bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Luke 9
Luke 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 10 →
1
യേശു പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ചു കൂട്ടി സകല ഭൂതങ്ങളെയും പുറത്താക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും അധികാരവും ശക്തിയും നല്കി.
2
പിന്നീടു ദൈവരാജ്യം വിളംബരം ചെയ്യുവാനും അസ്വസ്ഥരെ സുഖപ്പെടുത്തുവാനും അവരെ അയച്ചു.
3
അവിടുന്ന് അവരോടു പറഞ്ഞു: “യാത്രയ്ക്കുവേണ്ടി നിങ്ങള്‍ ഒന്നും കരുതേണ്ടാ; വടിയോ, സഞ്ചിയോ, ആഹാരമോ, പണമോ വേണ്ടാ; രണ്ടു വസ്ത്രവും എടുക്കേണ്ടതില്ല.
4
നിങ്ങള്‍ ഏതെങ്കിലും ഭവനത്തില്‍ ചെന്നാല്‍ ആ സ്ഥലത്തുനിന്നു പോകുന്നതുവരെ അവിടെത്തന്നെ പാര്‍ക്കുക.
5
ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ ആ പട്ടണം വിട്ടുപോകുമ്പോള്‍ അവര്‍ക്ക് എതിരെയുള്ള സാക്ഷ്യത്തിനുവേണ്ടി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുക.”
6
അങ്ങനെ ശിഷ്യന്മാര് പുറപ്പെട്ട് സുവിശേഷം ഘോഷിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തുകൊണ്ട് ഗ്രാമംതോറും സഞ്ചരിച്ചു.
7
ഈ കാര്യങ്ങളെല്ലാം സാമന്തരാജാവായ ഹേരോദാ കേട്ടു.
8
യോഹന്നാന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്നു ചിലരും ഏലിയാ പ്രവാചകന് പ്രത്യക്ഷനായിരിക്കുന്നു എന്നു മറ്റുചിലരും പണ്ടത്തെ പ്രവാചകന്മാരിലൊരാള്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്നു വേറെ ചിലരും പറയുന്നതുകേട്ട് ഹേരോദാ അമ്പരന്ന് ഇപ്രകാരം പറഞ്ഞു:
9
“യോഹന്നാനെ ഞാന്‍ ശിരഛേദം ചെയ്തുവല്ലോ; ഇങ്ങനെയെല്ലാം പറഞ്ഞു കേള്‍ക്കുന്ന ഈ മനുഷ്യന് ആരായിരിക്കും?” ഹേരോദാ യേശുവിനെ കാണാന്‍ ശ്രമിച്ചു.
10
തങ്ങള്‍ ചെയ്ത കാര്യങ്ങളെല്ലാം അപ്പോസ്തോലന്മാര് തിരിച്ചുവന്ന് യേശുവിനോടു പറഞ്ഞു. അവിടുന്ന് അവരെ കൂട്ടിക്കൊണ്ട് രഹസ്യമായി ബെത്സെയ്ദ എന്ന പട്ടണത്തിലേക്കു പോയി.
11
ജനങ്ങള്‍ ഇതറിഞ്ഞ് യേശുവിനെ പിന്തുടര്ന്നു. അവിടുന്ന് അവരെ സ്വീകരിച്ച്, ദൈവരാജ്യത്തെപ്പറ്റി അവരോടു സംസാരിക്കുകയും രോഗശാന്തി ആവശ്യമുള്ളവര്‍ക്കു സൗഖ്യം നല്‍കുകയും ചെയ്തു.
12
അസ്തമയത്തോടടുത്തപ്പോള്‍ പന്ത്രണ്ടു ശിഷ്യന്മാര് യേശുവിനെ സമീപിച്ചു പറഞ്ഞു: “ഇതു വിജനസ്ഥലമാണല്ലോ; ഈ ജനം അടുത്തുള്ള ഗ്രാമങ്ങളിലും കുടിപാര്‍പ്പുള്ള സ്ഥലങ്ങളിലും പോയി രാപാര്‍ക്കുകയും വല്ല ഭക്ഷണസാധനങ്ങളും വാങ്ങുകയും ചെയ്യുവാന്‍ ഇവരെ പറഞ്ഞയച്ചാലും.”
13
എന്നാല്‍ യേശു പറഞ്ഞു: “നിങ്ങള്‍ അവര്‍ക്കു വല്ലതും ഭക്ഷിക്കുവാന്‍ കൊടുക്കണം!” അതിനു മറുപടിയായി അവര്‍, “ഞങ്ങളുടെ പക്കല്‍ അഞ്ചപ്പവും രണ്ടു മീനുമല്ലാതെ മറ്റൊന്നുമില്ല; ഞങ്ങള്‍ പോയി ഈ വലിയ ജനസഞ്ചയത്തിനു വേണ്ട ആഹാരം വാങ്ങണമെന്നാണോ അങ്ങു പറയുന്നത്?” എന്നു ചോദിച്ചു.
14
പുരുഷന്മാര്തന്നെ അയ്യായിരത്തോളം അവിടെ കൂടിയിരുന്നു. ഏകദേശം അമ്പതുപേര്‍ വീതമുള്ള പന്തികളായി അവരെ ഇരുത്തുവാന്‍ യേശു ശിഷ്യന്മാരോട് ആജ്ഞാപിച്ചു.
15
[15,16] എല്ലാവരെയും അവര്‍ ഇരുത്തി. യേശു ആ അഞ്ച് അപ്പവും രണ്ടുമീനും കൈയിലെടുത്തു സ്വര്‍ഗത്തിലേക്കു നോക്കി, വാഴ്ത്തി നുറുക്കി, ജനത്തിനു വിളമ്പിക്കൊടുക്കുവാന്‍ ശിഷ്യന്മാരെ ഏല്പിച്ചു.
17
എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. അധികം വന്ന അപ്പക്കഷണങ്ങള്‍ ശിഷ്യന്മാര് പന്ത്രണ്ടു കുട്ടകളില്‍ സംഭരിച്ചു.
18
ഒരിക്കല്‍ യേശു തനിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശിഷ്യന്മാരും കൂടെയുണ്ടായിരുന്നു. യേശു അവരോടു ചോദിച്ചു: “ഞാന്‍ ആരാണെന്നാണു ജനങ്ങള്‍ പറയുന്നത്?”
19
അവര്‍ പറഞ്ഞു: “യോഹന്നാന് സ്നാപകനെന്നു ചിലരും, ഏലിയാ എന്നു മറ്റു ചിലരും, മരിച്ചുപോയ പ്രവാചകന്മാരില് ഒരാള്‍ വീണ്ടും വന്നിരിക്കുന്നു എന്നു വേറെ ചിലരും പറയുന്നു.”
20
യേശു വീണ്ടും ചോദിച്ചു: “ആകട്ടെ, ഞാന്‍ ആരാണെന്നാണു നിങ്ങള്‍ പറയുന്നത്?” “അങ്ങു ദൈവത്തിന്റെ അഭിഷിക്തനായ ക്രിസ്തുതന്നേ” എന്നു പത്രോസ് പറഞ്ഞു.
21
ഇത് ആരോടും പറയരുതെന്ന് യേശു അവരോടു നിഷ്കര്‍ഷാപൂര്‍വം കല്പിച്ചു.
22
“മനുഷ്യപുത്രന് വളരെയധികം പീഡനങ്ങള്‍ സഹിക്കേണ്ടതുണ്ട്. ജനപ്രമാണിമാരും മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും അവനെ തിരസ്കരിച്ചു കൊല്ലുവാന്‍ ഏല്പിച്ചുകൊടുക്കും. എന്നാല്‍ മൂന്നാംദിവസം മനുഷ്യപുത്രന് ഉയിര്ത്തെഴുന്നേല്ക്കും” എന്നും യേശു പറഞ്ഞു.
23
അനന്തരം എല്ലാവരോടുമായി യേശു അരുള്‍ചെയ്തു: “എന്നെ അനുഗമിക്കുവാന്‍ ഇച്ഛിക്കുന്നവന് സ്വയം പരിത്യജിച്ച് അനുദിനം തന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ.
24
എന്തെന്നാല്‍ തന്റെ ജീവനെ രക്ഷിക്കുവാന്‍ ഇച്ഛിക്കുന്ന ഏതൊരുവനും അതു നഷ്ടപ്പെടും. എനിക്കുവേണ്ടി ആരെങ്കിലും സ്വജീവനെ നഷ്ടപ്പെടുത്തുന്നു എങ്കില്‍ അവന് അതിനെ രക്ഷിക്കും.
25
ഒരു മനുഷ്യന് സര്‍വലോകവും നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താല്‍ അവന് എന്തു പ്രയോജനം!
26
ആരെങ്കിലും എന്നെക്കുറിച്ചോ എന്റെ വാക്കുകളെക്കുറിച്ചോ ലജ്ജിച്ചാല്‍, തന്റെയും തന്റെ പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും തേജസ്സില്‍ വരുമ്പോള്‍ മനുഷ്യപുത്രനും അവനെക്കുറിച്ചു ലജ്ജിക്കും.
27
നിങ്ങളോടു ഞാന്‍ ഉറപ്പിച്ചു പറയുന്നു: ഇവിടെ നില്ക്കുന്നവരില് ചിലര്‍ ദൈവരാജ്യം ദര്‍ശിക്കുന്നതിനുമുമ്പ് മരണം അടയുകയില്ല.”
28
ഇക്കാര്യങ്ങള്‍ പറഞ്ഞ് ഏകദേശം എട്ടു ദിവസം കഴിഞ്ഞ് യേശു പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ട് പ്രാര്‍ഥിക്കുന്നതിനായി ഒരു മലയിലേക്കു പോയി.
29
പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ യേശുവിന്റെ മുഖഭാവം മാറി. അവിടുത്തെ വസ്ത്രം കണ്ണഞ്ചിക്കുന്ന വെണ്മയുള്ളതായിത്തീര്ന്നു.
30
അതാ രണ്ടു പുരുഷന്മാര് യേശുവിനോടു സംസാരിക്കുന്നു! മോശയും ഏലിയായും!
31
യെരൂശലേമില്‍വച്ചു നടക്കുവാന്‍ പോകുന്നതിന്റെ നിര്യാണത്തിലൂടെ ദൈവോദ്ദേശ്യം പൂര്‍ത്തീകരിക്കുന്നതിനെക്കുറിച്ചാണ് ആ തേജോമയന്മാര്‍ യേശുവിനോടു സംസാരിച്ചത്.
32
പത്രോസും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരും ഗാഢനിദ്രയിലാണ്ടിരുന്നു. ഉണര്‍ന്നപ്പോള്‍ ഉജ്ജ്വല തേജസ്സോടുകൂടിയ യേശുവിനെയും തന്നോടുകൂടെ നില്ക്കുന്ന രണ്ടുപേരെയും അവര്‍ കണ്ടു.
33
അവര്‍ യേശുവിനെ വിട്ടുപിരിയാന്‍ ഭാവിച്ചപ്പോള്‍ പത്രോസ് യേശുവിനോടു പറഞ്ഞു: “ഗുരോ, നാം ഇവിടെ ഇരിക്കുന്നതു നന്ന്; ഞങ്ങള്‍ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കട്ടെ; ഒന്ന് അങ്ങേക്കും, ഒന്നു മോശയ്ക്കും, ഒന്ന് ഏലീയായ്ക്കും.” താന്‍ പറയുന്നത് എന്തെന്ന് പത്രോസ് അറിഞ്ഞില്ല.
34
ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഒരു മേഘം വന്ന് അവരുടെമേല്‍ നിഴല്‍ വീശി. അവര്‍ മേഘത്തിനുള്ളിലായപ്പോള്‍ ശിഷ്യന്മാര് ഭയപ്പെട്ടു.
35
“ഇവനാണ് ഞാന്‍ തിരഞ്ഞെടുത്ത എന്റെ പുത്രന്; ഇവന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.” എന്നൊരു അശരീരി ആ സമയത്ത് മേഘത്തില്‍ നിന്നുണ്ടായി.
36
അശരീരി നിലച്ചപ്പോള്‍ യേശുവിനെ മാത്രമേ അവര്‍ കണ്ടുള്ളൂ. ഈ ദര്‍ശനത്തെക്കുറിച്ച് അക്കാലത്ത് ശിഷ്യന്മാര് ആരോടും പറയാതെ മൗനം അവലംബിച്ചു.
37
പിറ്റേദിവസം യേശു മലയില്‍ നിന്നിറങ്ങി വന്നപ്പോള്‍ ഒരു വലിയ ജനക്കൂട്ടത്തെ കണ്ടു.
38
അവരില്‍നിന്ന് ഒരാള്‍ വിളിച്ചു പറഞ്ഞു: “ഗുരോ, എന്റെ ഈ മകനെ ഒന്നു നോക്കണമേ! എന്റെ ഏക സന്താനമാണ് ഇവന്.
39
ഭൂതബാധ ഉണ്ടായാല്‍ ഉടനെ ഇവന് ഉച്ചത്തില്‍ നിലവിളിക്കും; അത് അവനെ ഞെരുക്കി ശരീരം കോട്ടും; വായില്‍ നുരയും പതയും ഉണ്ടാകും. ഇവനെ പരുക്കേല്പിക്കാതെ അതു വിട്ടുമാറുകയുമില്ല.
40
ഈ ബാധ ഒഴിവാക്കുവാന്‍ അങ്ങയുടെ ശിഷ്യന്മാരോടും ഞാന്‍ അപേക്ഷിച്ചു; പക്ഷേ അവര്‍ക്കു കഴിഞ്ഞില്ല.”
41
അപ്പോള്‍ യേശു പ്രതിവചിച്ചു: “അവിശ്വാസികളും വഴിതെറ്റിയവരുമായ തലമുറക്കാരേ! ഞാന്‍ എത്രകാലം നിങ്ങളോടുകൂടി ഇരുന്നു നിങ്ങളെ വഹിക്കും”! “നിന്റെ മകനെ ഇവിടെ കൊണ്ടുവരിക” എന്ന് ആ മനുഷ്യനോട് പറഞ്ഞു.
42
ബാലന് വരുമ്പോള്‍ത്തന്നെ ഭൂതം അവനെ തള്ളിയിട്ടു ഞെരിച്ചു. യേശു ആ ദുഷ്ടാത്മാവിനെ ശാസിച്ചു; ബാലനെ സുഖപ്പെടുത്തി, അവന്റെ പിതാവിനെ ഏല്പിക്കുകയും ചെയ്തു.
43
ദൈവത്തിന്റെ അദ്ഭുതശക്തിയില്‍ എല്ലാവരും വിസ്മയിച്ചു.
44
താന്‍ ചെയ്ത എല്ലാ പ്രവൃത്തികളെക്കുറിച്ചും ജനങ്ങള്‍ അദ്ഭുതപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ യേശു ശിഷ്യന്മാരോടു പറഞ്ഞു: “മനുഷ്യപുത്രന് മനുഷ്യരുടെ കൈയില്‍ ഏല്പിക്കപ്പെടുവാന്‍ പോകുകയാണ്; ഇത് നിങ്ങളുടെ ഓര്മയിലിരിക്കട്ടെ.”
45
എന്നാല്‍ അവര്‍ അതു ഗ്രഹിച്ചില്ല. അവര്‍ക്കു ഗ്രഹിക്കുവാന്‍ കഴിയാത്തവിധം അതു നിഗൂഢമായിരുന്നു. അതിനെക്കുറിച്ച് അവിടുത്തോടു ചോദിക്കുവാന്‍ അവര്‍ ശങ്കിച്ചു.
46
തങ്ങളുടെ ഇടയില്‍ ആരാണ് ഏറ്റവും വലിയവന്‍ എന്നതിനെച്ചൊല്ലി ശിഷ്യന്മാര് തമ്മില്‍ തര്‍ക്കമുണ്ടായി.
47
യേശു അവരുടെ മനോഗതം മനസ്സിലാക്കിക്കൊണ്ട് ഒരു ശിശുവിനെ എടുത്ത്, അടുത്തുനിറുത്തി ഇപ്രകാരം അരുള്‍ചെയ്തു:
48
“എന്റെ നാമത്തില്‍ ഈ ശിശുവിനെ സ്വീകരിക്കുന്നവന് എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്ന ഏതൊരുവനും എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളില്‍ ഏറ്റവും ചെറിയവനാണ് ഏറ്റവും വലിയവന്‍.”
49
യോഹന്നാന് യേശുവിനോടു പറഞ്ഞു: “ഗുരോ, അങ്ങയുടെ നാമത്തില്‍ ഒരാള്‍ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങള്‍ കണ്ടു. അയാള്‍ ഞങ്ങളോടുകൂടി അങ്ങയെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങള്‍ അയാളെ വിലക്കി.”
50
യേശു പ്രതിവചിച്ചു: “അയാളെ വിലക്കരുത്; നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍ നിങ്ങള്‍ക്ക് അനുകൂലനത്രേ.”
51
സ്വര്‍ഗാരോഹണത്തിനുള്ള സമയം അടുത്തപ്പോള്‍ യേശു യെരൂശലേമിലേക്കു പോകുവാന്‍ ദൃഢനിശ്ചയം ചെയ്തു;
52
തനിക്കുവേണ്ട ഒരുക്കങ്ങള്‍ ചെയ്യുന്നതിനു ചിലരെ മുമ്പേ അയച്ചു. അവിടുത്തേക്ക് കടന്നുപോകേണ്ടിയിരുന്ന ഒരു ശമര്യഗ്രാമത്തില്‍ അവര്‍ പ്രവേശിച്ചു.
53
എന്നാല്‍ യേശു യെരൂശലേമിലേക്കു പോവുകയായിരുന്നതുകൊണ്ട് ശമര്യക്കാര്‍ അവിടുത്തെ സ്വീകരിച്ചില്ല.
54
ഇതു കണ്ടിട്ട് ശിഷ്യന്മാരായ യാക്കോബും യോഹന്നാനും ചോദിച്ചു: “ഗുരോ, ഏലിയാ ചെയ്തതുപോലെ ആകാശത്തുനിന്ന് അഗ്നിയിറങ്ങി ഇവരെ നശിപ്പിക്കുവാന്‍ ഞങ്ങള്‍ ആജ്ഞാപിക്കട്ടെയോ?”
55
യേശു അവരുടെ നേരെ തിരിഞ്ഞ് അവരെ ശാസിച്ചു: “ നിങ്ങള്‍ ഏതൊരാത്മാവിനാലാണ് ഇതു പറയുന്നതെന്നു നിങ്ങള്‍ അറിയുന്നില്ല;
56
മനുഷ്യരെ നശിപ്പിക്കുവാനല്ല രക്ഷിക്കുവാനത്രേ മനുഷ്യപുത്രന് വന്നിരിക്കുന്നത്” എന്നു പറഞ്ഞു. പിന്നീട് അവര്‍ മറ്റൊരു ഗ്രാമത്തിലേക്കു പോയി.
57
അവര്‍ പോകുമ്പോള്‍ ഒരാള്‍ യേശുവിന്റെ അടുത്തുവന്ന് “അങ്ങ് എവിടെ പോയാലും ഞാന്‍ അങ്ങയെ അനുഗമിക്കാം” എന്നു പറഞ്ഞു.
58
യേശു പ്രതിവചിച്ചു: “കുറുനരികള്‍ക്കു മാളങ്ങളുണ്ട്; ആകാശത്തിലെ പറവകള്‍ക്കു കൂടുകളുണ്ട്; മനുഷ്യപുത്രനാകട്ടെ തലചായിക്കുവാന്‍പോലും ഇടമില്ല.”
59
മറ്റൊരാളോട്: “എന്നെ അനുഗമിക്കുക” എന്നു യേശു പറഞ്ഞു. “ഗുരോ, എന്റെ പിതാവിന്റെ ശവസംസ്കാരം നടത്തുവാന്‍ എന്നെ അനുവദിച്ചാലും” എന്ന് അയാള്‍ പ്രതിവചിച്ചു.
60
അപ്പോള്‍ യേശു, “മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നീ പോയി ദൈവരാജ്യം വിളംബരം ചെയ്യുക” എന്നു പറഞ്ഞു.
61
വേറൊരാള്, “ഗുരോ, ഞാന്‍ അങ്ങയെ അനുഗമിക്കാം; എന്നാല്‍ ആദ്യം എന്റെ ബന്ധുക്കളോടു യാത്രപറയട്ടെ” എന്നു പറഞ്ഞു. അതിന് യേശുവിന്റെ മറുപടി,
62
“കലപ്പയില്‍ കൈവച്ചശേഷം പിന്തിരിഞ്ഞു നോക്കുന്നവന് ദൈവരാജ്യത്തിനു യോജിച്ചവനല്ല” എന്നായിരുന്നു.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24