bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Luke 21
Luke 21
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 22 →
1
യേശു തല ഉയര്‍ത്തി ചുറ്റും നോക്കിയപ്പോള്‍ ദേവാലയത്തിലെ ഭണ്ഡാരത്തില് ധനികന്മാര് കാണിക്ക ഇടുന്നതു കണ്ടു.
2
പാവപ്പെട്ട ഒരു വിധവ രണ്ടു ചെറിയ ചെമ്പുകാശ് ഇടുന്നതും അവിടുത്തെ ദൃഷ്ടിയില്‍പ്പെട്ടു.
3
“വാസ്തവത്തില്‍ ദരിദ്രയായ ഈ വിധവ എല്ലാവരെയുംകാള്‍ അധികം അര്‍പ്പിച്ചിരിക്കുന്നു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
4
മറ്റുള്ളവരെല്ലാം അവരുടെ സമൃദ്ധിയില്‍നിന്നത്രേ സമര്‍പ്പിച്ചത്. ഈ വിധവയാകട്ടെ, തന്റെ ദാരിദ്ര്യത്തില്‍നിന്ന്, ഉപജീവനത്തിനുള്ള വക മുഴുവനും അര്‍പ്പിച്ചിരിക്കുന്നു എന്ന് അവിടുന്നു പറഞ്ഞു.
5
ചിലര്‍ ദേവാലയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു. വിലപ്പെട്ട ശിലകള്‍കൊണ്ടും നേര്‍ച്ചവസ്തുക്കള്‍കൊണ്ടും എത്ര മനോഹരമായി അത് അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്ന് അവര്‍ പറഞ്ഞു.
6
“നിങ്ങള്‍ ഈ കാണുന്നതെല്ലാം കല്ലിന്മേല് മറ്റൊരു കല്ലു ശേഷിക്കാതെ ഇടിച്ചു നിരത്തപ്പെടുന്ന കാലം വരും” എന്ന് യേശു അപ്പോള്‍ പറഞ്ഞു.
7
ഉടനെ അവര്‍ ചോദിച്ചു: “ഗുരോ, ഈ കാര്യങ്ങള്‍ എപ്പോള്‍ സംഭവിക്കും? അതിനുള്ള അടയാളം എന്തായിരിക്കും?”
8
യേശു അരുള്‍ചെയ്തു: “നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക; ‘ഞാനാകുന്നു അവന്’ എന്നും, ‘സമയം അടുത്തിരിക്കുന്നു’ എന്നും പറഞ്ഞ് പലരും എന്റെ നാമത്തില്‍ വരും.
9
നിങ്ങള്‍ അവരുടെ പിന്നാലെ പോകരുത്. യുദ്ധങ്ങളെയും വിപ്ലവങ്ങളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ ഭയപ്പെടുകയുമരുത്; ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതുതന്നെ. എന്നാല്‍ ഉടനെ അന്ത്യം സംഭവിക്കുകയില്ല.”
10
യേശു തുടര്‍ന്നു പറഞ്ഞു: “വംശം വംശത്തോടും രാഷ്ട്രം രാഷ്ട്രത്തോടും എതിര്‍ക്കും;
11
വലിയ ഭൂകമ്പങ്ങളും പലയിടങ്ങളിലും ക്ഷാമങ്ങളും മാരകമായ സാംക്രമികരോഗങ്ങളും ഉണ്ടാകും. ഭീകരമായ കാഴ്ചകളും ആകാശത്തു വലിയ അടയാളങ്ങളും ദൃശ്യമാകും.
12
ഇവയെല്ലാം സംഭവിക്കുന്നതിനുമുമ്പ് എന്റെ നാമത്തെ പ്രതി അവര്‍ നിങ്ങളെ പിടിച്ചു ദണ്ഡിപ്പിക്കുകയും സുനഗോഗിന്റെ അധികാരികളെ ഏല്പിച്ച് കാരാഗൃഹങ്ങളില്‍ അടയ്ക്കുക മാത്രമല്ല രാജാക്കന്മാരുടെയും ഗവര്‍ണര്‍മാരുടെയും മുമ്പില്‍ ഹാജരാക്കുകയും ചെയ്യും.
13
നിങ്ങള്‍ക്കു സാക്ഷ്യം വഹിക്കുവാനുള്ള സന്ദര്‍ഭമായിരിക്കും അത്.
14
എങ്ങനെ മറുപടി പറയണമെന്നുള്ളതിനെപ്പറ്റി നിങ്ങള്‍ മുന്‍കൂട്ടി ആലോചിക്കേണ്ടതില്ലെന്നു മനസ്സില്‍ ഉറച്ചുകൊള്ളുക.
15
എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ എതിരാളികള്‍ക്ക് ആര്‍ക്കും എതിര്‍ത്തു നില്ക്കുവാനോ, നിഷേധിക്കുവാനോ കഴിയാത്ത വിധത്തിലുള്ള ജ്ഞാനവും വാഗ്വൈഭവവും ഞാന്‍ നിങ്ങള്‍ക്കു നല്‍കും.
16
മാതാപിതാക്കളും സഹോദരന്മാരും സ്നേഹിതന്മാരും ബന്ധുക്കളും നിങ്ങളെ അധികാരികള്‍ക്ക് ഏല്പിച്ചുകൊടുക്കും; നിങ്ങളില്‍ ചിലരെ അവര്‍ കൊല്ലുകയും ചെയ്യും.
17
എന്റെ നാമത്തെപ്രതി എല്ലാവരും നിങ്ങളെ ദ്വേഷിക്കും.
18
എങ്കിലും നിങ്ങളുടെ ഒരു തലമുടിപോലും നശിക്കുകയില്ല.
19
സഹനശക്തിയോടെ ഉറച്ചു നില്ക്കുന്നതുമൂലം നിങ്ങളുടെ ജീവനെ നിങ്ങള്‍ നേടും.
20
“സൈന്യങ്ങള്‍ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോള്‍ അതിന്റെ വിനാശം അടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളണം.
21
അപ്പോള്‍ യെഹൂദ്യയിലുള്ളവര് മലകളിലേക്ക് ഓടിപ്പോകട്ടെ; നഗരങ്ങളിലുള്ളവര്‍ അവിടംവിട്ടു പോകട്ടെ; നാട്ടിന്പുറത്തുള്ളവര് നഗരത്തില്‍ പ്രവേശിക്കയുമരുത്;
22
വേദലിഖിതമെല്ലാം നിറവേറുന്നതിനുള്ള ന്യായവിധിയുടെ ദിവസങ്ങളായിരിക്കും അവ.
23
അക്കാലത്തു ഗര്‍ഭിണികള്‍ക്കും മുലകുടിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുള്ള മാതാക്കള്‍ക്കും ഹാ കഷ്ടം! അന്നു ഭൂമിയില്‍ മഹാദുരിതവും ഈ ജനത്തിന്മേല് ദൈവശിക്ഷയും ഉണ്ടാകും;
24
അവര്‍ വാളിനിരയായി നിലംപതിക്കും; വിജാതീയര്‍ അവരെ തടവുകാരാക്കി നാനാ രാജ്യങ്ങളിലേക്കും കൊണ്ടുപോകും; തങ്ങളുടെ ആധിപത്യകാലം കഴിയുന്നതുവരെ വിജാതീയര്‍ യെരൂശലേമിനെ ചവിട്ടിമെതിക്കും.”
25
“സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങള്‍ ദൃശ്യമാകും; സമുദ്രത്തിന്റെയും അതിലെ തിരമാലകളുടെയും അലര്‍ച്ചമൂലം ഭൂമുഖത്തെങ്ങുമുള്ള ജനങ്ങള്‍ വ്യാകുലപരവശരായി അന്ധാളിക്കും.
26
ആകാശത്തിലെ ശക്തികള്‍ അവയുടെ സഞ്ചാരപഥങ്ങളില്‍നിന്ന് ഇളക്കി മാറ്റപ്പെടും. ഭൂതലത്തിന് എന്താണു സംഭവിക്കുവാന്‍ പോകുന്നതെന്നോര്‍ത്തു ഭയപ്പെട്ട് മനുഷ്യര്‍ അസ്തപ്രജ്ഞരാകും.
27
അപ്പോള്‍ മനുഷ്യപുത്രന് പ്രഭാവത്തോടും മഹാതേജസ്സോടുംകൂടി മേഘത്തില്‍ വരുന്നത് അവര്‍ കാണും.
28
ഇവയെല്ലാം സംഭവിച്ചുതുടങ്ങുമ്പോള് നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നതുകൊണ്ട് നിങ്ങള്‍ തല ഉയര്‍ത്തി നിവര്‍ന്നു നില്ക്കുക.”
29
യേശു അവരോട് ഒരു ദൃഷ്ടാന്തവും പറഞ്ഞു: “അത്തി തുടങ്ങിയ എല്ലാ വൃക്ഷങ്ങളെയും നോക്കുക;
30
അവ തളിര്‍ക്കുന്നതു കാണുമ്പോള്‍ വേനല്‍ക്കാലം സമീപിച്ചിരിക്കുന്നുവെന്നു നിങ്ങള്‍ മനസ്സിലാക്കുന്നു.
31
അതുപോലെ ഇവയെല്ലാം സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക.
32
“ഈ തലമുറ നീങ്ങിപ്പോകുന്നതിനു മുമ്പുതന്നെ ഇവയെല്ലാം സംഭവിക്കുമെന്നു ഞാന്‍ ഉറപ്പിച്ചുപറയുന്നു.
33
ആകാശവും ഭൂമിയും നീങ്ങിപ്പോകും; പക്ഷേ എന്റെ വാക്കുകള്‍ ഒരിക്കലും നീങ്ങിപ്പോകുകയില്ല.
34
“നിങ്ങള്‍ ജാഗരൂകരായിരിക്കുക! നിങ്ങളുടെ ഹൃദയം അമിതഭക്ഷണത്തിലും മദ്യപാനത്തിലും ഐഹിക ജീവിതചിന്താഭാരത്തിലും മുഴുകിപ്പോകരുത്; ആ ദിവസം അപ്രതീക്ഷിതമായി വന്നുചേരുമെന്ന് ഓര്‍ത്തുകൊള്ളുക.
35
ഭൂമുഖത്തുള്ള സകല മനുഷ്യരുടെയുംമേല്‍ ആ ദിവസം ഒരു കെണിപോലെ വരും.
36
വരാന്‍പോകുന്ന ഈ സംഭവങ്ങളില്‍നിന്നെല്ലാം രക്ഷപെടുന്നതിനും മനുഷ്യപുത്രന്റെ മുമ്പില്‍ നില്ക്കുന്നതിനും പ്രാപ്തരായിത്തീരുന്നതിന് നിങ്ങള്‍ എപ്പോഴും പ്രാര്‍ഥനാപൂര്‍വം ജാഗ്രതയുള്ളവരായിരിക്കുക.”
37
യേശു പകല്തോറും ദേവാലയത്തില്‍ ജനങ്ങളെ പഠിപ്പിക്കുകയും രാത്രി ഒലിവുമലയില്‍ കഴിയുകയും ചെയ്തുപോന്നു.
38
ജനമെല്ലാം അവിടുത്തെ പ്രബോധനം കേള്‍ക്കുവാന്‍ അതിരാവിലെ ദേവാലയത്തില്‍ എത്തുമായിരുന്നു.
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 22 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24