bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Luke 23
Luke 23
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 24 →
1
അനന്തരം അവരെല്ലാവരുംകൂടി യേശുവിനെ പീലാത്തോസിന്റെ മുമ്പില്‍ ഹാജരാക്കി.
2
“ഇയാള്‍ ഞങ്ങളുടെ ജനങ്ങളെ വഴിതെറ്റിക്കുന്നതായി ഞങ്ങള്‍ക്കു ബോധ്യമായിരിക്കുന്നു; ക്രിസ്തു എന്ന രാജാവ് താനാണെന്നു പറഞ്ഞുകൊണ്ട് കൈസര്‍ക്കു കരം കൊടുക്കുന്നത് ഇയാള്‍ വിലക്കുകയും ചെയ്യുന്നു” എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ അവര്‍ യേശുവിനെതിരെ ഉന്നയിക്കുവാന്‍ തുടങ്ങി.
3
പീലാത്തോസ് യേശുവിനോട്, “താങ്കള്‍ യെഹൂദന്മാരുടെ രാജാവു തന്നെയോ?” എന്നു ചോദിച്ചു. അതിന് യേശു “അങ്ങ് അങ്ങനെ പറയുന്നു” എന്ന് ഉത്തരം പറഞ്ഞു.
4
പീലാത്തോസ് പുരോഹിതമുഖ്യന്മാരോടും ജനസഞ്ചയത്തോടും പറഞ്ഞു: “ഈ മനുഷ്യനില്‍ ഞാന്‍ കുറ്റമൊന്നും കാണുന്നില്ല.”
5
അപ്പോള്‍ അവര്‍ തറപ്പിച്ചു പറഞ്ഞു: “ഇയാള്‍ ഗലീലതൊട്ട് ഇവിടംവരെയും യെഹൂദ്യയിലെല്ലായിടത്തും ജനങ്ങളെ ഉപദേശിച്ചു പ്രക്ഷോഭമുണ്ടാക്കുന്നു.”
6
ഇതുകേട്ടപ്പോള്‍ “ഇയാള്‍ ഗലീലക്കാരനാണോ?” എന്നു പീലാത്തോസ് ചോദിച്ചു.
7
ഹേരോദായുടെ അധികാരാതിര്‍ത്തിക്കുള്ളിലുള്ള ആളാണെന്നു മനസ്സിലാക്കിയപ്പോള്‍ പീലാത്തോസ് യേശുവിനെ അദ്ദേഹത്തിന്റെ അടുക്കലേക്കയച്ചു. ഹേരോദാ ആ സമയത്ത് യെരൂശലേമിലുണ്ടായിരുന്നു.
8
യേശുവിനെ കണ്ടപ്പോള്‍ അദ്ദേഹം അത്യന്തം സന്തോഷിച്ചു. യേശുവിനെക്കുറിച്ചു കേട്ടിരുന്നതിനാല്‍ നേരിട്ടു കാണാന്‍ വളരെ നാളുകളായി ഹേരോദാ ആഗ്രഹിച്ചിരിക്കുകയായിരുന്നു. യേശു എന്തെങ്കിലും അദ്ഭുതം പ്രവര്‍ത്തിക്കുന്നതു കാണാമെന്നും അദ്ദേഹം ആശിച്ചിരുന്നു.
9
ഹേരോദാ ഒട്ടേറേ കാര്യങ്ങള്‍ യേശുവിനോടു ചോദിച്ചു. പക്ഷേ, അവിടുന്ന് ഒരു മറുപടിയും പറഞ്ഞില്ല.
10
പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും മുമ്പോട്ടുവന്ന് യേശുവിനെതിരെ ഉഗ്രമായ കുറ്റാരോപണം നടത്തി.
11
ഹേരോദായും പടയാളികളും വളരെ നിന്ദ്യമായി അവിടുത്തോട് പെരുമാറുകയും അവിടുത്തെ പരിഹസിക്കുകയും ചെയ്തു. അനന്തരം അവിടുത്തെ പുച്ഛിച്ച്, പകിട്ടേറിയ വസ്ത്രം ധരിപ്പിച്ച് പീലാത്തോസിന്റെ അടുക്കലേക്കു തിരിച്ചയച്ചു.
12
പീലാത്തോസും ഹേരോദായും അതുവരെ ശത്രുതയിലാണു കഴിഞ്ഞിരുന്നത്. എന്നാല്‍ അന്നുമുതല്‍ അവര്‍ മിത്രങ്ങളായിത്തീര്‍ന്നു.
13
പീലാത്തോസ് പുരോഹിതമുഖ്യന്മാരെയും ജനപ്രമാണിമാരെയും പൊതുജനങ്ങളെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു:
14
“ജനങ്ങളെ വഴിതെറ്റിക്കുന്നു എന്ന കുറ്റം ആരോപിച്ചുകൊണ്ടാണല്ലോ ഈ മനുഷ്യനെ നിങ്ങള്‍ എന്റെ അടുക്കല്‍ കൊണ്ടുവന്നത്; നിങ്ങളുടെ മുമ്പില്‍വച്ച് ഞാന്‍ ഇയാളെ വിസ്തരിക്കുകയും ചെയ്തു. പക്ഷേ, ഈ മനുഷ്യനെതിരെ നിങ്ങളാരോപിച്ച കുറ്റമൊന്നും ഞാന്‍ കണ്ടില്ല:
15
ഹേരോദായും കണ്ടില്ല. അതുകൊണ്ടാണല്ലോ അദ്ദേഹം ഇയാളെ നമ്മുടെ അടുക്കലേക്കു തിരിച്ചയച്ചത്. വധശിക്ഷയ്ക്ക് അര്‍ഹമായ യാതൊന്നും ഇയാള്‍ ചെയ്തിട്ടില്ല.
16
അതുകൊണ്ട് ഇയാളെ ചാട്ടവാറുകൊണ്ട് അടിപ്പിച്ചശേഷം ഞാന്‍ വിട്ടയയ്ക്കും.”
17
ഉത്സവസമയത്ത് ഒരു തടവുകാരനെ മോചിപ്പിക്കുക അന്നു പതിവായിരുന്നു.
18
എന്നാല്‍ ജനം ഒന്നടങ്കം വിളിച്ചു പറഞ്ഞു: “ഇവനെ കൊന്നുകളയുക! ബറബ്ബാസിനെ ഞങ്ങള്‍ക്കു വിട്ടുതരിക!”
19
ബറബ്ബാസാകട്ടെ നഗരത്തില്‍ നടന്ന ഒരു കലാപത്തിന്റെയും കൊലപാതകത്തിന്റെയും പേരില്‍ തടവിലാക്കപ്പെട്ടിരുന്ന ആളായിരുന്നു.
20
യേശുവിനെ വിട്ടയയ്‍ക്കണമെന്നാഗ്രഹിച്ചുകൊണ്ട് പീലാത്തോസ് വീണ്ടും അവരെ വിളിച്ചു സംസാരിച്ചു.
21
ജനസഞ്ചയമാകട്ടെ, “ക്രൂശിക്കുക! അവനെ ക്രൂശിക്കുക!” എന്ന് അട്ടഹസിച്ചു.
22
മൂന്നാം പ്രാവശ്യം പീലാത്തോസ് അവരോടു ചോദിച്ചു: “എന്തിന്? ഇയാള്‍ എന്തു തെറ്റാണ് ചെയ്തത്? വധശിക്ഷയ്ക്ക് അര്‍ഹമായ കുറ്റമൊന്നും ഈ മനുഷ്യനില്‍ ഞാന്‍ കണ്ടില്ല; അതുകൊണ്ട് ഇയാളെ ചാട്ടവാറുകൊണ്ട് അടിപ്പിച്ചശേഷം ഞാന്‍ വിട്ടയയ്ക്കും.”
23
എന്നാല്‍ യേശുവിനെ ക്രൂശിക്കണമെന്ന് അവര്‍ തുടരെ അട്ടഹസിച്ചുകൊണ്ടു നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടു. അവസാനം അവരുടെ അട്ടഹാസം വിജയിച്ചു.
24
അവര്‍ ആവശ്യപ്പെട്ടതുപോലെ തന്നെ പീലാത്തോസ് വിധിച്ചു.
25
കലാപം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്കു തുറങ്കിലടയ്‍ക്കപ്പെട്ടിരുന്ന ബറബ്ബാസിനെ അവര്‍ ആവശ്യപ്പെട്ടപ്രകാരം മോചിപ്പിക്കുകയും യേശുവിനെ അവരുടെ ഇഷ്ടത്തിന് ഏല്പിച്ചു കൊടുക്കുകയും ചെയ്തു.
26
യേശുവിനെ ക്രൂശില്‍ തറയ്ക്കുവാന് കൊണ്ടുപോകുമ്പോള്‍ കുറേനക്കാരനായ ശിമോന് കൃഷിസ്ഥലത്തുനിന്നു വരികയായിരുന്നു. അവര്‍ അയാളെ തടഞ്ഞു നിറുത്തി കുരിശു ചുമന്നുകൊണ്ടു യേശുവിന്റെ പിന്നാലേ പോകുന്നതിന് അത് അയാളുടെ ചുമലില്‍ വച്ചുകൊടുത്തു.
27
ഒരു വലിയ ജനാവലി യേശുവിനെ അനുഗമിച്ചിരുന്നു. അവിടുത്തേക്കുറിച്ചു വിലപിക്കുകയും പൊട്ടിക്കരയുകയും ചെയ്യുന്ന സ്ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു.
28
യേശു തിരിഞ്ഞ് അവരോടു പറഞ്ഞു: “യെരൂശലേമിലെ വനിതകളേ, എന്നെച്ചൊല്ലി നിങ്ങള്‍ കരയേണ്ടതില്ല; നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലിക്കരയുക.
29
എന്തെന്നാല്‍ വന്ധ്യകളും പ്രസവിച്ചിട്ടില്ലാത്ത സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളില്ലാത്ത മാതാക്കളും ഭാഗ്യവതികള്‍ എന്നു പറയേണ്ടിവരുന്ന ദിവസങ്ങള്‍ വരുന്നു!
30
പര്‍വതങ്ങളോടു ‘ഞങ്ങളുടെമേല്‍ വീഴുക’ എന്നും മലകളോടു ‘ഞങ്ങളെ മൂടുക’ എന്നും അന്ന് അവര്‍ പറഞ്ഞുതുടങ്ങും.
31
പച്ചമരത്തോട് ഇങ്ങനെ അവര്‍ ചെയ്യുന്നെങ്കില്‍ ഉണങ്ങിയതിന് എന്താണു സംഭവിക്കാതിരിക്കുക.”
32
രണ്ടു കുറ്റവാളികളെക്കൂടി യേശുവിനോടൊപ്പം വധിക്കുവാന്‍ അവര്‍ കൊണ്ടുപോയി.
33
തലയോട് എന്നു പേരുള്ള സ്ഥലത്ത് അവര്‍ എത്തി. അവിടെ യേശുവിനെയും അവിടുത്തെ ഇടത്തും വലത്തും ആ കുറ്റവാളികളെയും അവര്‍ കുരിശില്‍ തറച്ചു.
34
യേശു ഇങ്ങനെ പ്രാര്‍ഥിച്ചു: “പിതാവേ, ഇവരോടു ക്ഷമിക്കണമേ; ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ലല്ലോ!” പിന്നീട് യേശുവിന്റെ വസ്ത്രം പങ്കിടുന്നതിനുവേണ്ടി അവര്‍ ചീട്ടിട്ടു.
35
ജനം ഇതെല്ലാം നോക്കിക്കൊണ്ട് അടുത്തുനിന്നു. യെഹൂദന്മാര്‍ അവിടുത്തെ പരിഹസിച്ചുകൊണ്ടു പറഞ്ഞു: “ഇവന് മറ്റുള്ളവരെ രക്ഷിച്ചു; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു ആണെങ്കില്‍ ഇവന് സ്വയം രക്ഷപെടട്ടെ”
36
പടയാളികളും യേശുവിനെ പരിഹസിച്ചു; അവര്‍ അടുത്ത ചെന്നു പുളിച്ച വീഞ്ഞു നീട്ടിക്കൊടുത്തുകൊണ്ട്
37
“നീ യെഹൂദന്മാരുടെ രാജാവാണെങ്കില്‍ നിന്നെത്തന്നെ രക്ഷപെടുത്തുക” എന്നു പറഞ്ഞു.
38
‘ഇവന് യെഹൂദന്മാരുടെ രാജാവ്’ എന്ന് എഴുതി കുരിശിന്റെ മുകളില്‍ വച്ചിരുന്നു.
39
കുരിശില്‍ തറയ്ക്കപ്പെട്ട കുറ്റവാളികളില്‍ ഒരാള്‍ യേശുവിനെ അവഹേളിച്ചുകൊണ്ടു പറഞ്ഞു: “താങ്കള്‍ ക്രിസ്തുവല്ലേ? താങ്കളെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക.”
40
എന്നാല്‍ മറ്റേ കുറ്റവാളി അയാളെ ശകാരിച്ചു: “തുല്യശിക്ഷയ്‍ക്കു വിധേയനായിട്ടും നിനക്കു ദൈവത്തെ ഭയമില്ലേ?
41
നമ്മുടെ ശിക്ഷ തികച്ചും ന്യായമായിട്ടുള്ളതത്രേ. നമ്മുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലമാണു ലഭിച്ചിരിക്കുന്നത്. ഇദ്ദേഹമാകട്ടെ, ഒരു തെറ്റും ചെയ്തിട്ടില്ല.”
42
പിന്നീട് അയാള്‍ പറഞ്ഞു: “യേശുവേ, അവിടുന്നു രാജത്വം പ്രാപിക്കുമ്പോള്‍ എന്നെയും ഓര്‍ത്തുകൊള്ളണമേ.”
43
യേശു അയാളോട് “നീ ഇന്ന് എന്നോടുകൂടി പറുദീസയില്‍ ഉണ്ടായിരിക്കും എന്നു ഞാന്‍ നിന്നോടു പറയുന്നു” എന്ന് അരുളിച്ചെയ്തു.
44
അപ്പോള്‍ ഏകദേശം പന്ത്രണ്ടുമണി ആയിരുന്നു. അതുമുതല്‍ മൂന്നുമണിവരെ ദേശം ആകമാനം അന്ധകാരത്തിലാണ്ടു പോയി. സൂര്യന്റെ പ്രകാശം നിലച്ചു.
45
ദേവാലയത്തിലെ തിരശ്ശീല നടുവേ കീറിപ്പോയി.
46
“പിതാവേ തൃക്കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു” എന്ന് ഉച്ച ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് യേശു പ്രാണന് വെടിഞ്ഞു.
47
ഈ സംഭവം കണ്ടുനിന്ന ശതാധിപന് അതില്‍ ദൈവത്തിന്റെ മഹത്ത്വം ദര്‍ശിച്ചിട്ടു സ്തോത്രം ചെയ്തു. “നിശ്ചയമായും ഈ മനുഷ്യന് നീതിമാന് ആയിരുന്നു” എന്ന് അയാള്‍ പറഞ്ഞു.
48
കാഴ്ചക്കാരായി വന്നുകൂടിയ ജനങ്ങള്‍ ഈ സംഭവങ്ങളെല്ലാം കണ്ടപ്പോള്‍ മാറത്തടിച്ചു നിലവിളിച്ചുകൊണ്ടു മടങ്ങിപ്പോയി.
49
യേശുവിനെ നേരിട്ടറിയാവുന്നവരും ഗലീലയില്‍നിന്ന് അവിടുത്തെ അനുഗമിച്ച സ്ത്രീകളും അല്പം അകലെനിന്ന് ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്നു.
50
[50,51] യെഹൂദ്യയിലെ അരിമത്യ എന്ന പട്ടണക്കാരനായ യോസേഫ് എന്നൊരാള്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹം സന്നദ്രിംസംഘത്തിലെ അംഗമായിരുന്നെങ്കിലും യേശുവിനെ സംബന്ധിച്ച് അവര്‍ കൈക്കൊണ്ട തീരുമാനത്തെയും നടപടിയെയും അനുകൂലിച്ചിരുന്നില്ല. ഉത്തമനും ധര്‍മനിഷ്ഠനുമായ അദ്ദേഹം ദൈവരാജ്യത്തിന്റെ ആഗമനം പ്രതീക്ഷിച്ചുകൊണ്ടിരുന്നവരില്‍ ഒരാളായിരുന്നു.
52
യോസേഫ് പീലാത്തോസിന്റെ അടുക്കല്‍ ചെന്ന് യേശുവിന്റെ മൃതശരീരം വിട്ടുകൊടുക്കണമെന്ന് അപേക്ഷിച്ചു.
53
പിന്നീട് അദ്ദേഹം യേശുവിന്റെ ശരീരം താഴെയിറക്കി മൃതദേഹം പൊതിയുന്ന തുണിയില്‍ പൊതിഞ്ഞ്, പാറ തുരന്നുണ്ടാക്കിയതും അതിനു മുമ്പ് ആരെയും വച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയില്‍ സംസ്കരിച്ചു.
54
അന്ന് യെഹൂദന്മാരുടെ ഒരുക്കനാളായിരുന്നു. ശബത്തിന്റെ ആരംഭമായ സന്ധ്യാസമയം സമീപിച്ചുമിരുന്നു.
55
ഗലീലയില്‍നിന്ന് യേശുവിനെ അനുഗമിച്ചിരുന്ന സ്ത്രീകള്‍ യോസേഫിനോടുകൂടി ചെന്ന് കല്ലറയും യേശുവിന്റെ മൃതദേഹം സംസ്കരിച്ച വിധവും കണ്ടു.
56
പിന്നീട് അവര്‍ തിരിച്ചുപോയി യേശുവിന്റെ ശരീരത്തില്‍ പൂശുവാനുള്ള സുഗന്ധദ്രവ്യങ്ങളും പരിമളതൈലവും തയ്യാറാക്കി. ശബത്തുദിവസം യെഹൂദമതനിയമപ്രകാരം അവര്‍ വിശ്രമിച്ചു.
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 24 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24