയും ആ മൃഗത്തെയും കൊന്നുകളയണം. തങ്ങളുടെ മരണത്തിനുത്തരവാദികള്‍ അവര്‍ തന്നെ.
17
മാതാവിന്റെയോ പിതാവിന്റെയോ മകളായ സഹോദരിയെ പ്രാപിച്ചു പരസ്പരം നഗ്നത കാണുന്നത് നികൃഷ്ടമാണ്. സ്വന്തജനം കാണ്‍കെ അവരെ സംഹരിക്കണം. അവന് സഹോദരിയെ അപമാനിച്ചതിനാല്‍ ശിക്ഷ അനുഭവിക്കണം.
18
ഒരുവന് ഋതുവായ സ്ത്രീയോടുകൂടി ശയിച്ചാല്‍ അവര്‍ ശുദ്ധീകരണനിയമം ലംഘിച്ചതുകൊണ്ട് ഇരുവര്‍ക്കും ഭ്രഷ്ടു കല്പിക്കണം.
19
പിതൃസഹോദരിയെയോ മാതൃസഹോദരിയെയോ പ്രാപിച്ചാല്‍ അവര്‍ ഉറ്റ ബന്ധുക്കളാകയാല്‍ ഇരുവരും ശിക്ഷാര്‍ഹരാണ്.
20
പിതൃസഹോദരന്റെയോ മാതൃസഹോദരന്റെയോ ഭാര്യയെ പ്രാപിച്ചാല്‍ അവര്‍ രണ്ടു പേരും കുറ്റവാളികളാണ്. അവര്‍ സന്തതിയില്ലാതെ മരിക്കണം.
21
സഹോദരന്റെ ഭാര്യയെ പ്രാപിക്കുന്നത് അവിശുദ്ധമാണ്; അതു സഹോദരനെ അപമാനിക്കലാണ്. അവരും സന്തതിയില്ലാതെ മരിക്കണം.
22
ഞാന്‍ നിങ്ങളെ ആനയിച്ച് അധിവസിപ്പിക്കുന്ന ദേശത്തുനിന്നു നിങ്ങള്‍ ബഹിഷ്കൃതരാകാതെയിരിക്കാന്‍ എന്റെ എല്ലാ ചട്ടങ്ങളും കല്പനകളും അനുസരിച്ചു പ്രവര്‍ത്തിക്കുക.
23
ഞാന്‍ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയുന്ന ദേശക്കാരുടെ ചട്ടങ്ങള്‍ നിങ്ങള്‍ അനുസരിക്കരുത്. അവര്‍ പാലിച്ച ചട്ടങ്ങളെപ്രതി ഞാന്‍ അവരെ വെറുക്കുന്നു.
24
അവരുടെ ദേശം നിങ്ങള്‍ കൈവശമാക്കുമെന്നും പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങള്‍ക്ക് അവകാശമായി നല്‍കുമെന്നും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ. ഇതര ജനതകളില്‍നിന്നു നിങ്ങളെ വേര്‍തിരിച്ച നിങ്ങളുടെ ദൈവമായ സര്വേശ്വരന് ഞാനാകുന്നു.
25
അതുകൊണ്ട് ശുദ്ധവും അശുദ്ധവുമായ മൃഗങ്ങളെയും, ശുദ്ധവും അശുദ്ധവുമായ പക്ഷികളെയും നിങ്ങള്‍ വിവേചിക്കണം. അശുദ്ധമായ പക്ഷികള്‍, മൃഗങ്ങള്‍, ഇഴജന്തുക്കള്‍ എന്നിവയാല്‍ നിങ്ങളെത്തന്നേ അറപ്പാക്കരുത്.
26
എന്റെ സ്വന്ത ജനമായിരിക്കാന്‍വേണ്ടി ഇതര ജനതകളില്‍നിന്നു നിങ്ങളെ വേര്‍തിരിക്കുന്ന സര്‍വേശ്വരനായ ഞാന്‍ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിക്കുക.
27
വെളിച്ചപ്പാടുകളോ, മന്ത്രവാദികളോ ആയ സ്ത്രീപുരുഷന്മാര് വധിക്കപ്പെടണം. നിങ്ങള്‍ അവരെ കല്ലെറിഞ്ഞു കൊല്ലണം. അവരുടെ മരണത്തിനുത്തരവാദികള്‍ അവര്‍ തന്നെയാണ്.
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 21 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27