bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Leviticus 22
Leviticus 22
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 23 →
1
ദൈവം മോശയോട് അരുളിച്ചെയ്തു:
2
“എന്റെ വിശുദ്ധനാമം അശുദ്ധമാകാതിരിക്കാന്‍ ഇസ്രായേല്‍ജനം എനിക്കര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കള്‍ ശുദ്ധമായി കൈകാര്യം ചെയ്യണം എന്ന് അഹരോനോടും പുത്രന്മാരോടും പറയുക. ഞാന്‍ സര്‍വേശ്വരനാകുന്നു.
3
നിന്റെ പിന്ഗാമികളില് ആരെങ്കിലും അശുദ്ധനായിരിക്കെ ഇസ്രായേല്‍ജനം സര്‍വേശ്വരനര്‍പ്പിച്ച വിശുദ്ധവസ്തുക്കളെ സമീപിച്ചാല്‍ അവനെ എന്റെ സന്നിധിയില്‍നിന്നു ബഹിഷ്കരിക്കണം. ഞാന്‍ സര്‍വേശ്വരനാകുന്നു.
4
അഹരോന്റെ വംശത്തില്‍പ്പെട്ട ആരെങ്കിലും കുഷ്ഠരോഗത്താലോ, ശുക്ലസ്രവത്താലോ അശുദ്ധനായിത്തീര്‍ന്നാല്‍ വീണ്ടും ശുദ്ധനാകുന്നതുവരെ വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കരുത്. ശവശരീരത്തെയോ, ശുക്ലസ്ഖലനമുള്ളവനെയോ,
5
അശുദ്ധിയുള്ള ഇഴജന്തുവിനെയോ ഏതെങ്കിലുംവിധം അശുദ്ധിയുണ്ടായ മനുഷ്യനെയോ സ്പര്‍ശിച്ച് അശുദ്ധനായിത്തീരുന്നവനും സൂര്യാസ്തമയംവരെ അശുദ്ധി ആചരിക്കണം.
6
കുളിച്ചു ശുദ്ധനായതിനു ശേഷമേ വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കാവൂ.
7
സന്ധ്യയാകുമ്പോള്‍ അവന് ശുദ്ധനായിരിക്കും. പിന്നീട് അവനു വിശുദ്ധഭോജനം കഴിക്കാം. അത് അവന്റെ ആഹാരമാണല്ലോ.
8
ചത്തതോ മറ്റു മൃഗങ്ങള്‍ കടിച്ചു കീറി കൊന്നതോ ആയ മൃഗത്തിന്റെ മാംസം ഭക്ഷിച്ച് അശുദ്ധനാകരുത്. ഞാന്‍ സര്‍വേശ്വരനാകുന്നു.
9
അവര്‍ എന്റെ കല്പനകള് പാലിക്കണം; അവ ലംഘിച്ചു നിന്ദിച്ചാല്‍ അതു മാരകപാപമായിരിക്കും. അവരെ ശുദ്ധീകരിക്കുന്ന ഞാനാകുന്നു സര്വേശ്വരന്.
10
അന്യര്‍ ആരും വിശുദ്ധവസ്തുക്കള്‍ ഭക്ഷിച്ചുകൂടാ. പുരോഹിതന്റെ കൂടെ വന്നു പാര്‍ക്കുന്നവനോ വേലക്കാരനോ അവ ഭക്ഷിക്കരുത്.
11
എന്നാല്‍ പുരോഹിതന് വിലയ്ക്കു വാങ്ങുകയോ അവന്റെ ഭവനത്തില്‍ ജനിച്ചതോ ആയ അടിമയ്ക്ക് അവ ഭക്ഷിക്കാം.
12
അന്യകുടുംബത്തില്‍ വിവാഹം ചെയ്തയച്ച പുരോഹിതപുത്രി വിശുദ്ധാര്‍പ്പണവസ്തു ഭക്ഷിക്കരുത്.
13
എന്നാല്‍ പുരോഹിതപുത്രി വിധവയോ വിവാഹമുക്തയോ ആയി മക്കളില്ലാതെ പിതൃഭവനത്തില്‍ മടങ്ങിവന്ന് ബാല്യകാലത്തെന്നപോലെ പാര്‍ത്താല്‍ അവള്‍ക്ക് പിതാവിന്റെ ഓഹരിയില്‍നിന്നു ഭക്ഷിക്കാം. അന്യരാരും അതു ഭക്ഷിക്കരുത്.
14
ആരെങ്കിലും അറിയാതെ വിശുദ്ധവസ്തു ഭക്ഷിച്ചുപോയാല്‍ അതിന്റെ വില അഞ്ചിലൊന്നുകൂടി ചേര്‍ത്തു പുരോഹിതനെ ഏല്പിക്കണം.
15
ഇസ്രായേല്‍ജനം സര്വേശ്വരന് അര്‍പ്പിച്ച വിശുദ്ധവസ്തുക്കള്‍ പുരോഹിതന്മാര് അശുദ്ധമാക്കരുത്.
16
അങ്ങനെ അവര്‍ അര്‍പ്പിച്ച വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കുന്നതിലൂടെ അവരെ അപരാധികളാക്കരുത്. അവരെ ശുദ്ധീകരിക്കുന്ന സര്വേശ്വരന് ഞാനാകുന്നു”.
17
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
18
അഹരോനോടും പുത്രന്മാരോടും ഇസ്രായേലിലെ സകല ജനത്തോടും പറയുക, ഇസ്രായേല്യനോ അവരുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയോ നേര്‍ച്ചയായോ സ്വമേധാദാനമായോ സര്‍വേശ്വരനുള്ള ഹോമയാഗമായി വഴിപാട് അര്‍പ്പിക്കുമ്പോള്‍
19
അതു സ്വീകാര്യമാകണമെങ്കില്‍ മാടുകളിലോ, ചെമ്മരിയാടുകളിലോ, കോലാടുകളിലോ നിന്നു തിരഞ്ഞെടുത്ത കുറ്റമറ്റ ആണ്‍മൃഗമായിരിക്കണം.
20
ന്യൂനതയുള്ള മൃഗത്തെ അര്‍പ്പിക്കരുത്, അതു സ്വീകാര്യമായിരിക്കുകയില്ല.
21
നേര്ച്ചയോ, സ്വമേധാദാനമോ ആകട്ടെ, സമാധാനയാഗമായി കാളയെയോ, ആടിനെയോ, അര്‍പ്പിക്കുന്നതും സ്വീകാര്യമാകണമെങ്കില്‍ അതു കുറ്റമറ്റ മൃഗമായിരിക്കണം.
22
കാഴ്ചയില്ലാത്തതോ അംഗവൈകല്യമുള്ളതോ, മുറിവ്, വ്രണം, ചൊറി, വീക്കം ഇവയിലേതെങ്കിലും ഉള്ളതോ ആയ ഒരു മൃഗത്തെയും സര്വേശ്വരന് അര്‍പ്പിക്കരുത്; അവയെ അവിടുത്തെ യാഗപീഠത്തില്‍ വച്ചു ദഹിപ്പിക്കുകയും അരുത്.
23
അവയവങ്ങള്‍ക്ക് നീളം കൂടുതലോ, കുറവോ ഉള്ള കാളയെയോ ആട്ടിന്‍കുട്ടിയെയോ സ്വമേധാദാനമായി അര്‍പ്പിക്കാം. എന്നാല്‍ നേര്‍ച്ചയായി അതു സ്വീകാര്യമല്ല.
24
വൃഷണം ഉടച്ചതോ ചതച്ചതോ പറിച്ചെടുത്തതോ ഛേദിച്ചതോ ആയ ഒരു മൃഗത്തെയും സര്വേശ്വരന് അര്‍പ്പിക്കരുത്. നിങ്ങളുടെ ദേശത്തുവച്ച് അവയെ യാഗം കഴിക്കരുത്.
25
പരദേശിയില്‍നിന്നു ലഭിച്ച അത്തരം മൃഗത്തെ ദൈവത്തിനു ഭോജനമായി അര്‍പ്പിക്കരുത്. അത് അംഗഭംഗമുള്ളതും ന്യൂനതയുള്ളതുമാകയാല്‍ സ്വീകാര്യമാവുകയില്ല.
26
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
27
“ഒരു കാളയോ, ചെമ്മരിയാടോ, കോലാടോ പിറന്നാല്‍ ഏഴു ദിവസം അതു തള്ളയുടെ കൂടെ നില്ക്കട്ടെ. എട്ടാം ദിവസം മുതല്‍ സര്‍വേശ്വരനു സ്വീകാര്യമായ ദഹനയാഗമായി അതിനെ അര്‍പ്പിക്കാം.
28
പശുവോ പെണ്ണാടോ ആകട്ടെ, തള്ളയെയും കുഞ്ഞിനെയും ഒരേ ദിവസം കൊല്ലരുത്.
29
നീ അര്‍പ്പിക്കുന്ന സ്തോത്രയാഗം സര്‍വേശ്വരനു സ്വീകാര്യമാകുംവിധം അര്‍പ്പിക്കണം.
30
അത് അന്നുതന്നെ ഭക്ഷിക്കണം. പിറ്റേദിവസത്തേക്ക് അല്പംപോലും അവശേഷിപ്പിക്കരുത്. ഞാന്‍ സര്‍വേശ്വരനാകുന്നു.
31
നിങ്ങള്‍ എന്റെ കല്പനകള് പാലിക്കണം. ഞാന്‍ സര്‍വേശ്വരനാകുന്നു.
32
എന്റെ വിശുദ്ധനാമം ഇസ്രായേല്‍ജനത്തിന്റെ ഇടയില്‍ അശുദ്ധമാക്കരുത്. അതു വിശുദ്ധീകരിക്കപ്പെടണം. ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന സര്‍വേശ്വരനാകുന്നു.
33
നിങ്ങളുടെ ദൈവമായിരിക്കേണ്ടതിനു ഞാനാണ് നിങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നത്. ഞാനാകുന്നു സര്വേശ്വരന്”.
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 23 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27