bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Luke 5
Luke 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 6 →
1
ഒരു ദിവസം യേശു ഗന്നേസരെത്ത് തടാകത്തിന്റെ തീരത്തു നില്‍ക്കുകയായിരുന്നു. ജനം ദൈവവചനം കേള്‍ക്കുവാന്‍ അവിടുത്തെ ചുറ്റും തിങ്ങിക്കൂടി.
2
അപ്പോള്‍ രണ്ടു വഞ്ചി കരയ്‍ക്കടുത്തുകിടക്കുന്നത് യേശു കണ്ടു. മീന്‍പിടിത്തക്കാര്‍ ആ വഞ്ചികളില്‍ നിന്നിറങ്ങി വല കഴുകുകയായിരുന്നു.
3
ഒരു വഞ്ചി ശിമോന്റേതായിരുന്നു. യേശു അതില്‍ കയറിയശേഷം കരയ്ക്കുനിന്നു വഞ്ചി അല്പം തള്ളിനീക്കുവാന്‍ ശിമോനോടു പറഞ്ഞു. അതിലിരുന്നുകൊണ്ട് അവിടുന്നു ജനങ്ങളെ പ്രബോധിപ്പിച്ചു.
4
അതിനുശേഷം ആഴമുള്ളിടത്തേക്കു വഞ്ചി നീക്കി വലയിറക്കുവാന്‍ യേശു ശിമോനോടു പറഞ്ഞു.
5
“ഗുരോ, രാത്രി മുഴുവന്‍ ഞങ്ങള്‍ കഠിനമായി അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല. എങ്കിലും അങ്ങയുടെ വാക്കനുസരിച്ചു ഞാന്‍ വലയിറക്കാം” എന്നു ശിമോന് പറഞ്ഞു.
6
അവര്‍ വലയിറക്കി. വല കീറിപ്പോകുമാറ് ഒരു വലിയ മീന്‍കൂട്ടം അതിലകപ്പെട്ടു.
7
അവര്‍ സഹായത്തിനുവേണ്ടി മറ്റേ വഞ്ചിയിലുള്ള കൂട്ടുകാരെ മാടിവിളിച്ചു. അവര്‍ വന്നു രണ്ടു വഞ്ചികളും മുങ്ങാറാകുവോളം മീന്‍ നിറച്ചു.
8
ശിമോന് പത്രോസ് ഇതു കണ്ട് യേശുവിന്റെ കാല്ക്കല് സാഷ്ടാംഗം വീണ്: “കര്‍ത്താവേ, ഞാന്‍ പാപിയായ മനുഷ്യന്; എന്നെ വിട്ടുപോയാലും” എന്നു പറഞ്ഞു.
9
[9,10] അന്നത്തെ മീന്‍പിടിത്തത്തില്‍ ശിമോനും കൂടെയുണ്ടായിരുന്നവരും, ശിമോന്റെ പങ്കാളികളായ യാക്കോബും യോഹന്നാനും സംഭ്രമിച്ചു. യാക്കോബും യോഹന്നാനും സെബദിയുടെ മക്കളായിരുന്നു. യേശു ശിമോനോട്: “ഭയപ്പെടേണ്ടാ; ഇന്നുമുതല്‍ നീ മനുഷ്യരെ പിടിക്കുന്നവനാകും” എന്നു പറഞ്ഞു.
11
അവര്‍ വഞ്ചികള്‍ കരയ്ക്കടുപ്പിച്ചശേഷം സര്‍വസ്വവും ഉപേക്ഷിച്ചു യേശുവിനെ അനുഗമിച്ചു.
12
ഒരു ദിവസം യേശു ഒരു പട്ടണത്തില്‍ ചെന്നപ്പോള്‍ ശരീരം ആസകലം കുഷ്ഠരോഗം ബാധിച്ച ഒരാള്‍ അവിടുത്തെ അടുക്കല്‍ വന്നു. അയാള്‍ സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ട്: “കര്‍ത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ സുഖപ്പെടുത്തുവാന്‍ കഴിയും” എന്നു പറഞ്ഞു.
13
അപ്പോള്‍ യേശു കൈ നീട്ടി അയാളെ തൊട്ടുകൊണ്ടു പറഞ്ഞു: “എനിക്കു മനസ്സുണ്ട്, നീ സുഖം പ്രാപിക്കുക.” തല്‍ക്ഷണം കുഷ്ഠരോഗം ആ മനുഷ്യനെ വിട്ടുമാറി.
14
“ഇക്കാര്യം ആരോടും പറയരുത്; എന്നാല്‍ പുരോഹിതന്റെ അടുക്കല്‍ ചെന്നു നിന്നെത്തന്നെ കാണിച്ച് എല്ലാവരെയും ബോധ്യപ്പെടുത്തുന്നതിനായി മോശ കല്പിച്ചിട്ടുള്ളപ്രകാരം ശുദ്ധീകരണത്തിനുള്ള വഴിപാട് അര്‍പ്പിക്കുക” എന്ന് അവിടുന്ന് നിഷ്കര്‍ഷിച്ചു.
15
എങ്കിലും യേശുവിനെക്കുറിച്ചുള്ള ഈ വാര്‍ത്ത നാട്ടിലെങ്ങും പരന്നു. അവിടുത്തെ പ്രബോധനം കേള്‍ക്കുവാനും രോഗശാന്തി ലഭിക്കുവാനും വലിയ ജനസഞ്ചയങ്ങള്‍ വന്നുകൊണ്ടിരുന്നു.
16
അവിടുന്നാകട്ടെ പ്രാര്ഥിക്കുവാന് വിജനസ്ഥലങ്ങളിലേക്കു മാറിപ്പോകുമായിരുന്നു.
17
ഒരിക്കല്‍ യേശു പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. യെഹൂദ്യയിലും ഗലീലയിലുമുള്ള എല്ലാ ഗ്രാമങ്ങളില്‍നിന്നും യെരൂശലേമില്‍നിന്നും പരീശന്മാരും മതോപദേഷ്ടാക്കളും അവിടെ വന്നുകൂടി. രോഗങ്ങള്‍ ശമിപ്പിക്കുന്നതിനുള്ള ദൈവശക്തി യേശുവിന് ഉണ്ടായിരുന്നു.
18
ചിലര്‍ ഒരു പക്ഷവാതരോഗിയെ കിടക്കയില്‍ എടുത്തുകൊണ്ടുവന്ന് യേശുവിന്റെ മുമ്പില്‍ എത്തിക്കുവാന്‍ ശ്രമിച്ചു.
19
പക്ഷേ, ജനങ്ങളുടെ തിരക്കുമൂലം അകത്തേക്കു കൊണ്ടുചെല്ലുവാന്‍ കഴിഞ്ഞില്ല. മറ്റൊരു മാര്‍ഗവും കാണാഞ്ഞതുകൊണ്ട് അവര്‍ മുകളില്‍ കയറി മട്ടുപ്പാവു പൊളിച്ച് രോഗിയെ കിടക്കയോടെ ഇറക്കി അവിടുത്തെ മുമ്പില്‍ വച്ചു.
20
യേശു അവരുടെ വിശ്വാസം കണ്ടപ്പോള്‍ “സ്നേഹിതാ, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞു.
21
അപ്പോള്‍ പരീശന്മാരും മതപണ്ഡിതന്മാരും “ദൈവദൂഷണം പറയുന്ന ഇവന് ആര്? പാപങ്ങള്‍ ക്ഷമിക്കുവാന്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണു കഴിയുക?” എന്നിങ്ങനെ ചിന്തിച്ചുതുടങ്ങി.
22
യേശു അവരുടെ മനോഗതം മനസ്സിലാക്കി. “നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്?
23
നിന്റെ പാപങ്ങള്‍ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ, ഏതാണ് എളുപ്പം?
24
മനുഷ്യപുത്രനു ഭൂമിയില്‍ പാപങ്ങള്‍ മോചിക്കുവാന്‍ അധികാരമുണ്ടെന്നു നിങ്ങള്‍ മനസ്സിലാക്കണം” എന്ന് യേശു അവരോടു പറഞ്ഞു. അനന്തരം അവിടുന്ന് പക്ഷവാതരോഗിയോട് ആജ്ഞാപിച്ചു: “ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റു കിടക്കയെടുത്തു വീട്ടിലേക്കു പോകുക.”
25
ഉടനെ ആ മനുഷ്യന് അവരുടെ മുമ്പില്‍ എഴുന്നേറ്റു നിന്നു. അയാള്‍ കിടക്കയെടുത്തു ദൈവത്തെ പ്രകീര്‍ത്തിച്ചുകൊണ്ടു സ്വഭവനത്തിലേക്കു പോയി. എല്ലാവരും വിസ്മയഭരിതരായി ദൈവത്തെ സ്തുതിച്ചു. അവരുടെ ഉള്ളില്‍ ഭയം നിറഞ്ഞു.
26
“എന്തൊരു അവിശ്വസനീയമായ സംഗതിയാണ് ഇന്നു നാം കണ്ടത്” എന്ന് അവര്‍ അന്യോന്യം പറഞ്ഞു.
27
പിന്നീടു യാത്രാമധ്യേ ചുങ്കം പിരിവുകാരനായ ലേവി അയാളുടെ ജോലിസ്ഥലത്ത് ഇരിക്കുന്നതു യേശു കണ്ടു. “എന്നെ അനുഗമിക്കുക” എന്ന് അവിടുന്ന് ലേവിയോടു പറഞ്ഞു.
28
അയാള്‍ എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.
29
യേശുവിനുവേണ്ടി ലേവി തന്റെ വീട്ടില്‍ ഒരു വലിയ വിരുന്നൊരുക്കി. ചുങ്കംപിരിവുകാരും മറ്റുമായി ഒട്ടുവളരെ ആളുകള്‍ യേശുവിനോടുകൂടി ഭക്ഷണം കഴിക്കുവാനിരുന്നു.
30
പരീശന്മാരും മതപണ്ഡിതന്മാരും ശിഷ്യന്മാരോടു പിറുപിറുത്തുകൊണ്ട്: “ചുങ്കക്കാരോടും മതനിഷ്ഠയില്ലാത്തവരോടുംകൂടി ഇരുന്നു നിങ്ങള്‍ ഭക്ഷണം കഴിക്കുന്നത് എന്തുകൊണ്ട്?” എന്നു ചോദിച്ചു.
31
യേശു പ്രതിവചിച്ചു: “ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം.
32
പുണ്യവാന്മാരെ വിളിക്കുവാനല്ല, പാപികളെ അവരുടെ പാപത്തില്‍നിന്നു പിന്തിരിപ്പിക്കുവാനാണു ഞാന്‍ വന്നത്.”
33
അവര്‍ പറഞ്ഞു: “യോഹന്നാന്റെ ശിഷ്യന്മാര് കൂടെക്കൂടെ ഉപവസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു; അങ്ങനെതന്നെ പരീശന്മാരുടെ ശിഷ്യന്മാരും ചെയ്യുന്നു. താങ്കളുടെ ശിഷ്യന്മാരാകട്ടെ ഉപവസിക്കാതെ തിന്നുകയും കുടിക്കുകയും ചെയ്യുന്നുവല്ലോ!”
34
അതിന് യേശു: “മണവാളന് കൂടെയുള്ളപ്പോള്‍ കല്യാണത്തിനു വന്ന അതിഥികളെക്കൊണ്ട് ഉപവസിപ്പിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമോ?
35
മണവാളനെ അവരില്‍നിന്നു നീക്കുന്ന സമയം വരും. അക്കാലത്ത് അവര്‍ ഉപവസിക്കും” എന്നു മറുപടി നല്കി.
36
ഒരു ദൃഷ്ടാന്തവും അവിടുന്ന് അവരോടു പറഞ്ഞു: “ആരും പുതിയ വസ്ത്രത്തിന്റെ ഒരു കഷണം കീറിയെടുത്തു പഴയ വസ്ത്രത്തോടു ചേര്‍ത്തു തുന്നുകയില്ല. അങ്ങനെ ചെയ്താല്‍ പുതിയ വസ്ത്രം കീറിക്കളയുന്നു എന്നു മാത്രമല്ല, പുതിയ കഷണം പഴയതിനോടു ചേരാതിരിക്കുകയും ചെയ്യും.
37
അതുപോലെതന്നെ പുതുവീഞ്ഞ് ആരും പഴയ തോല്ക്കുടങ്ങളില് പകര്‍ന്നു വയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍ പുതുവീഞ്ഞു തോല്ക്കുടം പൊളിച്ച് ഒഴുകിപ്പോകും; കുടവും നശിക്കും.
38
പുതുവീഞ്ഞു പുതിയ തോല്ക്കുടത്തില്‍ത്തന്നെ പകര്‍ന്നു വയ്ക്കണം.
39
പഴയ വീഞ്ഞു കുടിച്ചു ശീലിച്ച ആരുംതന്നെ പുതുവീഞ്ഞ് ഇഷ്ടപ്പെടുകയില്ല; പഴയതുതന്നെയാണു മെച്ചം എന്നു പറയും.”
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24