bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Luke 24
Luke 24
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
1
തങ്ങള്‍ ഒരുക്കിവച്ച സുഗന്ധദ്രവ്യങ്ങളുമായി ആ സ്ത്രീകള്‍ ഞായറാഴ്ച അതിരാവിലെ കല്ലറയുടെ അടുക്കലെത്തി.
2
കല്ലറയുടെ വാതില്ക്കല് വച്ചിരുന്ന കല്ല് ഉരുട്ടി നീക്കിയിരിക്കുന്നതായി അവര്‍ കണ്ടു.
3
അവര്‍ അകത്തുകടന്നപ്പോള്‍ കര്‍ത്താവായ യേശുവിന്റെ ശരീരം അവിടെ കണ്ടില്ല.
4
അവര്‍ അമ്പരന്നു നില്ക്കുമ്പോള് മിന്നിത്തിളങ്ങുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാര് സമീപത്തു നില്ക്കുന്നതു കണ്ടു.
5
ആ സ്ത്രീകള്‍ ഭയപരവശരായി മുഖം കുനിച്ചുനിന്നു. അപ്പോള്‍ ആ പുരുഷന്മാര് അവരോടു പറഞ്ഞു: “ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയില്‍ നിങ്ങള്‍ അന്വേഷിക്കുന്നതെന്തിന്?
6
[6,7] അവിടുന്ന് ഇവിടെയില്ല, ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. മനുഷ്യപുത്രന് അധര്‍മികളുടെ കൈയില്‍ ഏല്പിക്കപ്പെടുമെന്നും അവര്‍ അവിടുത്തെ ക്രൂശിക്കുമെന്നും എന്നാല്‍ മൂന്നാം ദിവസം ഉയിര്ത്തെഴുന്നേല്ക്കുമെന്നും അവിടുന്ന് ഗലീലയില്‍വച്ചു പറഞ്ഞത് നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ?”
8
അപ്പോള്‍ അവിടുത്തെ വാക്കുകള്‍ അവര്‍ അനുസ്മരിച്ചു.
9
അവര്‍ അവിടെനിന്നു തിരിച്ചുചെന്ന് പതിനൊന്നു ശിഷ്യന്മാരെയും മറ്റുള്ളവരെയും ഈ വിവരം അറിയിച്ചു.
10
മഗ്ദലേനമറിയവും യോഹന്നയും യാക്കോബിന്റെ അമ്മ മറിയവും അവരുടെകൂടെ ഉണ്ടായിരുന്ന ഇതര സ്ത്രീകളുമാണ് അപ്പോസ്തോലന്മാരോട് ഈ വിവരങ്ങള്‍ പറഞ്ഞത്.
11
പക്ഷേ, അവരുടെ വാക്കുകള്‍ വെറും കെട്ടുകഥയാണന്നേ അവര്‍ക്കു തോന്നിയുള്ളൂ. അത് അവര്‍ ഒട്ടും വിശ്വസിച്ചതുമില്ല.
12
പത്രോസ് കല്ലറയുടെ അടുക്കല്‍ ഓടിച്ചെന്നു കുനിഞ്ഞുനോക്കി; അതില്‍ മൃതദേഹം പൊതിഞ്ഞിരുന്ന തുണിയല്ലാതെ മറ്റൊന്നും കണ്ടില്ല. എന്താണു സംഭവിച്ചതെന്നോര്‍ത്ത് ആശ്ചര്യഭരിതനായി അദ്ദേഹം തിരിച്ചുപോയി.
13
അന്നുതന്നെ യേശുവിന്റെ അനുയായികളില്‍ രണ്ടുപേര്‍ യെരൂശലേമില്‍നിന്ന് ഏകദേശം പതിനൊന്നു കിലോമീറ്റര്‍ ദൂരമുള്ള എമ്മവൂസ് എന്ന ഗ്രാമത്തിലേക്കു പോകുകയായിരുന്നു.
14
[14,15] യെരൂശലേമില്‍ നടന്ന സംഭവങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ട് അവര്‍ നടന്നുപോകുമ്പോള്‍ യേശു അടുത്തുചെന്ന് അവരുടെകൂടെ നടന്നു.
16
പക്ഷേ, അവിടുത്തെ തിരിച്ചറിയാന്‍ കഴിയാതവണ്ണം അവരുടെ ദര്‍ശനശക്തി നിരോധിക്കപ്പെട്ടിരുന്നു.
17
യേശു അവരോടു ചോദിച്ചു: “നിങ്ങള്‍ നടക്കുന്നതിനിടയില്‍ പരസ്പരം പറയുന്ന കാര്യങ്ങള്‍ എന്താണ്?”
18
അവര്‍ വിഷാദത്തില്‍ മുഴുകി നിശ്ചലരായി നിന്നു. അവരില്‍ ക്ലെയോപ്പാവ് എന്നയാള്‍ അവിടുത്തോടു ചോദിച്ചു: “ഇക്കഴിഞ്ഞ ദിവസങ്ങളില്‍ യെരൂശലേമില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് അവിടെ നിവസിക്കുന്നവരില്‍ താങ്കള്‍ക്കുമാത്രം അറിവില്ലെന്നോ?”
19
“എന്തു സംഭവങ്ങള്‍?” യേശു വീണ്ടും ചോദിച്ചു. അവര്‍ ഉത്തരം നല്കി: “നസറായനായ യേശുവിനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ തന്നെ. ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ വാക്കിലും പ്രവൃത്തിയിലും അസാമാന്യമായ ശക്തിയുള്ള പ്രവാചകനായിരുന്നു യേശു.
20
നമ്മുടെ പുരോഹിതമുഖ്യന്മാരും ജനപ്രമാണിമാരും അവിടുത്തെ വധശിക്ഷയ്ക്ക് ഏല്പിച്ചു കൊടുക്കുകയും കുരിശില്‍ തറച്ചുകൊല്ലുകയും ചെയ്തു.
21
ഇസ്രായേല്‍ജനതയെ വീണ്ടെടുക്കുവാനുള്ളവന്‍ അദ്ദേഹം ആണെന്നത്രേ ഞങ്ങള്‍ പ്രത്യാശിച്ചിരുന്നത്. മാത്രമല്ല, ഇതു സംഭവിച്ചിട്ട് ഇന്നു മൂന്നാം ദിവസമാണ്.
22
[22,23] ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകള്‍ ഇന്ന് അതിരാവിലെ കല്ലറയുടെ അടുത്തു പോയിരുന്നു. അവിടുത്തെ ശരീരം അവര്‍ അവിടെ കണ്ടില്ല. യേശു ജീവിച്ചിരിക്കുന്നു എന്ന് ദൈവദൂതന്മാര് പ്രത്യക്ഷപ്പെട്ടു തങ്ങളെ അറിയിച്ചതായി ആ സ്ത്രീകള്‍ പറഞ്ഞു. ഇതുകേട്ടപ്പോള്‍ ഞങ്ങള്‍ അമ്പരന്നുപോയി.
24
ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ചിലര്‍ കല്ലറയുടെ അടുക്കല്‍ പോയി നോക്കി. ആ സ്ത്രീകള്‍ പറഞ്ഞതുപോലെ യേശുവിനെ അവരും കണ്ടില്ല.”
25
അവിടുന്ന് അവരോടു പറഞ്ഞു: “ഹാ, നിങ്ങള്‍ ഇത്ര ബുദ്ധിശൂന്യരോ! പ്രവാചകന്മാര് പറഞ്ഞിട്ടുള്ളതെല്ലാം വിശ്വസിക്കുവാന്‍ കഴിയാതെവണ്ണം നിങ്ങള്‍ മന്ദബുദ്ധികളായിപ്പോയല്ലോ.
26
ക്രിസ്തു ഇതെല്ലാം സഹിച്ചിട്ട് തന്റെ മഹത്ത്വത്തില്‍ പ്രവേശിക്കേണ്ടതല്ലേ?”
27
പിന്നീടു മോശയും സകല പ്രവാചകന്മാരും എഴുതിയിട്ടുള്ള രേഖകള്‍ ആരംഭംമുതല്‍ വ്യാഖാനിച്ച് തന്നെപ്പറ്റിയുള്ള വേദലിഖിതങ്ങള്‍ അവിടുന്ന് അവരെ ബോധ്യപ്പെടുത്തി.
28
അവര്‍ക്കു പോകേണ്ടിയിരുന്ന ഗ്രാമത്തോടു സമീപിച്ചപ്പോള്‍ അവിടുന്നു മുമ്പോട്ടുപോകുവാന്‍ ഭാവിച്ചു.
29
അപ്പോള്‍ അവര്‍ നിര്‍ബന്ധപൂര്‍വം പറഞ്ഞു: “ഇന്നു ഞങ്ങളുടെകൂടെ പാര്‍ക്കുക; പകല്‍ കഴിയാറായിരിക്കുന്നു. നേരം എരിഞ്ഞടങ്ങുവാന്‍ പോകുകയാണല്ലോ. അങ്ങനെ അവിടുന്ന് അവരോടുകൂടി രാപാര്‍ക്കുവാന്‍ ചെന്നു.
30
അത്താഴം കഴിക്കാനിരുന്നപ്പോള്‍ യേശു അപ്പം എടുത്ത് ആശീര്‍വദിച്ചു നുറുക്കി അവര്‍ക്കു കൊടുത്തു.
31
ഉടനെ അവരുടെ കണ്ണുകള്‍ തുറന്നു. അവര്‍ യേശുവിനെ തിരിച്ചറിഞ്ഞു. ഉടന്‍തന്നെ അവിടുന്ന് അപ്രത്യക്ഷനാകുകയും ചെയ്തു.
32
“വഴിയില്‍വച്ച് അവിടുന്ന് സംസാരിക്കുകയും വേദഭാഗങ്ങള്‍ നമുക്കു വ്യക്തമാക്കിത്തരികയും ചെയ്തപ്പോള്‍ നമ്മുടെ ഹൃദയം ഉള്ളില്‍ കത്തി ജ്വലിക്കുകയായിരുന്നില്ലേ?” എന്നിങ്ങനെ അവര്‍ പരസ്പരം പറഞ്ഞു.
33
അപ്പോള്‍ത്തന്നെ അവര്‍ എഴുന്നേറ്റ് യെരൂശലേമിലേക്കു തിരിച്ചു. അവിടെ ചെന്ന് പതിനൊന്നു ശിഷ്യന്മാരെയും അവരോടൊത്ത് അവിടെ കൂടിയിരുന്ന മറ്റുള്ളവരെയും കണ്ടു.
34
“കര്‍ത്താവു നിശ്ചയമായും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു! അവിടുന്നു ശിമോനു പ്രത്യക്ഷനാകുകയും ചെയ്തു” എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
35
വഴിയില്‍വച്ചു നടന്ന സംഭവവും അപ്പം നുറുക്കിയപ്പോള്‍ യേശുവിനെ തിരിച്ചറിയാനിടയായതുമെല്ലാം എമ്മവൂസില്‍നിന്നു മടങ്ങിച്ചെന്നവര്‍ അവരെ അറിയിച്ചു.
36
ഇങ്ങനെ അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ യേശു അവരുടെ മധ്യത്തില്‍ വന്നുനിന്നു, “നിങ്ങള്‍ക്കു സമാധാനം” എന്നു പറഞ്ഞു.
37
തങ്ങള്‍ കാണുന്നത് ഒരു ഭൂതത്തെയാണെന്നു വിചാരിച്ച് അവര്‍ ഭയപ്പെട്ടു പരിഭ്രമിച്ചു.
38
യേശു അവരോട് അരുള്‍ചെയ്തു: “നിങ്ങള്‍ എന്തിനു പരിഭ്രമിക്കുന്നു? എന്തിനു സംശയിക്കുന്നു?
39
എന്റെ കൈകളും കാലുകളും നോക്കുക; ഇതു ഞാന്‍ തന്നെയാണ്; എന്നെ തൊട്ടു നോക്കൂ. എനിക്കുള്ളതായി നിങ്ങള്‍ കാണുന്നതുപോലെ അസ്ഥിയും മാംസവും ഭൂതത്തിനില്ലല്ലോ.”
40
ഇങ്ങനെ പറഞ്ഞുകൊണ്ട് അവിടുന്ന് തന്റെ കൈകാലുകള്‍ അവര്‍ക്കു കാണിച്ചുകൊടുത്തു.
41
എന്നിട്ടും അവര്‍ക്കു വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല; അവര്‍ അത്രയ്ക്ക് ആനന്ദത്തില്‍ മുഴുകുകയും വിസ്മയഭരിതരാകുകയും ചെയ്തിരുന്നു.
42
അവിടുന്നു ചോദിച്ചു: “നിങ്ങളുടെ പക്കല്‍ തിന്നുവാന്‍ വല്ലതുമുണ്ടോ?” അവര്‍ ഒരു കഷണം വറുത്ത മീനും തേന്‍കട്ടയും യേശുവിനു കൊടുത്തു;
43
അവിടുന്ന് അവരുടെ മുമ്പില്‍വച്ച് തിന്നുകയും ചെയ്തു.
44
അനന്തരം യേശു അവരോട് അരുള്‍ചെയ്തു: “മോശയുടെ നിയമസംഹിതയിലും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിട്ടുള്ളതെല്ലാം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു എന്നു ഞാന്‍ നിങ്ങളുടെകൂടെ ഉണ്ടായിരുന്നപ്പോള്‍ പറഞ്ഞതാണല്ലോ.”
45
അനന്തരം വേദലിഖിതങ്ങള്‍ ഗ്രഹിക്കുന്നതിന് അവിടുന്ന് അവരുടെ ബുദ്ധിയെ പ്രകാശിപ്പിച്ചു.
46
[46,47] യേശു പിന്നെയും അവരോട് അരുള്‍ചെയ്തു: “ക്രിസ്തു പീഡനം അനുഭവിക്കുകയും മൂന്നാം നാള് മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്ത്തെഴുന്നേല്ക്കുകയും തന്റെ നാമത്തില്‍ യെരൂശലേമില്‍ തുടങ്ങി സകല ജനതകളോടും പശ്ചാത്താപത്തെയും പാപമോചനത്തെയും കുറിച്ചുള്ള സന്ദേശം പ്രസംഗിക്കപ്പെടുകയും ചെയ്യണമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ. ഇവയ്ക്കെല്ലാം നിങ്ങള്‍ സാക്ഷികള്‍.
48
[48,49] എന്റെ പിതാവു വാഗ്ദാനം ചെയ്തിട്ടുള്ളത് ഞാന്‍ നിങ്ങളുടെമേല്‍ അയയ്ക്കും. സ്വര്‍ഗത്തില്‍നിന്ന് ശക്തി പ്രാപിക്കുന്നതുവരെ നിങ്ങള്‍ യെരൂശലേമില്‍ത്തന്നെ വസിക്കുക.”
50
അനന്തരം യേശു അവരെ ബേഥാന്യയിലേക്കു കൂട്ടിക്കൊണ്ടുപോയി; കരങ്ങളുയര്‍ത്തി അവിടുന്ന് അവരെ ആശീര്‍വദിച്ചു.
51
അവരെ അനുഗ്രഹിക്കുമ്പോള്‍ത്തന്നെ അവിടുന്ന് അവരെ വിട്ടുപിരിഞ്ഞു സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു;
52
അവര്‍ അവിടുത്തെ നമസ്കരിച്ചശേഷം ആനന്ദാതിരേകത്തോടെ യെരൂശലേമിലേക്കു തിരിച്ചുപോയി;
53
ദൈവത്തെ സ്തുതിച്ചുകൊണ്ട് അവര്‍ ദേവാലയത്തില്‍ത്തന്നെ കഴിഞ്ഞുകൂടി.
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24