bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Luke 19
Luke 19
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 20 →
1
യേശു യെരിഹോവില്‍ പ്രവേശിച്ചു യാത്ര തുടര്‍ന്നു.
2
അവിടെ സഖായി എന്നൊരാളുണ്ടായിരുന്നു. ചുങ്കം പിരിവുകാരില്‍ പ്രധാനിയും ധനികനുമായിരുന്നു സഖായി.
3
യേശു ആരാണെന്നു കാണാന്‍ സഖായി അഭിവാഞ്ഛിച്ചു; പക്ഷേ, പൊക്കം കുറഞ്ഞവനായിരുന്നതിനാല്‍ ജനബാഹുല്യം മൂലം സഖായിക്ക് യേശുവിനെ കാണാന്‍ കഴിഞ്ഞില്ല.
4
അതുകൊണ്ട് അവിടുത്തെ കാണാന്‍ സഖായി മുമ്പേ ഓടി ഒരു കാട്ടത്തിമരത്തില്‍ കയറി ഇരുന്നു. യേശുവിന് ആ വഴിയാണു കടന്നുപോകേണ്ടിയിരുന്നത്.
5
അവിടെയെത്തിയപ്പോള്‍ യേശു മുകളിലേക്കു നോക്കി, “സഖായീ, വേഗം ഇറങ്ങിവരൂ, ഇന്ന് താങ്കളുടെ വീട്ടിലാണ് എനിക്കു പാര്‍ക്കേണ്ടത്” എന്നു പറഞ്ഞു.
6
സഖായി വേഗം താഴെയിറങ്ങി യേശുവിനെ സന്തോഷപൂര്‍വം സ്വീകരിച്ചു.
7
ഇതു കണ്ടപ്പോള്‍ പാപിയായ ഒരു മനുഷ്യന്റെ അതിഥിയായിട്ടാണല്ലോ അദ്ദേഹം പോയിരിക്കുന്നത് എന്നു പറഞ്ഞ് എല്ലാവരും പിറുപിറുത്തു.
8
സഖായി എഴുന്നേറ്റു നിന്ന് കര്‍ത്താവിനോടു പറഞ്ഞു: “ഗുരോ, ഇതാ എന്റെ സമ്പാദ്യത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുവാന്‍ പോകുന്നു. ആരില്‍നിന്നെങ്കിലും എന്തെങ്കിലും ഞാന്‍ വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലുമടങ്ങു തിരിച്ചുകൊടുക്കും.”
9
യേശു അരുള്‍ചെയ്തു: “ഇന്ന് ഈ ഭവനത്തിനു രക്ഷ കൈവന്നിരിക്കുന്നു. ഇയാളും അബ്രഹാമിന്റെ വംശജനാണല്ലോ.
10
നഷ്ടപ്പെട്ടുപോയതിനെ തേടിപ്പിടിച്ചു രക്ഷിക്കുവാനത്രേ മനുഷ്യപുത്രന് വന്നത്.”
11
അവര്‍ യേശുവിന്റെ പ്രഭാഷണം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. യേശു യെരൂശലേമിനെ സമീപിച്ചിരുന്നതുകൊണ്ടും ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകുമെന്ന് അവര്‍ കരുതിയിരുന്നതുകൊണ്ടും അവിടുന്ന് ഒരു ദൃഷ്ടാന്ത കഥ അവരോടു പറഞ്ഞു:
12
“രാജാധികാരം പ്രാപിച്ചു തിരിച്ചുവരുന്നതിനുവേണ്ടി ഒരു പ്രഭു വിദേശത്തേക്കു പോയി.
13
പോകുന്നതിനുമുമ്പ് അദ്ദേഹം പത്തു ഭൃത്യന്മാരെ വിളിച്ച് ഓരോ സ്വര്‍ണനാണയം കൊടുത്തശേഷം ‘ഞാന്‍ തിരിച്ചുവരുന്നതുവരെ ഇതുകൊണ്ടു നിങ്ങള്‍ വ്യാപാരം ചെയ്യുക’ എന്നു പറഞ്ഞു.
14
ആ നാട്ടിലെ പൗരജനങ്ങള്‍ ആ പ്രഭുവിനെ വെറുത്തിരുന്നതുകൊണ്ട് ‘ഞങ്ങളെ ഭരിക്കുവാന്‍ ഈ മനുഷ്യന് വേണ്ടാ’ എന്നു പറയുന്നതിന് അദ്ദേഹം പോയശേഷം ഒരു പ്രതിനിധിസംഘത്തെ അവര്‍ അദ്ദേഹത്തിന്റെ പിന്നാലെ അയച്ചു.
15
“രാജാധികാരം പ്രാപിച്ച് ആ പ്രഭു തിരിച്ചുവന്നു താന്‍ കൊടുത്തിരുന്ന പണംകൊണ്ട് ഓരോരുത്തനും എങ്ങനെ വ്യാപാരം ചെയ്തു എന്ന് അറിയുന്നതിന് ആ ഭൃത്യന്മാരെ വിളിക്കുവാന്‍ അദ്ദേഹം ആജ്ഞാപിച്ചു.
16
ആദ്യത്തെ ആള് വന്നു പറഞ്ഞു: ‘പ്രഭോ, അങ്ങു തന്ന സ്വര്‍ണനാണയംകൊണ്ട് ഞാന്‍ പത്തുകൂടി നേടിയിരിക്കുന്നു.’
17
അദ്ദേഹം അയാളോട് ‘കൊള്ളാം ഉത്തമനായ ഭൃത്യാ, അല്പകാര്യത്തില്‍ വിശ്വസ്തനായിരുന്നതുകൊണ്ട് നീ പത്തു നഗരങ്ങളുടെ അധിപതിയായിരിക്കുക’ എന്നു പറഞ്ഞു.
18
രണ്ടാമന് വന്ന് ‘പ്രഭോ, അങ്ങ് എന്നെ ഏല്പിച്ച നാണയംകൊണ്ട് അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു’ എന്നു പറഞ്ഞു.
19
‘നീ അഞ്ചു നഗരങ്ങളുടെ അധിപനായിരിക്കുക’ എന്നു രാജാവ് കല്പിച്ചു.
20
“മൂന്നാമത്തവന് വന്ന് പ്രഭോ, ‘ഇതാ എന്നെ ഏല്പിച്ച നാണയം; ഇത് ഒരു തൂവാലയില്‍ പൊതിഞ്ഞ് ഞാന്‍ ഭദ്രമായി സൂക്ഷിച്ചിരുന്നു.
21
അങ്ങു വയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തതു കൊയ്യുകയും ചെയ്യുന്ന കര്‍ക്കശക്കാരനായതുകൊണ്ട് എനിക്ക് അങ്ങയെ ഭയമായിരുന്നു.’
22
രാജാവ് അവനോടു പറഞ്ഞു: ‘ദുഷ്ടഭൃത്യാ, നിന്റെ വാക്കുകളാല്‍ത്തന്നെ നിന്നെ ഞാന്‍ വിധിക്കുന്നു. ഞാന്‍ വയ്ക്കാത്തത് എടുക്കുകയും വിതയ്ക്കാത്തതു കൊയ്യുകയും ചെയ്യുന്ന കര്‍ക്കശക്കാരനാണെന്നു നിനക്ക് അറിയാമായിരുന്നല്ലോ; എന്നിട്ട് എന്തുകൊണ്ട് എന്റെ പണം പണമിടപാടുകാരെ ഏല്പിച്ചില്ല?
23
ഏല്പിച്ചിരുന്നെങ്കില് ഞാന്‍ മടങ്ങിവന്ന് പലിശയോടുകൂടി അതു തിരിച്ചു വാങ്ങിക്കൊള്ളുമായിരുന്നല്ലോ.
24
“പിന്നീട് അടുത്തുനിന്നവരോട് അദ്ദേഹം കല്പിച്ചു: ‘അവന്റെ പക്കല്‍നിന്ന് ആ നാണയമെടുത്ത് പത്തു നാണയം നേടിയവനു കൊടുക്കുക.’
25
‘പ്രഭോ, അയാള്‍ക്കു പത്തു നാണയമുണ്ടല്ലോ’ എന്ന് അവര്‍ പറഞ്ഞു.
26
‘ഞാന്‍ പറയുന്നു, ഉള്ളവന് പിന്നെയും നല്കപ്പെടും; ഇല്ലാത്തവനില്‍നിന്ന് അവനുള്ളതുപോലും എടുത്തുകളയും.’
27
“എന്റെ ഭരണം ഇഷ്ടപ്പെടാത്ത എന്റെ ശത്രുക്കളെ കൊണ്ടുവന്ന് എന്റെ മുമ്പില്‍ വച്ചുതന്നെ വധിക്കുക.”
28
“ഇതു പറഞ്ഞുകഴിഞ്ഞു യേശു യെരൂശലേം ലക്ഷ്യമാക്കി, അവരോടൊപ്പം മുന്‍പേ നടന്നു.
29
ഒലിവുമലയ്‍ക്കടുത്തുള്ള ബേഥാന്യക്കും ബേത്ഫാഗയ്‍ക്കും അടുത്തെത്തിയപ്പോള്‍ യേശു ശിഷ്യന്മാരില് രണ്ടുപേരെ വിളിച്ച് ഇപ്രകാരം പറഞ്ഞയച്ചു:
30
‘മുമ്പില്‍ കാണുന്ന ആ ഗ്രാമത്തിലേക്കു ചെല്ലുക; അവിടെ പ്രവേശിക്കുമ്പോള്‍ ആരും ഇതുവരെ കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു നിങ്ങള്‍ കാണും.
31
അതിനെ അഴിച്ചുകൊണ്ടുവരിക. ‘അതിനെ അഴിക്കുന്നതെന്തിന്?’ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ‘ഗുരുവിന് ഇതിനെ ആവശ്യമുണ്ട്’ എന്നു പറയണം.”
32
അവര്‍ ചെന്നപ്പോള്‍ അവിടുന്നു പറഞ്ഞതുപോലെ കണ്ടു.
33
അവര്‍ കഴുതക്കുട്ടിയെ അഴിക്കുന്നത് അതിന്റെ ഉടമസ്ഥന് കണ്ടപ്പോള്‍ “എന്തിനാണ് അതിനെ അഴിക്കുന്നത്?” എന്നു ചോദിച്ചു.
34
“ഗുരുവിന് ഇതിനെ ആവശ്യമുണ്ട്” എന്ന് അവര്‍ പറഞ്ഞു.
35
അവര്‍ അതിനെ യേശുവിന്റെ അടുത്തുകൊണ്ടുവന്നു. അവരുടെ മേലങ്കികള്‍ അതിന്റെ പുറത്തു വിരിച്ചശേഷം യേശുവിനെ അതിന്റെ പുറത്തു കയറ്റി ഇരുത്തി.
36
അവിടുന്ന് മുമ്പോട്ടു നീങ്ങിയപ്പോള്‍ ജനങ്ങള്‍ തങ്ങളുടെ മേലങ്കികള്‍ വഴിയില്‍ വിരിച്ചു.
37
ഒലിവുമലയുടെ ഇറക്കത്തോടു സമീപിച്ചപ്പോള്‍ ശിഷ്യസമൂഹം ഒന്നടങ്കം തങ്ങള്‍ കണ്ട എല്ലാ അദ്ഭുതപ്രവൃത്തികള്‍ മൂലം ആഹ്ലാദഭരിതരായി അത്യുച്ചത്തില്‍ ദൈവത്തെ വാഴ്ത്തിപ്പാടി:
38
“ദൈവത്തിന്റെ നാമത്തില്‍ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവന്‍! സ്വര്‍ഗത്തില്‍ സമാധാനം! അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം!”
39
ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന ഏതാനും പരീശന്മാര് “ഗുരോ, അങ്ങയുടെ ശിഷ്യന്മാരോട് ശബ്ദിക്കരുതെന്നു കല്പിക്കുക” എന്ന് യേശുവിനോടു പറഞ്ഞു.
40
“അവര്‍ നിശ്ശബ്ദരായിരുന്നാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു” എന്ന് യേശു പ്രതിവചിച്ചു.
41
യേശു യെരൂശലേമിന്റെ സമീപം എത്തി. നഗരം കണ്ടപ്പോള്‍ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:
42
“ഇപ്പോഴെങ്കിലും സമാധാനത്തിന്റെ മാര്‍ഗം നീ അറിഞ്ഞിരുന്നു എങ്കില്‍! പക്ഷേ, അത് ഇപ്പോള്‍ നിന്റെ കണ്ണുകള്‍ക്ക് മറഞ്ഞിരിക്കുന്നു.
43
[43,44] ദൈവം നിന്നെ രക്ഷിക്കുവാന്‍ വന്നുചേര്‍ന്ന അവസരം നീ തിരിച്ചറിയാഞ്ഞതുകൊണ്ട്, ശത്രുക്കള്‍ നിന്റെ ചുറ്റും മണ്‍കോട്ട നിര്‍മിച്ച്, നിന്നെ വളഞ്ഞ്, എല്ലാവശങ്ങളില്‍നിന്നും നിന്നെ ഞെരുക്കുന്ന കാലം ഇതാ വരുന്നു. അവര്‍ നിന്നെയും നിന്റെ മതില്ക്കെട്ടിനുള്ളിലുള്ള ജനങ്ങളെയും നിശ്ശേഷം നശിപ്പിക്കുകയും അങ്ങനെ നിന്നില്‍ കല്ലിന്മേല് കല്ലു ശേഷിക്കാതിരിക്കുകയും ചെയ്യും.”
45
യേശു ദേവാലയത്തില്‍ പ്രവേശിച്ച് അവിടെ കച്ചവടം നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കുവാന്‍ തുടങ്ങി.
46
“എന്റെ ഭവനം പ്രാര്‍ഥനാലയം ആയിരിക്കുമെന്ന് എഴുതപ്പെട്ടിരിക്കുന്നു; നിങ്ങളാകട്ടെ അതിനെ കൊള്ളക്കാരുടെ താവളം ആക്കിത്തീര്‍ത്തിരിക്കുന്നു” എന്ന് അവരോടു പറഞ്ഞു.
47
അവിടുന്നു ദിവസംതോറും ദേവാലയത്തില്‍ ചെന്നു പഠിപ്പിച്ചു പോന്നു. പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരും അവിടുത്തെ അപായപ്പെടുത്തുന്നതിനുള്ള അവസരം അന്വേഷിച്ചുകൊണ്ടിരുന്നു.
48
പക്ഷേ, ജനം വിട്ടുമാറാതെ അവിടുത്തെ പ്രഭാഷണം ശ്രദ്ധിച്ചുകൊണ്ടിരുന്നതിനാല്‍ എന്തെങ്കിലും ചെയ്യുന്നതിനുള്ള തക്കം അവര്‍ കണ്ടെത്തിയില്ല.
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 20 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24