bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Luke 2
Luke 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 3 →
1
അക്കാലത്തു റോമാസാമ്രാജ്യത്തിലെങ്ങും കാനേഷുമാരി എടുക്കണമെന്ന് ഒഗസ്തുസ് കൈസര്‍ കല്പന പുറപ്പെടുവിച്ചു.
2
കുറേന്യോസ് സിറിയയിലെ ഗവര്‍ണര്‍ ആയിരിക്കുമ്പോഴാണ് ഇത് ആദ്യമായി നടന്നത്.
3
പേരു രേഖപ്പെടുത്തുന്നതിനുവേണ്ടി എല്ലാവരും അവരവരുടെ പട്ടണങ്ങളിലേക്കു പോയി.
4
[4,5] ദാവീദുവംശജനായിരുന്നതുകൊണ്ട് യോസേഫും ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തില്‍നിന്നു യെഹൂദ്യയിലെ ബേത്ലഹേമിലേക്കു പോയി. ബേത്‍ലഹേംപട്ടണമായിരുന്നു ദാവീദിന്റെ ജന്മസ്ഥലം. തനിക്കു വിവാഹനിശ്ചയം ചെയ്തിരുന്ന ഗര്‍ഭിണിയായ മറിയമിനോടുകൂടിയാണ് യോസേഫ് പോയത്.
6
[6,7] ബേത്ലഹേമില്വച്ചു മറിയമിനു പ്രസവസമയമായി. അവള് തന്റെ സീമന്തസന്താനമായ പുത്രനെ പ്രസവിച്ചു. അവര്‍ക്കു താമസിക്കുവാന്‍ സത്രത്തില്‍ സ്ഥലം കിട്ടിയില്ല. അതുകൊണ്ട് മറിയം ശിശുവിനെ തുണിയില്‍ പൊതിഞ്ഞ് ഒരു കാലിത്തൊഴുത്തിലെ പുല്ത്തൊട്ടിയില് കിടത്തി.
8
ആ രാത്രിയില്‍ വെളിംപ്രദേശത്ത് ഏതാനും ഇടയന്മാര് തങ്ങളുടെ ആട്ടിന്‍പറ്റത്തെ കാത്തുകൊണ്ടിരിക്കുകയായിരുന്നു.
9
ഒരു ദൈവദൂതന് അവര്‍ക്കു പ്രത്യക്ഷനായി; ദൈവത്തിന്റെ തേജസ്സ് അവരുടെ ചുറ്റും പ്രകാശിച്ചു. ആട്ടിടയന്മാര് ഭയപരവശരായി.
10
ദൂതന് അവരോടു പറഞ്ഞു: “ഭയപ്പെടേണ്ടാ; സര്‍വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാന്‍ നിങ്ങളെ അറിയിക്കുന്നു.
11
ഇന്നേദിവസം ദാവീദിന്റെ പട്ടണത്തില്‍ കര്‍ത്താവായ യേശുക്രിസ്തു എന്ന രക്ഷകന് നിങ്ങള്‍ക്കായി പിറന്നിരിക്കുന്നു.
12
തുണിയില്‍ പൊതിഞ്ഞ് പുല്ത്തൊട്ടിയില് കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. അതായിരിക്കും നിങ്ങള്‍ക്കുള്ള അടയാളം.”
13
പെട്ടെന്നു മാലാഖമാരുടെ ഒരു വലിയ സംഘം ആ ദൂതനോടു ചേര്‍ന്നു ദൈവത്തെ സ്തുതിച്ചു:
14
“സ്വര്‍ഗാതിസ്വര്‍ഗത്തില്‍ ദൈവത്തിനു മഹത്ത്വം! ഭൂമിയില്‍ ദൈവപ്രസാദം ലഭിച്ച മനുഷ്യര്‍ക്കു സമാധാനം!”
15
അനന്തരം മാലാഖമാര്‍ അവരുടെ അടുക്കല്‍നിന്നു സ്വര്‍ഗത്തിലേക്കു പോയി. അപ്പോള്‍ ഇടയന്മാര് തമ്മില്‍ പറഞ്ഞു: “നമുക്കു ബേത്ലഹേംവരെ ഒന്നു പോകാം; ദൈവം നമ്മെ അറിയിച്ച ആ സംഭവം കാണാമല്ലോ.”
16
അവര്‍ അതിവേഗംപോയി മറിയമിനെയും യോസേഫിനെയും പുല്ത്തൊട്ടിയില് കിടക്കുന്ന ശിശുവിനെയും കണ്ടു.
17
ഈ ശിശുവിനെപ്പറ്റി മാലാഖമാര്‍ പറഞ്ഞ വസ്തുതകള്‍ ഇടയന്മാര് അറിയിച്ചു.
18
[18,19] കേട്ടവരെല്ലാം വിസ്മയഭരിതരായി. മറിയമാകട്ടെ ഇക്കാര്യങ്ങളെല്ലാം മനസ്സില്‍ സൂക്ഷിച്ച് അവയെപ്പറ്റി ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു.
20
ദൈവദൂതന് തങ്ങളോടു പറഞ്ഞതുപോലെയെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തതിനാല്‍ ആട്ടിടയന്മാര് ദൈവത്തെ പാടിപ്പുകഴ്ത്തിക്കൊണ്ടു തിരിച്ചുപോയി.
21
എട്ടാം ദിവസം ആയപ്പോള്‍ ശിശുവിന്റെ പരിച്ഛേദനകര്‍മം നടത്തി, യേശു എന്നു പേരിട്ടു. അമ്മയുടെ ഗര്‍ഭത്തില്‍ ആ ശിശു ജന്മമെടുക്കുന്നതിനു മുമ്പ് ദൈവദൂതന് നല്കിയ പേരായിരുന്നു അത്.
22
മോശയുടെ നിയമസംഹിതയില്‍ അനുശാസിച്ചിട്ടുള്ള ശുദ്ധീകരണകര്‍മം അനുഷ്ഠിക്കേണ്ട സമയമായപ്പോള്‍ മാതാപിതാക്കള്‍ ശിശുവിനെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്നതിന് യെരൂശലേമിലേക്കു കൊണ്ടുപോയി.
23
[23,24] എല്ലാ കടിഞ്ഞൂല്പുത്രന്മാരെയും ദൈവത്തിനു സമര്‍പ്പിക്കണമെന്നു യെഹൂദന്മാരുടെ ധര്‍മശാസ്ത്രത്തില്‍ അനുശാസിച്ചിട്ടുണ്ടല്ലോ. അതനുസരിച്ച് ഒരു ജോടി മാടപ്രാക്കളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ യാഗം കഴിക്കേണ്ടിയിരുന്നു.
25
ഇസ്രായേല്‍ജനതയുടെ സമുദ്ധാരണം പ്രതീക്ഷിച്ചുകൊണ്ടിരുന്ന നീതിനിഷ്ഠനും ഭക്തനുമായ ശിമ്യോന്‍ എന്നൊരാള്‍ യെരൂശലേമില്‍ പാര്‍ത്തിരുന്നു. പരിശുദ്ധാത്മാവിന്റെ അധിവാസം അദ്ദേഹത്തിലുണ്ടായിരുന്നു.
26
ദൈവം വാഗ്ദാനം ചെയ്തപോലെ ക്രിസ്തുവിനെ ദര്‍ശിക്കുന്നതിനുമുമ്പ് അദ്ദേഹം മരിക്കുകയില്ലെന്നു പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയിരുന്നു.
27
[27,28] ആത്മാവിന്റെ പ്രചോദനത്താല്‍ അദ്ദേഹം ദേവാലയത്തിലെത്തി. ധര്‍മശാസ്ത്രവിധിപ്രകാരമുള്ള കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിനായി ഉണ്ണിയേശുവിനെ മാതാപിതാക്കള്‍ ദേവാലയത്തിലേക്കു കൊണ്ടുവന്നപ്പോള്‍ ശിമ്യോന്‍ ശിശുവിനെ കൈയിലെടുത്തു ദൈവത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഇപ്രകാരം പാടി:
29
“പരമനാഥാ, അവിടുത്തെ വാഗ്ദാനം അങ്ങു നിറവേറ്റിയിരിക്കുന്നു; ഇനി സമാധാനത്തോടുകൂടി കടന്നുപോകാന്‍ ഈ വിനീതദാസനെ അനുവദിച്ചാലും.
30
[30-32] സര്‍വ മനുഷ്യവര്‍ഗത്തിനുംവേണ്ടി അവിടുന്ന് ഒരുക്കിവച്ചിട്ടുള്ള രക്ഷ ഇയ്യുള്ളവന്റെ കണ്ണുകള്‍ ദര്‍ശിച്ചിരിക്കുന്നുവല്ലോ. അതു വിജാതീയരുടെ ബോധോദയത്തിനുള്ള വെളിച്ചവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ അഭിമാനകാരണവുമാകുന്നു.”
33
ശിശുവിനെപ്പറ്റി ശിമ്യോന്‍ പറഞ്ഞ ഈ വാക്കുകള്‍ ആ മാതാപിതാക്കളെ ആശ്ചര്യഭരിതരാക്കി.
34
ശിമ്യോന്‍ അവരെ അനുഗ്രഹിച്ചശേഷം മാതാവായ മറിയമിനോടു പറഞ്ഞു: “ഈ ശിശു ഇസ്രായേല്‍ജനങ്ങളില്‍ പലരുടെയും വീഴ്ചയ്ക്കും എഴുന്നേല്പിനും വേണ്ടി നിയുക്തനായിരിക്കുന്നു. ദൈവത്തെ എതിര്‍ത്തു പറയുന്നവരുടെ ഹൃദയങ്ങളിലെ
35
രഹസ്യവിചാരങ്ങള്‍ വെളിപ്പെടുമാറ് ഇവന് ദൈവത്തില്‍നിന്നുള്ള ഒരടയാളമാണ്. മൂര്‍ച്ചയേറിയ ഒരു വാള് കണക്കേ തീവ്രമായ ദുഃഖം നിന്റെ ഹൃദയത്തെ പിളര്‍ക്കും.”
36
[36,37] അക്കാലത്ത് ഹന്നാ എന്നൊരു പ്രവാചിക ഉണ്ടായിരുന്നു. ആശേര്‍ഗോത്രത്തിലെ ഫനുവേലിന്റെ പുത്രിയായ ഹന്നാ വളരെ വയസ്സുചെന്ന സ്ത്രീയായിരുന്നു. ഏഴുവര്‍ഷം മാത്രമേ ഭര്‍ത്താവിനോടൊത്ത് അവര്‍ ജീവിച്ചിട്ടുള്ളൂ. പിന്നീടു വിധവയായിത്തീര്‍ന്ന ഹന്നാ എണ്‍പത്തിനാലു വയസ്സുവരെ ദേവാലയം വിട്ടുപോകാതെ പ്രാര്‍ഥനയോടും ഉപവാസത്തോടുംകൂടി ദൈവത്തെ അഹോരാത്രം ആരാധിച്ചുപോന്നു.
38
യേശുവിനെ ദേവാലയത്തില്‍ കൊണ്ടുവന്നപ്പോള്‍ ആ പ്രവാചികയും അടുത്തുവന്നു ദൈവത്തെ സ്തുതിക്കുകയും ഇസ്രായേല്‍ജനതയുടെ വീണ്ടെടുപ്പിനുവേണ്ടി കാത്തിരുന്ന എല്ലാവരോടും ആ ദിവ്യശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.
39
നിയമസംഹിതയില്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ കര്‍മങ്ങളും പൂര്‍ത്തിയാക്കിയശേഷം അവര്‍ ഗലീലയില്‍ ഉള്ള സ്വന്തം പട്ടണമായ നസറെത്തിലേക്കു തിരിച്ചുപോയി.
40
ശിശു വളര്‍ന്നു; ബലം പ്രാപിച്ചു; ജ്ഞാനസമ്പൂര്‍ണനായി; ദൈവത്തിന്റെ സംപ്രീതിയും ആ ബാലന്റെമേല്‍ ഉണ്ടായിരുന്നു.
41
യേശുവിന്റെ മാതാപിതാക്കള്‍ വര്‍ഷംതോറും പെസഹാപെരുന്നാളിനു യെരൂശലേമിലേക്കു പോകുക പതിവായിരുന്നു.
42
യേശുവിനു പന്ത്രണ്ടു വയസ്സായപ്പോള്‍ അവര്‍ പതിവുപോലെ പെരുന്നാളിനു പോയി.
43
പെരുന്നാള്‍ കഴിഞ്ഞു മാതാപിതാക്കള്‍ യെരൂശലേമില്‍നിന്നു തിരിച്ചുപോരുമ്പോള്‍ ബാലനായ യേശു അവരോടുകൂടി പോന്നില്ല; ഇത് അവരറിഞ്ഞുമില്ല.
44
സഹയാത്രികരുടെ കൂട്ടത്തില്‍ യേശു ഉണ്ടായിരിക്കുമെന്നു കരുതി അവര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു.
45
ബന്ധുജനങ്ങളുടെയും പരിചിതരുടെയും ഇടയിലെല്ലാം യേശുവിനെ അവര്‍ അന്വേഷിച്ചു; കാണാതെ വന്നപ്പോള്‍ അവര്‍ യെരൂശലേമിലേക്കു തിരിച്ചുപോയി.
46
മൂന്നു ദിവസം കഴിഞ്ഞ് അവര്‍ കുട്ടിയെ ദേവാലയത്തില്‍ കണ്ടെത്തി. മതഗുരുക്കന്മാരുടെ പ്രബോധനം ശ്രദ്ധിക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു യേശു.
47
ആ സംഭാഷണം കേട്ടവരെല്ലാം യേശുവിന്റെ അറിവിലും ബുദ്ധിപൂര്‍വകമായ ഉത്തരങ്ങളിലും അദ്ഭുതപ്പെട്ടു.
48
മകനെ കണ്ടപ്പോള്‍ മാതാപിതാക്കള്‍ ആശ്ചര്യഭരിതരായി. മറിയം ചോദിച്ചു: “എന്റെ മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തത് എന്തിന്? നിന്റെ പിതാവും ഞാനും എത്ര മനോവേദനയോടെ എവിടെയെല്ലാം നിന്നെ അന്വേഷിച്ചു!”
49
യേശു പ്രതിവചിച്ചു: “എന്തിനാണു നിങ്ങള്‍ എന്നെ അന്വേഷിച്ചത്? എന്റെ പിതാവിന്റെ ഭവനത്തില്‍ ഞാന്‍ ഇരിക്കണം എന്നുള്ളതു നിങ്ങള്‍ക്കറിഞ്ഞുകൂടേ?”
50
പക്ഷേ, യേശു പറഞ്ഞത് എന്താണെന്ന് അവര്‍ക്കു മനസ്സിലായില്ല.
51
പിന്നീട് യേശു അവരോടുകൂടി പുറപ്പെട്ടു നസറെത്തില്‍ചെന്നു മാതാപിതാക്കള്‍ക്കു വിധേയനായി ജീവിച്ചു. ഈ കാര്യങ്ങളെല്ലാം മറിയം ഓര്‍മയില്‍ വച്ചു.
52
യേശുവാകട്ടെ ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതി ആര്‍ജിച്ചുകൊണ്ട് ശാരീരികമായും മാനസികമായും വളര്‍ന്നുവന്നു.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24