bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Leviticus 6
Leviticus 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 7 →
1
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
2
സൂക്ഷിക്കാന്‍ ഏല്പിച്ചതോ പണയം വച്ചതോ ആയ മുതല്‍ തിരിച്ചു നല്‍കാതിരിക്കുക, കവര്‍ച്ച നടത്തി ദ്രോഹിക്കുക, പീഡിപ്പിക്കുക,
3
കാണാതെപോയ വസ്തു കിട്ടിയിട്ടും മിണ്ടാതെ കള്ളസ്സത്യം ചെയ്യുക എന്നിങ്ങനെയുള്ള പ്രവൃത്തികളാല്‍ അയല്‍ക്കാരനെതിരെ കുറ്റം ചെയ്തു സര്‍വേശ്വരനോട് അവിശ്വസ്തത കാണിക്കുന്നവന് കുറ്റക്കാരനാണ്.
4
ഇങ്ങനെയുള്ളവന് പ്രായശ്ചിത്തയാഗം ചെയ്യുന്ന അവസരത്തില്‍, കവര്ന്നോ ദ്രോഹിച്ചോ പണയമായോ വീണുകിട്ടിയോ അപഹരിച്ചോ കള്ളസ്സത്യം ചെയ്തോ
5
സ്വന്തമാക്കിയ വസ്തുവിന്റെ വില അതിന്റെ അഞ്ചിലൊന്നു ചേര്‍ത്ത് ഉടമസ്ഥനു തിരിച്ചുകൊടുക്കണം.
6
അവന് പ്രായശ്ചിത്തയാഗത്തിനു നിശ്ചിതവില വരുന്ന ഊനമറ്റ ഒരു ആണാടിനെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരണം.
7
പുരോഹിതന് അവനുവേണ്ടി സര്‍വേശ്വരസന്നിധിയില്‍ പ്രായശ്ചിത്തം ചെയ്യുമ്പോള്‍ അവന്റെ പാപം ക്ഷമിക്കപ്പെടും.
8
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
9
അഹരോനോടും പുത്രന്മാരോടും പറയുക. ഹോമയാഗത്തെ സംബന്ധിച്ച ചട്ടം ഇതാകുന്നു. ഹോമയാഗവസ്തു യാഗപീഠത്തിന്മേലുള്ള തീക്കുണ്ഡത്തില്‍ രാത്രി മുഴുവനും പ്രഭാതംവരെയും വയ്ക്കണം. യാഗപീഠത്തില്‍ തീ കത്തിക്കൊണ്ടേയിരിക്കണം.
10
പുരോഹിതന് ലിനന്‍കൊണ്ടുള്ള കാല്‍ച്ചട്ടയും ഉടുപ്പും ധരിച്ചിരിക്കണം; യാഗവസ്തു ദഹിച്ചുണ്ടായ ചാരം അയാള്‍ യാഗപീഠത്തിന്റെ ഒരു വശത്ത് ഇടണം.
11
അതിനുശേഷം ഈ വസ്ത്രം മാറി സാധാരണ വസ്ത്രം ധരിച്ചു ചാരം പാളയത്തിനു പുറത്തു കൊണ്ടുപോയി വെടിപ്പുള്ള സ്ഥലത്ത് ഇടണം.
12
യാഗപീഠത്തിലെ അഗ്നി എപ്പോഴും കത്തിക്കൊണ്ടിരിക്കണം. അത് അണയരുത്. പുരോഹിതന് ദിനംതോറും പ്രഭാതത്തില്‍ അതില്‍ വിറക് അടുക്കണം. ഹോമയാഗദ്രവ്യം അതിനു മീതെ നിരത്തുകയും അതിനു മുകളില്‍ സമാധാനയാഗത്തിനുള്ള മേദസ്സ് ദഹിപ്പിക്കുകയും വേണം.
13
യാഗപീഠത്തിലുള്ള അഗ്നി എപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കണം. അത് അണയാന്‍ ഇടയാകരുത്.
14
ധാന്യയാഗം സംബന്ധിച്ച നിയമം ഇതാണ്:
15
അഹരോന്റെ പുത്രന്മാര് യാഗപീഠത്തിനു മുമ്പില്‍ സര്‍വേശ്വരസന്നിധിയില്‍ അത് അര്‍പ്പിക്കണം. ധാന്യയാഗത്തിനു സമര്‍പ്പിച്ച നേരിയ മാവില്‍നിന്നും എണ്ണയില്‍നിന്നും കൈ നിറച്ചും കുന്തുരുക്കം മുഴുവനും സ്മരണാംശമായി യാഗപീഠത്തില്‍ വച്ചു ദഹിപ്പിക്കണം. അതിന്റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും.
16
ശേഷമുള്ളത് പുളിപ്പിക്കാതെ തിരുസാന്നിധ്യകൂടാരത്തില്‍ വച്ചുതന്നെ അഹരോന്യപുരോഹിതന്മാര്‍ ഭക്ഷിക്കണം.
17
പുളിമാവു ചേര്‍ത്ത് അതു ചുടരുത്. എനിക്ക് അര്‍പ്പിച്ച ഹോമയാഗത്തില്‍നിന്ന് അവരുടെ ഓഹരിയായി ഞാന്‍ അതു കൊടുത്തിരിക്കുന്നു. അതു പാപപരിഹാരയാഗംപോലെയും പ്രായശ്ചിത്തയാഗംപോലെയും അതിവിശുദ്ധമാണ്.
18
അഹരോന്യവംശത്തിലെ പുരുഷന്മാര്ക്കെല്ലാം സര്‍വേശ്വരന്റെ ഹോമയാഗത്തില്‍നിന്നു ഭക്ഷിക്കാം. തലമുറയായി നിലനില്ക്കേണ്ട ശാശ്വതാവകാശമാണിത്. മറ്റുള്ളവര്‍ക്കു സ്പര്‍ശിക്കാന്‍ പാടില്ലാത്തവിധം അതു വിശുദ്ധമാണ്.
19
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
20
അഹരോന്യപുരോഹിതന്മാര്‍ അഭിഷേകദിവസം സര്വേശ്വരന് അര്‍പ്പിക്കേണ്ട വഴിപാട് ഇതാകുന്നു. ഒരു ഇടങ്ങഴി നേരിയ മാവു പകുതി വീതം രാവിലെയും വൈകിട്ടും സാധാരണ ധാന്യയാഗംപോലെ അര്‍പ്പിക്കണം.
21
എണ്ണ ചേര്‍ത്തു കുഴച്ച് ചട്ടിയില്‍ ചുട്ടെടുത്ത അതു കഷണങ്ങളാക്കി ധാന്യയാഗംപോലെ സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യമായി അര്‍പ്പിക്കണം.
22
അഹരോന്റെ സ്ഥാനത്ത് അഭിഷേകം ചെയ്യപ്പെടുന്ന അവന്റെ പിന്ഗാമികളെല്ലാം ഈ യാഗം അര്‍പ്പിക്കണമെന്നതു ശാശ്വതനിയമമാണ്. അതു മുഴുവന്‍ ദഹിപ്പിക്കണം.
23
പുരോഹിതന് അര്‍പ്പിക്കുന്ന ധാന്യയാഗം മുഴുവനും ദഹിപ്പിക്കണം. അത് അല്പംപോലും ഭക്ഷിക്കരുത്.
24
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
25
പാപപരിഹാരയാഗത്തിനുള്ള നിയമം ഇതാണെന്ന് അഹരോന്യപുരോഹിതന്മാരോടു പറയുക. സര്‍വേശ്വരന്റെ സന്നിധിയില്‍ ഹോമയാഗത്തിനുള്ള മൃഗത്തെ അര്‍പ്പിച്ച സ്ഥലത്തു വച്ചുതന്നെ പാപപരിഹാരയാഗത്തിനുള്ള മൃഗത്തെയും അര്‍പ്പിക്കണം. അതിവിശുദ്ധമായ യാഗമാണ് ഇത്.
26
യാഗം അര്‍പ്പിക്കുന്ന പുരോഹിതന് തിരുസാന്നിധ്യകൂടാരത്തിന്റെ മുറ്റത്ത് വിശുദ്ധസ്ഥലത്തുവച്ചു തന്നെ അതു ഭക്ഷിക്കണം.
27
മറ്റുള്ളവര്‍ക്ക് സ്പര്‍ശിക്കാന്‍ പാടില്ലാത്തവിധം ഈ മാംസം വിശുദ്ധമാണ്. അതിന്റെ രക്തം വസ്ത്രത്തില്‍ തെറിച്ചു വീണാല്‍ അതു വിശുദ്ധസ്ഥലത്തു വച്ചുതന്നെ കഴുകണം.
28
മാംസം പാകം ചെയ്തത് മണ്‍പാത്രത്തിലാണെങ്കില്‍ അത് ഉടച്ചുകളയണം. ഓട്ടുപാത്രത്തിലാണെങ്കില്‍ അതു നന്നായി തേച്ചുരച്ചു കഴുകണം.
29
പുരോഹിതവംശത്തിലെ പുരുഷന്മാര്ക്കെല്ലാം അതു ഭക്ഷിക്കാം. അത് അതിവിശുദ്ധമാണ്.
30
പാപപരിഹാരത്തിനുള്ള മൃഗത്തിന്റെ രക്തം തിരുസാന്നിധ്യകൂടാരത്തില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കില് അതിന്റെ മാംസം തിന്നരുത്. അതു മുഴുവന്‍ ദഹിപ്പിക്കണം.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27