bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Luke 15
Luke 15
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 16 →
1
യേശുവിന്റെ പ്രഭാഷണം കേള്‍ക്കുന്നതിനായി ചുങ്കം പിരിക്കുന്നവരും മതനിഷ്ഠയില്ലാത്തവരും അവിടുത്തെ അടുക്കല്‍ വന്നുകൊണ്ടിരുന്നു.
2
“ഈ മനുഷ്യന് മതനിഷ്ഠയില്ലാത്തവരെ സ്വീകരിക്കുകയും അവരോടുകൂടി ഭക്ഷണം കഴിക്കുകയും ചെയ്യുന്നുവല്ലോ” എന്നു പറഞ്ഞുകൊണ്ട് പരീശന്മാരും മതപണ്ഡിതന്മാരും പിറുപിറുത്തു.
3
അപ്പോള്‍ യേശു അവരോട് ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: “നിങ്ങളില്‍ ആര്‍ക്കെങ്കിലും നൂറ് ആടുണ്ട് എന്നു വിചാരിക്കുക.
4
അവയില്‍ ഒന്നിനെ കാണാതെ പോയാല്‍ തൊണ്ണൂറ്റി ഒന്പതിനെയും വിജനസ്ഥലത്തു വിട്ടിട്ടു കാണാതെ പോയതിനെ കണ്ടെത്തുന്നതുവരെ അന്വേഷിക്കാതിരിക്കുമോ?
5
കണ്ടെത്തുമ്പോള്‍ ആഹ്ലാദപൂര്‍വം അതിനെ തോളിലേറ്റിക്കൊണ്ടു വീട്ടിലേക്കു മടങ്ങും.
6
പിന്നീട് അയല്‍ക്കാരെയും സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി ‘കാണാതെപോയ എന്റെ ആടിനെ കണ്ടുകിട്ടിയിരിക്കുന്നു; എന്നോടുകൂടി സന്തോഷിക്കുക’ എന്നു പറയുകയില്ലേ?
7
അപ്രകാരം തന്നെ തങ്ങള്‍ക്ക് അനുതാപം ആവശ്യമില്ലെന്നു കരുതുന്ന മതനിഷ്ഠയുള്ള തൊണ്ണൂറ്റി ഒന്‍പതു പേരെക്കാള്‍ അനുതപിക്കുന്ന ഒരു അധര്‍മിയെക്കുറിച്ചു സ്വര്‍ഗത്തില്‍ അധികം ആനന്ദമുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
8
“അല്ലെങ്കില്‍, ഒരു സ്ത്രീയുടെ കൈവശമുണ്ടായിരുന്ന പത്തു വെള്ളിനാണയത്തില്‍ ഒന്ന് കൈമോശം വന്നാല്‍, അവള് വിളക്കു കത്തിച്ചു വീടു മുഴുവന്‍ അടിച്ചുവാരി അതു കിട്ടുന്നതുവരെ ശ്രദ്ധാപൂര്‍വം തിരയാതിരിക്കുമോ?
9
കണ്ടുകിട്ടിയാല്‍ അവള് തന്റെ കൂട്ടുകാരികളെയും അയല്‍ക്കാരെയും വിളിച്ചുകൂട്ടി, ‘കാണാതെപോയ എന്റെ വെള്ളിനാണയം കണ്ടുകിട്ടിയിരിക്കുന്നു; എന്നോടുകൂടി സന്തോഷിക്കുക’ എന്നു പറയും.
10
അങ്ങനെതന്നെ അനുതപിക്കുന്ന ഒരു അധര്‍മിയെക്കുറിച്ചു ദൈവദൂതന്മാരുടെ ഇടയില്‍ ആനന്ദമുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”
11
യേശു വീണ്ടും അരുള്‍ചെയ്തു: “ഒരാള്‍ക്കു രണ്ടു പുത്രന്മാരുണ്ടായിരുന്നു.
12
ഇളയമകന് പിതാവിനോട് ‘അപ്പാ, കുടുംബസ്വത്തില്‍ എനിക്കു കിട്ടേണ്ട ഓഹരി തന്നാലും’ എന്നു പറഞ്ഞു. പിതാവ് തന്റെ സ്വത്ത് അവര്‍ക്കു രണ്ടുപേര്‍ക്കുമായി ഭാഗിച്ചുകൊടുത്തു.
13
ഇളയമകന് ഏറെത്താമസിയാതെ തനിക്കു കിട്ടിയ സ്വത്തു മുഴുവന്‍ വിറ്റു പണമാക്കിക്കൊണ്ട് ദൂരദേശത്തേക്കു യാത്രയായി.
14
അവിടെ അവന് പണം ധൂര്‍ത്തടിച്ചു ജീവിച്ചു; അങ്ങനെ സര്‍വസ്വവും നശിപ്പിച്ചു. കൈയിലുണ്ടായിരുന്നതെല്ലാം തീര്‍ന്നപ്പോള്‍ ആ ദേശത്തു കഠിന ക്ഷാമമുണ്ടായി. ദാരിദ്ര്യം മൂലം അവന് വലഞ്ഞുതുടങ്ങി.
15
എന്തെങ്കിലും പണി കിട്ടുന്നതിന് അവന് ആ നാട്ടിലെ പൗരന്മാരില് ഒരാളുടെ അടുക്കല്‍ ചെന്നു. അയാള്‍ അവനെ പന്നികളെ തീറ്റുന്നതിനായി പറഞ്ഞയച്ചു.
16
പന്നിയുടെ തീറ്റകൊണ്ടെങ്കിലും വിശപ്പടക്കാമെന്ന് അവന് ആശിച്ചു. പക്ഷേ, ആരും അവന് അതുപോലും കൊടുത്തില്ല.
17
എന്നാല്‍ അവനു സുബുദ്ധിയുണ്ടായപ്പോള്‍ സ്വയം പറഞ്ഞു: “എന്റെ പിതാവിന്റെ ഭവനത്തിലെ വേലക്കാര്‍ എത്ര സുഭിക്ഷമായി കഴിയുന്നു!
18
ഞാന്‍ പോയി, ‘അപ്പാ അങ്ങേക്കും ദൈവത്തിനും വിരോധമായി ഞാന്‍ കുറ്റം ചെയ്തിരിക്കുന്നു; ഇനിമേല്‍ അവിടുത്തെ പുത്രനെന്നു ഗണിക്കുവാന്‍ ഞാന്‍ യോഗ്യനല്ല;
19
അങ്ങയുടെ കൂലിക്കാരില് ഒരുവനായി മാത്രം എന്നെ കരുതിയാല്‍ മതി’ എന്ന് എന്റെ പിതാവിനോടു പറയും.”
20
പിന്നീട് അവന് പിതാവിന്റെ അടുക്കലേക്കു തിരിച്ചുപോയി. “ദൂരെവച്ചുതന്നെ പിതാവ് മകനെ കണ്ടു. ആ അപ്പന്റെ മനസ്സലിഞ്ഞ്, ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തു.
21
അവന് പിതാവിനോട് ഇങ്ങനെ പറഞ്ഞു: ‘അപ്പാ, ഞാന്‍ അങ്ങേക്കും ദൈവത്തിനും വിരോധമായി കുറ്റം ചെയ്തിരിക്കുന്നു. മേലില്‍ അവിടുത്തെ പുത്രനായി ഗണിക്കപ്പെടുവാന്‍ ഞാന്‍ യോഗ്യനല്ല!
22
എന്നാല്‍ ആ പിതാവു ഭൃത്യന്മാരോടു പറഞ്ഞു: ‘നിങ്ങള്‍ വേഗംപോയി വിശിഷ്ടമായ വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുക. കൈയില്‍ മോതിരവും കാലില്‍ ചെരുപ്പും അണിയിക്കണം. കൊഴുപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുക.
23
നമുക്കു ഭക്ഷിച്ച് ഉല്ലസിക്കാം. എന്റെ ഈ മകന് മൃതനായിരുന്നു; അവന് വീണ്ടും ജീവിച്ചിരിക്കുന്നു;
24
അവന് നഷ്ടപ്പെട്ടുപോയിരുന്നു; ഇപ്പോള്‍ അവനെ കണ്ടുകിട്ടിയിരിക്കുന്നു.’ അങ്ങനെ അവര്‍ ആഹ്ലാദിക്കുവാന്‍ തുടങ്ങി.
25
“വയലില്‍ പോയിരുന്ന മൂത്തപുത്രന് വീടിനടുത്തെത്തിയപ്പോള്‍ സംഗീതവും നൃത്തഘോഷങ്ങളും കേട്ടു;
26
ഒരു ഭൃത്യനെ വിളിച്ചു വിവരം അന്വേഷിച്ചു.
27
ഭൃത്യന് പറഞ്ഞു: ‘അങ്ങയുടെ സഹോദരന് വന്നിരിക്കുന്നു. അദ്ദേഹത്തെ സുരക്ഷിതനായി തിരിച്ചുകിട്ടിയതിനാല്‍ പിതാവു കൊഴുപ്പിച്ച കാളക്കുട്ടിയെ അറുത്തിരിക്കുന്നു.’
28
“ഇതുകേട്ട് അയാള്‍ അത്യന്തം കുപിതനായി, വീട്ടില്‍ കയറാന്‍ വിസമ്മതിച്ചു. പിതാവു പുറത്തുവന്ന് അയാളോട് അകത്തേക്കു ചെല്ലുവാന്‍ അനുനയപൂര്‍വം പറഞ്ഞു.
29
അയാള്‍ പിതാവിനോട് ഇപ്രകാരം പറഞ്ഞു: ‘എത്രയോ കാലമായി ഞാന്‍ അങ്ങയെ സേവിക്കുന്നു! അവിടുത്തെ ആജ്ഞകള്‍ ഒരിക്കല്‍പോലും ഞാന്‍ ലംഘിച്ചിട്ടില്ല. എന്നിട്ടും എന്റെ കൂട്ടുകാരോടൊത്ത് ഉല്ലസിക്കുന്നതിന് അങ്ങ് എനിക്ക് ഒരാട്ടിന്‍കുട്ടിയെപ്പോലും ഒരിക്കലും തന്നിട്ടില്ലല്ലോ.
30
എന്നാല്‍ വേശ്യകളോടുകൂടി കഴിഞ്ഞ്, അങ്ങയുടെ മുതലെല്ലാം മുടിച്ച ഈ മകന് വന്നപ്പോള്‍ അവനുവേണ്ടി അങ്ങു കൊഴുപ്പിച്ച കാളക്കുട്ടിയെ അറുത്തു സദ്യ ഒരുക്കിയിരിക്കുന്നു!”
31
പിതാവ് അയാളോടു പറഞ്ഞു: ‘മകനേ, നീ എപ്പോഴും എന്റെകൂടെത്തന്നെയാണ്. എനിക്കുള്ളതെല്ലാം നിന്റേതാണല്ലോ.
32
നിന്റെ ഈ സഹോദരന് മൃതനായിരുന്നു; അവന് വീണ്ടും ജീവിച്ചിരിക്കുന്നു. അവന് നഷ്ടപ്പെട്ടുപോയിരുന്നു; അവനെ കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ട് നാം ആഹ്ലാദിച്ചുല്ലസിക്കുന്നത് ഉചിതമല്ലേ?”
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 16 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
Recommended Reading
Commentary
Luke Commentaries
→
Devotional
Luke Devotional Guide
→
Get This Bible
BSI Study Bible
→