bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Leviticus 8
Leviticus 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 9 →
1
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
2
“അഹരോനെയും പുത്രന്മാരെയും ആനയിക്കുക; വസ്ത്രം, അഭിഷേകതൈലം, പാപപരിഹാരയാഗത്തിനുള്ള കാള, രണ്ട് ആണാടുകള്‍, ഒരു കുട്ടയില്‍ പുളിപ്പില്ലാത്ത അപ്പം എന്നിവയും കൊണ്ടുവരണം.
3
തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല് സമൂഹത്തെ മുഴുവന്‍ വിളിച്ചുകൂട്ടണം”.
4
അവിടുന്നു കല്പിച്ചതുപോലെ മോശ ചെയ്തു. തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല് ജനസമൂഹം ഒന്നിച്ചുകൂടി.
5
മോശ അവരോടു പറഞ്ഞു: “സര്വേശ്വരന് കല്പിച്ചതനുസരിച്ചാണ് ഞാന്‍ ഇങ്ങനെ ചെയ്തത്.”
6
മോശ അഹരോനെയും പുത്രന്മാരെയും മുമ്പോട്ടു കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകി; അഹരോനെ കുപ്പായം ധരിപ്പിച്ച് അരപ്പട്ട കെട്ടി മേലങ്കി അണിയിച്ചു.
7
അവയുടെമേല്‍ ഏഫോദ് ചാര്‍ത്തി, വിദഗ്ദ്ധമായി നെയ്തെടുത്ത അതിന്റെ പട്ട അരയില്‍ ചുറ്റി.
8
നെഞ്ചില്‍ മാര്‍ച്ചട്ട ധരിപ്പിച്ച് അതില്‍ ഊറീമും തുമ്മീമും വച്ചു.
9
ശിരോവസ്ത്രം ധരിപ്പിച്ച് അതിന്റെ മുന്‍ഭാഗത്തു സര്വേശ്വരന് മോശയോടു കല്പിച്ചതുപോലെ സമര്‍പ്പണത്തിന്റെ ചിഹ്നമായി വിശുദ്ധകിരീടമായ പൊന്തകിട് അണിയിച്ചു.
10
പിന്നീട് മോശ അഭിഷേകതൈലം എടുത്തു വിശുദ്ധകൂടാരവും അതിലുള്ള എല്ലാ വസ്തുക്കളും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
11
തൈലം അല്പം എടുത്തു യാഗപീഠത്തിനുമേല്‍ ഏഴു പ്രാവശ്യം തളിച്ച് യാഗപീഠവും അതിലുള്ള ഉപകരണങ്ങളും വെള്ളമെടുക്കുന്ന തൊട്ടിയും അതിന്റെ പീഠവും അഭിഷേകം ചെയ്ത് ശുദ്ധീകരിച്ചു.
12
പിന്നെ അഹരോനെ ശിരസ്സില്‍ തൈലാഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
13
സര്വേശ്വരന് തന്നോടു കല്പിച്ചിരുന്നതുപോലെ മോശ അഹരോന്റെ പുത്രന്മാരെ മുന്നോട്ടു കൊണ്ടുവന്ന് അവരെ അങ്കിയും അരപ്പട്ടയും തൊപ്പിയും ധരിപ്പിച്ചു.
14
പിന്നീട് പാപപരിഹാരയാഗത്തിനുള്ള കാളയെ കൊണ്ടുവന്നു; അഹരോനും പുത്രന്മാരും അതിന്റെ തലയില്‍ കൈകള്‍ വച്ചു.
15
മോശ അതിനെ കൊന്നു രക്തമെടുത്തു വിരല്‍കൊണ്ടു യാഗപീഠത്തിന്റെ നാലു വശത്തുമുള്ള കൊമ്പുകളില്‍ പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു. ശേഷിച്ച രക്തം യാഗപീഠത്തിന്റെ ചുവട്ടില്‍ ഒഴിച്ചു. അങ്ങനെ അതു ശുദ്ധീകരിച്ചു പാപപരിഹാരയാഗത്തിനു സജ്ജമാക്കി.
16
യാഗമൃഗത്തിന്റെ കുടലിലുള്ള മേദസ്സു മുഴുവന്‍, കരളിന്റെ നെയ്വല, വൃക്കകള്‍ രണ്ടും, അവയിലുള്ള മേദസ്സ് എന്നിവ എടുത്ത് ഹോമയാഗപീഠത്തില്‍ ദഹിപ്പിച്ചു.
17
അവിടുന്നു മോശയോട് കല്പിച്ചിരുന്നതുപോലെ കാളയുടെ തോലും മാംസവും ചാണകവും പാളയത്തിനു വെളിയില്‍വച്ചു ദഹിപ്പിച്ചു.
18
അതിനുശേഷം മോശ ഹോമയാഗത്തിനുള്ള മുട്ടാടിനെ കൊണ്ടുവന്നു. അഹരോനും പുത്രന്മാരും അതിന്റെ തലയില്‍ കൈകള്‍ വച്ചു.
19
മോശ അതിനെ കൊന്നു രക്തം യാഗപീഠത്തിനു ചുറ്റും തളിച്ചു.
20
ആടിനെ കഷണങ്ങളായി നുറുക്കിയശേഷം തലയും കഷണങ്ങളും കൊഴുപ്പും ദഹിപ്പിച്ചു.
21
കുടലും കാലുകളും വെള്ളത്തില്‍ കഴുകി. മുട്ടാടിനെ മുഴുവന്‍ മോശ യാഗപീഠത്തില്‍ സര്‍വേശ്വരനു പ്രസാദമുള്ള സൗരഭ്യമായ ഹോമയാഗമായി അവിടുത്തെ കല്പനപോലെ സമര്‍പ്പിച്ചു.
22
പിന്നീടു മോശ രണ്ടാമത്തെ മുട്ടാടിനെ പുരോഹിതാഭിഷേകത്തിനുവേണ്ടി കൊണ്ടുവന്നു. അഹരോനും പുത്രന്മാരും അതിന്റെ തലയില്‍ കൈകള്‍ വച്ചു.
23
മോശ അതിനെ കൊന്ന്, രക്തത്തില്‍ ഒരംശം അഹരോന്റെ വലതുകാതിന്റെ അറ്റത്തും വലതുകൈയുടെയും വലതുകാലിന്റെയും തള്ളവിരലുകളിലും പുരട്ടി.
24
അഹരോന്റെ പുത്രന്മാരെയും മുന്നോട്ട് ആനയിച്ച് അവരുടെ വലതുകാതിന്റെ അറ്റങ്ങളിലും വലതുകൈയുടെയും വലതുകാലിന്റെയും തള്ളവിരലുകളിലും മോശ രക്തത്തിന്റെ ഒരംശം പുരട്ടി. ശേഷിച്ച രക്തം മോശ യാഗപീഠത്തിനു ചുറ്റും തളിച്ചു.
25
പിന്നെ അദ്ദേഹം മേദസ്സും തടിച്ചവാലും കുടലിലെയും കരളിന്റെ നെയ്‍വലയിലെയും മേദസ്സും മേദസ്സോടുകൂടിയ വൃക്കകളും വലതു തുടയും എടുത്തു.
26
സര്‍വേശ്വരന്റെ സന്നിധിയില്‍ സമര്‍പ്പിച്ചിരുന്ന അപ്പക്കുട്ടയില്‍നിന്നു പുളിപ്പില്ലാത്ത ഒരു അപ്പവും എണ്ണ ചേര്‍ത്തുണ്ടാക്കിയ ഒരു അപ്പവും ഒരു അടയും എടുത്തു.
27
അവ മേദസ്സിന്റെയും തുടയുടെയും മീതെ വച്ചു.
28
മോശ അവയെല്ലാം അഹരോന്റെയും പുത്രന്മാരുടെയും കൈയില്‍ കൊടുത്തു. അവര്‍ അത് നീരാജനവഴിപാടായി സര്വേശ്വരന് അര്‍പ്പിച്ചു. മോശ അത് അവരുടെ കൈകളില്‍നിന്നു വാങ്ങി യാഗപീഠത്തില്‍ ഹോമയാഗത്തോടൊപ്പം ദഹിപ്പിച്ചു. അതു സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യമുള്ള പുരോഹിതാഭിഷേകത്തിനുള്ള യാഗമാകുന്നു.
29
മോശ മൃഗത്തിന്റെ നെഞ്ചെടുത്തു സര്‍വേശ്വരന്റെ സന്നിധിയില്‍ നീരാജനാര്‍പ്പണം ചെയ്തു. അവിടുന്നു കല്പിച്ചിരുന്നതുപോലെ പൗരോഹിത്യാഭിഷേകത്തിനുള്ള ആണ്‍ചെമ്മരിയാടില്‍ മോശയ്ക്കുള്ള പങ്ക് അതായിരുന്നു.
30
മോശ അഭിഷേകതൈലത്തിന്റെ ഒരംശവും യാഗപീഠത്തിനുള്ള രക്തത്തിന്റെ ഒരംശവുമെടുത്ത് അഹരോന്റെയും പുത്രന്മാരുടെയും അവരുടെ വസ്ത്രത്തിന്റെയുംമേല്‍ തളിച്ചു. അങ്ങനെ അവരെയും അവരുടെ വസ്ത്രങ്ങളെയും ശുദ്ധീകരിച്ചു.
31
മോശ അഹരോനോടും പുത്രന്മാരോടും പറഞ്ഞു: “സര്വേശ്വരന് എന്നോടു കല്പിച്ചിരുന്നതുപോലെ മാംസം എടുത്തു തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല് കൊണ്ടുപോയി വേവിച്ച് പൗരോഹിത്യാഭിഷേകത്തിന് അര്‍പ്പിച്ച കുട്ടയിലെ അപ്പത്തോടുകൂടി ഭക്ഷിക്കണം.
32
ശേഷിക്കുന്ന മാംസവും അപ്പവും ദഹിപ്പിച്ചുകളയണം.
33
പൗരോഹിത്യാഭിഷേകത്തോടു ചേര്‍ന്ന കര്‍മങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ഏഴു ദിവസത്തേക്കു നിങ്ങള്‍ തിരുസാന്നിധ്യകൂടാരത്തിന്റെ വാതിലിനു പുറത്തുപോകരുത്. പൗരോഹിത്യാഭിഷേക കര്‍മങ്ങള്‍ക്ക് ഏഴു ദിവസമാണു വേണ്ടത്.
34
നിങ്ങളുടെ പാപപരിഹാരത്തിനുവേണ്ടി ഇന്ന് അനുഷ്ഠിച്ചതുപോലെ ചെയ്യാന്‍ സര്വേശ്വരന് കല്പിച്ചിട്ടുണ്ട്.
35
അവിടുന്നു കല്പിച്ചതുപോലെ ചെയ്തുകൊണ്ടു നിങ്ങള്‍ ഏഴു നാള് രാപ്പകല്‍ തിരുസാന്നിധ്യകൂടാരത്തിന്റെ മുമ്പില്‍ നില്‍ക്കണം. അല്ലെങ്കില്‍ നിങ്ങള്‍ മരിക്കും. അതാണ് എനിക്കു ലഭിച്ച കല്പന”.
36
അഹരോനും പുത്രന്മാരും സര്വേശ്വരന് മോശയിലൂടെ നല്കിയ കല്പനകളെല്ലാം പാലിച്ചു.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27