bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Luke 20
Luke 20
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 21 →
1
ഒരു ദിവസം യേശു ദേവാലയത്തില്‍ ജനങ്ങളെ പ്രബോധിപ്പിക്കുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു. തത്സമയം പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരോടുകൂടി അവിടുത്തെ സമീപിച്ചു ചോദിച്ചു:
2
“എന്തധികാരം കൊണ്ടാണു താങ്കള്‍ ഇതെല്ലാം ചെയ്യുന്നത്? പറയൂ, ആരാണു താങ്കള്‍ക്ക് ഈ അധികാരം തന്നത്?”
3
യേശു പ്രതിവചിച്ചു: “ഞാന്‍ നിങ്ങളോട് ഒന്നു ചോദിക്കട്ടെ: അതിനു മറുപടി പറയാമോ?
4
യോഹന്നാനു സ്നാപനം ചെയ്യാനുള്ള അധികാരം ലഭിച്ചത് ദൈവത്തില്‍ നിന്നോ, മനുഷ്യരില്‍നിന്നോ?”
5
അവര്‍ ഈ ചോദ്യത്തെപ്പറ്റി അന്യോന്യം ചര്‍ച്ച ചെയ്തു; “ദൈവത്തില്‍നിന്ന് എന്നു പറഞ്ഞാല്‍ ‘പിന്നെ നിങ്ങള്‍ എന്തുകൊണ്ട് അദ്ദേഹത്തെ വിശ്വസിച്ചില്ല’ എന്ന് അയാള്‍ ചോദിക്കും;
6
മനുഷ്യരില്‍നിന്ന് എന്നു പറഞ്ഞാല്‍ എല്ലാവരും നമ്മെ കല്ലെറിയും; യോഹന്നാന് ഒരു പ്രവാചകനായിരുന്നു എന്ന് അവര്‍ ദൃഢമായി വിശ്വസിക്കുന്നുവല്ലോ.”
7
അതുകൊണ്ട്, “എവിടെനിന്ന് എന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ” എന്ന് അവര്‍ മറുപടി പറഞ്ഞു.
8
“എന്നാല്‍ എന്തധികാരംകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന് യേശു പറഞ്ഞു.
9
അനന്തരം യേശു ജനങ്ങളോട് ഈ ദൃഷ്ടാന്തകഥ പറഞ്ഞു: “ഒരിക്കല്‍ ഒരാള്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയശേഷം പാട്ടത്തിനേല്പിച്ചു; പിന്നീട് അയാള്‍ ദീര്‍ഘകാലത്തെ വിദേശവാസത്തിനായി പോയി.
10
വിളവെടുക്കാറായപ്പോള്‍ തോട്ടത്തില്‍നിന്നു തനിക്കു ലഭിക്കേണ്ട ഓഹരി വാങ്ങുന്നതിനായി അയാള്‍ ഒരു ഭൃത്യനെ പാട്ടക്കാരുടെ അടുക്കല്‍ അയച്ചു. അവര്‍ അവനെ പ്രഹരിക്കുകയും വെറുംകൈയോടെ പറഞ്ഞയയ്ക്കുകയും ചെയ്തു. അയാള്‍ വീണ്ടും ഒരു ഭൃത്യനെ അയച്ചു.
11
അവര്‍ അവനെയും തല്ലി അപമാനിച്ച് യാതൊന്നും കൊടുക്കാതെ പറഞ്ഞയച്ചു.
12
മൂന്നാമതും ഒരാളെ അയച്ചു. ആ ഭൃത്യനെ അവര്‍ പരുക്കേല്പിച്ചശേഷം പിടിച്ചു പുറത്താക്കി.
13
അപ്പോള്‍ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന് പറഞ്ഞു: “ഇനി ഞാനെന്താണു ചെയ്യുക? എന്റെ വത്സലപുത്രനെ തന്നെ അയയ്ക്കാം; അവനെ ഒരുപക്ഷേ അവര്‍ ആദരിച്ചേക്കും.”
14
എന്നാല്‍ പാട്ടക്കാര് പരസ്പരം ആലോചിച്ചുകൊണ്ടു പറഞ്ഞു: ‘ഇതാ ഇവനാണ് തോട്ടത്തിന്റെ അവകാശി! നമുക്കിവനെ കൊന്നുകളയാം; അപ്പോള്‍ അവകാശം നമ്മുടേതായിത്തീരുമല്ലോ!’
15
അവര്‍ തോട്ടമുടമസ്ഥന്റെ പുത്രനെ തോട്ടത്തില്‍നിന്നു പുറത്താക്കി കൊന്നുകളഞ്ഞു.
16
“മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന് അവരോട് എന്തു ചെയ്യും? അയാള്‍ വന്ന് ആ മനുഷ്യനെ നിഗ്രഹിച്ചശേഷം തോട്ടം മറ്റാരെയെങ്കിലും ഏല്പിക്കും.” അവര്‍ ഇതു കേട്ടപ്പോള്‍ “ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ” എന്നു പറഞ്ഞു.
17
യേശു അവരെ നോക്കിക്കൊണ്ടു പറഞ്ഞു: “അങ്ങനെയെങ്കില്‍ പണിക്കാര് തള്ളിക്കളഞ്ഞ ആ കല്ലുതന്നെ മൂലക്കല്ലായിത്തീര്‍ന്നിരിക്കുന്നു എന്നെഴുതിയിരിക്കുന്നതിന്റെ അര്‍ഥമെന്ത്?
18
ആ കല്ലിന്മേല് വീഴുന്ന ഏതൊരുവനും തകര്‍ന്നു തരിപ്പണമാകും; അത് ആരുടെയെങ്കിലും മേല്‍ വീണാല്‍ അത് അവനെ തകര്‍ത്തുകളയും.”
19
ഈ ദൃഷ്ടാന്തകഥ തങ്ങളെക്കുറിച്ചാണ് യേശു പറഞ്ഞതെന്നു പുരോഹിതമുഖ്യന്മാര്‍ക്കും മതപണ്ഡിതന്മാര്ക്കും മനസ്സിലായതുകൊണ്ട് ആ നിമിഷത്തില്‍ത്തന്നെ അവിടുത്തെ പിടികൂടാന്‍ അവര്‍ ശ്രമിച്ചെങ്കിലും ജനങ്ങളെ ഭയന്ന് അതിനു മുതിര്‍ന്നില്ല.
20
യേശുവിനെ വാക്കില്‍ കുടുക്കി പിടികൂടി ഗവര്‍ണറുടെ അധികാരത്തിലും അധീനതയിലും ഏല്പിച്ചുകൊടുക്കുന്നതിന് അവര്‍ ജാഗ്രതയോടെ തക്കം നോക്കിക്കൊണ്ടിരുന്നു. അതിനുവേണ്ടി നീതിമാന്മാരുടെ ഭാവം നടിക്കുന്ന ചാരന്മാരെ അവര്‍ അയച്ചു.
21
ആ ഒറ്റുകാര്‍ യേശുവിനോടു ചോദിച്ചു: “ഗുരോ, അങ്ങു സത്യം സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. അങ്ങ് ആരുടെയും മുഖം നോക്കാതെ ദൈവത്തിന്റെ മാര്‍ഗം ശരിയായി ഉപദേശിക്കുന്നു എന്ന് ഞങ്ങള്‍ക്കറിയാം.
22
കൈസര്‍ക്കു കരം കൊടുക്കുന്നതു ന്യായമാണോ അല്ലയോ എന്നു പറഞ്ഞാലും.
23
യേശു അവരുടെ കൗശലം മനസ്സിലാക്കിക്കൊണ്ടു പറഞ്ഞു:
24
“കരം കൊടുക്കാനുള്ള ഒരു നാണയം കാണിക്കുക; ആരുടെ രൂപവും ലിഖിതവുമാണ് അതിലുള്ളത്?” “കൈസറുടേത്” എന്ന് അവര്‍ പറഞ്ഞു.
25
“അങ്ങനെയെങ്കില്‍ കൈസര്‍ക്കുള്ളത് കൈസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക” എന്ന് യേശു അവരോടു പറഞ്ഞു.
26
അങ്ങനെ ജനങ്ങളുടെ മുമ്പില്‍വച്ച് യേശുവിനെ വാക്കില്‍ കുടുക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അവിടുത്തെ മറുപടിയില്‍ അവര്‍ ആശ്ചര്യപ്പെട്ടു മൗനം അവലംബിച്ചു.
27
പുനരുത്ഥാനം ഇല്ല എന്നു വാദിക്കുന്ന സാദൂക്യകക്ഷിയില്‍പ്പെട്ട ചിലര്‍ യേശുവിനോടു ചോദിച്ചു:
28
“ഗുരോ, ഒരാള്‍ മക്കളില്ലാതെ മരിച്ചാല്‍ അയാളുടെ ഭാര്യയെ അയാളുടെ സഹോദരന് പരിഗ്രഹിച്ച് മരിച്ചയാളിനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കണമെന്നു മോശ എഴുതിയിട്ടുണ്ടല്ലോ.
29
ഒരിടത്ത് ഏഴു സഹോദരന്മാര് ജീവിച്ചിരുന്നു. അവരില്‍ ഒന്നാമന് ഒരു സ്ത്രീയെ വിവാഹം ചെയ്തു. അയാള്‍ മക്കളില്ലാതെ മരിച്ചു.
30
രണ്ടാമനും അയാളുടെ കാലശേഷം മൂന്നാമനും,
31
അങ്ങനെ ഏഴു സഹോദരന്മാരും ആ സ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയും മക്കളില്ലാതെ മരിക്കുകയും ചെയ്തു. ഒടുവില്‍ ആ സ്ത്രീയും മരിച്ചു.
32
പുനരുത്ഥാനത്തില്‍ ആ സ്ത്രീ ആരുടെ ഭാര്യയായിരിക്കും?
33
അവള് ആ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ.”
34
യേശു പ്രതിവചിച്ചു: “ഈ യുഗത്തിന്റെ മക്കള്‍ വിവാഹം കഴിക്കുകയും വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു.
35
വരുവാനുള്ള യുഗവും പുനരുത്ഥാനവും പ്രാപിക്കുന്നതിന് അര്‍ഹരാകുന്നവര്‍ വിവാഹം കഴിക്കുന്നില്ല, വിവാഹം കഴിപ്പിക്കുന്നുമില്ല.
36
അവര്‍ പുനരുത്ഥാനത്തിന്റെ പുത്രന്മാരായതിനാല് ദൈവദൂതന്മാര്ക്കു തുല്യരും ദൈവത്തിന്റെ പുത്രന്മാരുമാണ്. അതുകൊണ്ട് അവര്‍ ഇനിമേല്‍ മരിക്കുകയില്ല.
37
എന്നാല്‍ മുള്‍പ്പടര്‍പ്പിനെക്കുറിച്ചു പറയുന്ന ഭാഗത്ത് മരിച്ചവര്‍ ഉയിര്ത്തെഴുന്നേല്ക്കുമെന്ന് മോശയും സൂചിപ്പിച്ചിട്ടുണ്ട്. അവിടെ അബ്രഹാമിന്റെ ദൈവവും ഇസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നത്രേ ദൈവത്തെപ്പറ്റി പറയുന്നത്.
38
അവിടുന്നു മരിച്ചവരുടെ ദൈവമല്ല ജീവനുള്ളവരുടെ ദൈവമാണ്. അങ്ങനെ ദൈവത്തെ സംബന്ധിച്ചിടത്തോളം എല്ലാവരും ജീവിക്കുന്നവരാകുന്നു.”
39
അപ്പോള്‍ മതപണ്ഡിതന്മാരില് ചിലര്‍ പറഞ്ഞു: “ഗുരോ, അങ്ങു പറഞ്ഞതു സമുചിതമായ മറുപടിയാണ്.”
40
പിന്നീട് ഒരു ചോദ്യവും ഉന്നയിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.
41
യേശു അവരോടു ചോദിച്ചു: “ക്രിസ്തു ദാവീദിന്റെ പുത്രന് എന്നു പറയുന്നതെങ്ങനെ?
42
സങ്കീര്‍ത്തനപുസ്തകത്തില്‍ ദാവീദു തന്നെ പറയുന്നു:
43
സര്വേശ്വരന് എന്റെ കര്‍ത്താവിനോട് അരുള്‍ചെയ്തു: “ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ നീ എന്റെ വലത്തുഭാഗത്തിരിക്കുക” എന്ന്.
44
അങ്ങനെ ദാവീദ് അവിടുത്തെ ‘കര്‍ത്താവ്’ എന്നു വിളിക്കുന്നെങ്കില്‍ അവിടുന്ന് എങ്ങനെ ദാവീദിന്റെ പുത്രനാകും?”
45
പിന്നീട് എല്ലാവരും കേള്‍ക്കെ യേശു ശിഷ്യന്മാരോട് അരുള്‍ചെയ്തു:
46
“ഈ മതപണ്ഡിതന്മാരെ സൂക്ഷിച്ചുകൊള്ളുക. അവര്‍ നീണ്ട കുപ്പായം ധരിച്ചുനടക്കുവാന്‍ ആഗ്രഹിക്കുന്നു. അങ്ങാടിയില്‍ വന്ദനവും സുനഗോഗുകളില്‍ മുഖ്യാസനവും സത്ക്കാരവിരുന്നുകളില്‍ മാന്യസ്ഥാനവും അവര്‍ ഇഷ്ടപ്പെടുന്നു.
47
പക്ഷേ, അവര്‍ വിധവകളുടെ വീടുകള്‍ ചൂഷണം ചെയ്യുകയും കപടഭാവത്തില്‍ ദീര്‍ഘമായി പ്രാര്‍ഥിക്കുകയും ചെയ്യും! അവര്‍ക്കു ലഭിക്കുന്ന ശിക്ഷാവിധി ഏറ്റവും കഠിനമായിരിക്കും.”
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 21 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24