bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Leviticus 27
Leviticus 27
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
1
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
2
“ഇസ്രായേല്‍ജനത്തോടു പറയുക. ആരെങ്കിലും ഒരു വ്യക്തിയെ പ്രത്യേക വഴിപാടായി സര്‍വേശ്വരനു സമര്‍പ്പിക്കുകയാണെങ്കില്‍ അവന്റെ വില കണക്കാക്കേണ്ടത് ഇങ്ങനെയാണ്.
3
ഇരുപതിനും അറുപതിനും മധ്യേ പ്രായമുള്ള പുരുഷന്റെ മതിപ്പുവില വിശുദ്ധമന്ദിരത്തിലെ തോതനുസരിച്ച് അമ്പതു ശേക്കെല്‍ വെള്ളി.
4
സ്ത്രീയാണെങ്കില്‍ മുപ്പതു ശേക്കെല്‍ വെള്ളി.
5
അഞ്ചുമുതല്‍ ഇരുപതു വയസ്സുവരെയുള്ള ആണിന് ഇരുപതും പെണ്ണിനു പത്തും ശേക്കെല്‍ വെള്ളി.
6
ഒരു മാസംമുതല്‍ അഞ്ചു വയസ്സുവരെ പ്രായമുള്ള ആണ്‍കുട്ടിക്ക് അഞ്ചും; പെണ്‍കുട്ടിക്കു മൂന്നും ശേക്കെല്‍ മതിപ്പുവില കൊടുക്കണം.
7
അറുപതുമുതല്‍ മേലോട്ടു പ്രായമുള്ള പുരുഷനു പതിനഞ്ചും സ്ത്രീക്കു പത്തും ശേക്കെല്‍ വെള്ളി ആയിരിക്കണം മതിപ്പുവില.
8
എന്നാല്‍ മതിപ്പുവില കൊടുക്കാന്‍ നിവൃത്തിയില്ലാത്തവിധം ഒരാള്‍ ദരിദ്രനായിത്തീര്‍ന്നാല്‍ അയാളെ പുരോഹിതന്റെ മുമ്പില്‍ കൊണ്ടുവരണം. വഴിപാടു കഴിച്ചവന്റെ കഴിവിനൊത്ത് ഒരു വില പുരോഹിതന് നിശ്ചയിക്കും.
9
സര്‍വേശ്വരനു വഴിപാടായി അര്‍പ്പിക്കുന്നത് ഒരു മൃഗത്തെയാണെങ്കില്‍, ആ മൃഗം സര്‍വേശ്വരനു വിശുദ്ധമായിരിക്കും.
10
അതിനെ മറ്റൊന്നുമായി വച്ചുമാറരുത്. നല്ലതിനു പകരം ചീത്തയോ, ചീത്തയ്ക്കു പകരം നല്ലതോ വയ്ക്കരുത്. ഒരു മൃഗത്തിനു പകരം മറ്റൊന്നിനെ കൊടുത്താല്‍ രണ്ടും സര്‍വേശ്വരനുള്ളതായിരിക്കും.
11
സര്വേശ്വരന് അര്‍പ്പിച്ചുകൂടാത്ത അശുദ്ധമൃഗത്തെയാണു വഴിപാടര്‍പ്പിക്കുന്നതെങ്കില്‍ അതിനെ പുരോഹിതന്റെ മുമ്പില്‍ കൊണ്ടുവരണം.
12
നന്മതിന്മകള് കണക്കാക്കി പുരോഹിതന് അതിനു വില നിശ്ചയിക്കും. പുരോഹിതനായ നീ നിശ്ചയിക്കുന്നതുതന്നെ അതിന്റെ വില.
13
അതിനെ വീണ്ടെടുക്കണമെങ്കില്‍ മതിപ്പുവിലയും അതിന്റെ അഞ്ചിലൊന്നും കൊടുക്കണം.
14
ഒരാള്‍ തന്റെ വീട് സര്‍വേശ്വരനു സമര്‍പ്പിച്ചാല്‍ അതിന്റെ ഗുണദോഷങ്ങള്‍ നോക്കി പുരോഹിതന് വില നിശ്ചയിക്കണം. പുരോഹിതന് നിശ്ചയിക്കുന്നതുതന്നെ അതിന്റെ വില.
15
വീടു സമര്പ്പിച്ചവന് അതു വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മതിപ്പുവിലയോടുകൂടി അഞ്ചിലൊന്നു ചേര്‍ത്തു കൊടുക്കണം. അപ്പോള്‍ വീട് അവന്റേതായിത്തീരും.
16
ഒരുവന് തനിക്ക് അവകാശമായി ലഭിച്ച നിലത്തില്‍ ഒരു ഭാഗം സര്‍വേശ്വരനു സമര്‍പ്പിച്ചാല്‍ അതിന്റെ മതിപ്പുവില നിശ്ചയിക്കേണ്ടത് വിതയ്‍ക്കുന്നതിനുവേണ്ട വിത്തിന്റെ അളവനുസരിച്ചാണ്. ഒരു ഹോമര്‍ ബാര്‍ലി വിതയ്ക്കാവുന്ന നിലത്തിനു വില അമ്പതു ശേക്കെല്‍ വെള്ളി.
17
നിലം സമര്‍പ്പിക്കുന്നതു ജൂബിലിവര്‍ഷമാണെങ്കില്‍ മുഴുവന്‍ വിലയും കൊടുക്കണം.
18
ജൂബിലിവര്‍ഷത്തിനു ശേഷമാണെങ്കില്‍ അടുത്ത ജൂബിലിവരെയുള്ള വര്‍ഷങ്ങള്‍ കണക്കാക്കി പുരോഹിതന് മതിപ്പുവിലയില്‍ ഇളവ് അനുവദിക്കണം.
19
നിലം സമര്പ്പിച്ചവന് അതു വീണ്ടെടുക്കണമെങ്കില്‍ വിലയോടുകൂടി അഞ്ചിലൊന്നു ചേര്‍ത്തു കൊടുത്താല്‍ മതി; അത് അവനു ലഭിക്കും.
20
എന്നാല്‍ നിലം വീണ്ടെടുക്കാതിരിക്കുകയോ, മറ്റൊരാളിനു വില്ക്കുകയോ ചെയ്താല്‍ പിന്നീടു വീണ്ടെടുക്കാവുന്നതല്ല.
21
എന്നാല്‍ ജൂബിലിവര്‍ഷം അത് സ്വതന്ത്രമാകുമ്പോള്‍ സമര്‍പ്പിത വസ്തു എന്നപോലെ സര്‍വേശ്വരനുള്ളതായിരിക്കും. അതു സര്‍വേശ്വരനു വിശുദ്ധമാണ്. അതിന്റെ അവകാശം പുരോഹിതനുള്ളതാണ്.
22
അവകാശമായി ലഭിക്കാതെ വിലകൊടുത്തു വാങ്ങിയ നിലം ദൈവത്തിനു അര്‍പ്പിച്ചാല്‍,
23
പുരോഹിതന് അടുത്ത ജൂബിലിവരെയുള്ള വര്‍ഷങ്ങള്‍ കണക്കാക്കി വില നിശ്ചയിക്കണം. മതിപ്പുവില അന്നുതന്നെ സര്‍വേശ്വരനു സമര്‍പ്പിക്കണം. അതു സര്‍വേശ്വരനു വിശുദ്ധമായിരിക്കും.
24
ജൂബിലിവര്‍ഷമാകുമ്പോള്‍ മുന്നുടമയ്‍ക്കുതന്നെ ആ നിലം തിരികെ കൊടുക്കണം.
25
മതിപ്പുവില കണക്കാക്കുന്നത് വിശുദ്ധമന്ദിരത്തിലെ നിരക്കനുസരിച്ച് ശേക്കെലിന് ഇരുപതു ഗേരാ വെള്ളി ആയിരിക്കണം.
26
മൃഗങ്ങളുടെ കടിഞ്ഞൂല്‍കുട്ടികള്‍ സര്‍വേശ്വരനുള്ളതാകയാല്‍ അവയെ സര്‍വേശ്വരനു സമര്‍പ്പിക്കരുത്. മാടായാലും ആടായാലും അതു സര്‍വേശ്വരനുള്ളതാകുന്നു.
27
അശുദ്ധമൃഗമാണെങ്കില്‍ മതിപ്പുവിലയും അതിന്റെ അഞ്ചിലൊന്നുംകൂടി കൊടുത്ത് അതിനെ വീണ്ടെടുക്കണം. വീണ്ടെടുക്കുന്നില്ലെങ്കില്‍ അതിനെ മതിപ്പുവിലയ്ക്കു വില്‍ക്കാം.
28
ഉഴിഞ്ഞു സമര്‍പ്പിച്ചതൊന്നും-മനുഷ്യനോ, മൃഗമോ, അവകാശപ്പെട്ട നിലമോ-ആകട്ടെ വില്‍ക്കാനും വീണ്ടെടുക്കാനും പാടില്ല. അവ സര്വേശ്വരന് അതിവിശുദ്ധമാകുന്നു.
29
ഉഴിഞ്ഞു സമര്‍പ്പിച്ചതു മനുഷ്യനെ ആയാല്പോലും വീണ്ടെടുത്തുകൂടാ; അയാളെ വധിക്കണം.
30
നിലത്തിലെ ധാന്യങ്ങളും വൃക്ഷങ്ങളും ഉള്‍പ്പെടെ എല്ലാ വിളവിന്റെയും ദശാംശം സര്‍വേശ്വരനുള്ളതാണ്. അതു സര്‍വേശ്വരനു വിശുദ്ധമാകുന്നു.
31
ദശാംശത്തിന്റെ ഒരു ഭാഗം വീണ്ടെടുക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നെങ്കില്‍ അതിന്റെ വിലയോടുകൂടി അഞ്ചിലൊന്നു കൂടി കൊടുത്തു വീണ്ടെടുക്കാം.
32
ആടായാലും മാടായാലും ഇടയന്റെ സംരക്ഷണത്തിലുള്ള എല്ലാറ്റിന്റെയും ദശാംശം സര്‍വേശ്വരനു വിശുദ്ധമാകുന്നു.
33
ദശാംശം സര്‍വേശ്വരനു കൊടുക്കുമ്പോള്‍ നല്ലതും ചീത്തയും വേര്‍തിരിക്കേണ്ടതില്ല. ഒന്നും വച്ചുമാറുകയും അരുത്. വച്ചുമാറിയാല്‍ രണ്ടും സര്‍വേശ്വരനു വിശുദ്ധമായിരിക്കും. അവയെ വീണ്ടെടുക്കാവുന്നതല്ല.”
34
സീനായ് പര്‍വതത്തില്‍വച്ച് ഇസ്രായേല്‍ ജനത്തിനു സര്വേശ്വരന് മോശ മുഖേന നല്കിയ കല്പനകളാണ് ഇവ.
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27