bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Leviticus 19
Leviticus 19
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 20 →
1
സര്വേശ്വരന് മോശയോടരുളിച്ചെയ്തു:
2
“ഇസ്രായേല്‍ജനത്തിന്റെ സര്‍വസഭയോടും പറയുക, നിങ്ങളുടെ ദൈവവും സര്‍വേശ്വരനുമായ ഞാന്‍ വിശുദ്ധനായതുകൊണ്ടു നിങ്ങളും വിശുദ്ധരായിരിക്കണം.
3
നിങ്ങള്‍ ഓരോരുത്തനും സ്വന്തം മാതാവിനെയും പിതാവിനെയും ബഹുമാനിക്കണം. എന്റെ ശബത്തുകള്‍ ആചരിക്കണം. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
4
വിഗ്രഹങ്ങളെ ആരാധിക്കരുത്; നിങ്ങള്‍ക്കുവേണ്ടി ദേവന്മാരെ വാര്‍ത്തുണ്ടാക്കരുത്. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
5
സര്വേശ്വരന് സമാധാനയാഗം അര്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ സ്വീകാര്യമാകുംവിധം അത് അര്‍പ്പിക്കണം.
6
അര്‍പ്പിക്കുന്ന ദിവസമോ, അടുത്ത ദിവസമോ അതു ഭക്ഷിക്കണം. മൂന്നാം ദിവസത്തേക്കു ശേഷിക്കുന്നതു ദഹിപ്പിച്ചുകളയണം.
7
ശേഷിച്ചതു മൂന്നാം ദിവസം ഭക്ഷിക്കുന്നത് നിന്ദ്യമാകുന്നു. അത് സ്വീകാര്യമല്ല.
8
അതു ഭക്ഷിക്കുന്നവന് സര്‍വേശ്വരനു വിശുദ്ധമായതിനെ നിന്ദിച്ചതിനാല്‍ കുറ്റവാളിയാണ്. ജനത്തില്‍നിന്ന് അവന് ബഹിഷ്കരിക്കപ്പെടണം.
9
നിലം കൊയ്യുമ്പോള്‍ അതിരു തീര്‍ത്തു കൊയ്യരുത്;
10
കാലാ പെറുക്കുകയുമരുത്. മുന്തിരിത്തോട്ടത്തിലെ വിളവെടുക്കുമ്പോള്‍ അവസാനത്തെ മുന്തിരിക്കുലവരെയും പറിച്ചെടുക്കരുത്. കൊഴിഞ്ഞു വീണത് പെറുക്കുകയുമരുത്. ദരിദ്രര്‍ക്കും പരദേശികള്‍ക്കുമായി അവ ഉപേക്ഷിക്കണം. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
11
മോഷ്ടിക്കരുത്; വഞ്ചിക്കരുത്; അന്യോന്യം കള്ളം പറയുകയും അരുത്.
12
നിങ്ങള്‍ സത്യവിരുദ്ധമായി എന്റെ നാമത്തില്‍ പ്രതിജ്ഞ ചെയ്ത് നിങ്ങളുടെ ദൈവത്തിന്റെ നാമം നിന്ദ്യമാക്കരുത്. ഞാന്‍ സര്‍വേശ്വരനാകുന്നു.
13
നിന്റെ അയല്‍ക്കാരനെ പീഡിപ്പിക്കുകയോ കവര്‍ച്ച ചെയ്യുകയോ അരുത്. കൂലിക്കാരന്റെ കൂലി കൊടുക്കാന്‍ പിറ്റന്നാള്‍ വരെ കാത്തിരിക്കരുത്.
14
ബധിരനെ ശപിക്കരുത്; അന്ധന്റെ വഴിയില്‍ തടസ്സം വയ്ക്കരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക. ഞാന്‍ സര്‍വേശ്വരനാകുന്നു.
15
അനീതിയായി വിധിക്കരുത്; ദരിദ്രന്റെ പക്ഷം പിടിക്കുകയോ, ധനവാനു കീഴ്വഴങ്ങുകയോ ചെയ്യാതെ അയല്‍ക്കാരനു നീതി നടത്തിക്കൊടുക്കുക. ഏഷണി പറഞ്ഞു നടക്കരുത്.
16
അയല്ക്കാരന്റെ ജീവന് അപകടത്തിലാക്കുകയും അരുത്. ഞാന്‍ സര്‍വേശ്വരനാകുന്നു.
17
സഹോദരനെ ഹൃദയംകൊണ്ടു വെറുക്കരുത്. അയല്ക്കാരന്റെ പാപം നിന്റെമേല്‍ വരാതിരിക്കാന്‍ അവന്റെ തെറ്റ് അവനെ ബോധ്യപ്പെടുത്തണം. അല്ലെങ്കില്‍ അതിന്റെ പാപം നിന്റെമേലായിരിക്കും.
18
സ്വന്തജനത്തോടു പകരം വീട്ടുകയോ പക വച്ചുപുലര്‍ത്തുകയോ അരുത്. അയല്‍ക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക. ഞാന്‍ സര്‍വേശ്വരനാകുന്നു.
19
എന്റെ കല്പനകള് നിങ്ങള്‍ അനുസരിക്കണം. നിങ്ങളുടെ കന്നുകാലികളെ മറ്റിനം മൃഗങ്ങളുമായി ഇണചേര്‍ക്കരുത്. നിലത്തില്‍ രണ്ടു തരം വിത്തു വിതയ്ക്കരുത്. രണ്ടു തരം തുണികൊണ്ടുള്ള വസ്ത്രം ധരിക്കരുത്.
20
ഒരുവനുമായി വിവാഹനിശ്ചയം കഴിഞ്ഞിട്ടുള്ളവളും എന്നാല്‍ വീണ്ടെടുക്കപ്പെടുകയോ, സ്വതന്ത്രയാക്കപ്പെടുകയോ ചെയ്തിട്ടില്ലാത്തവളുമായ അടിമയെ ഒരുവന് പ്രാപിച്ചാല്‍ അവരെ വിചാരണ ചെയ്തു ശിക്ഷിക്കണം. എന്നാല്‍ അവള് അസ്വതന്ത്രയാകയാല്‍ അവര്‍ക്കു വധശിക്ഷ നല്‍കരുത്.
21
അവന് സര്‍വേശ്വരനു പ്രായശ്ചിത്തയാഗമായി തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല് ഒരു ആണാടിനെ കൊണ്ടുവരണം.
22
പുരോഹിതന് സര്‍വേശ്വരസന്നിധിയില്‍ പാപപരിഹാരയാഗത്തിനുള്ള ആടിനെ അര്‍പ്പിച്ച് അവനുവേണ്ടി പ്രായശ്ചിത്തം ചെയ്യുമ്പോള്‍ അവന്റെ പാപം ക്ഷമിക്കപ്പെടും.
23
നിങ്ങള്‍ കനാന്‍ദേശത്തു ചെന്ന് എല്ലാത്തരം ഫലവൃക്ഷങ്ങളും നട്ടു പിടിപ്പിക്കുമ്പോള്‍ മൂന്നു വര്‍ഷത്തേക്ക് അവയുടെ ഫലം വിലപ്പെട്ടതായി കരുതണം; അവ ഭക്ഷിക്കരുത്.
24
നാലാം വര്‍ഷത്തെ ഫലം നന്ദിസൂചകമായി സര്‍വേശ്വരനു സമര്‍പ്പിക്കണം.
25
അഞ്ചാം വര്‍ഷം അവയുടെ ഫലം നിങ്ങള്‍ക്കു ഭക്ഷിക്കാം. നിങ്ങള്‍ക്ക് സമൃദ്ധമായ വിളവു ലഭിക്കും. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
26
രക്തത്തോടുകൂടി മാംസം ഭക്ഷിക്കരുത്. ശകുനം നോക്കരുത്. മന്ത്രവാദം ചെയ്യരുത്.
27
നിങ്ങളുടെ തലമുടി ചുറ്റും വടിക്കരുത്. താടിമീശയുടെ അഗ്രം മുറിക്കരുത്.
28
മരിച്ചവനുവേണ്ടി നിങ്ങളുടെ ശരീരത്തില്‍ മുറിവുണ്ടാക്കരുത്. പച്ച കുത്തരുത്. ഞാന്‍ സര്‍വേശ്വരനാകുന്നു.
29
നിങ്ങളുടെ പുത്രിമാരെ വേശ്യാവൃത്തിക്കു വിടരുത്. അങ്ങനെ ചെയ്താല്‍ ദേശം വേശ്യാവൃത്തികൊണ്ട് അശുദ്ധമായി അധര്‍മം നിറയും.
30
എന്റെ ശബത്തുകള്‍ ആചരിക്കുകയും വിശുദ്ധമന്ദിരത്തോട് ആദരം കാണിക്കുകയും ചെയ്യുവിന്‍. ഞാന്‍ സര്‍വേശ്വരനാകുന്നു.
31
വെളിച്ചപ്പാടുകളുടെയോ, മന്ത്രവാദികളുടെയോ അടുത്തുപോയി നിങ്ങളെത്തന്നെ അശുദ്ധരാക്കുകയും അവരുടെ ഉപദേശം തേടുകയും അരുത്. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
32
പ്രായം ചെന്നു തല നരച്ചവരുടെ മുമ്പില്‍ എഴുന്നേറ്റു നിന്ന് ആദരം കാണിക്കണം. നിന്റെ ദൈവത്തെ ഭയപ്പെടുക; ഞാന്‍ സര്‍വേശ്വരനാകുന്നു.
33
നിങ്ങളുടെ ദേശത്തു പാര്‍ക്കുന്ന പരദേശിയെ ദ്രോഹിക്കരുത്.
34
അവനെ സ്വദേശിയെപ്പോലെ കരുതി നിന്നെപ്പോലെതന്നെ സ്നേഹിക്കുക. നിങ്ങളും ഈജിപ്തില്‍ പരദേശികളായിരുന്നുവല്ലോ. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
35
വിധിയിലും അളവിലും തൂക്കത്തിലും അന്യായം കാണിക്കരുത്.
36
ശരിയായ തുലാസും കട്ടിയും അളവുകളും ഉപയോഗിക്കണം. നിങ്ങളെ ഈജിപ്തില്‍നിന്നു വിമോചിപ്പിച്ചുകൊണ്ടുവന്ന ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.
37
എന്റെ എല്ലാ ചട്ടങ്ങളും പ്രമാണങ്ങളും നിങ്ങള്‍ പാലിക്കണം; ഞാന്‍ സര്‍വേശ്വരനാകുന്നു”.
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 20 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27