bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Luke 12
Luke 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 13 →
1
ഇതിനിടയ്ക്ക് അന്യോന്യം ചവിട്ടേല്ക്കത്തക്കവിധം ജനങ്ങള്‍ ആയിരക്കണക്കിനു തിങ്ങിക്കൂടി. ആദ്യം തന്റെ ശിഷ്യന്മാരോട് യേശു ഇപ്രകാരം പറഞ്ഞു:
2
“പരീശന്മാരുടെ കപടഭക്തിയാകുന്ന പുളിപ്പുമാവില്‍നിന്ന് ഒഴിഞ്ഞുമാറിക്കൊള്ളണം; മറച്ചുവച്ചത് ഒന്നും വെളിച്ചത്തുവരാതെയും നിഗൂഢമായത് ഒന്നും അറിയപ്പെടാതെയും ഇരിക്കുകയില്ല.
3
ഇരുട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എന്തുതന്നെയായാലും അവ വെളിച്ചത്തു കേള്‍ക്കും. സ്വകാര്യമുറികളിലിരുന്നു മന്ത്രിച്ചത് പുരമുകളില്‍ ഉച്ചത്തില്‍ ഘോഷിക്കപ്പെടും.
4
“എന്റെ സ്നേഹിതന്മാരേ, ഞാന്‍ നിങ്ങളോടു പറയുന്നു: ശരീരത്തെ നശിപ്പിക്കുന്നവരെ ഭയപ്പെടേണ്ടാ; അതില്‍ കൂടുതലൊന്നും അവര്‍ക്കു ചെയ്യുവാന്‍ കഴിയുകയില്ലല്ലോ.
5
പിന്നെ ആരെയാണു ഭയപ്പെടേണ്ടത് എന്നല്ലേ? കൊന്നശേഷം നരകത്തിലേക്കു തള്ളിക്കളയുവാന്‍ അധികാരമുള്ളവനെ ഭയപ്പെടുക എന്നു ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്കുന്നു. അതേ, ആ ദൈവത്തെത്തന്നെ ഭയപ്പെടുക.
6
“രണ്ടു കാശിന് അഞ്ചു കുരുവികളെയല്ലേ വില്‍ക്കുന്നത്? എന്നാല്‍ അവയില്‍ ഒന്നിനെപ്പോലും ദൈവം മറക്കുന്നില്ല.
7
നിങ്ങളുടെ തലയിലെ ഓരോ മുടിയും എണ്ണപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭയപ്പെടേണ്ടാ, അനേകം കുരുവികളെക്കാള്‍ നിങ്ങള്‍ വിലയേറിയവരാണല്ലോ.
8
“മനുഷ്യരുടെ മുമ്പില്‍ എന്നെ സ്വീകരിച്ച് ഏറ്റുപറയുന്നവനെ, ദൈവദൂതന്മാരുടെ മുമ്പില്‍ മനുഷ്യപുത്രനും സ്വീകരിച്ച് ഏറ്റുപറയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു;
9
എന്നാല്‍ മനുഷ്യരുടെ മുമ്പില്‍ എന്നെ നിഷേധിക്കുന്നവനെ, ദൈവദൂതന്മാരുടെ മുമ്പില്‍ ഞാനും നിഷേധിക്കും.
10
“മനുഷ്യപുത്രനെതിരെ ഒരു വാക്കു പറയുന്ന ഏതൊരുവനോടും ക്ഷമിക്കും; പക്ഷേ, പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നവനോടു ക്ഷമിക്കുകയില്ല.
11
“നിങ്ങളെ സുനഗോഗുകളിലേക്കോ ഭരണാധിപന്മാരുടെയോ അധികാരികളുടെയോ മുമ്പിലേക്കോ കൊണ്ടുപോകുമ്പോള്‍ എന്തു മറുപടി പറയണമെന്നോ അഥവാ എങ്ങനെ മൊഴി കൊടുക്കണമെന്നോ ഓര്‍ത്ത് ആകുലചിത്തരാകേണ്ടതില്ല.
12
നിങ്ങള്‍ എന്തു പറയണമെന്നുള്ളത് തത്സമയം പരിശുദ്ധാത്മാവു നിങ്ങളെ പഠിപ്പിക്കും.”
13
ജനക്കൂട്ടത്തില്‍ ഒരുവന് യേശുവിനോട്: “ഗുരോ, ഞങ്ങളുടെ പിതൃസ്വത്തില് എനിക്കുള്ള ഓഹരി ഭാഗിച്ചുതരുവാന്‍ എന്റെ സഹോദരനോടു കല്പിച്ചാലും” എന്നു പറഞ്ഞു.
14
അവിടുന്ന് അയാളോടു ചോദിച്ചു: “ഹേ! മനുഷ്യാ, എന്നെ ന്യായാധിപനായോ സ്വത്തുഭാഗം ചെയ്യുന്നവനായോ ആരെങ്കിലും നിയമിച്ചിട്ടുണ്ടോ?”
15
പിന്നീട് എല്ലാവരോടുമായി അവിടുന്നു പറഞ്ഞു: “എല്ലാവിധ ദ്രവ്യാഗ്രഹങ്ങളില്‍നിന്നും ഒഴിഞ്ഞിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുക; ഒരുവന്റെ സമ്പല്‍സമൃദ്ധിയിലല്ല അവന്റെ ജീവന് അടങ്ങിയിരിക്കുന്നത്.”
16
യേശു അവരോട് ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: “ധനാഢ്യനായ ഒരാളിന്റെ കൃഷിഭൂമിയില്‍ സമൃദ്ധമായ വിളവുണ്ടായി;
17
അയാള്‍ ചിന്തിച്ചു തുടങ്ങി: ‘എന്റെ വിളവു സൂക്ഷിക്കുവാന്‍ സ്ഥലമില്ലല്ലോ; ഞാന്‍ എന്തു ചെയ്യും?’
18
അയാള്‍ ആത്മഗതം ചെയ്തു: ‘ഒരു കാര്യം ഞാന്‍ ചെയ്യും: എന്റെ അറപ്പുരകള്‍ പൊളിച്ചു വലുതാക്കിപ്പണിയും; അവിടെ എന്റെ മുഴുവന്‍ ധാന്യങ്ങളും മറ്റുവിഭവങ്ങളും സംഭരിക്കും.
19
പിന്നീട് എന്നോടുതന്നെ ഞാന്‍ പറയും: ‘അനേകവര്‍ഷത്തേക്കു വേണ്ട വകകളെല്ലാം നിനക്കുണ്ട്; ഇനി വിശ്രമിച്ചുകൊള്ളുക; തിന്നുക, കുടിക്കുക, ആനന്ദിക്കുക.’
20
എന്നാല്‍ ദൈവം അവനോടു പറഞ്ഞു: ‘ഭോഷാ! ഇന്നു രാത്രി നിന്റെ ജീവന് നിന്നോട് ആവശ്യപ്പെടുന്നെങ്കില്‍ നിന്റെ സമ്പാദ്യമെല്ലാം ആര്‍ക്കുള്ളതായിരിക്കും?
21
“ദൈവികകാര്യങ്ങളില്‍ സമ്പന്നനാകാതെ തനിക്കുവേണ്ടിതന്നെ സമ്പത്തു സംഭരിച്ചു വയ്ക്കുന്നവന്റെ സ്ഥിതി ഇതാണ്.”
22
യേശു ശിഷ്യന്മാരോട് അരുള്‍ചെയ്തു: “അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കുമെന്നോര്‍ത്ത് നിന്റെ ജീവനെക്കുറിച്ചോ, എന്തു ധരിക്കുമെന്നോര്‍ത്ത് ശരീരത്തെക്കുറിച്ചോ ആകുലചിത്തരാകരുത്.
23
ജീവന് ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളതാണല്ലോ.
24
കാക്കളെ നോക്കുക; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നുമില്ല; അവയ്ക്ക് അറപ്പുരയോ, കളപ്പുരയോ ഇല്ല. എങ്കിലും ദൈവം അവയെ പോറ്റുന്നു. അവയെക്കാള്‍ എത്രയോ വിലപ്പെട്ടവരാണ് നിങ്ങള്‍!
25
ഉല്‍ക്കണ്ഠാകുലരാകുന്നതുകൊണ്ട് തന്റെ ആയുസ്സിന്റെ ദൈര്‍ഘ്യം അല്പമെങ്കിലും കൂട്ടുവാന്‍ നിങ്ങളില്‍ ആര്‍ക്കു കഴിയും?
26
അത്രയും ചെറിയ ഒരു കാര്യത്തിനുപോലും നിങ്ങള്‍ക്കു കഴിവില്ലെങ്കില്‍ മറ്റു കാര്യങ്ങളെച്ചൊല്ലി എന്തിന് ആകുലചിത്തരാകുന്നു?
27
കാട്ടുപൂക്കള്‍ എങ്ങനെ വളരുന്നു എന്ന് ആലോചിച്ചുനോക്കുക. അവ അധ്വാനിക്കുന്നില്ല; നൂല്ക്കുന്നതുമില്ല; എങ്കിലും സകല പ്രതാപത്തോടുംകൂടി വാണരുളിയ ശലോമോന്റെ വസ്ത്രങ്ങള്‍പോലും ഈ പൂക്കളില്‍ ഒന്നിനെപ്പോലെ മനോഹരമായിരുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
28
ഇന്നു വയലില്‍ കാണുന്നെങ്കിലും നാളെ അടുപ്പില്‍ വയ്ക്കുന്ന പുല്‍ക്കൊടിയെ ദൈവം ഇപ്രകാരം അണിയിക്കുന്നെങ്കില്‍ അല്പവിശ്വാസികളേ, അവിടുന്ന് അതിലും എത്ര അധികമായി നിങ്ങളെ അണിയിക്കും.
29
“അതുകൊണ്ട് എന്തു തിന്നും എന്തു കുടിക്കും എന്നു ചിന്തിക്കുകയോ ആകുലചിത്തരാകുകയോ അരുത്.
30
ഈവക കാര്യങ്ങളെല്ലാം ലൗകികമനുഷ്യര്‍ അന്വേഷിക്കുന്നു; എന്നാല്‍ ഇവ നിങ്ങള്‍ക്ക് ആവശ്യമുണ്ടെന്ന് നിങ്ങളുടെ പിതാവിനറിയാം.
31
അവിടുത്തെ രാജ്യം സാക്ഷാത്കരിക്കുന്നതിനുള്ള കാര്യങ്ങളില്‍ നിങ്ങള്‍ തത്പരരാകുക; അതോടുകൂടി ഇവയും നിങ്ങള്‍ക്കു ലഭിക്കും.
32
“ചെറിയ ആട്ടിന്‍പറ്റമേ, ഭയപ്പെടേണ്ടാ. തന്റെ രാജ്യം നിങ്ങള്‍ക്കു നല്കുവാന് നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു.
33
നിങ്ങളുടെ വസ്തുവകകള്‍ വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക. അങ്ങനെ ഒരിക്കലും ജീര്‍ണിക്കാത്ത പണസഞ്ചിയും അക്ഷയമായ നിക്ഷേപവും സ്വര്‍ഗത്തില്‍ സൂക്ഷിക്കുക. അവിടെ കള്ളന് കടക്കുകയില്ല; പുഴു തിന്നു നശിപ്പിക്കുകയുമില്ല.
34
നിങ്ങളുടെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെ ആയിരിക്കും നിങ്ങളുടെ സര്‍വ ശ്രദ്ധയും.
35
“നിങ്ങള്‍ അരമുറുക്കിയും വിളക്കു കൊളുത്തിയും കാത്തിരിക്കുക.
36
കല്യാണവിരുന്നു കഴിഞ്ഞ് തങ്ങളുടെ യജമാനന് തിരിച്ചുവന്നു മുട്ടുന്നയുടന്‍ വാതില്‍ തുറന്നു കൊടുക്കുവാന്‍ കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കണം നിങ്ങള്‍.
37
യജമാനന് വരുമ്പോള്‍ ജാഗരൂകരായി കാണപ്പെടുന്ന ഭൃത്യന്മാര് അനുഗൃഹീതര്‍. അദ്ദേഹം അരകെട്ടിവന്ന് അവരെ ഭക്ഷണത്തിനിരുത്തി ഉപചരിക്കുമെന്നു ഞാന്‍ ഉറപ്പിച്ചു നിങ്ങളോടു പറയുന്നു.
38
അദ്ദേഹം അര്‍ധരാത്രിക്കോ അതിനു ശേഷമോ വരികയും തന്റെ ദാസന്മാരെ ജാഗ്രതയുള്ളവരായി കാണുകയും ചെയ്താല്‍ അവര്‍ അനുഗ്രഹിക്കപ്പെട്ടവരാകുന്നു.
39
[39,40] കള്ളന് ഏതു സമയത്താണു വരുന്നതെന്ന് അറിഞ്ഞിരുന്നാല്‍ ഗൃഹനാഥന് ഉണര്‍ന്നിരിക്കുകയും വീടു കുത്തിത്തുറക്കുവാന്‍ ഇടകൊടുക്കാതിരിക്കുകയും ചെയ്യും. അപ്രതീക്ഷിതമായ സമയത്തായിരിക്കും മനുഷ്യപുത്രന് വരുന്നത്. അതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുക.”
41
അപ്പോള്‍ പത്രോസ് ചോദിച്ചു: “കര്‍ത്താവേ, ഈ ദൃഷ്ടാന്തകഥ ഞങ്ങളോടു മാത്രമാണോ അതോ എല്ലാവരോടുംകൂടിയാണോ അങ്ങു പറഞ്ഞത്?”
42
യേശു പ്രതിവചിച്ചു: “ഭൃത്യന്മാര്‍ക്ക് യഥാവസരം ഭക്ഷണസാധനങ്ങള്‍ വീതിച്ചു കൊടുക്കുന്നതിനും വീട്ടുകാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിനുമായി വിശ്വസ്തനും വിവേകിയുമായ ഒരു കാര്യസ്ഥനെ യജമാനന് നിയമിക്കുന്നു എന്നു സങ്കല്പിക്കുക.
43
യജമാനന് വരുമ്പോള്‍ ആ കാര്യസ്ഥന് അപ്രകാരമെല്ലാം ചെയ്യുന്നതായി കാണപ്പെടുന്നെങ്കില്‍ അയാള്‍ അനുഗ്രഹിക്കപ്പെട്ടവനത്രേ.
44
അയാളെ തന്റെ സകല വസ്തുവകകളുടെയും കാര്യസ്ഥനായി അദ്ദേഹം നിയമിക്കുമെന്നു ഞാന്‍ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു.
45
എന്നാല്‍ യജമാനന് വരാന്‍ വൈകുമെന്നു സ്വയം പറഞ്ഞുകൊണ്ട് ആ ഭൃത്യന് വേലക്കാരായ സ്ത്രീകളെയും പുരുഷന്മാരെയും പ്രഹരിക്കുകയും തിന്നും കുടിച്ചും മദ്യപിച്ചും ഉന്മത്തനായാല്
46
താന്‍ പ്രതീക്ഷിക്കാത്ത നാളിലും നാഴികയിലും അദ്ദേഹം വന്ന് അയാളെ ശിക്ഷിക്കുകയും അവിശ്വസ്തരുടെ ഗണത്തില്‍ അയാളെ ഉള്‍പ്പെടുത്തുകയും ചെയ്യും.
47
“യജമാനന്റെ ഹിതം എന്തെന്ന് അറിഞ്ഞിട്ടും ഒരുങ്ങാതെയും യജമാനന്റെ ഇച്ഛാനുസരണം പ്രവര്‍ത്തിക്കാതെയും ഇരിക്കുന്ന ദാസനു കഠിനമായ പ്രഹരം ലഭിക്കും.
48
എന്നാല്‍ ചെയ്ത പ്രവൃത്തി ശിക്ഷാര്‍ഹമാണെങ്കിലും അറിയാതെയാണ് അപ്രകാരം ചെയ്തതെങ്കില്‍ അയാള്‍ക്കു ലഭിക്കുന്ന അടി ലഘുവായിരിക്കും. അധികം ലഭിച്ചവനില്‍നിന്ന് അധികം ആവശ്യപ്പെടും. കൂടുതല്‍ ഏല്പിച്ചവനോടു കൂടുതല്‍ ചോദിക്കും.
49
“ഭൂമിയില്‍ അഗ്നി വര്‍ഷിക്കുവാനാണു ഞാന്‍ വന്നത്. ഉടന്‍ തന്നെ അതു കത്തി ജ്വലിച്ചിരുന്നെങ്കില്‍!
50
എന്നാല്‍ എനിക്ക് ഒരു സ്നാപനം ഏല്ക്കേണ്ടതായിട്ടുണ്ട്. അതു കഴിയുന്നതുവരെ ഞാന്‍ എത്രമാത്രം ഞെരുങ്ങുന്നു!
51
ഭൂമിയില്‍ സമാധാനം നല്കുവാന് ഞാന്‍ വന്നു എന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്? സമാധാനം അല്ല, പ്രത്യുത, ഭിന്നത വരുത്തുവാനത്രേ ഞാന്‍ വന്നിരിക്കുന്നത് എന്നു നിങ്ങളോടു പറയുന്നു.
52
ഇനിമേല്‍ അഞ്ചംഗങ്ങളുള്ള ഒരു ഭവനത്തില്‍ മൂന്നുപേര്‍ രണ്ടുപേര്‍ക്കെതിരെയും രണ്ടുപേര്‍ മൂന്നുപേര്‍ക്കെതിരെയും ഭിന്നിക്കും.
53
അപ്പന് മകനും, മകന് അപ്പനും, അമ്മ മകള്‍ക്കും, മകള്‍ അമ്മയ്ക്കും, അമ്മായിയമ്മ മരുമകള്‍ക്കും, മരുമകള്‍ അമ്മായിയമ്മയ്ക്കും എതിരെ ഭിന്നിക്കും.”
54
യേശു ജനത്തോട് അരുള്‍ചെയ്തു: “പടിഞ്ഞാറു മേഘം ഉയരുന്നതു കണ്ടാല്‍ ഉടനെ മഴപെയ്യാന്‍ പോകുന്നു എന്നു നിങ്ങള്‍ പറയും; അപ്രകാരം സംഭവിക്കുകയും ചെയ്യുന്നു.
55
തെക്കന്‍കാറ്റ് അടിക്കുമ്പോള്‍ അത്യുഷ്ണം ഉണ്ടാകും എന്നു നിങ്ങള്‍ പറയുന്നു; അങ്ങനെതന്നെ സംഭവിക്കുകയും ചെയ്യുന്നു.
56
കപടഭക്തന്മാരേ, ആകാശത്തിന്റെയും ഭൂമിയുടെയും ഭാവഭേദങ്ങള്‍ വിവേചിക്കുവാന്‍ നിങ്ങള്‍ക്കറിയാം. പക്ഷേ, ഈ സമയത്തെ വിവേചിക്കുവാന്‍ അറിഞ്ഞുകൂടാത്തത് എന്തുകൊണ്ട്?
57
“ന്യായമായി ചെയ്യേണ്ടത് എന്തെന്നു നിങ്ങള്‍ സ്വയം വിധിക്കാത്തതും എന്തുകൊണ്ട്?
58
നിന്റെ പേരില്‍ അന്യായം കൊടുത്തിട്ടുള്ള വാദിയോടൊത്തു ഭരണാധിപന്റെ മുമ്പിലേക്കു പോകുമ്പോള്‍ വഴിയില്‍വച്ചുതന്നെ അയാളുമായി രാജിയാകുവാന്‍ ശ്രമിക്കുക; അല്ലാത്തപക്ഷം അയാള്‍ നിന്നെ വലിച്ചിഴച്ചു ന്യായാധിപനെ ഏല്പിക്കുകയും ന്യായാധിപന് നിന്നെ ജയിലധികാരിയെ ഏല്പിക്കുകയും ജയിലധികാരി നിന്നെ കാരാഗൃഹത്തിലടയ്ക്കുകയും ചെയ്യും.
59
അവസാനത്തെ പൈസവരെ കൊടുത്തുകഴിഞ്ഞല്ലാതെ നീ ഒരിക്കലും അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24