bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Leviticus 13
Leviticus 13
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 14 →
1
സര്വേശ്വരന് മോശയോടും അഹരോനോടും അരുളിച്ചെയ്തു:
2
“നിങ്ങള്‍ ആരുടെയെങ്കിലും ശരീരത്തില്‍ കുഷ്ഠരോഗ ലക്ഷണം പോലെയുള്ള വീക്കമോ, തടിപ്പോ, വെളുത്ത പുള്ളിയോ കണ്ടാല്‍ അവനെ പുരോഹിതനായ അഹരോന്റെയോ അയാളുടെ പുത്രന്മാരായ പുരോഹിതന്മാരില് ആരുടെയെങ്കിലുമോ അടുക്കല്‍ കൊണ്ടുവരണം.
3
പുരോഹിതന് രോഗലക്ഷണം കണ്ട ഭാഗം പരിശോധിക്കണം. അവിടെയുള്ള രോമം വെളുത്തും ചുറ്റുമുള്ള ഭാഗത്തെക്കാള്‍ അവിടം കുഴിഞ്ഞും കണ്ടാല്‍ രോഗം കുഷ്ഠമാണ്. പരിശോധനയ്ക്കുശേഷം പുരോഹിതന് അയാളെ അശുദ്ധനായി പ്രഖ്യാപിക്കണം.
4
ആ ഭാഗം വെളുത്തതെങ്കിലും പാട് കുഴിയാതെയും രോമം വെളുക്കാതെയും കണ്ടാല്‍ പുരോഹിതന് അയാളെ ഏഴു ദിവസത്തേക്കു മാറ്റി പാര്‍പ്പിക്കണം.
5
ഏഴാം ദിവസം പുരോഹിതന് അയാളെ വീണ്ടും പരിശോധിക്കണം. രോഗം ത്വക്കില്‍ വ്യാപിക്കാതെ പൂര്‍വസ്ഥിതിയില്‍ നില്ക്കുന്നു എന്നു ബോധ്യമായാല്‍ ഏഴു ദിവസത്തേക്കുകൂടി അയാളെ മാറ്റി പാര്‍പ്പിക്കണം.
6
എന്നാല്‍ ഏഴാം ദിവസം അയാളെ വീണ്ടും പരിശോധിക്കുമ്പോള്‍ പാണ്ട് ത്വക്കില്‍ വ്യാപിക്കാതെ മങ്ങിയിരിക്കുന്നതായി കണ്ടാല്‍ അയാള്‍ ശുദ്ധിയുള്ളവനെന്നു പുരോഹിതന് പ്രഖ്യാപിക്കണം. അത് ഒരു തടിപ്പു മാത്രമാണ്. അയാള്‍ വസ്ത്രം അലക്കി ശുദ്ധി പ്രാപിക്കണം.
7
പരിശോധനയില്‍ ശുദ്ധിയുള്ളവനെന്നു കണ്ടശേഷം തടിപ്പ് ത്വക്കില്‍ വ്യാപിച്ചാല്‍ അയാള്‍ വീണ്ടും പുരോഹിതനെ സമീപിക്കണം.
8
പരിശോധനയില്‍ തടിപ്പ് ത്വക്കില്‍ വ്യാപിച്ചിരിക്കുന്നതായി കണ്ടാല്‍ പുരോഹിതന് അയാളെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠംതന്നെ.
9
കുഷ്ഠം ബാധിച്ചവനെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുചെല്ലണം.
10
പുരോഹിതന് അവനെ പരിശോധിക്കണം. ത്വക്കില്‍ വെളുത്ത തടിപ്പു കാണുകയും അവിടത്തെ രോമം വെളുത്തിരിക്കുകയും പച്ചമാംസം എഴുന്നിരിക്കുകയും ചെയ്താല്‍,
11
അതു പഴകിയ കുഷ്ഠമാണ്. പുരോഹിതന് അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അശുദ്ധനെന്നു തീര്‍ച്ചയായതിനാല്‍ അവനെ നിരീക്ഷണത്തിനായി മാറ്റി പാര്‍പ്പിക്കേണ്ടതില്ല.
12
ത്വക്ക്രോഗം പടര്‍ന്ന് അടിമുടി വ്യാപിച്ചതായി കണ്ടാല്‍ പുരോഹിതന് അവനെ വീണ്ടും പരിശോധിക്കണം.
13
രോഗം ശരീരമാസകലം വ്യാപിച്ചിട്ടുണ്ടെങ്കില് അവന് ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കണം. അവന്റെ ത്വക്കു മുഴുവന്‍ വെളുപ്പു വ്യാപിച്ചിരിക്കുന്നതിനാല്‍ അവന് ശുദ്ധിയുള്ളവനാണ്.
14
എന്നാല്‍ അവന്റെ തടിപ്പില്‍ പച്ചമാംസം എഴുന്നു കണ്ടാല്‍ പുരോഹിതന് അവനെ അശുദ്ധനായി പ്രഖ്യാപിക്കണം.
15
പുരോഹിതന് അവന്റെ തടിപ്പിലെ എഴുന്ന മാംസം പരിശോധിച്ച് അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. എഴുന്ന മാംസം അശുദ്ധമാണ്. അതു കുഷ്ഠരോഗംതന്നെ.
16
എന്നാല്‍ വ്രണം കരിഞ്ഞു വെള്ളനിറമായിത്തീര്‍ന്നാല്‍ അവന് പുരോഹിതന്റെ അടുക്കല്‍ ചെല്ലണം.
17
പരിശോധനയില്‍ എഴുന്ന മാംസം കരിഞ്ഞു വെളുപ്പ് മാത്രമായിത്തീര്‍ന്നു എന്നു പുരോഹിതന് കണ്ടാല്‍ അവനെ ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കണം. അവന് ശുദ്ധിയുള്ളവന്‍തന്നെ.
18
[18,19] ത്വക്കില്‍ ഉണ്ടായിരുന്ന പരു കരിഞ്ഞ സ്ഥാനത്ത് വെളുത്തതോ, ചുവപ്പുകലര്‍ന്ന വെള്ളയോ ആയ പാട് ഉണ്ടായാല്‍ അതു പുരോഹിതനെ കാണിക്കണം.
20
പുരോഹിതന് അതു പരിശോധിക്കുമ്പോള്‍ പാട് ത്വക്കിനെക്കാള്‍ കുഴിഞ്ഞും അവിടത്തെ രോമം വെളുത്തും കണ്ടാല്‍ അയാളെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു പരുവില്‍നിന്ന് ഉണ്ടായ കുഷ്ഠമാണ്.
21
എന്നാല്‍ രോമം വെളുക്കുകയോ പാട് ത്വക്കിനെക്കാള്‍ കുഴിയുകയോ ചെയ്യാതെ നിറം മങ്ങിക്കണ്ടാല്‍ പുരോഹിതന് അവനെ ഏഴു ദിവസത്തേക്കു മാറ്റി പാര്‍പ്പിക്കണം.
22
പാട് വ്യാപിക്കുന്നതായി കണ്ടാല്‍ പുരോഹിതന് അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അവന് കുഷ്ഠരോഗബാധിതനാണ്.
23
എന്നാല്‍ അതു വ്യാപിക്കാതെയിരുന്നാല്‍ വ്രണം കരിഞ്ഞ പാടുമാത്രമാണ്. അവന് ശുദ്ധിയുള്ളവനെന്നു പുരോഹിതന് പ്രഖ്യാപിക്കണം.
24
[24,25] ശരീരത്തില്‍ പൊള്ളല്‍ ഏറ്റിട്ട് ആ ഭാഗത്തെ മാംസം വെള്ളനിറമോ, ചുവപ്പുകലര്‍ന്ന വെള്ളനിറമോ ആയാല്‍ പുരോഹിതന് അവനെ പരിശോധിക്കണം. അവിടത്തെ രോമം വെളുത്തും അവിടം ത്വക്കിനെക്കാള്‍ കുഴിഞ്ഞും കണ്ടാല്‍ അതു പൊള്ളലില്‍നിന്നുണ്ടായ കുഷ്ഠമാണ്. പുരോഹിതന് അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠരോഗമാണ്.
26
പുരോഹിതന്റെ പരിശോധനയില്‍ തടിപ്പിലെ രോമത്തിന്റെ നിറം വെളുത്തും തടിപ്പ് ചുറ്റുമുള്ള ത്വക്കിനെക്കാള്‍ കുഴിവുള്ളതാകാതെയും നിറം മങ്ങിയും ഇരുന്നാല്‍ അവനെ ഏഴു ദിവസത്തേക്കു മാറ്റി പാര്‍പ്പിക്കണം.
27
ഏഴാം ദിവസം പുരോഹിതന് പരിശോധിക്കുമ്പോള്‍ തടിപ്പ് ത്വക്കില്‍ വ്യാപിച്ചിരിക്കുന്നതായി കണ്ടാല്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠരോഗമാകുന്നു.
28
എന്നാല്‍ പാണ്ട് വ്യാപിക്കാതെ പൂര്‍വസ്ഥിതിയിലും നിറം മങ്ങിയും കാണപ്പെട്ടാല്‍ അതു പൊള്ളലില്‍നിന്നുണ്ടായ തടിപ്പാണ്. പുരോഹിതന് അവനെ ശുദ്ധനെന്നു പ്രഖ്യാപിക്കണം.
29
പുരുഷന്റെയോ സ്ത്രീയുടെയോ തലയിലോ താടിയിലോ വ്രണം കണ്ടാല്‍ പുരോഹിതന് അതു പരിശോധിക്കണം.
30
അതു കുഴിഞ്ഞും അവിടത്തെ രോമം നേര്‍ത്ത് മഞ്ഞയായും കണ്ടാല്‍ പുരോഹിതന് അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അത് ചിരങ്ങ് അഥവാ തലയിലോ, താടിയിലോ ഉണ്ടാകുന്ന കുഷ്ഠമാകുന്നു.
31
പുരോഹിതന്റെ പരിശോധനയില്‍ അവിടം കുഴിയാതെയും അതിന്മേല് കറുത്ത രോമം ഇല്ലാതെയും ഇരുന്നാല്‍ അവനെ ഏഴു ദിവസത്തേക്കു മാറ്റി പാര്‍പ്പിക്കണം.
32
[32,33] ഏഴാം ദിവസം പുരോഹിതന് പരിശോധിക്കുമ്പോള്‍ അതു വ്യാപിക്കാതെയും മഞ്ഞരോമം ഇല്ലാതെയും ത്വക്കിനെക്കാള്‍ കുഴിയാതെയും കണ്ടാല്‍ ചിരങ്ങുള്ള ഭാഗമൊഴിച്ച് അവന് ക്ഷൗരം ചെയ്യണം. പിന്നീടു പുരോഹിതന് അവനെ വീണ്ടും ഏഴു ദിവസത്തേക്കു മാറ്റി പാര്‍പ്പിക്കണം.
34
ഏഴാം ദിവസം പുരോഹിതന് അതു പരിശോധിക്കുമ്പോള്‍ ചിരങ്ങ് ത്വക്കില്‍ വ്യാപിക്കാതെയും, അവിടം മറ്റു ഭാഗത്തെക്കാള്‍ കുഴിയാതെയും കണ്ടാല്‍ അവന് ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കണം. അവന് വസ്ത്രം അലക്കി ശുദ്ധി വരുത്തണം.
35
ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കപ്പെട്ടശേഷം ചിരങ്ങ് ത്വക്കില്‍ വ്യാപിക്കുകയാണെങ്കില്‍ പുരോഹിതന് അവനെ പരിശോധിക്കണം.
36
ചിരങ്ങ് വ്യാപിക്കുന്നതു കണ്ടാല്‍ അതില്‍ മഞ്ഞരോമം ഉണ്ടോ എന്നു നോക്കേണ്ടതില്ല. അവന് അശുദ്ധന് തന്നെ.
37
എന്നാല്‍ ചിരങ്ങിന്റെ വളര്‍ച്ച നിലച്ച് അതില്‍ കറുത്ത രോമം വളര്‍ന്നു തുടങ്ങിയാല്‍ അതു കരിഞ്ഞതായി കരുതി അവന് ശുദ്ധിയുള്ളവനെന്നു പുരോഹിതന് പ്രഖ്യാപിക്കണം.
38
പുരുഷന്റെയോ സ്ത്രീയുടെയോ ശരീരത്തില്‍ എവിടെയെങ്കിലും വെളുത്ത പാണ്ടു കണ്ടാല്‍ പുരോഹിതന് അതു പരിശോധിക്കണം.
39
മങ്ങിയ വെള്ളപ്പാണ്ടാണെങ്കില്‍ തൊലിപ്പുറമേ ഉണ്ടാകുന്ന ചുണങ്ങായതുകൊണ്ട് അയാള്‍ക്ക് അശുദ്ധിയില്ല.
40
തലമുടി കൊഴിഞ്ഞ് കഷണ്ടി വരുന്നതുകൊണ്ട് ഒരുവന് അശുദ്ധനായിത്തീരുന്നില്ല.
41
തലയുടെ മുന്‍ഭാഗത്ത് മുടി കൊഴിയുന്നതു കഷണ്ടിയാണ്. അതിന് അശുദ്ധിയില്ല.
42
എന്നാല്‍ കഷണ്ടിയില്‍ ചുവപ്പു കലര്‍ന്ന വെള്ളപ്പാണ്ടുണ്ടായാല്‍ അതു കഷണ്ടിയില്‍ ഉണ്ടാകുന്ന കുഷ്ഠമാണ്.
43
പുരോഹിതന് അവനെ പരിശോധിക്കണം. ശരീരത്തിലെ കുഷ്ഠരോഗലക്ഷണങ്ങള്‍പോലെ ചുവപ്പു കലര്‍ന്ന വെള്ളപ്പാണ്ട് കഷണ്ടിയില്‍ കണ്ടാല്‍ അവന് കുഷ്ഠരോഗിയാണ്; അശുദ്ധനുമാണ്.
44
പുരോഹിതന് അവനെ അശുദ്ധനായി പ്രഖ്യാപിക്കണം.
45
കുഷ്ഠരോഗി കീറിയ വസ്ത്രം ധരിച്ച് മുടി ചീകാതെ മേല്‍ച്ചുണ്ടു മറച്ചു പിടിച്ചുകൊണ്ട്, ‘അശുദ്ധന്, അശുദ്ധന്’ എന്നു വിളിച്ചുപറയണം.
46
രോഗമുള്ള കാലമെല്ലാം അവന് അശുദ്ധനാണ്. അതുകൊണ്ട് അവന് പാളയത്തിനു പുറത്തു തനിച്ചു പാര്‍ക്കണം.
47
[47-49] കമ്പിളിയോ ചണമോ കൊണ്ടുള്ള വസ്ത്രത്തിന്റെ ഊടിലോ പാവിലോ, തുകല്‍കൊണ്ടുള്ള വസ്തുക്കള്‍ എന്നിവയിലോ, ഇളംപച്ചയോ ഇളംചുവപ്പോ നിറമുള്ള പാടു കണ്ടാല്‍ അതു പടരുന്ന കരിമ്പനാണ്. അതു പുരോഹിതനെ കാണിക്കണം.
50
പുരോഹിതന് പരിശോധിച്ചശേഷം പാടുണ്ടായിരുന്ന വസ്തു ഏഴു ദിവസത്തേക്കു പ്രത്യേകം അടച്ചു സൂക്ഷിക്കണം.
51
ഏഴാം ദിവസം പുരോഹിതന് അതു പരിശോധിക്കുമ്പോള്‍ വസ്ത്രത്തില്‍ ഊടിലോ, പാവിലോ, തുകലിലോ, തുകല്‍കൊണ്ടുള്ള വസ്തുവിലോ ആകട്ടെ, കരിമ്പന്‍ പടര്‍ന്നതായി കണ്ടാല്‍ അത് അശുദ്ധമാണ്.
52
പുരോഹിതന് അങ്ങനെയുള്ള വസ്ത്രങ്ങള്‍ കമ്പിളിയോ, ചണമോ, തുകലോ, തുകലുകൊണ്ടുണ്ടാക്കിയതോ ആകട്ടെ കത്തിച്ചുകളയണം.
53
[53,54] പുരോഹിതന് പരിശോധിക്കുമ്പോള്‍ വസ്ത്രത്തിന്റെ ഊടിലോ, പാവിലോ, തുകല്‍സാധനത്തിലോ, കരിമ്പന്‍ വ്യാപിക്കുന്നില്ലെന്നു കണ്ടാല്‍, അതു കഴുകി ശുദ്ധിയാക്കിയശേഷം ഏഴു ദിവസം അടച്ചു സൂക്ഷിക്കാന്‍ കല്പിക്കണം.
55
കഴുകിയശേഷം പുരോഹിതന് അതു പരിശോധിക്കുമ്പോള്‍ കരിമ്പന്‍ പടര്‍ന്നിട്ടില്ലെങ്കിലും അതിനു നിറഭേദം വന്നിട്ടില്ലെങ്കില്‍ അത് അശുദ്ധമാണ്. കരിമ്പന്‍, വസ്ത്രത്തിന്റെ അകത്തോ പുറത്തോ ആയാലും അതു ദഹിപ്പിച്ചുകളയണം.
56
എന്നാല്‍ കഴുകിക്കഴിഞ്ഞു പരിശോധിക്കുമ്പോള്‍ കരിമ്പന്റെ നിറം മങ്ങിയതായി കണ്ടാല്‍ തുകലിന്റെയോ വസ്ത്രത്തിന്റെ ഊടിന്റെയോ, പാവിന്റെയോ ആ ഭാഗം കീറിക്കളയണം.
57
വസ്ത്രത്തിന്റെ ഊടിലോ പാവിലോ തുകല്‍സാധനങ്ങളുടെ ഏതെങ്കിലും ഭാഗത്തോ കരിമ്പന്‍ വ്യാപിക്കുന്നതു കണ്ടാല്‍ ആ സാധനം ദഹിപ്പിച്ചുകളയണം.
58
കഴുകിയതിനുശേഷം വസ്ത്രത്തില്‍ നിന്നായാലും തുകല്‍സാധനത്തില്‍ നിന്നായാലും കരിമ്പന്‍ മാറിയിരിക്കുന്നതായി കണ്ടാല്‍ അതു വീണ്ടും കഴുകണം.
59
അപ്പോള്‍ അതു ശുദ്ധമാകും. ചണമോ കമ്പിളിയോകൊണ്ട് ഉണ്ടാക്കിയ വസ്ത്രത്തിലും, തോലുകൊണ്ട് ഉണ്ടാക്കിയ ഏതെങ്കിലും സാധനത്തിലും ഉണ്ടാകുന്ന കരിമ്പന്‍ ശുദ്ധമോ അശുദ്ധമോ എന്നു നിശ്ചയിക്കുന്നതിനുള്ള ചട്ടങ്ങളാണ് ഇവ”.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27