bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Leviticus 17
Leviticus 17
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 18 →
1
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
2
“അഹരോനോടും പുത്രന്മാരോടും ഇസ്രായേല്‍ജനത്തോടും ദൈവം ഇങ്ങനെ കല്പിക്കുന്നു എന്നു പറയുക:
3
ഇസ്രായേല്യരില്‍ ആരെങ്കിലും യാഗമൃഗമായി അര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാളയെയോ ചെമ്മരിയാട്ടിന്‍കുട്ടിയെയോ കോലാടിനെയോ പാളയത്തിനു പുറത്തോ അകത്തോ വച്ചു കൊല്ലുകയും
4
അതിനെ തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല് തിരുനിവാസത്തിനു മുമ്പാകെ കൊണ്ടുവന്നു സര്വേശ്വരന് അര്‍പ്പിക്കാതിരിക്കുകയും ചെയ്താല്‍ അവന്റെമേല്‍ രക്തപാതകക്കുറ്റമുണ്ട്. രക്തംചൊരിഞ്ഞ അവനെ സമൂഹഭ്രഷ്ടനാക്കണം.
5
ഇസ്രായേല്‍ജനം യാഗങ്ങള്‍ പുറത്തുവച്ചു നടത്താതെ തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല് സര്‍വേശ്വരസന്നിധിയില്‍ പുരോഹിതന്റെ അടുത്തുകൊണ്ടുവന്നു സമാധാനയാഗമായി അര്‍പ്പിക്കാന്‍ വേണ്ടിയാണ് ഈ നിയമം.
6
പുരോഹിതന് അവയുടെ രക്തം തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കലുള്ള സര്‍വേശ്വരന്റെ യാഗപീഠത്തില്‍ തളിക്കുകയും മേദസ്സ് സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യമായി ദഹിപ്പിക്കുകയും വേണം.
7
ഇസ്രായേല്‍ജനം പണ്ടത്തെപ്പോലെ ദൈവത്തോട് അവിശ്വസ്തത കാട്ടി ഭൂതങ്ങള്‍ക്ക് യാഗം അര്‍പ്പിക്കാതിരിക്കാനാണ് ഇത്. അവര്‍ പാലിക്കേണ്ട ശാശ്വതനിയമമാണിത്.
8
ഇസ്രായേല്‍ജനത്തിലോ അവരുടെ ഇടയില്‍ പാര്‍ക്കുന്ന വിദേശികളിലോ ആരെങ്കിലും ഹോമയാഗമോ മറ്റു യാഗമോ അര്‍പ്പിക്കുമ്പോള്‍
9
അതു തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല് കൊണ്ടുവന്നു സര്വേശ്വരന് അര്‍പ്പിക്കാതിരുന്നാല്‍ അവനെ സമൂഹഭ്രഷ്ടനാക്കണം.
10
ഇസ്രായേല്‍ജനത്തിലോ അവരുടെ ഇടയിലെ വിദേശികളിലോ ആരെങ്കിലും രക്തം ഭക്ഷിച്ചാല്‍ ഞാന്‍ അവനെ ദ്വേഷിക്കും. സ്വന്തജനങ്ങളില്‍നിന്നു ഞാന്‍ അവനെ വിച്ഛേദിക്കും.
11
ശരീരത്തിന്റെ ജീവന് രക്തത്തിലാകുന്നു. അതുകൊണ്ട് യാഗപീഠത്തില്‍ അര്‍പ്പിച്ചു നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാന്‍ ഞാന്‍ അതു നല്കിയിരിക്കുന്നു. ജീവന് അടങ്ങിയ രക്തമാണ് പാപപരിഹാരം ചെയ്യുന്നത്.
12
അതുകൊണ്ട് എന്റെ കല്പന ഇതാണ്: ഇസ്രായേല്‍ജനത്തിലോ അവരുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശികളിലോ ആരും രക്തം ഭക്ഷിക്കരുത്.
13
ഇസ്രായേല്‍ജനത്തിലോ അവരുടെ ഇടയിലെ പരദേശികളിലോ ആരെങ്കിലും ഭക്ഷ്യയോഗ്യമായ മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാല്‍ അതിന്റെ രക്തം ചോര്‍ത്തിക്കളഞ്ഞ് മണ്ണിട്ടു മൂടണം.
14
ജീവികളുടെ ജീവന് അവയുടെ രക്തത്തിലാകയാലാണ് ഒന്നിന്റെയും രക്തം ഭക്ഷിക്കരുത് എന്ന് ഇസ്രായേല്‍ജനത്തോടു ഞാന്‍ കല്പിച്ചത്. അതു ഭക്ഷിക്കുന്നവനെ സമൂഹഭ്രഷ്ടനാക്കണം.
15
താനേ ചത്തതോ മറ്റു മൃഗങ്ങള്‍ കടിച്ചു കീറിയതോ ആയ ജീവികളെ ഭക്ഷിക്കുന്നവന് സ്വദേശി ആയാലും പരദേശി ആയാലും വസ്ത്രം അലക്കി കുളിച്ചശേഷം സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം. അതിനുശേഷം അവന് ശുദ്ധനാകും.
16
വസ്ത്രം അലക്കി കുളിക്കാതെയിരുന്നാല്‍ അവന് കുറ്റക്കാരനായിരിക്കും.
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 18 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27