bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Leviticus 15
Leviticus 15
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 16 →
1
സര്വേശ്വരന് മോശയോടും അഹരോനോടും അരുളിച്ചെയ്തു:
2
“ഇസ്രായേല്‍ജനത്തോടു പറയുക, ശുക്ലസ്രവമുള്ള പുരുഷന് അശുദ്ധനാണ്.
3
ഈ അശുദ്ധിയെ സംബന്ധിച്ച നിയമം ഇതാണ്. സ്രവം തുടര്‍ന്നാലും നിലച്ചാലും അത് അശുദ്ധിതന്നെ.
4
അയാളുടെ കിടക്കയും ഇരിപ്പിടവും അശുദ്ധമാണ്.
5
ആ കിടക്ക സ്പര്‍ശിക്കുന്നവന്‍ വസ്ത്രം അലക്കി കുളിച്ച് ശുദ്ധമാകണം. സൂര്യാസ്തമയംവരെ അയാള്‍ അശുദ്ധനായിരിക്കും.
6
സ്രവമുള്ളയാള്‍ ഇരുന്നിടത്ത്, ഇരിക്കാനിടയാകുന്നവന്‍ വസ്ത്രം അലക്കി കുളിച്ചു ശുദ്ധമാകണം. അയാള്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
7
സ്രവമുള്ളവനെ തൊടുന്നവന് വസ്ത്രം അലക്കി കുളിച്ചു ശുദ്ധമാകണം. സൂര്യാസ്തമയംവരെ അയാള്‍ അശുദ്ധനായിരിക്കും.
8
സ്രവമുള്ളവന്‍ ആരെയെങ്കിലും തുപ്പിയാല്‍ അവനും വസ്ത്രം അലക്കി കുളിച്ചു ശുദ്ധമാകണം. സൂര്യാസ്തമയംവരെ അയാള്‍ അശുദ്ധനായിരിക്കും.
9
സ്രവമുള്ളവന്‍ യാത്ര ചെയ്യാന്‍ ഉപയോഗിച്ച ജീനി അശുദ്ധമാണ്.
10
അയാള്‍ ഇരുന്ന ഏതെങ്കിലും വസ്തു സ്പര്‍ശിക്കുന്നയാള്‍ സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും. അത് എടുക്കുന്നവനും വസ്ത്രം അലക്കി കുളിച്ച് ശുദ്ധമാകണം. സൂര്യാസ്തമയംവരെ അയാള്‍ അശുദ്ധനായിരിക്കും.
11
സ്രവമുള്ളവന്‍ കൈ കഴുകാതെ ആരെയെങ്കിലും തൊട്ടാല്‍ അവനും വസ്ത്രം അലക്കി കുളിച്ച് ശുദ്ധമാകണം. സൂര്യാസ്തമയംവരെ അയാള്‍ അശുദ്ധനായിരിക്കും.
12
സ്രവമുള്ളവന്‍ തൊടുന്ന മണ്‍പാത്രം ഉടച്ചുകളയുകയും, മരപ്പാത്രം വെള്ളത്തില്‍ കഴുകുകയും വേണം.
13
സ്രവമുള്ളവന്‍ അതു നിന്നതിനുശേഷം ശുദ്ധീകരണത്തിനായി ഏഴു ദിവസം കാത്തിരിക്കണം; പിന്നെ വസ്ത്രം അലക്കി ഒഴുക്കുവെള്ളത്തില്‍ കുളിക്കണം. അപ്പോള്‍ അയാള്‍ ശുദ്ധനായിത്തീരും.
14
എട്ടാം ദിവസം രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ സര്‍വേശ്വരസന്നിധിയില്‍ തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല് കൊണ്ടുചെന്നു പുരോഹിതനെ ഏല്പിക്കണം.
15
പുരോഹിതന് അവയില്‍ ഒന്നിനെ പാപപരിഹാരയാഗമായും മറ്റതിനെ ഹോമയാഗമായും അര്‍പ്പിക്കണം. ഇങ്ങനെ സ്രവത്തില്‍നിന്നുള്ള അയാളുടെ ശുദ്ധീകരണത്തിനുവേണ്ടി സര്‍വേശ്വരസന്നിധിയില്‍ പ്രായശ്ചിത്തം ചെയ്യണം.
16
ബീജസ്രവണം ഉണ്ടായവന് ശരീരം മുഴുവന്‍ കഴുകി സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം.
17
ബീജം വീണ വസ്ത്രവും തോലും വെള്ളത്തില്‍ കഴുകണം. അവ സന്ധ്യവരെ അശുദ്ധമായിരിക്കും.
18
ഒരാള്‍ സ്ത്രീയോടൊപ്പം ശയിക്കുമ്പോള്‍ ബീജസ്രവണമുണ്ടായാല്‍ ഇരുവരും കുളിക്കുകയും സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കുകയും വേണം.
19
മാസമുറ അനുസരിച്ച് ആര്‍ത്തവം ഉണ്ടാകുന്ന സ്ത്രീ ഏഴു ദിവസത്തേക്ക് അശുദ്ധയായിരിക്കും. അവളെ സ്പര്‍ശിക്കുന്നവന്‍ സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം.
20
അശുദ്ധിയുടെ ദിനങ്ങളില്‍ അവള് കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്ന ഏതു സാധനവും അശുദ്ധമായിരിക്കും.
21
അവളുടെ കിടക്കയെ സ്പര്‍ശിക്കുന്നവന്‍ വസ്ത്രം അലക്കി കുളിച്ചശേഷം സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം.
22
അവള് ഇരുന്ന എന്തിലെങ്കിലും സ്പര്‍ശിക്കുന്നവന്‍ വസ്ത്രം അലക്കി കുളിച്ചശേഷം സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം.
23
അവളുടെ കിടക്കയോ ഇരിപ്പിടമോ സ്പര്‍ശിക്കുന്നവര്‍ സൂര്യാസ്തമയംവരെ അശുദ്ധരായിരിക്കും.
24
അശുദ്ധയായിരിക്കുന്നവളുടെ കൂടെ ശയിക്കുന്നയാള്‍ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും. അവന് കിടക്കുന്ന കിടക്കകളും അശുദ്ധമായിരിക്കും.
25
സ്ത്രീക്കു മാസമുറയല്ലാതെ അനേകം ദിവസങ്ങളിലേക്കു രക്തസ്രവം ഉണ്ടാകുകയോ, മാസമുറ ക്രമം വിട്ടു നീളുകയോ ചെയ്താല്‍ ഋതുകാലത്തെന്നപോലെ അവള് അശുദ്ധയായിരിക്കും.
26
രക്തസ്രവമുള്ള കാലത്തെല്ലാം ഋതുസമയത്തെപോലെ അവളുടെ കിടക്കയും ഇരിപ്പിടവും അശുദ്ധമായിരിക്കും.
27
അവയെ സ്പര്‍ശിക്കുന്നവരെല്ലാം അശുദ്ധരായിത്തീരും. അവര്‍ വസ്ത്രം അലക്കി കുളിച്ചശേഷം സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം.
28
രക്തസ്രവം നിന്നുകഴിഞ്ഞാലും അവള് ഏഴു ദിവസം കൂടി കാത്തിരിക്കണം; അതിനുശേഷം ശുദ്ധയായിത്തീരും.
29
എട്ടാം ദിവസം അവള് രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ, തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല് കൊണ്ടുപോയി പുരോഹിതനെ ഏല്പിക്കണം.
30
പുരോഹിതന് അവയില്‍ ഒന്നിനെ പാപപരിഹാരയാഗമായും മറ്റതിനെ ഹോമയാഗമായും അര്‍പ്പിക്കണം. ഇങ്ങനെ പുരോഹിതന് അവളുടെ രക്തസ്രവംമൂലമുള്ള അശുദ്ധിക്കു സര്‍വേശ്വരസന്നിധിയില്‍ പ്രായശ്ചിത്തം ചെയ്യണം.
31
ഇസ്രായേല്‍ജനത്തിന്റെ ഇടയിലുള്ള എന്റെ വിശുദ്ധനിവാസം അശുദ്ധമാക്കി ആ അശുദ്ധിയില്‍ അവര്‍ മരിക്കാതിരിക്കാന്‍ നിങ്ങള്‍ അവരെ അശുദ്ധിയില്‍നിന്ന് അകറ്റി നിര്‍ത്തണം.
32
ശുക്ലസ്രവമോ, ബീജസ്ഖലനമോ മൂലം അശുദ്ധനായിത്തീരുന്നവനെ സംബന്ധിച്ചുള്ള ചട്ടങ്ങളാണിവ;
33
മാസമുറ മൂലം അശുദ്ധയായവള്‍ക്കും സ്രവമുള്ള പുരുഷനും സ്ത്രീക്കും അശുദ്ധയായവളുടെ കൂടെ ശയിക്കുന്നവനുമുള്ള ചട്ടങ്ങള്‍ തന്നെ.
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 16 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
Recommended Reading
Commentary
Leviticus Commentaries
→
Devotional
Leviticus Devotional Guide
→
Get This Bible
BSI Study Bible
→