bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Leviticus 24
Leviticus 24
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 25 →
1
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
2
“ദീപം നിരന്തരം കത്തിക്കൊണ്ടിരിക്കാന്‍ ഒലിവില്‍നിന്ന് ഇടിച്ചെടുത്ത ശുദ്ധമായ ഒലിവെണ്ണ കൊണ്ടുവരാന്‍ ജനത്തോടു കല്പിക്കുക.
3
തിരുസാന്നിധ്യകൂടാരത്തില്‍ സാക്ഷ്യപെട്ടകം മറയ്ക്കുന്ന തിരശ്ശീലയ്ക്കു പുറത്തു സൂര്യാസ്തമയംമുതല്‍ പ്രഭാതംവരെ തുടര്‍ച്ചയായി അഹരോന് അത് ഒരുക്കിവയ്ക്കണം. നിങ്ങളുടെ തലമുറകള്‍ എന്നും അനുഷ്ഠിക്കേണ്ട ചട്ടമാണിത്.
4
സര്‍വേശ്വരന്റെ സന്നിധിയില്‍ പൊന്‍തണ്ടിന്മേല്‍ അഹരോന് നിരന്തരം ദീപം തെളിക്കണം.
5
നേരിയ മാവുകൊണ്ട് പന്ത്രണ്ട് അപ്പം ചുടണം. രണ്ടിടങ്ങഴി മാവുകൊണ്ടുള്ളതായിരിക്കണം ഓരോ അപ്പവും.
6
ആറ് അപ്പം വീതമുള്ള രണ്ട് അടുക്കായി അവ തിരുസാന്നിധ്യകൂടാരത്തിലുള്ള പൊന്‍പീഠത്തില്‍ വയ്ക്കണം.
7
ഓരോ അടുക്കിന്മേലും ശുദ്ധമായ കുന്തുരുക്കം വിതറണം. സര്‍വേശ്വരനു ദഹനയാഗമായി അപ്പം അര്‍പ്പിക്കുന്നതിനെ ഇതു സൂചിപ്പിക്കുന്നു.
8
ഓരോ ശബത്തിലും ഇസ്രായേല്‍ജനത്തില്‍നിന്ന് അപ്പം വാങ്ങി സര്‍വേശ്വരന്റെ സന്നിധിയില്‍ അഹരോന് അടുക്കിവയ്ക്കണം. ഇതു ശാശ്വതനിയമമാകുന്നു.
9
അപ്പം അഹരോനും പുത്രന്മാര്ക്കുമുള്ളതാണ്. സര്‍വേശ്വരനു ദഹനയാഗമായി അര്‍പ്പിച്ചതിന്റെ ഓഹരിയായതിനാല്‍ അത് അതിവിശുദ്ധമാകുന്നു; അവ വിശുദ്ധസ്ഥലത്തു വച്ചു തന്നെ ഭക്ഷിക്കണം; അത് അവര്‍ക്കുള്ള സ്ഥിരാവകാശമാണ്.
10
ഈജിപ്തുകാരനായ ഒരുവന് ഇസ്രായേല്യസ്‍ത്രീയില്‍ ജനിച്ച മകനും ഒരു ഇസ്രായേല്‍ക്കാരനുമായി ഒരിക്കല്‍ പാളയത്തില്‍വച്ചു വഴക്കുണ്ടായി.
11
അവന് സര്‍വേശ്വരന്റെ നാമത്തെ ദുഷിക്കുകയും ശപിക്കുകയും ചെയ്തു. ജനം അവനെ മോശയുടെ മുമ്പില്‍ കൊണ്ടുവന്നു. ദാന്‍ഗോത്രത്തില്‍പ്പെട്ട ദിബ്രിയുടെ പുത്രിയായ ശെലോമീത്തായിരുന്നു അവന്റെ അമ്മ.
12
സര്‍വേശ്വരന്റെ ഹിതം വെളിപ്പെടുംവരെ അവര്‍ അവനെ തടവില്‍ വച്ചു.
13
ദൈവം മോശയോട് അരുളിച്ചെയ്തു:
14
“ദൈവനാമം ദുഷിച്ചവനെ പാളയത്തിനു പുറത്തു കൊണ്ടുപോകുക. അവന് പറഞ്ഞതു കേട്ടവരെല്ലാം അവന്റെ തലയില്‍ കൈ വച്ചശേഷം ജനം അവനെ കല്ലെറിയട്ടെ.
15
ഇസ്രായേല്‍ജനത്തോടു പറയുക, ദൈവത്തെ ദുഷിക്കുന്നവന്‍ തന്റെ കുറ്റത്തിനുള്ള ശിക്ഷ അനുഭവിക്കണം.
16
സര്‍വേശ്വരന്റെ നാമത്തെ ദുഷിക്കുന്നവന്‍ വധിക്കപ്പെടുകതന്നെ വേണം. സമൂഹം ഒന്നുചേര്‍ന്ന് അവനെ തീര്‍ച്ചയായും കല്ലെറിയണം. സര്‍വേശ്വരനാമം ദുഷിക്കുന്നവന്‍ സ്വദേശിയോ പരദേശിയോ ആകട്ടെ, വധശിക്ഷ നല്‍കണം.
17
കൊലപാതകി വധിക്കപ്പെടണം.
18
അന്യന്റെ മൃഗത്തെ കൊല്ലുന്നവന് പകരം മൃഗത്തെ കൊടുക്കണം. ജീവനു പകരം ജീവന്.
19
അയല്ക്കാരന് അംഗഭംഗം വരുത്തുന്നവനോട് അതേ വിധം പകരം ചെയ്യണം.
20
ഒടിവിന് ഒടിവ്, കണ്ണിനു കണ്ണ്, പല്ലിന് പല്ല് ഇങ്ങനെ അംഗഭംഗം വരുത്തിയതിന് അതുതന്നെ പകരം ചെയ്യണം.
21
മൃഗത്തെ കൊന്നാല്‍ പകരം മൃഗത്തെ കൊടുത്താല്‍ മതി. എന്നാല്‍ മനുഷ്യനെ കൊല്ലുന്നവന് വധശിക്ഷ അനുഭവിക്കണം.
22
സ്വദേശിയും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയും പാലിക്കേണ്ട നിയമം ഒന്നുതന്നെ. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
23
തിരുനാമം ദുഷിച്ചവനെ പാളയത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലാന്‍ മോശ ഇസ്രായേല്‍ജനത്തോട് ആജ്ഞാപിച്ചു. അവിടുന്നു മോശയോടു കല്പിച്ചതുപോലെ അവര്‍ പ്രവര്‍ത്തിച്ചു.
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 25 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27