bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Luke 1
Luke 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 2 →
1
നമ്മുടെ ഇടയില്‍ നടന്നിട്ടുള്ള സംഭവങ്ങള്‍ രേഖപ്പെടുത്തുവാന്‍ പലരും പരിശ്രമിച്ചിട്ടുണ്ട്.
2
ആദിമുതല്ക്കേ ദൃക്സാക്ഷികളായ സുവിശേഷപ്രചാരകര്‍ നമുക്കു പറഞ്ഞുതന്നിട്ടുള്ള വിവരങ്ങളാണ് അവര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
3
പ്രസ്തുത സംഭവങ്ങളെല്ലാം ആരംഭംമുതല്‍ ഞാന്‍ ശ്രദ്ധാപൂര്‍വം പഠിച്ചുകഴിഞ്ഞിരിക്കുന്നു. അവ യഥാക്രമം താങ്കള്‍ക്ക് എഴുതുന്നതു നല്ലതാണെന്ന് എനിക്കും തോന്നി.
4
അതുകൊണ്ടു താങ്കളെ പ്രബോധിപ്പിച്ചിട്ടുള്ള കാര്യങ്ങളുടെ സത്യാവസ്ഥ പൂര്‍ണമായി ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ഞാന്‍ ഇതെഴുതുന്നു.
5
യെഹൂദ്യയിലെ രാജാവായ ഹേരോദായുടെ ഭരണകാലത്തു സഖറിയാ എന്നൊരു പുരോഹിതനുണ്ടായിരുന്നു. അബിയാ എന്ന പുരോഹിതവിഭാഗത്തില്‍പെട്ടവനായിരുന്നു സഖറിയാ. അദ്ദേഹത്തിന്റെ ഭാര്യ എലിസബെത്തും പുരോഹിതനായ അഹരോന്റെ വംശജയായിരുന്നു.
6
അവരിരുവരും ദൈവമുമ്പാകെ നീതിനിഷ്ഠരായി, ദൈവത്തിന്റെ എല്ലാ കല്പനകളും അനുശാസനങ്ങളും അനുസരിച്ചു കുറ്റമറ്റവരായി ജീവിച്ചിരുന്നു.
7
എങ്കിലും എലിസബെത്തു വന്ധ്യ ആയിരുന്നതിനാല്‍ അവര്‍ക്കു സന്താനസൗഭാഗ്യം ലഭിച്ചിരുന്നില്ല. അവരിരുവരും വയോവൃദ്ധരുമായിരുന്നു.
8
ഒരിക്കല്‍ സഖറിയാ ഉള്‍പ്പെട്ട പുരോഹിത വിഭാഗത്തിനു ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യുന്നതിനുള്ള തവണ വന്നു.
9
അന്നത്തെ പൗരോഹിത്യാചാരപ്രകാരം ദേവാലയത്തിലെ വിശുദ്ധസ്ഥലത്തു പ്രവേശിച്ചു ധൂപം അര്‍പ്പിക്കുന്നതിനുള്ള ആളിനെ നറുക്കിട്ടു തിരഞ്ഞെടുക്കുകയായിരുന്നു പതിവ്. അങ്ങനെ ധൂപാര്‍പ്പണത്തിനായി സഖറിയാ തിരഞ്ഞെടുക്കപ്പെട്ടു.
10
തദനുസരണം ഒരു ദിവസം അദ്ദേഹം ദൈവ സന്നിധിയില്‍ ശുശ്രൂഷ ചെയ്യുകയായിരുന്നു. ജനങ്ങള്‍ എല്ലാവരും അപ്പോള്‍ വിശുദ്ധസ്ഥലത്തിനു പുറത്തു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
11
തത്സമയം ദൈവദൂതന് ധൂപപീഠത്തിന്റെ വലത്തുഭാഗത്തു പ്രത്യക്ഷനായി.
12
സഖറിയാ പരിഭ്രമിച്ചു ഭയപരവശനായിത്തീര്‍ന്നു.
13
അപ്പോള്‍ മാലാഖ അദ്ദേഹത്തോടു പറഞ്ഞു: “സഖറിയായേ, ഭയപ്പെടേണ്ടാ; ദൈവം നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബെത്ത് ഒരു പുത്രനെ പ്രസവിക്കും. അവനു യോഹന്നാന് എന്നു പേരിടണം.
14
നിനക്ക് ആനന്ദവും ആഹ്ലാദവും ഉണ്ടാകും. അവന്റെ ജനനത്തില്‍ അനവധി ആളുകള്‍ സന്തോഷിക്കും.
15
എന്തുകൊണ്ടെന്നാല്‍ കര്‍ത്താവിന്റെ ദൃഷ്ടിയില് അവന് ശ്രേഷ്ഠനായിരിക്കും. അവന് വീഞ്ഞോ ലഹരിയുള്ള ഏതെങ്കിലും പാനീയമോ കുടിക്കുകയില്ല. അമ്മയുടെ ഗര്‍ഭത്തില്‍ വച്ചുതന്നെ അവന് പരിശുദ്ധാത്മാവുകൊണ്ടു നിറയും.
16
ഇസ്രായേല്‍ജനത്തില്‍ പലരെയും ദൈവമായ കര്‍ത്താവിന്റെ അടുക്കലേക്ക് അവന് തിരിച്ചുകൊണ്ടുവരും.
17
അവന് പിതാക്കന്മാരെയും മക്കളെയും തമ്മില്‍ രഞ്ജിപ്പിക്കും; അനുസരണമില്ലാത്തവരെ നീതിനിഷ്ഠയ്ക്കു വിധേയരാക്കും; അങ്ങനെ ദൈവത്തിനുവേണ്ടി ഒരു ജനതയെ ഒരുക്കുന്നതിന് അവന് കര്‍ത്താവിന്റെ മുന്നോടിയായി ഏലിയാപ്രവാചകന്റെ വീറോടും ശക്തിയോടുംകൂടി പ്രവര്‍ത്തിക്കും.”
18
അപ്പോള്‍ സഖറിയാ ദൂതനോടു പറഞ്ഞു: “ഞാന്‍ ഇതെങ്ങനെ ഗ്രഹിക്കും? ഞാനൊരു വൃദ്ധനാണല്ലോ; എന്റെ ഭാര്യയും അങ്ങനെതന്നെ.”
19
ദൂതന് പ്രതിവചിച്ചു: “ഞാന്‍ ദൈവസന്നിധിയില്‍ നില്ക്കുന്ന ഗബ്രിയേലാണ്. ഈ സദ്വാര്ത്ത നിന്നെ അറിയിക്കുന്നതിനു ദൈവം എന്നെ അയച്ചിരിക്കുന്നു.
20
എന്റെ വാക്കുകള്‍ യഥാകാലം സത്യമാകും. എന്നാല്‍ നീ ആ വാക്കുകള്‍ വിശ്വസിക്കാഞ്ഞതിനാല്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നതുവരെ നീ മൂകനായിരിക്കും.”
21
ജനങ്ങള്‍ സഖറിയായെ കാത്തിരിക്കുകയായിരുന്നു. വിശുദ്ധസ്ഥലത്തുനിന്ന് അദ്ദേഹം മടങ്ങിവരുവാന്‍ ഇത്രയും വൈകുന്നത് എന്തുകൊണ്ടായിരിക്കും എന്നോര്‍ത്ത് അവര്‍ ആശ്ചര്യപ്പെട്ടു.
22
അദ്ദേഹം പുറത്തുവന്നപ്പോള്‍ അവരോട് ഒന്നും സംസാരിക്കുവാന്‍ കഴിഞ്ഞില്ല. ദേവാലയത്തില്‍വച്ച് അദ്ദേഹത്തിന് ഒരു ദിവ്യദര്‍ശനം ഉണ്ടായെന്ന് അവര്‍ മനസ്സിലാക്കി. അദ്ദേഹം ആംഗ്യംകാട്ടി ഊമനായി കഴിഞ്ഞു.
23
തന്റെ ശുശ്രൂഷാകാലം കഴിഞ്ഞപ്പോള്‍ അദ്ദേഹം സ്വഭവനത്തിലേക്കു പോയി.
24
അനന്തരം സഖറിയായുടെ ഭാര്യ എലിസബെത്ത് ഗര്‍ഭംധരിച്ചു. അവര്‍ പറഞ്ഞു: “ദൈവം എന്നെ കടാക്ഷിച്ചിരിക്കുന്നു.
25
മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപമാനം അവിടുന്നു നീക്കിയിരിക്കുന്നു.” അഞ്ചുമാസം അന്യരുടെ ദൃഷ്ടിയില്പ്പെടാതെ എലിസബെത്ത് കഴിച്ചുകൂട്ടി.
26
[26,27] എലിസബെത്ത് ഗര്‍ഭവതിയായതിന്റെ ആറാം മാസത്തില്‍ ഗലീലയിലെ ഒരു പട്ടണമായ നസറെത്തില്‍ ദാവീദുരാജാവിന്റെ വംശജനായ യോസേഫിനു വിവാഹം നിശ്ചയിച്ചിരുന്ന മറിയം എന്ന കന്യകയുടെ അടുക്കല്‍ ദൈവം ഗബ്രിയേലിനെ അയച്ചു.
28
ദൈവദൂതന് മറിയമിനെ സമീപിച്ച്: “ദൈവത്തിന്റെ പ്രസാദവരം ലഭിച്ചവളേ, നിനക്കു വന്ദനം! ദൈവം നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു.
29
ഇതു കേട്ടപ്പോള്‍ മറിയം വല്ലാതെ സംഭ്രമിച്ചു. “ഇതെന്തൊരഭിവാദനം!” എന്നു മനസ്സില്‍ വിചാരിച്ചു.
30
അപ്പോള്‍ മാലാഖ മറിയമിനോടു പറഞ്ഞു: “ഭയപ്പെടേണ്ടാ; ദൈവം നിന്നില്‍ പ്രസാദിച്ചിരിക്കുന്നു. നീ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും;
31
അവന് യേശു എന്നു പേരിടണം.
32
അവന് വലിയവനായിരിക്കും; മഹോന്നതനായ ദൈവത്തിന്റെ പുത്രനെന്നു വിളിക്കപ്പെടുകയും ചെയ്യും; അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം സര്വേശ്വരന് അവനു നല്‍കും.
33
അവന് എന്നെന്നേക്കും ഇസ്രായേല്‍ജനതയുടെ രാജാവായി വാഴും. അവന്റെ രാജത്വം അനന്തവുമായിരിക്കും.”
34
മറിയം മാലാഖയോടു ചോദിച്ചു: “പുരുഷസംഗമം കൂടാതെ ഇതെങ്ങനെ സംഭവിക്കും?”
35
മാലാഖ പ്രതിവചിച്ചു: “പരിശുദ്ധാത്മാവു നിന്റെമേല്‍ വരും. അത്യുന്നതന്റെ ശക്തി നിന്റെമേല്‍ ആവസിക്കും. അതുകൊണ്ടു നിന്നില്‍ ജനിക്കുന്ന വിശുദ്ധശിശു ദൈവത്തിന്റെ പുത്രന് എന്നു വിളിക്കപ്പെടും.
36
ഇതാ, നിന്റെ ചാര്‍ച്ചക്കാരിയായ എലിസബെത്ത് വാര്‍ധക്യത്തില്‍ ഒരു പുത്രനെ ഗര്‍ഭംധരിച്ചിരിക്കുന്നു. വന്ധ്യ എന്നു പറഞ്ഞുവന്ന എലിസബെത്തിന് ഇത് ആറാം മാസമത്രേ.
37
ദൈവത്തിന് അസാധ്യമായിട്ട് ഒന്നുംതന്നെ ഇല്ലല്ലോ.”
38
അപ്പോള്‍ മറിയം: “ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി; അങ്ങു പറഞ്ഞതുപോലെ എനിക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. അതിനുശേഷം ദൂതന് അവിടെനിന്നു പോയി.
39
ആയിടയ്ക്കു മറിയം സഖറിയായുടെ വീട്ടിലേക്കു ബദ്ധപ്പെട്ടു ചെന്നു. യെഹൂദ്യയിലെ മലനാട്ടിലുള്ള ഒരു പട്ടണത്തിലായിരുന്നു ആ ഭവനം.
40
മറിയം അവിടെയെത്തി എലിസബെത്തിനെ അഭിവാദനം ചെയ്തു.
41
മറിയമിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബെത്തിന്റെ ഗര്‍ഭത്തിലുള്ള ശിശു ഇളകിത്തുള്ളി.
42
എലിസബെത്തു പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ ഇപ്രകാരം ഉദ്ഘോഷിച്ചു: “സ്ത്രീകളില്‍ നീ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവള്‍; നിന്റെ ഗര്‍ഭത്തിലുള്ള ശിശുവും അനുഗ്രഹിക്കപ്പെട്ടതുതന്നെ.
43
എന്റെ കര്‍ത്താവിന്റെ മാതാവ് എന്റെ ഭവനത്തില്‍ വരുവാനുള്ള ബഹുമതിക്ക് എങ്ങനെ ഞാന്‍ യോഗ്യയായി!
44
നിന്റെ അഭിവാദനസ്വരം എന്റെ കാതുകളില്‍ പതിഞ്ഞപ്പോള്‍ എന്റെ ഗര്‍ഭത്തിലുള്ള ശിശു ആനന്ദംകൊണ്ട് ഇളകിത്തുള്ളി.
45
ദൈവത്തില്‍ നിന്നുള്ള അരുളപ്പാടു സംഭവിക്കുമെന്നു വിശ്വസിച്ചവള്‍ അനുഗൃഹീതതന്നെ.”
46
ഇതു കേട്ടപ്പോള്‍ മറിയം ഇപ്രകാരം പാടി: “എന്റെ ഹൃദയം കര്‍ത്താവിനെ പ്രകീര്‍ത്തിക്കുന്നു;
47
എന്റെ രക്ഷകനായ ദൈവത്തില്‍ എന്റെ ആത്മാവ് ആനന്ദിക്കുന്നു.
48
ഈ വിനീതദാസിയെ അവിടുന്നു തൃക്കണ്‍പാര്‍ത്തിരിക്കുന്നു! ഇന്നുമുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.
49
സര്‍വശക്തനായ ദൈവം എനിക്കു വന്‍കാര്യം ചെയ്തിരിക്കുന്നു; അവിടുത്തെ നാമം പരിശുദ്ധമാകുന്നു.
50
ദൈവത്തെ ഭയപ്പെടുന്നവരുടെമേല്‍ തലമുറതലമുറയായി അവിടുത്തെ കാരുണ്യം നിരന്തരം ചൊരിയുന്നു.
51
അവിടുത്തെ കരബലം അവിടുന്നു പ്രകടമാക്കി അന്തരംഗത്തില്‍ അഹങ്കരിച്ചിരുന്നവരെ അവിടുന്നു ചിതറിച്ചിരിക്കുന്നു.
52
പ്രബലന്മാരെ അവരുടെ സിംഹാസനങ്ങളില്‍നിന്നു നിഷ്കാസനം ചെയ്തു; വിനീതരെ ഉയര്‍ത്തിയിരിക്കുന്നു.
53
വിശന്നു വലയുന്നവരെ വിശിഷ്ടഭോജ്യങ്ങള്‍കൊണ്ടു സംതൃപ്തരാക്കി ധനവാന്മാരെ വെറുംവയറോടെ പറഞ്ഞയച്ചു.
54
അബ്രഹാമിനെയും അദ്ദേഹത്തിന്റെ സന്താനപരമ്പരകളെയും അനുഗ്രഹിക്കുമെന്നു പൂര്‍വപിതാക്കന്മാരോടു ചെയ്ത വാഗ്ദാനപ്രകാരം
55
ഇസ്രായേല്‍ജനതയെ കരുണയോടെ കടാക്ഷിച്ചു.”
56
മറിയം ഏകദേശം മൂന്നു മാസക്കാലം എലിസബെത്തിന്റെകൂടെ പാര്‍ത്തശേഷം സ്വഭവനത്തിലേക്കു തിരിച്ചുപോയി.
57
എലിസബെത്ത് യഥാകാലം ഒരു പുത്രനെ പ്രസവിച്ചു.
58
കര്‍ത്താവു കാണിച്ച കാരുണ്യാതിരേകത്തെപ്പറ്റി കേട്ട് അവരുടെ അയല്‍ക്കാരും ബന്ധുജനങ്ങളും അവരോടൊപ്പം സന്തോഷിച്ചു.
59
എട്ടാം ദിവസം ശിശുവിന്റെ പരിച്ഛേദനകര്‍മത്തിനായി എല്ലാവരും വന്നുകൂടി. ആ കുട്ടിക്ക് പിതാവിന്റെ പേരനുസരിച്ച് സഖറിയാ എന്നു നാമകരണം ചെയ്യാന്‍ അവര്‍ ഭാവിച്ചു.
60
എന്നാല്‍ അവന്റെ അമ്മ പറഞ്ഞു: “അങ്ങനെയല്ല, അവന്റെ പേരു യോഹന്നാന് എന്നായിരിക്കണം.”
61
അപ്പോള്‍ വന്നുകൂടിയവര്‍: “നിന്റെ ബന്ധുക്കള്‍ക്ക് ആര്‍ക്കും ആ പേരില്ലല്ലോ” എന്നു പറഞ്ഞു.
62
പിന്നീട് കുട്ടിക്ക് എന്താണു പേരിടേണ്ടത് എന്ന് അവന്റെ പിതാവിനോട് ആംഗ്യംകാട്ടി ചോദിച്ചു.
63
അപ്പോള്‍ അദ്ദേഹം ഒരു എഴുത്തുപലക കൊണ്ടുവരാനാവശ്യപ്പെട്ടു. “അവന്റെ പേര് യോഹന്നാന് എന്നാണ്” എന്ന് അദ്ദേഹം അതിലെഴുതി. അപ്പോള്‍ എല്ലാവര്ക്കും അത്യധികം ആശ്ചര്യമുണ്ടായി.
64
തല്‍ക്ഷണം സഖറിയായുടെ അധരങ്ങള്‍ തുറന്നു; നാവിന്റെ ബന്ധനം നീങ്ങുകയും ചെയ്തു. അദ്ദേഹം ദൈവത്തെ സ്തുതിച്ചുകൊണ്ടു സംസാരിക്കുവാന്‍ തുടങ്ങി.
65
അയല്‍വാസികളെല്ലാവരും സംഭീതരായി. യെഹൂദ്യയിലെ മലനാട്ടിലെങ്ങും ഈ വാര്‍ത്ത പ്രസിദ്ധമായി.
66
കേട്ടവരെല്ലാം ഈ കുട്ടി ആരായിത്തീരുമെന്നു ചിന്തിക്കുകയും പറയുകയും ചെയ്തു. കാരണം സര്‍വേശ്വരന്റെ ശക്തിപ്രഭാവം ആ ശിശുവില്‍ പ്രത്യക്ഷമായിരുന്നു.
67
യോഹന്നാന്റെ പിതാവായ സഖറിയാ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ഇപ്രകാരം പ്രവചിച്ചു:
68
“ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെട്ടവന്‍: അവിടുന്നു തന്റെ ജനത്തെ സന്ദര്‍ശിക്കുകയും അവരെ സ്വതന്ത്രരാക്കുകയും ചെയ്തിരിക്കുന്നു.
69
[69-75] ആദിമുതല് തന്റെ വിശുദ്ധപ്രവാചകന്മാരിലൂടെ അവിടുന്ന് അരുള്‍ചെയ്തപ്രകാരം നമ്മുടെ ശത്രുക്കളില്‍നിന്നും നമ്മെ ദ്വേഷിക്കുന്ന എല്ലാവരുടെയും കൈകളില്‍നിന്നും നമ്മെ രക്ഷിക്കുവാന്‍ തന്റെ ദാസനായ ദാവീദിന്റെ വംശത്തില്‍ നിന്നു ശക്തനായ ഒരു രക്ഷകനെ അവിടുന്നു നമുക്കു നല്കിയിരിക്കുന്നു. നമ്മുടെ പൂര്‍വപിതാക്കന്മാരോടു ചെയ്ത വാഗ്ദാനമനുസരിച്ച് അവിടുന്നു തന്റെ ദാസരായ ഇസ്രായേല്‍ജനതയെ കാരുണ്യപൂര്‍വം ഓര്‍ത്ത് അവരെ സഹായിച്ചിരിക്കുന്നു. അബ്രഹാമിനോടും തന്റെ സന്താന പരമ്പരകളോടും കരുണ കാണിക്കുകയും ചെയ്തിരിക്കുന്നു. നമ്മുടെ ആയുഷ്കാലം മുഴുവനും നീതിയോടും വിശുദ്ധിയോടുംകൂടി നിര്‍ഭയം തിരുമുമ്പില്‍ ആരാധിക്കുന്നതിനു വേണ്ടി ശത്രുക്കളുടെ കരങ്ങളില്‍നിന്നു നമ്മെ രക്ഷിക്കുവാന്‍ കൃപയരുളുമെന്ന് നമ്മുടെ പിതാവായ അബ്രഹാമിനോട് ദൈവം ചെയ്ത പ്രതിജ്ഞയെയും വിശുദ്ധഉടമ്പടിയെയും അനുസ്മരിച്ചു കൊണ്ട് അവിടുന്നു തന്റെ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു.
76
കുഞ്ഞേ, നീ മഹോന്നതനായ ദൈവത്തിന്റെ പ്രവാചകനെന്നു വിളിക്കപ്പെടും;
77
എന്തുകൊണ്ടെന്നാല്‍ കര്‍ത്താവിനു വഴിയൊരുക്കുന്നതിനും,
78
കരുണാര്‍ദ്രനായ നമ്മുടെ ദൈവത്തില്‍ നിന്നു ലഭിക്കുന്ന പാപവിമോചനംകൊണ്ടു കൈവരുന്ന രക്ഷയെക്കുറിച്ചുള്ള അറിവ് അവിടുത്തെ ജനത്തിനു നല്കുന്നതിനുമായി, നീ അവിടുത്തെ മുന്നോടിയായി പോകും.
79
കൂരിരുട്ടിലും മരണത്തിന്റെ കരിനിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം പകരുന്നതിനും സമാധാനത്തിന്റെ മാര്‍ഗത്തില്‍ നമ്മുടെ പാദങ്ങള്‍ നയിക്കുന്നതിനും ഉന്നതത്തില്‍നിന്ന് ഉഷസ്സ് നമ്മുടെമേല്‍ ഉദയംചെയ്യും.”
80
ശിശു വളര്‍ന്നു; ആത്മീയ ചൈതന്യവും പുഷ്ടിയും പ്രാപിച്ച് ഇസ്രായേല്‍ജനങ്ങളുടെ മുമ്പില്‍ സ്വയം പ്രത്യക്ഷനാകുന്നതുവരെ വിജനപ്രദേശത്തു വസിച്ചു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24