bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Leviticus 25
Leviticus 25
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 26 →
1
സര്വേശ്വരന് മോശയോട് സീനായ് പര്‍വതത്തില്‍ വച്ച് അരുളിച്ചെയ്തു:
2
“നീ ഇസ്രായേല്‍ജനത്തോടു പറയുക: ഞാന്‍ നല്കുന്ന ദേശത്ത് നിങ്ങള്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ആ ദേശവും ശബത്ത് ആചരിക്കണം.
3
ആറു വര്‍ഷം നിലം വിതച്ചും മുന്തിരിത്തല മുറിച്ചൊരുക്കിയും നിങ്ങള്‍ വിളവെടുത്തുകൊള്ളുക.
4
ഏഴാം വര്‍ഷം ഭൂമിക്ക് പൂര്‍ണവിശ്രമം ലഭിക്കേണ്ട ശബത്താണ്; സര്‍വേശ്വരന്റെ ശബത്തു തന്നെ.
5
നിലം കൃഷി ചെയ്യുകയോ, മുന്തിരിത്തല മുറിക്കുകയോ അരുത്; നിലത്തില്‍ താനേ വിളയുന്നവപോലും കൊയ്യരുത്; വള്ളിത്തല മുറിക്കാത്ത മുന്തിരിച്ചെടിയുടെ ഫലം ശേഖരിക്കുകയുമരുത്. ആ വര്‍ഷം നിലത്തിനു പൂര്‍ണവിശ്രമം നല്‍കണം.
6
വിശ്രമവര്‍ഷമാണെങ്കിലും, നിങ്ങള്‍ക്കും നിങ്ങളുടെ ദാസീദാസന്മാര്‍ക്കും കൂലിക്കാര്‍ക്കും നിങ്ങളുടെ ഇടയില്‍ നിവസിക്കുന്ന പരദേശികള്‍ക്കും
7
നിങ്ങളുടെ നാട്ടുമൃഗങ്ങള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കുമുള്ള ഭക്ഷണം നിങ്ങളുടെ നിലം ഉല്പാദിപ്പിച്ചുകൊള്ളും.
8
ഏഴു സംവത്സരത്തേക്ക് ഒരു ശബത്ത് എന്ന കണക്കില്‍ ഏഴു തവണ കഴിയുമ്പോള്‍ നാല്പത്തിഒമ്പതു വര്‍ഷമാകും.
9
അതുകഴിഞ്ഞ് പാപപരിഹാരദിവസമായ ഏഴാം മാസം പത്താം ദിവസം ദേശത്തെല്ലായിടത്തും അത്യുച്ചത്തില്‍ കാഹളം മുഴക്കണം.
10
അമ്പതാം വര്‍ഷത്തെ വിശുദ്ധീകരിക്കണം. ദേശനിവാസികള്‍ക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കണം. ഓരോരുത്തനും സ്വന്തം അവകാശഭൂമിയിലേക്കും സ്വന്തംകുടുംബത്തിലേക്കും തിരിച്ചു പോകുന്ന നിങ്ങളുടെ ജൂബിലിവര്‍ഷമാകുന്നു.
11
ഓരോ അമ്പതാം വര്‍ഷവും നിങ്ങള്‍ക്കു ജൂബിലിവര്‍ഷമാണ്. ആ വര്‍ഷം നിങ്ങള്‍ വിതയ്ക്കരുത്; താനേ വിളയുന്നതു കൊയ്യുകയോ, വള്ളിത്തല മുറിക്കാത്ത മുന്തിരിയുടെ ഫലം ശേഖരിക്കുകയോ അരുത്.
12
കാരണം അതു ജൂബിലിവര്‍ഷമാണ്. അതു നിങ്ങള്‍ക്കു വിശുദ്ധമായിരിക്കണം. നിങ്ങളുടെ ഭക്ഷണത്തിനു വേണ്ടതു ഭൂമിയില്‍നിന്നു ലഭിച്ചുകൊള്ളും.
13
ഈ ജൂബിലിവര്‍ഷം നിങ്ങള്‍ ഓരോരുത്തരും അവനവന്റെ അവകാശഭൂമിയിലേക്കു തിരിച്ചുവരണം.
14
അയല്‍ക്കാരനുമായുള്ള വ്യാപാരബന്ധത്തില്‍ അന്യായമായി ഒന്നും ഉണ്ടാകരുത്.
15
അടുത്ത ജൂബിലിവരെയുള്ള വര്‍ഷങ്ങള്‍ കണക്കാക്കി വില നിശ്ചയിച്ചു വാങ്ങുകയും വിളവെടുക്കാവുന്ന വര്‍ഷങ്ങള്‍ക്കനുസരിച്ചു വില്‍ക്കുകയും ചെയ്യണം.
16
കൂടുതല്‍ വര്‍ഷങ്ങള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ വില കൊടുക്കണം; കുറവാണെങ്കില്‍ വിലയും കുറയ്ക്കണം. എടുക്കാവുന്ന വിളവുകളുടെ എണ്ണമനുസരിച്ചു വില നിശ്ചയിക്കണം.
17
നിങ്ങളുടെ ഇടപാടുകളില്‍ അനീതി കടന്നുകൂടരുത്. നിന്റെ ദൈവത്തെ ഭയപ്പെടുക; ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
18
അതുകൊണ്ട് എന്റെ ചട്ടങ്ങളും വിധികളും പാലിക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ദേശത്തു സുരക്ഷിതരായിരിക്കും.
19
ഭൂമി ഫലം തരും; നിങ്ങള്‍ ഭക്ഷിച്ചു തൃപ്തരാകും. നിങ്ങള്‍ സുരക്ഷിതരായി വസിക്കുകയും ചെയ്യും.
20
ഏഴാം വര്‍ഷം വിതയോ കൊയ്ത്തോ ഇല്ലാതെ എന്തു ഭക്ഷിക്കും എന്നു നിങ്ങള്‍ ചോദിച്ചേക്കാം.
21
ആറാം വര്‍ഷം ഞാന്‍ നിങ്ങളുടെമേല്‍ അനുഗ്രഹം അയയ്ക്കും; മൂന്നു വര്‍ഷത്തേക്കു വേണ്ട വിളവു നിങ്ങള്‍ക്കു ലഭിക്കും.
22
എട്ടാം വര്‍ഷം വിതയ്ക്കുമ്പോഴും പഴയ വിളവില്‍നിന്നു നിങ്ങള്‍ക്കു ഭക്ഷിക്കാം; ഒന്‍പതാം വര്‍ഷം പുതിയ വിളവ് ആകുന്നതുവരെ അതു നിങ്ങള്‍ക്കു മതിയാകും.
23
നിലത്തിന്റെ ജന്മാവകാശം വില്‍ക്കരുത്. കാരണം ഭൂമി എന്റേതാണ്. നിങ്ങള്‍ എന്റെ അടുക്കല്‍ വന്നു പാര്‍ക്കുന്ന അന്യരും പരദേശികളുമാകുന്നു.
24
നിങ്ങള്‍ക്ക് അവകാശമായി ലഭിക്കുന്ന ദേശത്തെല്ലായിടത്തും ഭൂമി വീണ്ടെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കണം.
25
ഒരു ഇസ്രായേല്യന് ദരിദ്രനായിത്തീരുകയും തന്റെ നിലത്തില്‍ ഒരു ഭാഗം വില്‍ക്കുകയും ചെയ്താല്‍ അവന്റെ അടുത്ത ചാര്ച്ചക്കാരന് ആ സ്ഥലം വീണ്ടെടുക്കാം.
26
വസ്തു വീണ്ടെടുക്കാന്‍ അടുത്ത ചാര്ച്ചക്കാരന് ഇല്ലെന്നിരിക്കട്ടെ, വിറ്റവന്‍തന്നെ പിന്നീട് അഭിവൃദ്ധി പ്രാപിച്ചു വസ്തു വീണ്ടെടുക്കാന്‍ കഴിവു നേടിയാല്‍,
27
വിറ്റ കാലംമുതല്‍ വര്‍ഷം കണക്കാക്കി വസ്തു വാങ്ങിയവനു ചെല്ലേണ്ട അധികത്തുക മടക്കിക്കൊടുത്ത് അവകാശം വീണ്ടെടുക്കണം.
28
അവന് അതിനു കഴിവു നേടുന്നില്ലെങ്കില്‍ അടുത്ത ജൂബിലിവര്‍ഷംവരെ വസ്തു വാങ്ങിയവന്റെ കൈയില്‍ ഇരിക്കും. ജൂബിലിവര്ഷത്തില് അവകാശിക്ക് ഒഴിഞ്ഞുകൊടുക്കണം.
29
മതില് കെട്ടി സുരക്ഷിതമാക്കിയ പട്ടണത്തിലെ വീടു വിറ്റാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അതു വീണ്ടെടുക്കാന്‍ വിറ്റയാള്‍ക്ക് അവകാശമുണ്ട്.
30
ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടെടുക്കുന്നില്ലെങ്കില്‍ വാങ്ങിയവനും പിന്തലമുറകള്ക്കും അതു സ്ഥിരമായി ലഭിക്കും. ജൂബിലിവര്‍ഷം അത് ഒഴിഞ്ഞു കൊടുക്കേണ്ടതില്ല.
31
മതിലുകള്‍ ഇല്ലാത്ത ഗ്രാമത്തിലെ വീടുകള്‍ നിലത്തിനു തുല്യമായി കരുതണം. അതു വീണ്ടെടുക്കാം. ജൂബിലിവര്‍ഷം അതു വിട്ടുകൊടുക്കണം.
32
എന്നാല്‍ ലേവ്യരുടെ പട്ടണങ്ങളും അവിടെ അവര്‍ക്ക് അവകാശമായി ലഭിച്ചിട്ടുള്ള വീടുകളും അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വീണ്ടെടുക്കാം.
33
വീണ്ടെടുക്കുവാനുള്ള അവകാശം ലേവ്യര്‍ ഉപയോഗിക്കുന്നില്ലെങ്കിലും ജൂബിലിവര്ഷത്തില് അതു വിട്ടുകൊടുക്കണം. ലേവ്യപട്ടണങ്ങളിലുള്ള വീടുകള്‍ ഇസ്രായേല്‍ജനങ്ങളുടെ ഇടയില്‍ ലേവ്യര്‍ക്ക് അവകാശമായി ലഭിച്ചിട്ടുള്ളതാണ്.
34
അവര്‍ തങ്ങളുടെ പട്ടണങ്ങളോടു ചേര്‍ന്നു കിടക്കുന്ന മേച്ചില്‍സ്ഥലങ്ങള്‍ വില്‍ക്കരുത്; അത് അവര്‍ക്ക് സ്ഥിരാവകാശമായി ലഭിച്ചതാണ്.
35
ദരിദ്രനും സ്വയം പോറ്റാന്‍ കഴിവില്ലാത്തവനുമായ ഒരു ഇസ്രായേല്യസഹോദരന്‍ നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ കൂടെ പാര്‍ക്കുന്ന അന്യനെയും പരദേശിയെയുംപോലെ അവനെ പുലര്‍ത്തണം.
36
അവനോടു പലിശയോ ലാഭമോ ഈടാക്കരുത്. നിന്റെ ദൈവത്തെ ഭയപ്പെടുക, അവന് നിന്റെ അടുത്തുതന്നെ പാര്‍ക്കട്ടെ.
37
പലിശ മോഹിച്ച് നീ അവനു കടം കൊടുക്കരുത്. അവനു ഭക്ഷണം കൊടുക്കുന്നതു ലാഭം കൊതിച്ചാകരുത്.
38
നിങ്ങളുടെ ദൈവമായിരിക്കാനും നിങ്ങള്‍ക്കു കനാന്‍ദേശം നല്കാനുമായി നിങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചു കൊണ്ടുവന്ന ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
39
നിങ്ങളുടെ കൂട്ടത്തിലുള്ള ഒരു ഇസ്രായേല്യസഹോദരന്‍ ദാരിദ്ര്യംകൊണ്ട് സ്വയം വിറ്റാല്‍ അവനെക്കൊണ്ട് അടിമവേല ചെയ്യിക്കരുത്.
40
അടുത്ത ജൂബിലിവര്‍ഷംവരെ കൂലിവേലക്കാരനെപ്പോലെയോ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയെപ്പോലെയോ അവന് നിന്നെ സേവിക്കട്ടെ.
41
പിന്നീട് അവനു മക്കളുമായി നിന്നെ വിട്ടു സ്വന്തകുടുംബത്തിലേക്കു മടങ്ങിച്ചെന്ന് പിതൃസ്വത്ത് സ്വന്തമാക്കാം.
42
ഈജിപ്തില്‍നിന്ന് ഞാന്‍ വിടുവിച്ചു കൊണ്ടുവന്ന എന്റെ ദാസന്മാരാണു നിങ്ങള്‍. അതിനാല്‍ അടിമയായി അവന് വില്‍ക്കപ്പെടരുത്. അവനോടു നിര്‍ദ്ദയം പെരുമാറരുത്.
43
നിന്റെ ദൈവത്തെ ഭയപ്പെടുക.
44
ചുറ്റുമുള്ള ജനതകളില്‍നിന്നു സ്ത്രീകളെയോ പുരുഷന്മാരെയോ അടിമകളായി നിങ്ങള്‍ക്കു വാങ്ങാം.
45
നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശികളില്‍നിന്നോ, നിങ്ങളുടെ ദേശത്തുവച്ച് അവരുടെ കുടുംബങ്ങളില്‍ ജനിച്ചവരില്‍നിന്നോ നിങ്ങള്‍ക്ക് അടിമകളെ സ്വീകരിക്കാം. അവര്‍ നിങ്ങളുടെ അവകാശമായിരിക്കും.
46
നിങ്ങളുടെ പിന്‍തലമുറക്കാര്‍ക്കും അവരെ ശാശ്വതമായി അവകാശമാക്കാം. അവരെ നിങ്ങള്‍ക്ക് അടിമകളായി എടുക്കാം. എന്നാല്‍ നിങ്ങള്‍ ഇസ്രായേല്യസഹോദരന്മാരോടു നിര്‍ദ്ദയം പെരുമാറരുത്.
47
നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന അന്യനോ പരദേശിയോ ധനവാനായിത്തീരുകയും, അയാളുടെ അടുത്തു താമസിക്കുന്ന നിന്റെ ഇസ്രായേല്യസഹോദരന്‍ ദരിദ്രനായിത്തീരുകയും ചെയ്തു എന്നിരിക്കട്ടെ. ആ സഹോദരന് ധനികനായിത്തീര്‍ന്ന അന്യനോ പരദേശിക്കോ അയാളുടെ കുടുംബത്തില്‍പ്പെട്ട മറ്റാര്‍ക്കെങ്കിലുമോ,
48
[48,49] തന്നെത്തന്നെ വിറ്റാല്‍, അവന്റെ സ്വന്തസഹോദരനോ പിതൃസഹോദരനോ പിതൃസഹോദരപുത്രനോ അവന്റെ കുടുംബത്തില്‍പ്പെട്ട അടുത്ത ചാര്‍ച്ചക്കാരില്‍ ആര്‍ക്കെങ്കിലുമോ അവനെ വീണ്ടെടുക്കാം. ധനവാനായിത്തീര്‍ന്നാല്‍ അവനു തന്നെത്തന്നെ വീണ്ടെടുക്കാം.
50
വിറ്റ വര്‍ഷംമുതല്‍ അടുത്ത ജൂബിലിവര്‍ഷംവരെയുള്ള വര്‍ഷങ്ങള്‍ കണക്കാക്കി വാങ്ങിയവനുമായി കണക്കു തീര്‍ക്കണം. വാങ്ങിയവന്റെ വീട്ടില്‍ അവന് പാര്‍ത്തിരുന്ന കാലം കൂലിവേലക്കാരനായി കരുതപ്പെടണം.
51
വേല ചെയ്യാനുള്ള കാലം ബാക്കിയുണ്ടെങ്കില്‍ അതനുസരിച്ച് വീണ്ടെടുപ്പുവില അവനു കൂലിയായി ലഭിച്ച തുകയില്‍നിന്നു തിരിച്ചു കൊടുക്കണം.
52
ജൂബിലിവര്‍ഷത്തിനു കുറച്ചു വര്‍ഷങ്ങളേ ഉള്ളെങ്കില്‍ അതനുസരിച്ചുമാത്രം വീണ്ടെടുപ്പുവില വാങ്ങിയവനു കൊടുത്താല്‍ മതി.
53
ആണ്ടുതോറും കൂലിക്കെടുക്കുന്ന വേലക്കാരനെപ്പോലെ അവന് വാങ്ങിയവന്റെ കൂടെ കഴിയണം. വാങ്ങിയവന് അവനോട് നിര്‍ദ്ദയം പെരുമാറരുത്.
54
ഈ വിധത്തിലൊന്നും അവന് വീണ്ടെടുക്കപ്പെടുന്നില്ലെങ്കില്‍ ജൂബിലിവര്‍ഷം അവനും മക്കളും സ്വതന്ത്രരാകും.
55
ഈജിപ്തില്‍നിന്നു ഞാന്‍ വിമോചിപ്പിച്ചു കൊണ്ടുവന്ന എന്റെ ദാസന്മാരാണ് ഇസ്രായേല്‍ജനം. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 26 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27