bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Luke 6
Luke 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 7 →
1
ഒരു ശബത്തുദിവസം യേശു വിളഭൂമിയില്‍കൂടി കടന്നുപോകുകയായിരുന്നു. ശിഷ്യന്മാര് കതിരു പറിച്ചു കൈയില്‍വച്ചു തിരുമ്മിത്തിന്നു.
2
“ശബത്തില്‍ ചെയ്തുകൂടാത്തതു നിങ്ങള്‍ ചെയ്യുന്നതെന്തുകൊണ്ട്?” എന്നു ചില പരീശന്മാര് ചോദിച്ചു.
3
യേശു അതിനു മറുപടിയായി “ദാവീദിനും അനുയായികള്‍ക്കും വിശന്നപ്പോള്‍ എന്താണു ചെയ്തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ?
4
അദ്ദേഹം ദേവാലയത്തില്‍ ചെന്നു പുരോഹിതന്മാരല്ലാതെ മറ്റാരും തിന്നുകൂടാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്കു കൊടുക്കുകയും ചെയ്തില്ലേ?
5
മനുഷ്യപുത്രന് ശബത്തിന്റെയും അധീശനാണ്” എന്നു പറഞ്ഞു.
6
മറ്റൊരു ശബത്തുനാളില്‍ യേശു സുനഗോഗില്‍ പോയി പഠിപ്പിച്ചു. വലംകൈ ശോഷിച്ച ഒരു മനുഷ്യന് അവിടെയുണ്ടായിരുന്നു.
7
ശബത്തില്‍ യേശു അയാളെ സുഖപ്പെടുത്തുമോ എന്നു മതപണ്ഡിതന്മാരും പരീശന്മാരും ശ്രദ്ധിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തില്‍ കുറ്റം ആരോപിക്കുവാന്‍ കാരണം അന്വേഷിക്കുകയായിരുന്നു അവര്‍.
8
യേശു അവരുടെ മനോഗതം മനസ്സിലാക്കി കൈ ശോഷിച്ച ആ മനുഷ്യനോട്: “എഴുന്നേറ്റു നടുവിലേക്കു മാറി നില്ക്കുക” എന്നു പറഞ്ഞു. അയാള്‍ എഴുന്നേറ്റു നിന്നു.
9
യേശു അവരോടു പറഞ്ഞു: “ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ: ശബത്തുദിവസം നന്മ ചെയ്യുകയോ തിന്മ ചെയ്യുകയോ ജീവനെ രക്ഷിക്കുകയോ നശിപ്പിക്കുകയോ ഏതാണു ശരി?”
10
അനന്തരം അവരെയെല്ലാം ചുറ്റും നോക്കിയശേഷം ആ മനുഷ്യനോടു കൈ നീട്ടുക എന്നാജ്ഞാപിച്ചു. അയാള്‍ അപ്രകാരം ചെയ്തു. തല്‍ക്ഷണം അയാളുടെ കൈ സുഖംപ്രാപിച്ചു.
11
അവര്‍ക്കു കഠിനമായ അമര്‍ഷം ഉണ്ടായി. യേശുവിനെ എന്തു ചെയ്യണമെന്ന് അവര്‍ അന്യോന്യം ആലോചിച്ചു.
12
അന്നൊരിക്കല്‍ യേശു പ്രാര്ഥിക്കുവാന് ഒരു മലയിലേക്കു പോയി.
13
രാത്രിമുഴുവന്‍ അവിടുന്നു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. പ്രഭാതമായപ്പോള്‍ അവിടുന്നു തന്റെ അനുയായികളെ വിളിച്ചുകൂട്ടി;
14
[14-16] താഴെപ്പറയുന്ന പന്ത്രണ്ടുപേരെ അവരില്‍നിന്നു തിരഞ്ഞെടുത്ത് അപ്പോസ്തോലന്മാര് എന്നു നാമകരണം ചെയ്തു: ശിമോന് (ഇദ്ദേഹത്തെ പത്രോസ് എന്നു യേശു വിളിച്ചു), അദ്ദേഹത്തിന്റെ സഹോദരന് അന്ത്രയാസ്, യാക്കോബ്, യോഹന്നാന്, ഫീലിപ്പോസ്, ബര്‍ത്തൊലൊമായി, മത്തായി, തോമസ്, അല്ഫായിയുടെ മകന് യാക്കോബ്, തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമോന്, യാക്കോബിന്റെ മകന് യൂദാസ്, ഒറ്റുകാരനായിത്തീര്‍ന്ന യൂദാസ് ഈസ്കരിയോത്ത്.
17
അനന്തരം യേശു അവരോടുകൂടി മലയില്‍ നിന്നിറങ്ങി സമതലത്തു വന്നു. ശിഷ്യന്മാരുടെ ഒരു വലിയ സമൂഹം അവിടെയുണ്ടായിരുന്നു. യെരൂശലേമില്‍ നിന്നുള്ളവരെ കൂടാതെ യെഹൂദ്യയുടെ നാനാഭാഗങ്ങളില്‍നിന്നും സമുദ്രതീരത്തുള്ള സോര്‍, സീദോന് പ്രദേശങ്ങളില്‍നിന്നും യേശുവിന്റെ പ്രബോധനം കേള്‍ക്കുവാനും രോഗശാന്തി ലഭിക്കുവാനുമായി ഒരു വലിയ ജനതതി വന്നുകൂടി.
18
അശുദ്ധാത്മാക്കള്‍ ബാധിച്ചു വലഞ്ഞവര്‍ സുഖംപ്രാപിച്ചു.
19
യേശുവില്‍നിന്ന് ദിവ്യശക്തി പുറപ്പെട്ട് എല്ലാ രോഗികളെയും സുഖപ്പെടുത്തി വന്നു. അതുകൊണ്ട് അവിടുത്തെ ഒന്നു തൊടുവാന്‍ ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ വലിയ തിരക്കുണ്ടായി.
20
യേശു ശിഷ്യന്മാരെ നോക്കിക്കൊണ്ട് ഇപ്രകാരം അരുള്‍ചെയ്തു: “ദരിദ്രരായ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍; ദൈവരാജ്യം നിങ്ങള്‍ക്കുള്ളതാകുന്നു!
21
ഇപ്പോള്‍ വിശക്കുന്നവരായ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍; നിങ്ങള്‍ സംതൃപ്തരാകും! ഇപ്പോള്‍ കരയുന്നവരായ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍; നിങ്ങള്‍ ചിരിക്കും!
22
മനുഷ്യപുത്രനെ അനുഗമിക്കുന്നതിനാല്‍ നിങ്ങളെ മറ്റുള്ളവര്‍ ദ്വേഷിക്കുകയും ഭ്രഷ്ടരാക്കുകയും നിന്ദിക്കുകയും നികൃഷ്ടരെന്നവിധം നിരാകരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍;
23
അന്നു നിങ്ങള്‍ ആഹ്ലാദിച്ചു തുള്ളിച്ചാടുക; എന്തെന്നാല്‍ സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതാണ്: അവരുടെ പിതാക്കന്മാരും പ്രവാചകന്മാരോട് അങ്ങനെതന്നെയാണല്ലോ വര്‍ത്തിച്ചിട്ടുള്ളത്.
24
എന്നാല്‍ സമ്പന്നരേ, നിങ്ങള്‍ക്കു ഹാ കഷ്ടം!; നിങ്ങളുടെ സൗഭാഗ്യകാലം കഴിഞ്ഞുപോയി!
25
ഇപ്പോള്‍ സംതൃപ്തരായിരിക്കുന്നവരേ, നിങ്ങള്‍ക്കു ഹാ കഷ്ടം!; നിങ്ങള്‍ക്കു വിശക്കും! ഇപ്പോള്‍ ആഹ്ലാദിക്കുന്നവരേ, നിങ്ങള്‍ക്കു ഹാ കഷ്ടം!; നിങ്ങള്‍ വിലപിക്കുകയും കരയുകയും ചെയ്യും!
26
എല്ലാ മനുഷ്യരും നിങ്ങളെ പുകഴ്ത്തുമ്പോള്‍ നിങ്ങള്‍ക്കു ഹാ കഷ്ടം!; അവരുടെ പിതാക്കന്മാര് വ്യാജപ്രവാചകന്മാരെ അങ്ങനെതന്നെ പുകഴ്ത്തിയിട്ടുണ്ടല്ലോ.
27
“എന്നാല്‍ എന്റെ പ്രബോധനം കേള്‍ക്കുന്നവരായ നിങ്ങളോടു ഞാന്‍ പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു നന്മ ചെയ്യുക;
28
നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക; നിങ്ങളെ നിന്ദിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക.
29
നിന്റെ ഒരു ചെകിട്ടത്ത് അടിക്കുന്നവനു മറ്റേതുംകൂടി കാണിച്ചുകൊടുക്കുക. നിന്റെ പുറങ്കുപ്പായം അപഹരിക്കുന്നവനു കുപ്പായംകൂടി വിട്ടുകൊടുക്കാന്‍ മടിക്കരുത്.
30
നിന്നോടു ചോദിക്കുന്ന എല്ലാവര്ക്കും കൊടുക്കുക. നിന്റെ വസ്തുവകകള്‍ അപഹരിച്ചവനോട് അവ തിരിച്ചു ചോദിക്കരുത്.
31
മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ വര്‍ത്തിക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതുപോലെതന്നെ അവരോടും വര്‍ത്തിക്കുക.
32
“നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിക്കുന്നതുകൊണ്ടു നിങ്ങള്‍ക്കുള്ള മേന്മയെന്ത്? പാപികള്‍പോലും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ.
33
നിങ്ങള്‍ക്കു നന്മ ചെയ്യുന്നവര്‍ക്കുമാത്രം നന്മ ചെയ്താല്‍ നിങ്ങള്‍ക്കുള്ള മേന്മയെന്ത്? പാപികളും അങ്ങനെതന്നെ ചെയ്യുന്നുണ്ടല്ലോ.
34
തിരിച്ചുകിട്ടുമെന്നാശിച്ചു കൊണ്ടു വായ്പ കൊടുത്താല്‍ നിങ്ങള്‍ക്ക് എന്തു മെച്ചം? കൊടുത്തത് അത്രയും തിരിച്ചുവാങ്ങാമെന്നു കരുതി പാപികള്‍പോലും പാപികള്‍ക്കു കടം കൊടുക്കാറുണ്ടല്ലോ.
35
എന്നാല്‍ നിങ്ങള്‍ ശത്രുക്കളെ സ്നേഹിക്കുക; അവര്‍ക്കു നന്മ ചെയ്യുക. തിരിച്ച് ഒന്നുംതന്നെ പ്രതീക്ഷിക്കാതെ കടം കൊടുക്കുക. അപ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും; നിങ്ങള്‍ അത്യുന്നതന്റെ മക്കളായിത്തീരും; അവിടുന്നു നന്ദികെട്ടവരോടും തന്‍കാര്യക്കാരോടും ദയാലുവാണല്ലോ.
36
നിങ്ങളുടെ പിതാവു കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക.
37
“ആരെയും വിധിക്കരുത്; എന്നാല്‍ ദൈവം നിങ്ങളെയും വിധിക്കുകയില്ല. ആരെയും കുറ്റവാളിയെന്നു വിധിക്കരുത്; എന്നാല്‍ നിങ്ങളെയും കുറ്റവാളികളെന്നു വിധിക്കുകയില്ല. മറ്റുള്ളവരോടു ക്ഷമിക്കുക; എന്നാല്‍ ദൈവം നിങ്ങളോടും ക്ഷമിക്കും. കൊടുക്കുക; എന്നാല്‍ നിങ്ങള്‍ക്കു ലഭിക്കും.
38
അമര്‍ത്തിക്കുലുക്കി നിറഞ്ഞു കവിയുന്ന നല്ല അളവുതന്നെ നിങ്ങള്‍ക്കു ലഭിക്കും. നിങ്ങള്‍ അളന്നുകൊടുക്കുന്ന അളവായിരിക്കും നിങ്ങള്‍ക്കു തിരിച്ചു കിട്ടുക.”
39
യേശു അവരോട് ഒരു ദൃഷ്ടാന്തം പറഞ്ഞു: “അന്ധന് അന്ധനെ വഴി കാണിക്കുവാന്‍ കഴിയുമോ? രണ്ടുപേരും കുഴിയില്‍ വീഴുകയില്ലേ?
40
ഗുരുവിന് ഉപരിയല്ല ശിഷ്യന്; എന്നാല്‍ അവന് പൂര്‍ണമായി പഠിച്ചു കഴിയുമ്പോള്‍ ഗുരുവിനൊപ്പമാകും.
41
“സഹോദരന്റെ കണ്ണിലെ കരടു കാണുകയും സ്വന്തം കണ്ണിലെ കോല് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
42
അഥവാ സ്വന്തം കണ്ണില്‍ കോല് ഇരിക്കെ സഹോദരനോട്, ‘സഹോദരാ, നിന്റെ കണ്ണിലെ കരടു ഞാന്‍ എടുത്തുകളയട്ടെ’ എന്നു പറയുവാന്‍ എങ്ങനെ കഴിയും? ഹേ! കപടനാട്യക്കാരാ, ആദ്യം നിന്റെ കണ്ണില്‍നിന്നു കോല് എടുത്തു കളയുക; അപ്പോള്‍ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയത്തക്കവിധം തെളിവായി കാണും.
43
“നല്ല വൃക്ഷത്തില്‍ ചീത്ത ഫലം കായ്ക്കുകയില്ല; ചീത്ത വൃക്ഷത്തില്‍ നല്ല ഫലവും കായ്ക്കുകയില്ല.
44
ഓരോ വൃക്ഷവും അതതിന്റെ ഫലംകൊണ്ടു തിരിച്ചറിയാം. മുള്‍ച്ചെടികളില്‍നിന്ന് അത്തിപ്പഴമോ, ഞെരിഞ്ഞിലില്‍ നിന്നു മുന്തിരിങ്ങയോ ആരും പറിക്കുന്നില്ല.
45
നല്ല മനുഷ്യന് തന്റെ ഹൃദയത്തിലെ നന്മയുടെ നിക്ഷേപത്തില്‍നിന്നു നന്മ പുറപ്പെടുവിക്കുന്നു. ദുഷ്ടമനുഷ്യന്‍ തന്റെ ഹൃദയത്തിലുള്ള ദുഷ്ടതയുടെ നിക്ഷേപത്തില്‍നിന്നു തിന്മ പുറപ്പെടുവിക്കുന്നു. തന്റെ ഹൃദയത്തില്‍ നിറഞ്ഞു കവിയുന്നതാണല്ലോ അവന് സംസാരിക്കുന്നത്.
46
“നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കുകയും ഞാന്‍ പറയുന്നതു ചെയ്യാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
47
എന്റെ അടുക്കല്‍ വന്ന് എന്റെ വാക്കുകള്‍ കേട്ട് അവ അനുസരിക്കുന്ന ഏതൊരുവനും ആരോടു സമനാണെന്നു ഞാന്‍ പറഞ്ഞുതരാം.
48
ആഴത്തില്‍ വാനം തോണ്ടി പാറമേല്‍ അടിസ്ഥാനമുറപ്പിച്ചു വീടുപണിയുന്ന മനുഷ്യനോടു തുല്യനായിരിക്കും അവന്. വെള്ളം പൊങ്ങി, ഒഴുക്ക് ആ വീടിന്മേല് ആഞ്ഞടിച്ചു; പക്ഷേ അതിനെ ഇളക്കുവാന്‍ കഴിഞ്ഞില്ല, എന്തെന്നാല്‍ ബലവത്തായി നിര്‍മിച്ചതായിരുന്നു ആ വീട്.
49
എന്നാല്‍ എന്റെ പ്രബോധനം കേട്ട് അതനുസരിച്ച് പ്രവര്ത്തിക്കാതിരിക്കുന്നവന് ശരിയായ അടിസ്ഥാനമിടാതെ പൂഴിമണലില്‍ വീടു നിര്‍മിച്ചവനോടു തുല്യനത്രേ. ആ വീടിന്മേല് ഒഴുക്ക് ആഞ്ഞടിച്ചു; തല്‍ക്ഷണം അതു നിലംപതിച്ചു; ആ വീടിന്റെ തകര്‍ച്ച വലുതായിരുന്നു.”
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24