bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Luke 16
Luke 16
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 17 →
1
യേശു പിന്നെയും ശിഷ്യന്മാരോടു പറഞ്ഞു: “ധനികനായ ഒരു മനുഷ്യന് ഒരു കാര്യസ്ഥനുണ്ടായിരുന്നു. തന്റെ യജമാനന്റെ വസ്തുവകകള്‍ ദുര്‍വ്യയം ചെയ്യുന്നു എന്ന് അയാളുടെ പേരില്‍ ആരോപണം ഉണ്ടായി.
2
ആ ധനികന് അയാളെ വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘തന്നെപ്പറ്റി ഈ കേള്‍ക്കുന്നത് എന്ത്? എന്റെ വസ്തുവകകള്‍ കൈകാര്യം ചെയ്തതിന്റെ കണക്കു കൊണ്ടുവരിക; ഇനിമേല്‍ താന്‍ എന്റെ കാര്യസ്ഥനായിരിക്കുവാന്‍ പാടില്ല,’
3
അപ്പോള്‍ അയാള്‍ ആത്മഗതം ചെയ്തു: ‘യജമാനന് എന്നെ ജോലിയില്‍നിന്നു പിരിച്ചുവിടാന്‍ പോകുന്നു. ഞാന്‍ ഇനി എന്തുചെയ്യും? കിളയ്ക്കുവാന് എനിക്കു വശമില്ല; ഇരക്കുവാന്‍ ഞാന്‍ നാണിക്കുന്നു.
4
യജമാനന് എന്നെ ജോലിയില്‍നിന്നു നീക്കുമ്പോള്‍ മറ്റുള്ളവര്‍ തങ്ങളുടെ വീടുകളില്‍ എന്നെ സ്വീകരിക്കേണ്ടതിന് എന്തു ചെയ്യണമെന്ന് എനിക്കറിയാം.’
5
“അയാള്‍ യജമാനന്റെ കടക്കാരെ ഓരോരുത്തരായി വിളിച്ചുവരുത്തി. ഒന്നാമനോട് അയാള്‍ ചോദിച്ചു: ‘നീ എന്റെ യജമാനനോടു കടം വാങ്ങിയിട്ടുള്ളത് എന്താണ്?’
6
‘നൂറു കുടം ഒലിവെണ്ണ’ എന്ന് ആ കടക്കാരന് പറഞ്ഞു. അപ്പോള്‍ കാര്യസ്ഥന്, നിന്റെ പറ്റുചീട്ട് ഇതാ, വേഗം അമ്പത് എന്നു തിരുത്തുക’ എന്നു പറഞ്ഞു.
7
പിന്നീടു മറ്റൊരാളിനോട്, ‘നീ എന്തു കൊടുക്കാനുണ്ട്?’ എന്നു ചോദിച്ചു. ‘നൂറു പറ കോതമ്പ്’ എന്നയാള്‍ മറുപടി പറഞ്ഞു. കാര്യസ്ഥന് ഉടനെ അയാളോട് ‘നിന്റെ പറ്റുചീട്ടെടുത്ത് എണ്‍പത് എന്നാക്കുക’ എന്നു പറഞ്ഞു.
8
“അവിശ്വസ്തനായ ഈ കാര്യസ്ഥന് തന്റെ പ്രവൃത്തിയില്‍ പ്രദര്‍ശിപ്പിച്ച കുശാഗ്രബുദ്ധിയെ യജമാനന് ശ്ലാഘിച്ചു. ലോകത്തിന്റെ മക്കള്‍ തങ്ങളുടെ തലമുറയില്‍, വെളിച്ചത്തിന്റെ മക്കളെക്കാള്‍ ബുദ്ധിയുള്ളവരാണല്ലോ.
9
“ഞാന്‍ നിങ്ങളോടു പറയുന്നു: അന്യായമായ ധനംകൊണ്ടു നിങ്ങള്‍ സ്നേഹിതന്മാരെ നേടിക്കൊള്ളുക. അങ്ങനെ ചെയ്യുന്നതായാല്‍ ലൗകികധനം നിങ്ങള്‍ക്കില്ലാതെ വരുമ്പോള്‍ നിത്യഭവനങ്ങളില്‍ നിങ്ങള്‍ സ്വീകരിക്കപ്പെടും.
10
ഏറ്റവും ചെറിയ കാര്യങ്ങളില്‍ വിശ്വസ്തനായിരിക്കുന്നവന്‍ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും. ഏറ്റവും ചെറിയ കാര്യങ്ങളില്‍ അവിശ്വസ്തന്‍ വലിയ കാര്യങ്ങളിലും അവിശ്വസ്തനായിരിക്കും.
11
ലൗകികധനം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ അവിശ്വസ്തരാണെങ്കില്‍ സാക്ഷാത്തായ ധനം നിങ്ങളെ ആരാണ് ഏല്പിക്കുക?
12
അന്യരുടെ മുതലിന്റെ കാര്യത്തില്‍ നിങ്ങള്‍ അവിശ്വസ്തരാണെങ്കില്‍ നിങ്ങള്‍ക്ക് സ്വന്തമായി എന്തെങ്കിലും ആരു തരും?
13
“രണ്ട് യജമാനന്മാരെ സേവിക്കുവാന്‍ ഒരു ഭൃത്യനും സാധ്യമല്ല. ഒന്നുകില്‍ ഒരുവനെ വെറുത്ത് അപരനെ സ്നേഹിക്കും. അല്ലെങ്കില്‍ ഒരുവനോടു കൂറുള്ളവനായിരുന്ന് അപരനെ കൈവെടിയും. നിങ്ങള്‍ക്കു ദൈവത്തെയും ധനത്തെയും സേവിക്കുക സാധ്യമല്ല.
14
ദ്രവ്യാഗ്രഹികളായ പരീശന്മാര് ഇവയെല്ലാം കേട്ടപ്പോള്‍ യേശുവിനെ പരിഹസിച്ചു.
15
അവിടുന്ന് അവരോടു പറഞ്ഞു: “നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വയം ന്യായീകരിക്കുന്നു. എന്നാല്‍ ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യര്‍ക്ക് ഉത്തമമെന്നു തോന്നുന്നത് ദൈവത്തിന്റെ ദൃഷ്ടിയില് അധര്‍മമായിരിക്കും.
16
“യോഹന്നാന്റെ ആഗമനംവരെ ആയിരുന്നു ധര്‍മശാസ്ത്രത്തിന്റെയും പ്രവാചകന്മാരുടെയും കാലം. അതിനുശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം ഘോഷിക്കപ്പെട്ടുവരുന്നു. എല്ലാവരും ദൈവരാജ്യം ബലാല്ക്കാരേണ പിടിച്ചുപറ്റുവാന്‍ ശ്രമിക്കുന്നു.
17
ധര്‍മശാസ്ത്രത്തിലെ ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരുന്നതിനെക്കാള്‍ എളുപ്പം ആകാശവും ഭൂമിയും ഇല്ലാതാകുന്നതായിരിക്കും.
18
“സ്വഭാര്യയെ പരിത്യജിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവന് വ്യഭിചാരം ചെയ്യുന്നു. ഭര്‍ത്താവു പരിത്യജിച്ച സ്ത്രീയെ വിവാഹം ചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു.
19
“ഒരിടത്ത് ധനാഢ്യനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാള്‍ വിലയേറിയ പട്ടുവസ്ത്രം അണിയുകയും സുഖലോലുപനായി നിത്യേന വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്തുവന്നു.
20
ഈ ധനികന്റെ പടിവാതില്ക്കല് വ്രണബാധിതനായി കിടന്നിരുന്ന ലാസര്‍ എന്ന ദരിദ്രന്,
21
ആ ധനികന്റെ ഭക്ഷണമേശയില്‍നിന്നു പുറത്തുകളയുന്ന ഉച്ഛിഷ്ടംകൊണ്ടെങ്കിലും വിശപ്പടക്കാമെന്ന് ആശിച്ചു. നായ്ക്കള്‍ വന്ന് അയാളുടെ വ്രണങ്ങള്‍ നക്കുമായിരുന്നു.
22
“ദരിദ്രനായ ലാസര്‍ മരിച്ചു. മാലാഖമാര്‍ അയാളെ കൊണ്ടുപോയി അബ്രഹാമിന്റെ മാറോടു ചേര്‍ത്തിരുത്തി.
23
ആ ധനികനും മരിച്ച് അടക്കപ്പെട്ടു. അയാള്‍ പ്രേതലോകത്തില്‍ കിടന്നു യാതന അനുഭവിക്കുമ്പോള്‍ മുകളിലേക്കു നോക്കി. അങ്ങു ദൂരെ അബ്രഹാമിനോടു ചേര്‍ന്നിരിക്കുന്ന ലാസറിനെ കണ്ട്, അയാള്‍ വിളിച്ചുപറഞ്ഞു:
24
‘അബ്രഹാം പിതാവേ, എന്നോടു കരുണയുണ്ടാകണമേ. വിരല്‍ത്തുമ്പുകൊണ്ടെങ്കിലും ഇറ്റുവെള്ളം പകര്‍ന്ന് എന്റെ നാവു തണുപ്പിക്കുന്നതിനു ലാസറിനെ ഇങ്ങോട്ടയച്ചാലും. ഞാന്‍ ഈ അഗ്നിജ്വാലയേറ്റ് അതിവേദന അനുഭവിക്കുകയാണല്ലോ.
25
“അബ്രഹാം പ്രതിവചിച്ചു: ‘ജീവിതകാലത്ത് എല്ലാ സുഖഭോഗങ്ങളും നിനക്കു ലഭിച്ചു; അതേസമയം ലാസര്‍ എല്ലാവിധ കഷ്ടതകളും അനുഭവിച്ചു എന്നും ഓര്‍ക്കുക. എന്നാല്‍ ഇപ്പോള്‍ അവന് ഇവിടെ ആശ്വസിക്കുന്നു;
26
നീയാകട്ടെ വേദനപ്പെടുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുക്കലേക്കു കടന്നുവരാനോ, അവിടെനിന്ന് ഇങ്ങോട്ടു കടക്കുവാനോ കഴിയാത്തവിധം ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ അഗാധമായ ഒരു പിളര്‍പ്പുണ്ട്.
27
അപ്പോള്‍ അയാള്‍ പറഞ്ഞു: ‘എന്നാല്‍ പിതാവേ, ഒരു കാര്യം ചെയ്യണമേ! എന്റെ ഭവനത്തിലേക്കു ലാസറിനെ അയച്ചാലും;
28
എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്; അവരെങ്കിലും ഈ കഠിനയാതനയുടെ സ്ഥലത്തു വരാതിരിക്കുവാന്‍ അയാള്‍ അവര്‍ക്കു മുന്നറിയിപ്പു നല്കട്ടെ.’
29
“എന്നാല്‍ അബ്രഹാം അതിനു മറുപടിയായി ‘അവര്‍ക്ക് മോശയുടെ നിയമസംഹിതയും പ്രവാചകന്മാരുടെ പ്രബോധനങ്ങളുമുണ്ട്; നിന്റെ സഹോദരന്മാര് അവരുടെ വാക്കുകള്‍ ശ്രദ്ധിക്കട്ടെ.’
30
അപ്പോള്‍ അയാള്‍ പറഞ്ഞു: ‘അങ്ങനെയല്ല പിതാവേ, മരിച്ച ഒരാള്‍ അവരുടെ അടുക്കല്‍ മടങ്ങിച്ചെന്നാല്‍ അവര്‍ അനുതപിക്കാതിരിക്കുകയില്ല.’
31
അബ്രഹാം അതിനു ‘മോശയെയും പ്രവാചകന്മാരെയും ചെവിക്കൊള്ളാത്തവന്‍, ഒരുവന് ഉയിര്‍ത്തെഴുന്നേറ്റു ചെന്നാലും വിശ്വസിക്കുവാന്‍ പോകുന്നില്ല’ എന്നു മറുപടി പറഞ്ഞു.
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 17 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24