bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Leviticus 11
Leviticus 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 12 →
1
സര്വേശ്വരന് മോശയോടും അഹരോനോടും അരുളിച്ചെയ്തു:
2
“ഭൂമിയിലുള്ള മൃഗങ്ങളില്‍ നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നവ ഇവയാണെന്നു ജനത്തോടു പറയുക.
3
ഇരട്ടക്കുളമ്പുള്ളവയും അയവിറക്കുന്നവയുമായ മൃഗങ്ങളെ നിങ്ങള്‍ക്കു ഭക്ഷിക്കാം.
4
എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നവയിലും നിങ്ങള്‍ ഭക്ഷിക്കരുതാത്തവയുമുണ്ട്. അയവിറക്കുന്നതെങ്കിലും കുളമ്പു പിളര്‍ന്നിട്ടില്ലാത്ത ഒട്ടകത്തെ ഭക്ഷിക്കരുത്. അതു നിങ്ങള്‍ക്ക് അശുദ്ധമാകുന്നു.
5
[5,6] അയവിറക്കുന്നവയെങ്കിലും കുളമ്പു പിളര്‍ന്നവയല്ലാത്തതുകൊണ്ട് കുഴിമുയലും മുയലും ഭക്ഷ്യയോഗ്യമല്ല. അവ അശുദ്ധമാകുന്നു.
7
[7,8] ഇരട്ടക്കുളമ്പുള്ളതെങ്കിലും അയവിറക്കാത്തതുകൊണ്ടു പന്നിയെ ഭക്ഷിക്കരുത്. അതിന്റെ പിണം തൊടുകപോലുമരുത്. അത് അശുദ്ധമാകുന്നു.
9
ജലജന്തുക്കളില്‍ നിങ്ങള്‍ക്കു ഭക്ഷിക്കാവുന്നവ ഇവയാണ്. കടലിലും നദികളിലും ജീവിക്കുന്നവയില്‍ ചിറകും ചെതുമ്പലും ഉള്ളവയെ നിങ്ങള്‍ക്കു ഭക്ഷിക്കാം.
10
എന്നാല്‍ കടലിലും നദിയിലും ഉള്ളവയില്‍ ചിറകും ചെതുമ്പലുമില്ലാത്ത ഒന്നിനെയും ഭക്ഷിക്കരുത്. അവ നിങ്ങള്‍ക്കു മലിനമായിരിക്കും.
11
അവ നിഷിദ്ധമാണ്. അവയെ ഭക്ഷിക്കരുത്. അവയുടെ പിണം സ്പര്‍ശിക്കപോലുമരുത്.
12
വെള്ളത്തില്‍ ചരിക്കുന്നവയില്‍ ചിറകും ചെതുമ്പലുമില്ലാത്തവ എല്ലാം നിങ്ങള്‍ക്കു മലിനമായിരിക്കും.
13
പക്ഷികളില്‍ കഴുകന്, ചെമ്പരുന്ത്,
14
കടല്‍റാഞ്ചി, പരുന്ത്, പ്രാപ്പിടിയന്‍ മുതലായവ,
15
പരുന്തുവര്‍ഗം, കാക്കയുടെ ഇനത്തില്‍പ്പെട്ട പക്ഷികള്‍,
16
ഒട്ടകപ്പക്ഷി, കടല്‍ക്കാക്ക, മൂങ്ങയുടെ വര്‍ഗത്തിലുള്ള പക്ഷികള്‍,
17
നത്ത്, നീര്‍ക്കാക്ക, പെരുംനത്ത്,
18
നീര്‍ക്കോഴി, വേഴാമ്പല്‍, ഗൃദ്ധ്രം, കൊക്ക്,
19
പൊന്മാന്, നരിച്ചീര്‍ എന്നിവയെ നിങ്ങള്‍ ഭക്ഷിക്കരുത്. അവയെ മലിനമായി കരുതണം.
20
ചിറകുള്ള കീടങ്ങളില്‍ നാലു കാലില്‍ നടക്കുന്നവയെല്ലാം നിങ്ങള്‍ക്കു നിന്ദ്യമായിരിക്കണം.
21
എന്നാല്‍ ചിറകും നാലു കാലുകളും ഉള്ളവയില്‍ നിലത്തു ചാടി നടക്കത്തക്കവിധം നീണ്ട കണങ്കാലുള്ള ജീവികളെ നിങ്ങള്‍ക്കു ഭക്ഷിക്കാം.
22
വെട്ടുക്കിളി, വിട്ടില്‍, തുള്ളന്‍ എന്നിവയുടെ വര്‍ഗത്തില്‍പ്പെട്ടവയെയും നിങ്ങള്‍ക്കു ഭക്ഷിക്കാം.
23
ചിറകുള്ള കീടങ്ങളില്‍ നാലു കാലില്‍ നടക്കുന്നവയെല്ലാം നിങ്ങള്‍ക്കു വര്‍ജ്യമായിരിക്കണം.
24
ഇവയില്‍ ഏതിന്റെയെങ്കിലും ജഡം സ്പര്‍ശിക്കാന്‍ ഇടയായാല്‍ സൂര്യാസ്തമയംവരെ നിങ്ങള്‍ അശുദ്ധരായിരിക്കും.
25
അവയുടെ ജഡം ചുമക്കുന്നവന് വസ്ത്രം അലക്കണം. സൂര്യാസ്തമയംവരെ അവന് അശുദ്ധനായിരിക്കും.
26
കുളമ്പു പിളര്‍ന്നതെങ്കിലും കുളമ്പു രണ്ടായി പിരിയാത്തവയും അയവിറക്കാത്തവയുമായ മൃഗങ്ങള്‍ നിങ്ങള്‍ക്ക് അശുദ്ധമാണ്; അവയുടെ ജഡം തൊടുന്നതും അശുദ്ധമായിരിക്കും.
27
നാല്ക്കാലിമൃഗങ്ങളില് ഉള്ളങ്കാല്‍ പതിച്ചു നടക്കുന്ന നഖമുള്ള മൃഗങ്ങളും നിങ്ങള്‍ക്ക് അശുദ്ധമായിരിക്കും.
28
അവയുടെ ജഡം സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. അവയുടെ ജഡം ചുമക്കുന്നവന് വസ്ത്രം അലക്കണം. സൂര്യാസ്തമയംവരെ അവന് അശുദ്ധനാണ്. അവ നിങ്ങള്‍ക്ക് അശുദ്ധമാകുന്നു.
29
[29,30] ഇഴജീവികളില്‍ കീരി, എലി, പല്ലി, ഉടുമ്പ്, അരണ, ഓന്ത്, മണ്ണെലി എന്നിവ നിങ്ങള്‍ക്ക് അശുദ്ധമാകുന്നു.
31
അവയുടെ പിണം സ്പര്‍ശിക്കുന്നവന്‍ സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും.
32
മരം, തുണി, തോല്, ചാക്ക് ഇവയില്‍ ഏതെങ്കിലും കൊണ്ടുണ്ടാക്കിയ വസ്തുക്കളില്‍ പിണം സ്പര്‍ശിച്ചാല്‍ അത് അശുദ്ധമായിത്തീരും. സൂര്യാസ്തമയംവരെ അതു വെള്ളത്തില്‍ ഇടണം. അപ്പോള്‍ അതു ശുദ്ധമാകും.
33
അവയുടെ പിണം മണ്‍പാത്രത്തില്‍ വീണാല്‍ അതിലുള്ളതെല്ലാം അശുദ്ധമായിത്തീരും. പാത്രം ഉടച്ചുകളയുകയും വേണം.
34
ആ പാത്രത്തിലെ വെള്ളം ഏതെങ്കിലും ഭക്ഷണസാധനത്തിലോ പാനീയത്തിലോ വീണാല്‍ അതും അശുദ്ധമായിത്തീരും.
35
ആ ജഡത്തിന്റെ ഏതെങ്കിലും അംശം ഏതിന്റെയെങ്കിലുംമേല്‍ വീണാല്‍ അത് അശുദ്ധമായിത്തീരും. അത് അടുപ്പോ തീച്ചട്ടിയോ ആയിരുന്നാലും ഉടച്ചുകളയണം. അത് അശുദ്ധമാണ്, നിങ്ങള്‍ക്ക് അശുദ്ധമായിരിക്കുകയും ചെയ്യും.
36
പിണം സ്പര്‍ശിക്കുന്നതെന്തും അശുദ്ധമാകുമെങ്കിലും നീരുറവയ്ക്കും വെള്ളമുള്ള കിണറിനും അത് ബാധകമല്ല.
37
വിതയ്ക്കാനുള്ള വിത്തില്‍ പിണം വീണാല്‍ അത് അശുദ്ധമാകുകയില്ല.
38
എന്നാല്‍ കുതിര്‍ത്ത വിത്തില്‍ പിണം വീണാല്‍ അത് അശുദ്ധമായിത്തീരും.
39
ഭക്ഷ്യയോഗ്യമായ മൃഗം ചത്തിട്ട് അതിന്റെ പിണം സ്പര്‍ശിക്കുന്നവന്‍ സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും.
40
അതിന്റെ മാംസം ഭക്ഷിക്കുന്നവന് വസ്ത്രം അലക്കണം; അവന് സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും. പിണം ചുമന്നവനും വസ്ത്രം അലക്കണം. അവനും സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും.
41
ഇഴജന്തുക്കളെല്ലാം നിഷിദ്ധമാണ്. അവയെ ഭക്ഷിക്കരുത്.
42
ഉരസ്സുകൊണ്ടു ഗമിക്കുന്നതോ, നാലു കാലുകൊണ്ടു ചരിക്കുന്നതോ അനേകം കാലുകളുള്ളതോ ആയ ഒരു ഇഴജന്തുവിനെയും നിങ്ങള്‍ ഭക്ഷിക്കരുത്. അവ നിങ്ങള്‍ക്കു നിന്ദ്യമാണ്.
43
യാതൊരു ഇഴജന്തുവിനാലും നിങ്ങള്‍ക്ക് അശുദ്ധി വരരുത്; അങ്ങനെ അശുദ്ധരായിത്തീരാതിരിക്കുവാന്‍ അവ മൂലമുള്ള അശുദ്ധിയില്‍നിന്ന് അകന്നുകൊള്ളണം.
44
ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു. ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിച്ചു വിശുദ്ധരായിരിപ്പിന്. ഇഴജന്തുക്കള്‍ നിമിത്തം നിങ്ങള്‍ അശുദ്ധരായിത്തീരരുത്.
45
നിങ്ങളുടെ ദൈവമായിരിക്കാന്‍ നിങ്ങളെ ഈജിപ്തില്‍നിന്നു വിമോചിപ്പിച്ചു കൊണ്ടുവന്ന സര്വേശ്വരന് ഞാനാകുന്നു. ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരായിരിക്കണം.
46
ശുദ്ധവും അശുദ്ധവും തമ്മിലും ഭക്ഷ്യയോഗ്യവും അല്ലാത്തവയും തമ്മിലും വേര്‍തിരിക്കേണ്ടതിനു
47
മൃഗങ്ങള്‍, പക്ഷികള്‍, ജലജീവികള്‍, ഭൂമിയിലെ ഇഴജന്തുക്കള്‍ എന്നിങ്ങനെ സകല ജീവികളെയും സംബന്ധിച്ചുള്ള നിയമം ഇതാകുന്നു.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27