bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Luke 7
Luke 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 8 →
1
അങ്ങനെ തന്റെ പ്രഭാഷണം പൂര്‍ത്തിയാക്കിയശേഷം യേശു കഫര്‍ന്നഹൂമിലെത്തി.
2
അവിടെ റോമാസൈന്യത്തിലെ ഒരു ശതാധിപനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രിയങ്കരനായ ഒരു ഭൃത്യന് രോഗം പിടിപെട്ട് ആസന്നമരണനായി കിടന്നിരുന്നു.
3
ശതാധിപന് യേശുവിനെക്കുറിച്ചു കേട്ടു; അവിടുന്ന് വന്നു തന്റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുന്നതിനായി സുനഗോഗിലെ ഏതാനും പ്രമുഖന്മാരെ യേശുവിന്റെ അടുക്കലയച്ചു.
4
അവര്‍ അവിടുത്തെ സമീപിച്ചു നിര്‍ബന്ധപൂര്‍വം അപേക്ഷിച്ചു:
5
“ഈ ശതാധിപന് നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങള്‍ക്ക് ഒരു സുനഗോഗും നിര്‍മിച്ചു തന്നു; അതുകൊണ്ട് ഇതു ചെയ്തു കൊടുക്കുന്നതിന് അദ്ദേഹം യോഗ്യനാണ്.”
6
യേശു അവരോടുകൂടി പോയി. ശതാധിപന്റെ വീടിനോടു സമീപിക്കാറായപ്പോള്‍ അദ്ദേഹം തന്റെ സ്നേഹിതന്മാരെ അയച്ച് യേശുവിനെ ഇപ്രകാരം അറിയിച്ചു: “പ്രഭോ, അങ്ങു ബുദ്ധിമുട്ടേണ്ടതില്ല. അങ്ങ് എന്റെ ഭവനത്തില്‍ വരുവാനുള്ള യോഗ്യത എനിക്കില്ല.
7
അങ്ങയുടെ അടുക്കല്‍ നേരിട്ടു വരുവാനും എനിക്കു യോഗ്യതയില്ല; അവിടുന്ന് ഒരു വാക്കു കല്പിച്ചാല് മതി, എന്റെ ഭൃത്യന് സുഖം പ്രാപിക്കും.
8
ഞാനും അധികാരത്തിന്‍കീഴില്‍ ഉള്ളവനാണ്; എന്റെ കീഴിലും പടയാളികളുണ്ട്; ഒരുവനോടു ‘പോകൂ’ എന്നു പറഞ്ഞാല്‍ അയാള്‍ പോകുന്നു. മറ്റൊരുവനോടു ‘വരിക’ എന്നു പറഞ്ഞാല്‍ അയാള്‍ വരുന്നു. എന്റെ ഭൃത്യനോട് ‘ഇതു ചെയ്യുക’ എന്നു പറഞ്ഞാല്‍ അവന് ചെയ്യുന്നു.”
9
ഇതു കേട്ടപ്പോള്‍ യേശു വിസ്മയഭരിതനായി. അവിടുന്നു തിരിഞ്ഞ് തന്നെ അനുഗമിച്ച ജനത്തോടു പറഞ്ഞു: “ഇസ്രായേലില്‍പോലും ഇത്ര വലിയ വിശ്വാസം ഞാന്‍ കണ്ടിട്ടില്ല!”
10
യേശുവിന്റെ അടുക്കല്‍ അയച്ച ആളുകള്‍ തിരിച്ചു ചെന്നപ്പോള്‍ ശതാധിപന്റെ ഭൃത്യന് പൂര്‍ണസുഖം പ്രാപിച്ചിരിക്കുന്നതായി കണ്ടു.
11
അടുത്ത ദിവസം യേശു നയിന് എന്ന പട്ടണത്തിലേക്കു യാത്രയായി. ശിഷ്യന്മാരും ഒരു വലിയ ജനസഞ്ചയവും അവിടുത്തെ അനുഗമിച്ചു.
12
അവിടുന്നു നഗരഗോപുരത്തോടു സമീപിച്ചപ്പോള്‍ ഒരു മൃതശരീരം എടുത്തുകൊണ്ട് ഏതാനുമാളുകള്‍ വരുന്നതു കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു മരിച്ചയാള്‍. പട്ടണത്തില്‍നിന്ന് ഒരു വലിയ ജനാവലിയും അവരുടെ കൂടെയുണ്ടായിരുന്നു.
13
യേശു ആ സ്ത്രീയെ കണ്ടപ്പോള്‍ മനസ്സലിഞ്ഞ്, അവരോട്: “കരയേണ്ടാ” എന്നു പറഞ്ഞു.
14
അവിടുന്ന് അടുത്തുചെന്ന് ശവമഞ്ചത്തില്‍ തൊട്ടു. മഞ്ചം വഹിച്ചിരുന്നവര്‍ അവിടെ നിന്നു. പിന്നീട് യേശു ഇപ്രകാരം ആജ്ഞാപിച്ചു: “യുവാവേ!, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്ക്കൂ!”
15
മരിച്ചയാള്‍ ഉടനെ എഴുന്നേറ്റിരുന്നു സംസാരിച്ചു. യേശു ആ യുവാവിനെ അയാളുടെ അമ്മയെ ഏല്പിച്ചു.
16
എല്ലാവരും പരിഭ്രാന്തരായി. “മഹാനായ ഒരു പ്രവാചകന് നമ്മുടെ ഇടയില്‍ പ്രത്യക്ഷനായിരിക്കുന്നു! ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു!” ഇങ്ങനെ പറഞ്ഞുകൊണ്ട് അവര്‍ ദൈവത്തെ പ്രകീര്‍ത്തിച്ചു.
17
യേശുവിനെക്കുറിച്ചുള്ള ഈ വാര്‍ത്ത യെഹൂദ്യനാട്ടില്‍ എല്ലായിടത്തും പരിസരപ്രദേശങ്ങളിലും പ്രചരിച്ചു.
18
യോഹന്നാന്റെ ശിഷ്യന്മാര് ഈ കാര്യങ്ങളെല്ലാം അദ്ദേഹത്തെ അറിയിച്ചു.
19
അദ്ദേഹം രണ്ടു ശിഷ്യന്മാരെ വിളിച്ച് “വരുവാനിരിക്കുന്ന മിശിഹാ അങ്ങു തന്നെയോ, അതോ ഞങ്ങള്‍ മറ്റൊരുവനെ കാത്തിരിക്കണോ?” എന്നു ചോദിക്കുന്നതിനായി യേശുവിന്റെ അടുക്കല്‍ അയച്ചു.
20
അവര്‍ ചെന്ന് യേശുവിനോടു ചോദിച്ചു; “സ്നാപകയോഹന്നാന് ഞങ്ങളെ ഇവിടെ അയച്ചിരിക്കുന്നു; വരുവാനിരിക്കുന്നവന്‍ അങ്ങുതന്നെയാണോ? അതോ മറ്റൊരുവനെ ഞങ്ങള്‍ കാത്തിരിക്കണോ?”
21
ആ സമയത്ത് യേശു രോഗങ്ങളും വ്യാധികളും ദുഷ്ടാത്മാക്കളും ബാധിച്ച നിരവധി ആളുകളെ സുഖപ്പെടുത്തുകയും അന്ധന്മാര്ക്കു കാഴ്ച നല്‍കുകയും ചെയ്തുകൊണ്ടിരുന്നു.
22
അവിടുന്ന് യോഹന്നാന്റെ ദൂതന്മാരോടു പ്രതിവചിച്ചു: “നിങ്ങള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ അദ്ദേഹത്തോടു പോയി പറയുക: അന്ധന്മാര്ക്കു കാഴ്ച ലഭിക്കുന്നു, മുടന്തന്മാര് നടക്കുന്നു, കുഷ്ഠരോഗികള്‍ സുഖംപ്രാപിക്കുന്നു, ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവരെ ഉയിര്‍പ്പിക്കുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കുന്നു.
23
എന്നിലുള്ള വിശ്വാസത്തില്‍നിന്ന് ഇടറിവീഴാതിരിക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍.”
24
യോഹന്നാന്റെ ദൂതന്മാര് പോയശേഷം യേശു അദ്ദേഹത്തെക്കുറിച്ചു ജനസമൂഹത്തോട് ഇപ്രകാരം പറഞ്ഞു: “നിങ്ങള്‍ എന്തു കാണാമെന്നു പ്രതീക്ഷിച്ചാണ് വിജനസ്ഥലത്തേക്കു പോയത്? കാറ്റില്‍ ഉലയുന്ന ഞാങ്ങണയോ?
25
പിന്നെ എന്തു കാണാന്‍ നിങ്ങള്‍ പോയി? മൃദുലവസ്ത്രം ധരിച്ച ഒരുവനെയോ? അങ്ങനെയുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് ആഡംബരപൂര്‍വം ജീവിക്കുന്നവര്‍ രാജകൊട്ടാരങ്ങളിലല്ലേ ഉള്ളത്?
26
എന്നാല്‍ പിന്നെ എന്തു കാണാന്‍ പോയി? ഒരു പ്രവാചകനെയോ? അതെ, പ്രവാചകനെക്കാള്‍ വളരെ മികച്ചവനെത്തന്നെ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
27
‘ഇതാ നിനക്കുവേണ്ടി വഴി ഒരുക്കുവാന്‍ ഞാന്‍ എന്റെ ദൂതനെ നിനക്കുമുമ്പേ അയയ്ക്കുന്നു’ എന്ന് എഴുതപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തെക്കുറിച്ചാണ്.
28
സ്ത്രീകളില്നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ ശ്രേഷ്ഠന് ആരുമില്ല എന്നു ഞാന്‍ പറയുന്നു. എങ്കിലും ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവന് അദ്ദേഹത്തെക്കാള്‍ മികച്ചവന്‍ തന്നെ.”
29
ചുങ്കംപിരിക്കുന്നവരും മറ്റെല്ലാ ജനങ്ങളും യോഹന്നാന്റെ സന്ദേശം കേള്‍ക്കുകയും സ്നാപനം സ്വീകരിക്കുകയും ചെയ്തുകൊണ്ടു ദൈവത്തിന്റെ നീതി നിറവേറ്റി.
30
എന്നാല്‍ അദ്ദേഹത്തിന്റെ സ്നാപനം സ്വീകരിക്കാതിരുന്ന പരീശന്മാരും മതപണ്ഡിതന്മാരും തങ്ങളെപ്പറ്റിയുള്ള ദൈവോദ്ദേശ്യം സ്വയം നിരസിച്ചുകളഞ്ഞു.
31
യേശു തുടര്‍ന്നു പറഞ്ഞു: “ഈ തലമുറയിലെ മനുഷ്യരെ ഞാന്‍ എന്തിനോടാണ് ഉപമിക്കേണ്ടത്? ആര്‍ക്കു തുല്യരാണവര്‍?
32
‘ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതി; നിങ്ങള്‍ നൃത്തം ചെയ്തില്ല; ഞങ്ങള്‍ വിലാപഗാനം പാടി; നിങ്ങള്‍ കരഞ്ഞില്ല’ എന്നിങ്ങനെ ചന്തയിലിരുന്ന് അന്യോന്യം വിളിച്ചുപറയുന്ന കുട്ടികള്‍ക്ക് തുല്യരാണവര്‍.
33
“സ്നാപകയോഹന്നാന് ഭക്ഷണപാനീയങ്ങളില്‍ വര്‍ജനം ആചരിക്കുന്നവനായി വന്നു. അദ്ദേഹം ഭൂതാവിഷ്ടനാണെന്നു നിങ്ങള്‍ പറയുന്നു;
34
മനുഷ്യപുത്രന് ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നവനായി വന്നു. ‘ഇതാ ഭോജനപ്രിയനും മദ്യപനുമായ മനുഷ്യന്! ചുങ്കക്കാരുടെയും അധര്‍മികളുടെയും സ്നേഹിതന്!’ എന്നു നിങ്ങള്‍ പറയുന്നു.
35
ദൈവികമായ ജ്ഞാനമാണു ശരിയായതെന്ന് അതു സ്വീകരിക്കുന്ന എല്ലാവരാലും തെളിയിക്കപ്പെട്ടിരിക്കുന്നു.”
36
ഒരിക്കല്‍ ഒരു പരീശന്‍ യേശുവിനെ വിരുന്നിനു ക്ഷണിച്ചു. അവിടുന്ന് അയാളുടെ വീട്ടിലെത്തി ഭക്ഷണം കഴിക്കാനിരുന്നു.
37
ആ പട്ടണത്തില്‍ പാപിനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. യേശു ആ പരീശന്റെ ഭവനത്തില്‍ ഉണ്ടെന്നറിഞ്ഞ് അവള് ഒരു വെണ്‍കല്പാത്രത്തില്‍ പരിമളതൈലവുമായി എത്തി.
38
അവള് യേശുവിന്റെ പിറകില്‍ അവിടുത്തെ കാല്ക്കല് കരഞ്ഞുകൊണ്ടുനിന്നു. തന്റെ കണ്ണുനീര്‍കൊണ്ട് അവള് അവിടുത്തെ പാദങ്ങള്‍ നനയ്ക്കുവാന് തുടങ്ങി. അവള് തലമുടികൊണ്ട് അതു തുടച്ചു. അവിടുത്തെ പാദങ്ങള്‍ തുടരെ ചുംബിക്കുകയും പരിമളതൈലം പൂശുകയും ചെയ്തു.
39
ഇതുകണ്ട് ആതിഥേയനായ പരീശന്‍ ആത്മഗതം ചെയ്തു: “ഇദ്ദേഹം പ്രവാചകനായിരുന്നെങ്കില്‍, തന്നെ സ്പര്‍ശിച്ച ഈ സ്ത്രീ ആരാണെന്നും എങ്ങനെയുള്ളവളാണെന്നും അറിയുമായിരുന്നു; അവള് ഒരു പാപിനിയാണല്ലോ.”
40
യേശു പരീശനോടു പറഞ്ഞു: “ശിമോനേ താങ്കളോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്.” “ഗുരോ, പറഞ്ഞാലും” എന്ന് അയാള്‍ പറഞ്ഞു.
41
യേശു അരുള്‍ചെയ്തു: “പണം കടം കൊടുക്കുന്ന ഒരാള്‍ക്കു രണ്ടുപേര്‍ കടപ്പെട്ടിരുന്നു; ഒരാള്‍ അഞ്ഞൂറു ദിനാറും മറ്റെയാള്‍ അമ്പതു ദിനാറുമായിരുന്നു അയാള്‍ക്കു കൊടുക്കാനുണ്ടായിരുന്നത്.
42
കടം വീട്ടാന്‍ കഴിവില്ലായ്കയാല്‍ രണ്ടുപേര്‍ക്കും ആ തുകകള്‍ അയാള്‍ ഇളച്ചുകൊടുത്തു; ഇവരില്‍ ആരാണ് അയാളെ അധികം സ്നേഹിക്കുക?”
43
“കൂടുതല്‍ സംഖ്യ ഇളച്ചു കിട്ടിയവനായിരിക്കുമെന്ന് എനിക്കു തോന്നുന്നു” എന്നു ശിമോന് പറഞ്ഞു.
44
“അതു ശരിതന്നെ” എന്നു പറഞ്ഞശേഷം യേശു ആ സ്ത്രീയുടെ നേരെ തിരിഞ്ഞു ശിമോനോടു പറഞ്ഞു: “ഈ സ്ത്രീയെ താങ്കള്‍ കാണുന്നുണ്ടല്ലോ. ഞാന്‍ നിങ്ങളുടെ ഭവനത്തില്‍ വന്നു; നിങ്ങള്‍ എനിക്കു കാലു കഴുകുവാന്‍ വെള്ളം തന്നില്ല; ഇവളാകട്ടെ തന്റെ കണ്ണുനീരുകൊണ്ട് എന്റെ കാലു കഴുകി, തലമുടികൊണ്ടു തുടച്ചു.
45
നിങ്ങള്‍ ചുംബനം ചെയ്ത് എന്നെ സ്വീകരിച്ചില്ല. ഇവളാകട്ടെ ഞാനിവിടെ വന്നപ്പോള്‍ മുതല്‍ എന്റെ പാദങ്ങളില്‍ തുടരെ ചുംബിച്ചുകൊണ്ടിരിക്കുന്നു.
46
നിങ്ങള്‍ എന്റെ തലയില്‍ തൈലം പൂശിയില്ല; എന്നാല്‍ ഇവള് എന്റെ പാദങ്ങളില്‍ പരിമളതൈലം പൂശി.
47
അതുകൊണ്ടു ഞാന്‍ പറയുന്നു: ഇവള് കൂടുതല്‍ സ്നേഹിച്ചതിനാല്‍ ഇവളുടെ എണ്ണമറ്റ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു; കുറച്ചു ക്ഷമിക്കപ്പെട്ടവന്‍ കുറച്ചു മാത്രമേ സ്നേഹിക്കുകയുള്ളൂ.” പിന്നീട് ആ സ്ത്രീയോട്:
48
“നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു” എന്ന് അരുള്‍ ചെയ്തു.
49
യേശുവിനോടുകൂടി ഭക്ഷണം കഴിക്കാനിരുന്നവര്‍: “പാപങ്ങള്‍ ക്ഷമിക്കുകപോലും ചെയ്യുന്ന ഇവന് ആര്?” എന്നു തമ്മില്‍ പറഞ്ഞു തുടങ്ങി.
50
യേശു ആ സ്ത്രീയോട്: “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു, സമാധാനത്തോടുകൂടി പോകുക” എന്നു പറഞ്ഞു.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24