bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Leviticus 23
Leviticus 23
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 24 →
1
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
2
“നീ ഇസ്രായേല്‍ജനത്തോടു പറയുക, വിശുദ്ധ യോഗങ്ങള്‍ വിളിച്ചുകൂട്ടേണ്ട സര്‍വേശ്വരന്റെ ഉത്സവദിനങ്ങള്‍ ഇവയാണ്. അവയെ വിശുദ്ധ യോഗങ്ങളായി പ്രഖ്യാപിക്കണം.
3
ആറു ദിവസം ജോലി ചെയ്യണം. ഏഴാം ദിവസം വിശുദ്ധസഭ കൂടാനുള്ള പരിപാവനമായ ശബത്താകുന്നു. അന്ന് ഒരു ജോലിയും ചെയ്യരുത്. നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം അതു സര്‍വേശ്വരന്റെ ശബത്താകുന്നു.
4
നിശ്ചിതകാലത്ത് വിശുദ്ധ സഭായോഗം വിളിച്ചുകൂട്ടേണ്ട ഉത്സവദിനങ്ങള്‍ ഇവയാണ്.
5
ഒന്നാം മാസം പതിനാലാം ദിവസം വൈകുന്നേരം സര്‍വേശ്വരന്റെ പെസഹ ആചരിക്കണം.
6
പതിനഞ്ചാം ദിവസം സര്‍വേശ്വരനുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളാണ്. ഏഴു ദിവസം നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.
7
ഒന്നാം ദിവസം വിശുദ്ധസഭ കൂടണം. അന്നു ദിനംതോറുമുള്ള തൊഴിലുകളൊന്നും ചെയ്യരുത്.
8
ഏഴു ദിവസവും സര്വേശ്വരന് ഹോമയാഗം അര്‍പ്പിക്കണം. ഏഴാം ദിവസം വിശുദ്ധസഭ കൂടാനുള്ള ദിവസമായതുകൊണ്ടു കഠിനാധ്വാനം ചെയ്യരുത്.
9
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
10
ഇസ്രായേലിന്റെ ജനത്തോടു പറയുക, ഞാന്‍ നല്കുന്ന ദേശത്തു നിങ്ങള്‍ ചെന്നു വിളവ് കൊയ്യുമ്പോള്‍ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരണം.
11
ദൈവം നിങ്ങളില്‍ പ്രസാദിക്കാന്‍ ശബത്തു കഴിഞ്ഞു വരുന്ന ദിവസം ആ കറ്റ അവിടുത്തെ സന്നിധിയില്‍ നീരാജനം ചെയ്യണം.
12
കറ്റ നീരാജനം ചെയ്യുന്ന ദിവസംതന്നെ ഒരു വയസ്സു പ്രായമുള്ള കുറ്റമറ്റ ഒരു ആണാടിനെ സര്‍വേശ്വരനു ഹോമയാഗമായി അര്‍പ്പിക്കണം.
13
അതോടൊപ്പം രണ്ടിടങ്ങഴി നേരിയ മാവ് എണ്ണ ചേര്‍ത്ത് ധാന്യയാഗമായി അര്‍പ്പിക്കണം. ആ ദഹനയാഗത്തിന്റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും. പാനീയയാഗമായി നാഴി വീഞ്ഞും അര്‍പ്പിക്കണം.
14
നിങ്ങളുടെ ദൈവത്തിനുള്ള വഴിപാട് അര്‍പ്പിക്കുന്നതുവരെ ധാന്യമണികളോ, അപ്പമോ, മലരോ, ഭക്ഷിക്കരുത്. നിങ്ങള്‍ എവിടെ വസിച്ചാലും തലമുറകളായി എന്നും ആചരിക്കേണ്ട ചട്ടമാകുന്നു ഇത്.
15
കറ്റ നീരാജനം ചെയ്ത ശബത്തിന്റെ പിറ്റേദിവസം മുതല്‍ ഏഴ് ആഴ്ചകള്‍ കണക്കാക്കണം.
16
ഏഴാമത്തെ ശബത്തിന്റെ പിറ്റേ ദിവസമായ അമ്പതാം ദിവസം പുതിയ ധാന്യംകൊണ്ടു സര്‍വേശ്വരനു ധാന്യയാഗം കഴിക്കണം.
17
നിങ്ങളുടെ വീടുകളില്‍നിന്നു രണ്ടിടങ്ങഴി നേരിയ മാവ് പുളിപ്പിച്ചുണ്ടാക്കിയ ഈരണ്ടപ്പം സര്‍വേശ്വരന്റെ മുമ്പില്‍ നീരാജനം ചെയ്യാന്‍ ആദ്യഫലമായി അര്‍പ്പിക്കണം.
18
അപ്പത്തോടുകൂടി കുറ്റമറ്റതും ഒരു വയസ്സു പ്രായമുള്ളതുമായ ഏഴ് ആട്ടിന്‍കുട്ടികളെയും ഒരു കാളക്കുട്ടിയെയും രണ്ട് ആണാടിനെയും സര്വേശ്വരന് ഹോമയാഗമായി അര്‍പ്പിക്കണം. അതോടൊപ്പം അര്‍പ്പിക്കുന്ന ധാന്യവഴിപാടും പാനീയയാഗവും സര്വേശ്വരന് പ്രസാദകരമായ സൗരഭ്യദഹനയാഗമായിരിക്കും.
19
ഒരു ആണ്‍കോലാടിനെ പാപപരിഹാരത്തിനായും ഒരു വയസ്സു പ്രായമുള്ള രണ്ട് ആണാടുകളെ സമാധാനയാഗത്തിനായും അര്‍പ്പിക്കണം.
20
അവയെ ആദ്യവിളവില്‍നിന്ന് ഉണ്ടാക്കിയ അപ്പത്തോടും രണ്ട് ആട്ടിന്കുട്ടികളോടും കൂടി സര്‍വേശ്വരനു നീരാജനം ചെയ്യണം. സര്‍വേശ്വരസന്നിധിയില്‍ വിശുദ്ധമായ അവ പുരോഹിതന്മാര്ക്കുള്ളതാണ്.
21
അന്നുതന്നെ നിങ്ങള്‍ വിശുദ്ധസഭ വിളിച്ചുകൂട്ടണം. അന്നു കഠിനാധ്വാനം ചെയ്യരുത്. നിങ്ങള്‍ എവിടെ വസിച്ചാലും തലമുറകളായി പാലിക്കേണ്ട ശാശ്വതനിയമമാകുന്നു ഇത്.
22
നിലം കൊയ്യുമ്പോള്‍ അരികു തീര്‍ത്തു കൊയ്യരുത്. കാലാ പെറുക്കുകയുമരുത്. അവ നിങ്ങളുടെ ഇടയിലുള്ള ദരിദ്രര്‍ക്കും പരദേശികള്‍ക്കുമുള്ളതാണ്. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.”
23
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
24
“ഇസ്രായേല്‍ജനത്തോടു പറയുക, ഏഴാം മാസത്തിലെ ഒന്നാം ദിവസം ശബത്തായി ആചരിക്കണം. കാഹളധ്വനിയോടുകൂടി ഈ അനുസ്മരണദിനത്തില്‍ നിങ്ങള്‍ വിശുദ്ധസഭ കൂടണം.
25
അന്നു കഠിനമായ ജോലികളൊന്നും ചെയ്യരുത്, സര്‍വേശ്വരനു ദഹനയാഗം അര്‍പ്പിക്കുകയും വേണം.”
26
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
27
“ഏഴാം മാസം പത്താം ദിവസം പാപപരിഹാരദിനമാകുന്നു. അന്ന് നിങ്ങള്‍ ഉപവസിക്കുകയും നിശ്ചിതസഭ കൂടുകയും സര്‍വേശ്വരനു ദഹനയാഗം അര്‍പ്പിക്കുകയും വേണം.
28
നിങ്ങളുടെ പാപങ്ങള്‍ക്കു നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ മുമ്പാകെ പരിഹാരം അനുഷ്ഠിക്കാന്‍ നിശ്ചയിച്ചിട്ടുള്ള ദിനമായതുകൊണ്ട് അന്ന് ഒരു ജോലിയും ചെയ്യരുത്.
29
ആരെങ്കിലും അന്ന് ഉപവസിക്കാതിരുന്നാല്‍ അവനെ സ്വജനങ്ങളുടെ ഇടയില്‍നിന്നു ബഹിഷ്കരിക്കണം.
30
അന്നു ജോലി ചെയ്യുന്നവനെ ഞാന്‍ സ്വജനങ്ങളുടെ ഇടയില്‍നിന്ന് ഉന്മൂലനം ചെയ്യും.
31
അന്നു ജോലി ചെയ്യരുതെന്ന ചട്ടം, നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം തലമുറകളായി എന്നേക്കും പാലിക്കണം.
32
അതു നിങ്ങളുടെ പരിപാവനമായ ശബത്താണ്; ആ മാസം ഒമ്പതാം ദിവസം സന്ധ്യമുതല്‍ പിറ്റന്നാള്‍ സന്ധ്യവരെ നിങ്ങള്‍ ഉപവസിക്കുകയും ശബത്ത് ആചരിക്കുകയും ചെയ്യണം.”
33
സര്വേശ്വരന് വീണ്ടും മോശയോട് അരുളിച്ചെയ്തു:
34
“ഇസ്രായേല്‍ജനത്തോടു പറയുക. ഏഴാം മാസത്തിലെ പതിനഞ്ചാം ദിവസംമുതല്‍ ഏഴു ദിവസം സര്‍വേശ്വരന്റെ കൂടാരപ്പെരുന്നാള്‍ ആകുന്നു.
35
ഒന്നാം ദിവസം വിശുദ്ധസഭ വിളിച്ചുകൂട്ടണം. അന്നു സാധാരണ ജോലികളൊന്നും ചെയ്യരുത്.
36
ഏഴു ദിവസവും ദഹനയാഗം അര്‍പ്പിക്കണം. എട്ടാം ദിവസം വിശുദ്ധസഭ വിളിച്ചുകൂട്ടി ദഹനയാഗം അര്‍പ്പിക്കണം. അന്നു കഠിനമായ ജോലികളൊന്നും ചെയ്യരുത്.
37
സര്‍വേശ്വരന്റെ ശബത്ത് ആചരിക്കുക, അവിടുത്തേക്ക് വഴിപാടുകളും നേര്‍ച്ചകളും സ്വമേധാദാനങ്ങളും അര്‍പ്പിക്കുക എന്നിവ കൂടാതെ,
38
അതതു ദിനത്തില്‍ ദഹനയാഗങ്ങളും ഹോമയാഗങ്ങളും ധാന്യയാഗങ്ങളും പാനീയയാഗങ്ങളും അര്‍പ്പിക്കുകയും വിശുദ്ധയോഗങ്ങളായി നിങ്ങള്‍ വിളിച്ചുകൂട്ടുകയും ചെയ്യേണ്ട ഉത്സവദിനങ്ങള്‍ ഇവയാണ്.
39
ഏഴാം മാസം പതിനഞ്ചാം ദിവസം വിളവെടുപ്പു കഴിഞ്ഞാല്‍ ഏഴു ദിവസത്തേക്കു സര്വേശ്വരന് ഉത്സവം ആചരിക്കണം. ഒന്നാം ദിവസവും എട്ടാം ദിവസവും വിശുദ്ധ ശബത്തായി ആചരിക്കണം.
40
അന്നു ഹൃദ്യമായ പഴങ്ങളും ഈന്തപ്പനകുരുത്തോലയും ഇലകള്‍ നിറഞ്ഞ മരച്ചില്ലകളും ആറ്റലരിവൃക്ഷക്കൊമ്പുകളും കൈയിലേന്തണം. ഏഴു ദിവസം ദൈവമായ സര്‍വേശ്വരന്റെ സന്നിധിയില്‍ സന്തോഷിച്ചുല്ലസിക്കുക.
41
വര്‍ഷംതോറും ഏഴാം മാസത്തില്‍ ഏഴു ദിവസം സര്വേശ്വരന് ഈ ഉത്സവം ആചരിക്കണം. ഇതു നിങ്ങളുടെ സകല തലമുറകളും എല്ലാക്കാലത്തും പാലിക്കാനുള്ള നിയമമാകുന്നു.
42
ഇസ്രായേല്യര്‍ സകലരും ഏഴു ദിവസം കൂടാരങ്ങളില്‍ പാര്‍ക്കണം.
43
ഈജിപ്തില്‍നിന്നു ഞാന്‍ ഇസ്രായേല്‍ജനത്തെ വിമോചിപ്പിച്ചു കൊണ്ടുവന്നപ്പോള്‍ അവരെ കൂടാരങ്ങളിലായിരുന്നു താമസിപ്പിച്ചിരുന്നതെന്നു നിങ്ങളുടെ ഓരോ തലമുറയും അറിയണം. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.”
44
സര്‍വേശ്വരന്റെ നിര്‍ദ്ദിഷ്ട ഉത്സവദിനങ്ങള്‍ ഏതെല്ലാമെന്നു മോശ ഇങ്ങനെ ഇസ്രായേല്‍ജനത്തെ അറിയിച്ചു.
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 24 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27