bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Leviticus 21
Leviticus 21
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 22 →
1
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
2
അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയുക:
3
ഏറ്റവും അടുത്ത ചാര്‍ച്ചക്കാരായ മാതാവ്, പിതാവ്, പുത്രന്, പുത്രി, സഹോദരന്, അവിവാഹിതയായ സഹോദരി എന്നിവരൊഴികെ ആരുടെയും മൃതശരീരത്തെ സ്പര്‍ശിച്ചു നിങ്ങള്‍ അശുദ്ധരാകരുത്.
4
ജനത്തിനു നായകനായ അവന് അശുദ്ധനാകരുതല്ലോ.
5
പുരോഹിതന്മാര് ദുഃഖസൂചകമായി തല മുണ്ഡനം ചെയ്യുകയോ താടിയുടെ അരികു വടിക്കുകയോ ശരീരത്തില്‍ മുറിവുണ്ടാക്കുകയോ ചെയ്യരുത്.
6
ദൈവത്തിന്റെ നാമം അശുദ്ധമാക്കാതെ, അവര്‍ തങ്ങളുടെ ദൈവത്തിനുവേണ്ടി വിശുദ്ധരായിരിക്കണം. അവരാണല്ലോ സര്‍വേശ്വരനു ദഹനയാഗങ്ങളും കാഴ്ചയപ്പങ്ങളും അര്‍പ്പിക്കുന്നത്.
7
പുരോഹിതന് ദൈവത്തിനു വിശുദ്ധനായതിനാല്‍ വേശ്യയെയോ, അശുദ്ധി വന്നവളെയോ, പരിത്യക്തയെയോ വിവാഹം ചെയ്യരുത്.
8
നിന്റെ ദൈവത്തിനു കാഴ്ചയപ്പം അര്‍പ്പിക്കുന്നവനായതുകൊണ്ട് പുരോഹിതനെ വിശുദ്ധീകരിച്ചു വേര്‍തിരിക്കണം. അവന് നിങ്ങള്‍ക്കുവേണ്ടിയും വിശുദ്ധനായിരിക്കണം. നിങ്ങളെ വിശുദ്ധീകരിക്കുന്ന സര്‍വേശ്വരനായ ഞാന്‍ വിശുദ്ധനാകുന്നു.
9
പുരോഹിതപുത്രി വേശ്യാവൃത്തിയിലേര്‍പ്പെട്ടാല്‍ അവള് പിതാവിനെയും അശുദ്ധനാക്കുകയാണ്. അവളെ ദഹിപ്പിച്ചുകളയണം.
10
അഭിഷേകതൈലം തലയില്‍ വീണിട്ടുള്ളവനും പൗരോഹിത്യവസ്ത്രം ധരിക്കുന്നതിനു പ്രതിഷ്ഠിക്കപ്പെട്ടവനുമായ മഹാപുരോഹിതന് തലമുടി കോതാതെ വൃത്തികേടായി ഇടരുത്; വസ്ത്രം കീറുകയും അരുത്.
11
പിതാവിന്റെയോ മാതാവിന്റെയോ ആയാല്പോലും മൃതശരീരത്തെ സമീപിച്ച് അവന് അശുദ്ധനാകരുത്.
12
പുരോഹിതന് വിശുദ്ധമന്ദിരത്തിനു പുറത്തു പോകുകയോ തന്റെ ദൈവത്തിന്റെ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയോ അരുത്. തന്റെ ദൈവത്തിന്റെ അഭിഷേകതൈലത്താല്‍ അവന് വേര്‍തിരിക്കപ്പെട്ടവനാണല്ലോ. ഞാന്‍ സര്‍വേശ്വരനാകുന്നു.
13
കന്യകയെ മാത്രമേ അവന് വിവാഹം ചെയ്യാവൂ.
14
വിധവയെയോ, വിവാഹമോചനം നടത്തിയവളെയോ, അശുദ്ധയായി തീര്‍ന്നിട്ടുള്ളവളെയോ, വേശ്യയെയോ വിവാഹം ചെയ്യരുത്. സ്വജനത്തില്‍നിന്ന് ഒരു കന്യകയെത്തന്നെ വിവാഹം ചെയ്യണം.
15
അങ്ങനെ അവന് സ്വന്തം മക്കളെ സ്വജനമധ്യേ പവിത്രരായി സൂക്ഷിക്കട്ടെ. ഞാന്‍ അവനെ ശുദ്ധീകരിക്കുന്ന സര്‍വേശ്വരനാകുന്നു.
16
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: അഹരോനോടു പറയുക,
17
നിന്റെ പിന്തലമുറക്കാരില് അംഗവൈകല്യമുള്ള ആരും ദൈവത്തിനു കാഴ്ചയപ്പം അര്‍പ്പിക്കരുത്.
18
അന്ധന്, മുടന്തന്‍, വികലമുഖന്‍, അംഗത്തിനു ക്രമത്തിലേറെ നീളമുള്ളവന്‍,
19
കൈയോ കാലോ ഒടിഞ്ഞവന്,
20
കൂനന്‍, മുണ്ടന്‍, വിരൂപാക്ഷന്, ചര്‍മരോഗി, ഷണ്ഡന് എന്നിങ്ങനെ വൈകല്യമുള്ള ആരും അടുത്തുവരരുത്.
21
പുരോഹിതനായ അഹരോന്റെ പിന്ഗാമികളില് അംഗവൈകല്യമുള്ള ആരും സര്‍വേശ്വരനു ദഹനയാഗങ്ങളര്പ്പിക്കാന് അടുത്തുവരരുത്.
22
എനിക്കു സമര്‍പ്പിച്ച വിശുദ്ധവും അതിവിശുദ്ധവുമായ ഭോജ്യം അവര്‍ക്കു ഭക്ഷിക്കാം.
23
എന്നാല്‍ അംഗവൈകല്യമുള്ളവന്‍ തിരശ്ശീലയുടെയോ യാഗപീഠത്തിന്റെയോ അടുത്തുവന്ന് എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കരുത്. ഞാന്‍ അവയെ ശുദ്ധീകരിക്കുന്ന സര്‍വേശ്വരനാകുന്നു”.
24
മോശ ഇവയെല്ലാം അഹരോനോടും പുത്രന്മാരോടും എല്ലാ ഇസ്രായേല്‍ജനത്തോടും പറഞ്ഞു.
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 22 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27